ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഹ്വാതവ്യനാമഗ്നിയൊരച്ഛനത്രേ:
നിഷേവ്യന,ന്നം തരുമബ്ബലിഷ്ഠന്‍
തേജസ്സുടുപ്പോനമൃതൻ വിബുദ്ധൻ! 1
വിചിത്രതേജസ്സമൃതൻ വിബുദ്ധന്‍:
കൃഷ്ണാരുണശ്വേതഹയങ്ങളത്രേ,
തൃത്തേര്‍ വഹിപ്പൂ; പെരുമാറുമെങ്ങും! 2
മീയഗ്നി നാനൌഷധിഗർഭമാകും;
രാവിങ്കലും ചെറ്റിരുളേറ്റിടാതെ
തേജസ്വിയായ് വാണരുൾവൂ പ്രബുദ്ധൻ! 3
പ്പാരിങ്കലെല്ലാം മരുവും മഹാനെ,
വളർന്നു നീളെ ദ്യുതി വീശുവോനെ,-
ബഹ്വന്നനെ,ദൃശ്യനെ, വേഗവാനെ! 4
നിര്‍ബാധമായ് വാഴ്ത്തിടുമെന്റെ ഹവ്യം:
യഥേഷ്ടവർണ്ണന്‍, മനുജർക്കു സേവ്യന്‍,
സ്പർശിച്ചുകൂടാത്തവനാ, മഹസ്വി! 5
ചൊല്ലും സ്തവം കേൾക്ക, പരന്തപന്‍ നീ:
അനൂനനാമഗ്നിയെ ഞാൻ ധനാർത്ഥം,
തേന്‍ തൂകുവോനെജ്ജുഹുവാല്‍ വിളിപ്പൻ! 6
[1] വളർത്തും – ജ്വലിപ്പിയ്ക്കുന്ന. ഹ്വാതവ്യന്‍ = വിളിയ്ക്കപ്പെടേണ്ടുന്നവന്‍. അച്ഛന്‍ അച്ഛനെന്നപോലെ രക്ഷിയ്ക്കുന്നവൻ. നിഷേവ്യന്‍ – പരിചരണീയനാകുന്നു.
[2] വിശ്വസ്തവം മേ വിളി – എന്റെ സർവസ്തോത്രസഹിതമായ ആഹ്വാനം. കൃഷ്ണാരുണശ്വേതഹയങ്ങൾ = കറുത്തവയോ ചെമന്നവയോ വെളുത്തവയോ ആയ അശ്വങ്ങൾ. തൃത്തേര്‍ – അവിടുത്തെ രഥം. പെരുമാറുമെങ്ങും – അവിടുന്ന് എല്ലാടത്തും വിഹരിയ്ക്കുന്നു.
[3] മലർന്ന പെണ്ണില്‍ – അരണിയില്‍. ക്രിയാർത്ഥം ജനിതന്‍ – അഗ്നിഹോത്രത്തിന്നായി ഉൽപാദിപ്പിയ്ക്കപ്പെട്ടവൻ. നാനൌഷധിഗർഭമാകും – വിവിധസസ്യങ്ങളുടെ അന്തർഭാഗത്തു വർത്തിയ്ക്കും.
[4] ദ്യുതി = ശോഭ. ദൃശ്യന്‍ = ദർശനീയന്‍.
[5] എങ്ങും – യജ്ഞസ്ഥലങ്ങളിലൊക്കെ. യഥേഷ്ടവർണ്ണന്‍ – യജമാനന്റെ ഇച്ഛയ്ക്കൊത്ത നിറം വഹിയ്ക്കുന്നവന്‍. സ്പർശിച്ചുകൂടാത്തവന്‍ – തൊട്ടാല്‍ പൊള്ളുമല്ലോ. മഹസ്വി = തേജസ്സു തഴച്ചവൻ.
[6] പരന്തപന്‍ = ശത്രുക്കളെ തപിപ്പിയ്ക്കുന്നവന്‍. അനൂനന്‍ = പൂർണ്ണന്‍. തേന്‍ – മധുരമായ കർമ്മഫലം. തൂകുവോനെ – യജമാനങ്കൽ പൊഴിയ്ക്കുന്നവനെ.