വിശ്വാമിത്രന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (അന്നനട)
ധൃതികരം കല്ലില്‍പ്പിഴിഞ്ഞ സോമനീര്‍:
തുരംഗയുക്തമാകിയ പച്ചത്തേരി-
ലിരുന്നരുൾകി,ന്ദ്ര; വരിക, ഞങ്ങളില്‍! 1
സകാമൻ നീ സൂര്യന്നൊളി വരുത്തുന്നു;
ഹരിഹയ, ബുധന്‍ ഭവാനറിഞ്ഞിന്ദ്ര,
പെരുകിപ്പൂ, ഞങ്ങൾക്കഖിലഭൂതികൾ! 2
ധരയെയു,മിവയുടെ നടുവിലായ്
ചരിപ്പവനിന്ദ്രൻ ഹരി നിറുത്തിനാൻ,
ഹരിദ്വയത്തിനു തുലോം തീററിയെയും! 3
പരിശോഭിപ്പിപ്പൂ, സമസ്തരോചനം;
ഹരിയായ ഹരില്‍പ്രഭം വജ്രായുധം
ധരിയ്ക്കുന്നു, ഹരിഹയന്‍ തൃക്കൈകളില്‍; 4
ച്ചതകല്ലാല്‍പ്പിഴിഞ്ഞതാം നറുംസോമം
നിരാവരണമാക്കിനാൻ; ധേരുക്കളെ-
ക്കരേററിനാൻ, ഹരിഹയയുതനിന്ദ്രൻ! 5
[1] ധൃതികരം = പ്രീതികരം. പച്ചത്തേര്‍ – പച്ചനിറത്തിലുള്ള തേര്‍.
[2] സകാമൻ – സോമത്തില്‍ അഭിലാഷമുള്ളവൻ. ബുധന്‍ = വിദ്വാൻ. അറിഞ്ഞ് – ഞങ്ങളുടെ അഭിമതംമനസ്സിലാക്കി. പെരുകിപ്പൂ = വളർത്തുന്നു. അഖിലഭൂതികൾ = എല്ലാസ്സമ്പത്തുകളും.
[3] ഹരിദ്വർണ്ണധര – സസ്യങ്ങളാല്‍ പച്ചപിടിച്ച ഭൂമി. ദ്യാവാപൃഥിവികളെ തന്മധ്യസഞ്ചാരിയായ ഇന്ദ്രന്‍ നിറുത്തിനാന്‍ – ഉറപ്പില്‍നിർത്തി; തീററിയെയും, (പുല്ലുംമറ്റും) നിർത്തി – ഏർപ്പെടുത്തി.
[4] സമസ്തരോചനം – രോചനമെന്നലോകം മുഴുവൻ. ഹരിയായ – ശത്രക്കളുടെ പ്രാണനെ അപഹരിയ്ക്കുന്ന.
[5] സിതയോഗാല്‍ – വെളുത്തവ (ക്ഷീരാദികൾ) ചേർത്തതിനാല്‍. സവേഗം – ക്ഷിപ്രവ്യാപി. നിരാവരണമാക്കിനാന്‍ – വെളിപ്പെടുത്തി. കരേറ്റിനാൻ – അസുരഗുഹയിൽനിന്ന്. ഹരിഹയയുതന്‍ = ഹരികളെന്ന ഹയ (അശ്വ)ങ്ങളോടുകൂടിയവന്‍.