വിശ്വാമിത്രന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
വിളിയ്ക്കുന്നു: കുടിച്ചാലും, മത്തുണ്ടാക്കുന്ന നീര്‍ ഭവാന്‍! 1
കുടിയ്ക്ക, തൃപ്തിയ്ക്കുദരം നിറയ്ക്കുക, പുരുസ്തുത! 2
വളർത്തുകെ,ങ്ങൾതന്‍ ഹവ്യം ചേർന്ന യജ്ഞം മരുൽപതേ! 3
പൂകുന്നു, നിൻതിരുവയര്‍ക്കുള്ളിലിന്ദ്ര, സതാംപതേ! 4
നിന്‍ദ്യോവില്‍ മേവുവോന്നല്ലോ വരണീയമിതുജ്ജ്വലം! 5
സ്തുതിസേവ്യ, ഭവാനാല്‍ത്താനന്നമിന്ദ്ര, വിശോധിതം! 6
ചെന്നുചേരുന്നു: സോമത്തിൻപാനാല്‍ വളരുവോനവന്‍! 7
വൃത്രഘ്ന, നീ ചെവിക്കൊള്ളുകീ, ഞങ്ങളുടെ വാക്കുകൾ! 8
അങ്ങുനിന്നിവിടത്തിങ്കലെഴുന്നള്ളേണമിന്ദ്ര, നീ! 9
[2] ബുദ്ധികരം = പ്രജ്ഞാജനകം.
[3] മരുല്‍പതി = മരുത്തുക്കളുടെ അധിപതി.
[5] ഇത് – സോമം.
[6] മധുധാരാർദ്രൻ – മാദകമായ സോമനീര്‍കൊണ്ടു നനഞ്ഞവന്‍. ഞങ്ങളുടെ അന്നം വിശുദ്ധീകരിയ്ക്കുന്നതു ഭവാന്‍തന്നെയാണല്ലോ.
[7] സേവകന്റെ (സേവിയ്ക്കുന്നവന്റെ) പുർണ്ണങ്ങ(അന്യൂനങ്ങ)ളായ വിഭവങ്ങൾ ഇന്ദ്രങ്കലാണ്, ചെന്നുചേരുന്നത്.
[8] ഈ വാക്കുകൾ – സ്തുതികൾ.
[9] ദൂരാന്തികങ്ങൾ – ദൂരദേശവും സമീപദേശവും.