വാമദേവൻ ഋഷി; പദപംക്തിയും മഹാപദപംക്തിയും ഉഷ്ണിക്കും ഛന്ദസ്സുകൾ; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ)
ഭദ്രനാം പ്രിയനങ്ങയെ
ഇന്നെങ്ങൾ വർദ്ധിപ്പിയ്ക്കുന്നു, കൊണ്ടു-
വന്നീടും സ്തോത്രത്താലഗ്നേ! 1
യൃദ്ധമായ്,സ്സത്യഭൂതമായ്,
ഉത്തമമായ യാഗത്തിന്നിപ്പോ –
ളൊത്ത നേതാവാണ,ങ്ങഗ്നേ, 2
സന്നിഭജ്യോതിസ്സായ നീ
ഞങ്ങളിലാഭിമുഖ്യം കൊൾക,ഗ്നേ,
ഞങ്ങളുടെയിസ്തോത്രത്താല്‍! 3
ളർപ്പിയ്ക്കാ,മഗ്നേ, ഹവ്യയങ്ങൾ:
അഭ്രങ്ങൾപോലിരമ്പുന്നുവല്ലോ,
ത്വല്‍പരിശുദ്ധജ്വാലകൾ! 4
സ്സല്ലിലും പകല്‍നേരത്തും
ഉല്ലസിയ്ക്കുന്നൂ, ചേരുവാന്‍ ചാരേ,
നല്ലൊരു പണ്ടംപോലഗ്നേ! 5
നിന്നുടല്‍, തെളിനൈപോലെ;
മിന്നുന്നു, നിന്റെ പാവനമാമ-
പ്പൊന്നൊളി, പണ്ടംപോലവേ! 6
വിദ്വേഷത്തെയുമഗ്നേ, നീ
യഷ്ടാവായുള്ള മർത്ത്യങ്കല്‍നിന്നു
തട്ടിനീക്കുന്നു, പട്ടാങ്ങായ്. 7
നിങ്ങളില്‍ശ്ശിവമാക,ഗ്നേ:
ഞങ്ങളെയിതു കൂട്ടിക്കെട്ടുന്നി,-
തിങ്ങെല്ലായജ്ഞസ്ഥാനത്തും! 8
[1] കർത്താവിന്നൊത്ത – ഉപകാരിപോലിരിയ്ക്കുന്ന. വാജിപോലുള്ള – കുതിര ഭാരത്തെയെന്നപോലെ, ഹവിസ്സിനെ വഹിയ്ക്കുന്ന. കൊണ്ടുവന്നീടും – ദേവന്മാരെ യാഗശാലയില്‍ ആനയിയ്ക്കുന്ന.
[3] സർവസൈന്യമോട് – എല്ലാ ജ്വാലകളോടുംകൂടി. അർക്കസന്നിഭജ്യോതിസ്സ് = സൂര്യന്നൊത്ത തേജസ്സോടുകൂടിയവന്‍.
[4] അഭ്രങ്ങൾ = മേഘങ്ങൾ.
[6] ചേരുവാൻ – അവയവത്തെ പ്രാപിപ്പാൻ പണ്ടം (ആഭരണം) സമീപത്തിരിയ്ക്കുന്നതുപോലെ. ഉല്ലസിയ്ക്കുന്നൂ = ശോഭിയ്ക്കുന്നു.
[7] ഒരു യഷ്ടാവു പണ്ടേമുതല്‍ ചെയ്തുപോയ വിദ്വേഷ(പാപ)ത്തെപ്പോലും അങ്ങ് അയാളില്‍നിന്നു പട്ടാങ്ങായ് (പരമാർത്ഥമായി) തട്ടിനീക്കുന്നു.
[8] ഞങ്ങളുടെ സഖ്യവും സൌഭ്രാത്രവും വാനോരായ നിങ്ങളില്‍ ശിവമാക, മംഗളമായിബ്ഭവിയ്ക്കട്ടെ. കൂട്ടിക്കെട്ടുന്നു – നിങ്ങളോടു ചേർത്തുബന്ധിയ്ക്കുന്നു.