വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സു് ദേവത. (കാകളി)
ക്കല്ലില്‍നിന്നേറ്റം തഴപ്പോടുദീതമായ്;
കില്ലില്ല, കാട്ടിനാൾ, വിണ്ണിൻമകളുഷ
സ്സെല്ലാരെയും വഴി തന്‍വെളിച്ചത്തിനാല്‍! 1
സ്സ,ധ്വരേ നാട്ടിയ യൂപംകണക്കിനേ;
വാരൊളികൊണ്ടു, മറച്ച തമസ്സിന്റെ
വാതിൽ തുറന്നാൾ, വിളങ്ങുമപ്പാവനി! 2
മാഢ്യപ്പുലരി വെളിച്ചം വിരിച്ചിഹ;
കൊള്ളരുതാത്ത തമസ്സിൻ നടുവിലേ
പള്ളിയുണരാതുറങ്ങട്ടെ, പിച്ചകൾ! 3
പ്താസ്യര്‍ നവഗ്വദശഗ്വാംഗിരസ്സുകൾ
അത്ത്വദ്രഥം നവീനംതാന്‍ പഴതുതാ-
നെത്തേണമിന്നുഷോദേവി, പലവുരു! 4
ക്കുദ്യമിപ്പാനുണര്‍വേകിപ്പൊടുന്നനേ
പാരിലെമ്പാടും ചരിയ്ക്കു,മുഷോദേവി-
മാരേ, ഭവതിമാര്‍ യജ്ഞഗാശ്വങ്ങളാല്‍! 5
പ്പി?-ങ്ങ്യഭുനിർമ്മാണമാര്‍തൻ വരവിലാം?
വേറുതിരിച്ചറിയപ്പെടുന്നീലൊ,ളി
പാറിയ്ക്കുമീയേകരൂപതരുണിമാര്‍! 6
സ്പഷ്ടമായ് ശ്ശംസിച്ചുമാശു നേടീ, ധനം;
അശ്ശൂഭോഷസ്സുകൾ പണ്ടേ മഖോല്‍പന്ന-
ര,ഭ്യാഗമാല്‍ത്താന്‍ ധനം തരും സത്യമാര്‍! 7
മേരെത്തഴച്ചു ചരിയ്ക്കും സമാനമാര്‍,
ആർത്ത്വിജ്യബോധദരീയുഷോദേവിമാര്‍
വാഴ്ത്തപ്പെടുന്നു, പയസ്സൃഷ്ടിപോലവേ! 8
യ്ക്കുന്നു, നിറക്കുറവേശാത്തുഷസ്സുകൾ
ചീർത്ത കറുപ്പിനെ മൂടി,ത്തെളിഞ്ഞൊളി
ചാർത്തിമിന്നുന്ന മെയ്യോടേ വിശുദ്ധമാര്‍! 9
നിങ്ങൾ തന്നീടുവിന്‍, പുത്രയുക്തം ധനം:
നിങ്ങളെസ്സൌഖ്യലബ്ധിയ്ക്കായ് സ്തുതിയ്ക്കുന്ന
ഞങ്ങൾ സദ്വീർയ്യത്തിനീശരാകേണമേ! 10
നിങ്ങളോടർത്ഥിപ്പന,ധ്വരകേതു ഞാന്‍:
കീർത്തിയുണ്ടാക, ഞങ്ങൾക്കു ജനങ്ങളിൽ;
ച്ചാർത്തുക,തിനെയിദ്യോഭൂമിദേവിമാര്‍! 11
[1] ഉദീതമായ് = ഉദിച്ചു. അത്തേജസ്സ് – സ്തുത്യമായ ജ്യോതിസ്സ്. കില്ലി – തീർച്ചതന്നെ.
[2] അർച്ച ്യ = പൂജനീയ. പാവനി = ശുദ്ധികാരിണീ.
[3] ഊട്ടുവോരെ ധനാർപ്പണം ധരിപ്പിപ്പൂ – യജമാനന്മാരെ, ഹവിരർപ്പണത്തിന്നു സമയമായെന്നറിയിയ്ക്കുന്നു. ആഢ്യപ്പുലരി = ധനവതിയായ ഉഷസ്സ്. ഇഹ = ഇപ്പോൾ. പിച്ചകൾ – ധനമിരിയ്ക്കെ ആർക്കുമൊന്നും കൊടുക്കാത്ത അറുപിശുക്കന്മാര്‍. ഉണരാതുറങ്ങട്ടെ – ചത്തുപോകട്ടെ.
[4] മഘോനി = ഹേ ധനവതി. സപതാസ്യര്‍ – ഏഴു ഛന്ദസ്സു മുഖസ്ഥമാക്കിയിട്ടുള്ള. നവഗ്വദശഗ്വാംഗിരസ്സുകൾ – നവഗ്വരും ദശഗ്വരുമായ അംഗിരസ്സുകൾ. നവഗ്വ – ദശഗ്വപദങ്ങൾ മുൻപു വിവരിയ്ക്കുപ്പെട്ടിട്ടുണ്ടു്, അത്ത്വദ്രഥം = നിന്റെ ആ തേര്‍. നവീനംതാന്‍ പഴതുതാന്‍ – പുതുതോ പഴതോ. മഘോനി എന്ന സംബുദ്ധിയാല്‍, വെളിച്ചം എന്നതിന്നു, ധനം നേടാനുതകുന്ന വെളിച്ചം എന്ന അർത്ഥം ദ്യോതിയ്മടുന്നു.
[5] ഉദ്യമിപ്പാൻ – സ്വസ്വകൃത്യങ്ങളിലേർപ്പെടാന്‍. യജ്ഞഗാശ്വങ്ങളാൽ ചരിയ്ക്കും – യജ്ഞത്തിൽ ചെല്ലുന്ന അശ്വങ്ങളെ തേരിനു പൂട്ടി സഞ്ചരിയ്ക്കുന്നു.
[6] ഈ ഏകരൂപതരുണിമാര്‍ – ഒരേ ആകൃതിയിലുള്ള തരുണിമാരായ ഉഷസ്സുകൾ. എല്ലാദിനാരംഭങ്ങളിലും ഒരേതരത്തിലിരിയ്ക്കുന്ന ഉഷസ്സുകളെ എങ്ങനെ വേര്‍തിരിച്ചറിയും? ജ്യേഷ്ഠത്തിയാര്, അനുജത്തിയാര് എന്നും അറിഞ്ഞുകൂടാ. ആര്‍തന്‍ (ഏതുഷസ്സിന്റെ) വരവിലാണ്, ഋഭുക്കൾ ചമസാദികൾ നിർമ്മിച്ചതെന്നും അറികവയ്യു.
[7] ഉക്ഥം = സ്തോത്രം. ശംസിച്ചും – ശസ്ത്രം ചൊല്ലിയും. മഖോല്‍പന്നര്‍ യജ്ഞാർത്ഥം ജനിച്ചവര്‍. അഭ്യാഗമാല്‍ത്താന്‍ = ആഗമനംകൊണ്ടുതന്നെ.
[8] സമാനമാര്‍ – ഏകരുപമാര്‍. ആർത്ത്വിജ്യബോധദര്‍ = ഋത്വിക്കുകളുടെ കർമ്മങ്ങളെപ്പറ്റി അറിവുകൊടുക്കുന്നവര്‍. പയസ്സൃഷ്ടി (ജലസൃഷ്ടി) ജഗദൂപകാരകത്വംമൂലം വാഴ്ത്തപ്പെടുന്നതാണല്ലോ.
[9] കറുപ്പ് – ഇരുട്ട്.
[10] വിണ്‍ പെറ്റ – വിണ്ണിന്റെ പുത്രിമാര്‍.
[11] അധ്വരകേതു = യജ്ഞമാകുന്ന അടയാളത്തോടുകൂടിയവന്‍, യജ്ഞപ്രവൃത്തൻ. ജനങ്ങളില്‍ – ഞങ്ങളെപ്പോലെയുള്ളവരില്‍വെച്ച്. അതിനെ – ഞങ്ങളുടെ കീർത്തിയെ വാനൂഴികളാകുന്ന ദേവിമാര്‍ ചാർത്തുക, അണിയട്ടെ; ഞങ്ങളുടെ കീർത്തി ദ്യോവിലും ഭൂവിലും വിളങ്ങട്ടെ.