ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
വളർന്നുകത്തും ശുചിജിഹ്വനഗ്നി,
വിദ്വാന്‍, സഹസ്രംഭരന,വ്യപായ-
കർമ്മോല്‍ക്കനൂർജ്ജസ്വി, വസുപ്രവേകൻ! 1
ച്ചെത്തിയ്ക്കുകെ,ങ്ങൾക്കു ധനം വൃഷാവേ;
തെററാതെയസ്മത്തനുപുത്രപൌത്ര-
ത്രാതാവുമാണെന്നറികു,ജ്ജ്വലാഗ്നേ! 2
ക്കീഴ്‌വാനിലും ഞങ്ങൾ തുലോം പുകഴ്ത്താം.
പൂജിയ്ക്കുവന്‍, നിൻജനിദേശ: – മിങ്ങാ-
ണല്ലോ, ജ്വലിപ്പിച്ച ഭവാനു ഹോമം! 3
ച്ചിക്കെന്നു വർണ്ണിയ്ക്കുക, ദേയമന്നം;
അഗ്നേ, ഭവാനുറ്റ ധനേശനല്ലോ;
തെളിഞ്ഞ വാക്കൊക്കെയറിഞ്ഞവൻ, നീ! 4
പ്പിറന്നിടും നിന്റെ വിഭൂതി രണ്ടും;
നീ കീർത്തിമാനാക്കുക വാഴ്ത്തുവോനെ-
സ്സല്‍പുത്രപിത്തേശനുമാക്കുക,ഗ്നേ! 5
നീ കാത്തുരക്ഷിയ്ക്ക, കടത്തി ഞങ്ങളെ;
അഗ്നേ, ധനശ്രീകളൊടാളുക,വ്യഥം
പൂജ്യൻ സുയഷ്ടാവു സുരാർച്ചകൻ ഭവാന്‍! 6
[1] ഹോതൃഗേഹേ – ഹോതാവിന്റെ ഇരിപ്പിടത്തില്‍, ഉത്തരവേദിയില്‍. വസിയ്ക്ക – സ്ഥിതിചെയ്യട്ടെ. സഹസ്രംഭരന്‍ = ആയിരം (വളരെ) പേരെ ഭരിയ്ക്കുന്നവന്‍. അവ്യപായകർമ്മോല്‍ക്കന്‍ – അപായമില്ലാത്ത കർമ്മങ്ങളില്‍ മനസ്സുവെയ്ക്കുന്നവന്‍: അദ്ദേഹത്തിന്റെ കർമ്മങ്ങൾക്കപായം വരില്ല. വസുപ്രവേകന്‍ = വാസയിതാക്കളില്‍വെച്ചു ശ്രേഷ്ഠൻ.
[2] ദൂതൻ – ഞങ്ങളുടെ യജ്ഞത്തില്‍ ദേവന്മാരെ ക്ഷണിച്ചുവരുത്തുന്നവന്‍. കടത്തി – ആപത്തിന്റെ മറുകരയിലണച്ച്. അസ്മത്തനുപുത്രപൌത്രത്രാതാവ് – ഞങ്ങളുടെ ശരീരത്തെയും പുത്രപൌത്രന്മാരെയും രക്ഷിയ്ക്കുന്നവന്‍. തെററാതെ – വീഴ്ചവരാതെ.
[3] ഭജിയ്ക്കാം – പരിചരിയ്ക്കാം. കീഴ്‌വാനിലും – സ്വർഗ്ഗത്തിന്റെ താഴേ അന്തരിക്ഷത്തിലും. ജനിദേശം = ഉല്‍പത്തിസ്ഥാനം. ഇങ്ങ് – ഉല്‍പത്തിസ്ഥാനത്ത്.
[4] ദേയമന്നം വർണ്ണിയ്ക്കുക – ദേവന്മാർക്കു കൊടുക്കേണ്ടതായ അന്നത്തെ, ‘ഇതു സ്വാദുതരം, ഇതു സ്വാദുതരം’ എന്നിങ്ങനെ അവരോടു വർണ്ണിച്ചുപറയുക. തെളിഞ്ഞ വാക്കു് – ഞങ്ങളുടെ പരിശുദ്ധസ്തുതി.
[5] ദൃക്പ്രിയ – കണ്ണിന്നിഷ്ടപ്പെട്ടവനേ, ദര്‍ശനീയ. നാളില്‍ നാളില്‍ പ്പിറന്നിടും – പ്രതിദിനം അഗ്നിഹോതൃസമയത്തു ജനിയ്ക്കുന്ന. വിഭൂതി രണ്ടും. ദിവ്യസമ്പത്തും, ഭൌമസമ്പത്തും. വാഴ്ത്തുവോൻ = സ്തോതാവു്. സല്‍പുത്രവിത്തേശന്‍ – നല്ല മക്കളുടെയും ധനത്തിന്റെയും അധിപതി.
[6] ഇസ്സേന – ജ്വാലാസമൂഹം. ധനശ്രീകൾ = ധനവും കാന്തിയും. അവ്യഥം – സുഖേന. സുരാർച്ചകൻ – ദേവന്മാരെ ഹവിസ്സർപ്പിച്ചു പൂജിയ്ക്കുന്നവന്‍.