വാമദേവന്‍ ഋഷി; ജഗതി ഛന്ദസ്സ്; സവിതാവ് ദേവത. (കേക)
ദേവന്റെ മഹത്തായ വിത്തമർത്ഥിപ്പൂ, ഞങ്ങൾ:
യാതൊന്നാൽ സ്വയം നല്കും, ദാതാവിന;-ത്തേജസ്സു
നാൾതോറുമുയർത്തുക, ഞങ്ങളിൽ മഹാന്‍ ദേവന്‍! 1
പണ്ഡിതന്‍ മഞ്ഞച്ചട്ടയിട്ടവൻ പ്രജാപാലൻ
കണ്ണയച്ചുദ്ഘോഷിച്ചുകൊണ്ടെങ്ങുമൊളി വീശി,
വർണ്ണനീയമാം ഭൂരിസൌഖ്യത്തെജ്ജയിപ്പിപ്പൂ! 2
തന്നുടെ ധർമ്മത്തിന്നു വിഖ്യാതി വരത്തുന്നു;
വിടനല്കാനായ്ക്കൈകൾ നീട്ടി വിശ്വത്തെയൊരു-
മ്പെടുവിയ്ക്കുന്നൂ, നിയന്ത്രിയ്ക്കുന്നു, ദേവന്‍ നിത്യം! 3
കർമ്മങ്ങൾ സംരക്ഷിപ്പൂ, സവിതാവാകും ദേവൻ:
പാരിലെ പ്രജകൾക്കായ്ക്കൈ നീട്ടിദ്ധ്യതവ്രതൻ
വാരുറ്റ ജഗത്തിന്നു രാജാവായരുളൂന്നു! 4
മൂന്നുരോചനത്തിലും, മൂന്നുവാനുകളിലും
മൂന്നുമന്നിലും വായ്പാൽ വ്യാപിച്ച സവിതാവു
മൂന്നുകർമ്മത്താല്‍പ്പാലിയ്ക്കട്ടെ, നമ്മളെത്താൻതാൻ! 5
സ്ഥാവരചരലോകം രണ്ടിന്നുമുടയവൻ
മൂവുലകിലെസ്സൌഖ്യം നമുക്കു നല്കീടട്ടേ
ദേവനസ്സവിതാവു നമ്മുടെ പാപം പോക്കി! 6
തരട്ടേ, സവിതാവു നമ്മൾക്കു സുപുത്രാന്നം;
അദ്ദേവനഹർന്നിശം തുഷ്ടരാക്കട്ടേ, നമ്മെ;
വിത്തസന്തതികളെ നമ്മളിലെത്തിയ്ക്കുട്ടേ! 7
[1] ധീവായ്പ് = ബുദ്ധിപ്രകർഷം. നല്കും – ധനം. ദാതാവ് – യജമാനന്‍.
[2] കണ്ണയച്ച് – ലോകം നോക്കിക്കണ്ട്. ഉദ്ഘോഷിയ്ക്കുക – ആളുകൾ സ്വസ്വകൃത്യങ്ങൾക്കൊരുങ്ങുവിന്‍ എന്ന്.
[3] മന്നുവാനുലകങ്ങൾ – മുമ്മൂന്നു ഭൌമദിവ്യലോകങ്ങൾ. നിറച്ച് – സ്വകാന്തിയാല്‍. വിടനല്ലാനായ് – അനുജ്ഞകൊടുക്കാന്‍. ഒരുമ്പെടുവിയ്ക്കുക – കർമ്മോദ്യുക്തമാക്കുക.
[4] ഇമ്മിയ്ക്കും = ഇത്തിരിപോലും. തുയിർ – ശത്രുപീഡ. ധൃതവ്രതന്‍ = കർമ്മങ്ങൾ കൈക്കൊണ്ടവന്‍.
[5] മൂന്നന്തരിക്ഷം – വായു, വിദ്യുത്ത്, വരുണം. മൂന്നുലകങ്ങൾ – ഭൂമ്യാകാശസ്വർഗ്ഗങ്ങൾ. മൂന്നുരോചനം – അഗ്നി, വായു, ആദിത്യൻ എന്നിവരുടെ ലോകങ്ങൾ. മൂന്നുവാനുകൾ – ഇന്ദ്രം, പ്രജാപതി, സത്യം. മൂന്നുമന്ന് – ഭൂമിയുടെ മൂന്ന് അവാന്തരഭേദങ്ങൾ. മൂന്നുകർമ്മം – ചൂട്, മഴ, മഞ്ഞ്.
[6] പീവരധനൻ – തടിച്ച (മഹത്തായ). ധനത്തോടുകൂടിയവന്‍. ഉപഗമ്യന്‍ – സമീപിയ്ക്കുപ്പെടേണ്ടവൻ.
[7] ഉയർത്തട്ടേ – അഭിവൃദ്ധിപ്പെടുത്തട്ടെ. സുപുത്രാന്നം = നല്ല പുത്രന്മാരോടുകൂടിയ അന്നം; നല്ല പുത്രന്മാരെയും അന്നവും.