വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)
സാരേണ നിന്റെതാൻ സോമം കുടിയ്ക്കുവാൻ;
പൊന്നുസഖാക്കളെദ്ദർഭാന്തികേ വിടൂ;
നിന്നെയിതാ, വിളിയ്ക്കുന്നു, ഹവിർദ്ധരര്‍! 1
വന്നെത്തുകെ,ല്ലാരെയും കടന്നാ ഹരി-
ദ്വന്ദ്വമൊത്തെങ്ങൾതന്നാശയില്‍ സ്വാമി നീ:
ഇന്ദ്ര, വിളിപ്പതുണ്ടല്ലോ, സഖിത്വമാ-
ര്‍ന്നിന്നുതികാരര്‍തന്‍ ചിന്തകളങ്ങയെ! 2
വന്നാലു,മെങ്ങൾതൻ ഭൂര്യന്നമാം മഖേ:
നിന്നെ വിളിപ്പതുണ്ടല്ലോ, സ്തുതിച്ചു നെ-
യ്യന്നത്തൊടും ദേവ, തേനിടത്തെയ്ക്കു, ഞാന്‍! 3
മിന്നും ഹരികൾ, സഖാക്കൾ, ധുരന്ധരര്‍:
വന്നു കേൾക്ക, പൊരി ചേരും സവനത്തി-
ലിന്ദ്രൻ സഖാവു, സഖാവിൻ സ്തുതികളെ! 4
പോരാ, പുരാനാക്കുകെ,ന്നെയൃജീഷവൻ;
പോരാ, ഋഷിയാക; സോമപനാക, ഞാൻ;
പോരാ, മഘവന്‍, സ്ഥിരസ്വത്തു നല്ക മേ! 5
തുംഗതുരംഗങ്ങളിന്ദ്ര, സഹർഷരായ്
വർഷകന്‍ തൊട്ടുതലോടുമീ വൈരിഘ്നര്‍
വാന്‍ വിട്ടിറങ്ങുന്നു, ദിക്കു രണ്ടാംവിധം! 6
മേതിന്റെ മത്തില്‍ നീ വീഴ്ത്തുന്നു, മർത്ത്യരെ;
ഏതിന്റെ മത്തില്‍ത്തുറന്നു, നീ കാര്‍കളെ;-
യിന്ദ്ര, കുടിയ്ക്കുകാ,ക്കുത്തിപ്പിഴിഞ്ഞ നീര്‍! 7
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 8
[1] വിഭാഗാനുസാരേണ നിന്റെ താന്‍ – ക്രമമനുസരിച്ചു ഭവാന്റേതുതന്നെയായ. പൊന്നുസഖാക്കളേ – ഏറ്റവും പ്രിയപ്പെട്ട ചങ്ങാതീകളായ ഹരികളെ.
[2] എല്ലാവരെയുംകടന്ന് – മറ്റുള്ളവരുടെ അടുക്കൽ പോകുന്നതിന്നു മുമ്പ്. എങ്ങളുടെ ആശയില്‍ വന്നെത്തുക; ഭവാന്‍ വന്നു സോമം കുടിയ്ക്കണമെന്നും മറ്റുമുള്ള അസ്മല്‍പ്രാർത്ഥനയെ കൈക്കൊള്ളുക. ഇന്നുതികാരര്‍ = സ്തുതികർത്താക്കൾ. ചിന്തകൾ – ഭാവനകൾ.
[3] ഒപ്പം തെളിഞ്ഞ് – സമാനപ്രീതി പൂണ്ട്. ഭൂര്യന്നമാം മഖേ = വളരെ അന്നങ്ങളുള്ള യാഗത്തില്‍. നെയ്യന്നം – നൈ ചേർത്ത ഹവിസ്സ്. തേനിടത്തെയ്ക്കു – മധുരസോമസ്ഥാനത്തെയ്ക്കു.
[4] വൃഷാക്കൾ – യുവാക്കൾ. ധുരന്ധരര്‍ – ഭാരം നന്നായി വഹിയ്ക്കുന്നവര്‍. ഉത്തരാർദ്ധം പരോക്ഷവചനം: പൊരി – പൊരിയവില്‍. സഖാവ് – സ്തോതാവ്.
[5] പോരാ – എനിയ്ക്കു വേറെയും പ്രാർത്ഥനകളുണ്ട്. എന്നെ എന്ന പദം ഒന്നാംപാദത്തിലും ചേർക്കണം. സോമപന്‍ – യജ്ഞമനുഷ്ഠിച്ചവൻ. സ്ഥിരസ്വത്ത് = അക്ഷയസമ്പത്ത്.
[6] തുംഗതുരംഗങ്ങൾ = വലിയ കുതിരകൾ. സഹർഷര്‍ = സമാനഹർഷര്‍. ഉത്തരാർദ്ധം പരോക്ഷം: വർഷകൻ – ഇന്ദ്രന്‍. തൊട്ടുതലോടും – മുതുകത്തു സസ്നേഹംതലോടുന്ന. ഈ വൈരിഘ്നർ – ശത്രുക്കളെ കൊല്ലുന്ന തുരംഗങ്ങൾ. വാന്‍ വീട് = വാനില്‍നിന്ന്. ദിക്കു രണ്ടാംവിധം – ദിക്കുകളെ വിഭജിച്ചുകൊണ്ട്.
[7] ഖഗാഹൃതം – സുപർണ്ണപക്ഷിയാല്‍ കൊണ്ടുവരപ്പെട്ടു. മർത്ത്യര്‍ – എതിരാളികളായ മനുഷ്യര്‍.