ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
വരികെ,ൻപക്കലെയ്ക്കാശു ഞങ്ങൾതന്‍ സോമമുണ്ണുവാൻ! 1
തമ്മിൽച്ചേര്‍ന്നൂ, പ്രഭാതത്തിലെങ്ങൾതൻ ചതകല്ലുകൾ! 2
ഇരിയ്ക്ക, ദർഭയില്‍ശ്ശൂര; പുരോഡാശമശിയ്ക്ക നീ! 3
ഉക്ഥങ്ങളിലുമങ്ങിന്ദ്ര, വൃത്രഘ്ന, നുതിസേവ്യനേ! 4
നക്കുന്നു, കുട്ടിയെത്തള്ളപ്പൈക്കൾപോലിസ്തവോക്തികൾ! 5
നിന്ദയ്ക്കു പാത്രമാക്കൊല്ലേ, സ്തോത്രകർത്താവിനെബ്ഭവാൻ! 6
വസോ, ഞങ്ങളെയിച്ഛിപ്പോനായിത്തീരേണമങ്ങയും! 7
വരികിങ്ങോട്ട; – ന്നവാനാമിന്ദ്ര, മത്താടുകിങ്ങു നീ! 8
ഇങ്ങോട്ടു കൊണ്ടുപോരട്ടേ, ദർഭപ്പായിലിരുത്തുവാൻ! 9
[2] നേരത്തേ = സമയത്തുതന്നെ. ചതകല്ലുകൾ – അമ്മിയും അമ്മിക്കുഴയും.
[3] തേ – അങ്ങയ്ക്കായി.
[4] അങ്ങ് = ഭവാന്‍. നുതിസേവ്യനേ = സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കപ്പെടേണ്ടവനേ.
[5] ബലേശൻ – ബലത്തിന്റെ ഉടമസ്ഥന്‍. ഈ സ്തവോക്തികൾ – ഞങ്ങളുടെ സ്തുതികൾ. നക്കുന്നു – സുഖിപ്പിയ്ക്കുന്നു; ഇന്ദ്രങ്കലണയുന്നു എന്നു സാരം.
[6] ആ – അപ്രകാരമിരിയ്ക്കുന്ന. നീ സോമത്താല്‍ (സോമംകുടിച്ചു) മെയ്യോടേ ഹർഷിയ്ക്ക – ദേഹത്തിലാകെ ഇമ്പം പൂണ്ടാലും. വന്‍ധനത്തിന്നായ് – ഞങ്ങൾക്കു വമ്പിച്ച മുതല്‍ തരാന്‍.
[7] ഭൃതഹവ്യര്‍ = ഹവിസ്സൊരുക്കിയവര്‍.
[8] ഞങ്ങളറിയാതെ ഹരികളെ അഴിച്ചുവിട്ടേയ്ക്കരുതേ; അവയെ തേരിനു പൂട്ടിത്തന്നേ ഇങ്ങോട്ടു വരിക. ഇങ്ങു – യജ്ഞത്തില്‍ സോമം കുടിച്ചു മദംകൊണ്ടാലും.
[9] നൈ – ഓട്ടത്താലുണ്ടായ വിയർപ്പ്. കേസരികൾ = അശ്വങ്ങൾ. നല്‍ത്തേരില്‍ – സുഖകരമായ രഥത്തില്‍. ദർഭപ്പായില്‍ – ദർഭവിരിപ്പില്‍.