വാമദേവൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
സ്സർക്കന്നടുക്കല്‍ വിളങ്ങുന്നു, നീളവേ;
അദ്ദർശനീയാഭ കാണാ,മിരവിലും;
സ്നിഗ്ദ്ധമുഗ്ദ്ധാന്നങ്ങൾ നിൻതിരുമെയ്യിലേ! 1
വാഴ്ത്തുന്ന കർമ്മവാന്നഗ്നേ, നുതൻ ഭവാൻ;
സർവാമരന്‍ നീ കൊടുത്തുപോരും ധനം
ഭവ്യതേജസ്സേ, തുലോം ചേർക്കുകെങ്ങളില്‍! 2
നിങ്കല്‍നിന്നേ, സമരാധ്യമാമുക്ഥവും;
അഗ്നേ, യഥാർത്ഥകർമ്മാവാം ഹവിഷ്പ്രദ-
ന്നങ്ങയില്‍നിന്നേ, സുവീരധനാഗമം! 3
തങ്കും മഹാന്‍ മകന്‍ യജ്ഞകൃത്തന്നവാൻ;
നിങ്കല്‍നിന്നു, സുഖം ദേവേരിതം ധനം;
നിങ്കല്‍നിന്നഗ്നേ, സ്വതന്ത്രവേഗാശ്വവും! 4
ദേവനാമഗ്നേ, ദമോല്‍ക്കനാമങ്ങയെ,
നാവാല്‍ മയക്കുമമർത്ത്യനെ, മുമ്പനെ,
നാശിതാംഹസ്സാം ഗൃഹേശനെ, പ്രൌഢനെ. 5
ഭദ്രനാം ദേവനങ്ങഗ്നേ, ശുഭം തരാൻ;
ക്ഷുത്തെങ്ങളില്‍നിന്നകറ്റുക, പാപവു;-
മുൾത്തിന്മയുമൊക്കെ നീക്കുക, രക്ഷി നീ! 6
[1] അർക്കന്നടുക്കൽ – പകൽനേരത്തു്. സ്നിഗ്ദ്ധമുഗ്ദ്ധാന്നങ്ങൾ – സ്നിഗ്ദ്ധങ്ങളും സുന്ദരങ്ങളുമായ പുരോഡാശാദികൾ. നിൻതിരുമെയ്യിലേ – ഹോമിയ്ക്കപ്പെടുന്നു എന്നു ക്രിയാപദം അധ്യാഹരിയ്ക്കണം.
[2] ഭൂരിജന്മന്‍ – വളരെ ജനനങ്ങളുള്ളവനേ; യാഗമുള്ളേടത്തൊക്കെ അഗ്നി അരണിമഥനംകൊണ്ട് ഉല്‍പാദിപ്പിയ്ക്കപ്പെടുമല്ലോ. നുത(സ്തുത)നായ ഭവാന്‍ കർമ്മവാന്നു (യജമാനന്നു) വാതില്‍ തുറക്കുക – പ്രാപ്യമായ പുണ്യലോകത്തിന്റെ വാതില്‍ തുറന്നുകൊടുത്താലും. സർവാമരന്‍ = എല്ലാ ദേവന്മാരോടുംകൂടിയവന്‍. കൊടുത്തുപോരും – യജമാനർക്കു കൊടുക്കാറുള്ള.
[3] ക്രിയ – യജ്ഞകർമ്മങ്ങൾ. നിങ്കല്‍നിന്നേ – നിങ്കല്‍നിന്നുതന്നേ ജനിയ്ക്കുന്നു. സുവീരധനാഗമം – നല്ല വീര(പുത്ര)ന്മാരോടുകൂടിയ ധനത്തിന്റെ ആഗമം, ഉല്‍പത്തി.
[4] നേരാം = സത്യമായ. മകൻ നിങ്കല്‍നിന്നു (ഭവാന്റെ പ്രസാദത്താല്‍) പിറക്കുന്നു. സുഖം = സുഖകരം. ദേവേരിതം = ദേവന്മാരാല്‍ അയയ്ക്കപ്പെട്ടത്. പിറക്കുന്നു എന്നത് ഇവിടെയും അടുത്ത വാക്യത്തിലും ചേർക്കണം. സ്വതന്ത്രവേഗാശ്വം – തടവില്ലാത്ത വേഗത്തോടുകൂടിയ കുതിര.
[5] ദമോല്‍ക്കന്‍ – രക്ഷസ്സുകളെ അടക്കുന്നതില്‍ തല്‍പരന്‍. നാവാല്‍ മയക്കും – ദേവന്മാരെ നാവുകൊണ്ടു (ഹവിസ്സു വഹിച്ച ജ്വാലകൾകാൊണ്ടു) മത്തുപിടിപ്പിയ്ക്കുന്ന. അമർത്ത്യൻ = മരണരഹിതന്‍, മുമ്പന്‍ – ദേവകളില്‍. നാശിതാംഹസ്സ് = പാപനാശനന്‍.
[6] ബലാത്മജ – അരണിമഥനബലത്തിന്‍റെ മകനേ. അങ്ങ് – ഭവാന്‍. ഉൾത്തിന്മ = മനോദോഷം. രക്ഷി = രക്ഷകൻ.