വിശ്വാമിത്രന്‍ ഋഷി; വിരാട് ഛന്ദസ്സ്. അഗ്നിയും ഇന്ദ്രനും ദേവത. (‘താമരക്കണ്ണൻ’ പോലെ.)
ഭൂവിന്റെയും കുഞ്ഞ,ഗ്നേ, നീ;
വിണ്ണോരെ ക്രമാല്‍പ്പൂജിയ്ക്കുകി,ങ്ങു
വിശ്വവേദസ്സാം വിജ്ഞന്‍ നീ! 1
നല്കുന്നു, ദിവ്യർക്കന്നവും;
ആ നീ വിളിയ്ക്കി,ങ്ങുമ്പരെ ഞങ്ങൾ-
ക്കാ,മണ്ഡിതാശ, ബഹ്വന്ന! 2
സുപ്രഭനഗ്നി മിന്നിപ്പൂ,
ഹാനിവരാത്ത വിശ്വാംബമാരാം
വാനൂഴിദേവിമാര്‍കളെ! 3
വന്നാലും, വാട്ടം ചേർക്കാതേ,
നീര്‍ തരുവോന്റെ മന്ദിരത്തിലീ
മേധത്തില്‍സോമപാനാർത്ഥം! 4
ജാതനാമഗ്നേ, നിത്യന്‍ നീ
വിശ്വത്തെപ്പാലിച്ചാദരിച്ചുകൊ-
ണ്ടുജ്ജ്വലിയ്ക്കുന്നു, വാനിങ്കല്‍! 5
[1] കുഞ്ഞ് – മകന്‍. ഇങ്ങു – യജ്ഞത്തില്‍.
[2] നല്കുന്നു – യജമാനന്നു കൊടുക്കുന്നു. ദിവ്യന്മാര്‍ – ദേവന്മാര്‍. ആമണ്ഡിതാശ – തന്റെ തേജസ്സുകൊണ്ട് ആശകളെ (ദിക്കുകളെ) മുഴുവന്‍ അലങ്കരിച്ചവനേ. ബഹ്വന്ന = വളരെ അന്നങ്ങളുള്ളവനേ.
[3] മിന്നിപ്പൂ – പ്രകാശിപ്പിയ്ക്കുന്നു. ഹാനിവരാത്ത – അനശ്വരകളായ.
[4] ദേവന്മാരായ ഇന്ദ്രനും അങ്ങും. വാട്ടം ചേർക്കാതെ – നിങ്ങൾ വരാഞ്ഞാല്‍ യജ്ഞത്തിന്ന് ഇടിവു പററിപ്പോകും. നീര്‍ (സോമരസം) തരുവോന്‍ – യജമാനന്‍.