വാമദേവൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്. സവിതാവ് ദേവത. (കേക)
മാളുകൾ പുകഴ്ത്തേണ,മിപ്പൊഴുതഹസ്സിങ്കൽ:
മർത്ത്യർക്കായ് മണിസ്വത്തു കൈക്കൊള്ളും സവിതാവി-
ങ്ങെത്തിയ്ക്കുമാറാകട്ടേ, നമുക്കുത്തമവിത്തം! 1
ക്രത്വർഹദേവർക്കാദ്യം നല്കാമെന്നരുളും, നീ;
ദത്തഹവ്യനെ പ്രകാശിപ്പിയ്ക്കു,മുടൻതന്നേ,
മർത്ത്യക്കു തലമുറയായ ജിപിതത്തെയും! 2
ദർപ്പാല്‍ത്താനുശിരാൽത്താന,ങ്ങയ്ക്കുമമരർക്കും
മർത്ത്യർക്കുമറിയാതെ ചെയ്ത തെറ്ററുത്ത,ങ്ങി-
ക്കൃത്യത്തിലനുജ്ഞ നല്കെ,ങ്ങൾക്കു സവിതാവേ! 3
ല്ലീ;-വിശ്വഭുവനത്തിന്നാധാരമതൊന്നല്ലോ:
പൃത്ഥ്വിയ്ക്കു വളരാനും, ദ്യോവിനു വർദ്ധിപ്പാനും –
സത്യമാണ – നുജ്ഞ നല്കുന്നു, നല്‍വിരലുള്ളോന്‍! 4
സഗ്രാമം ഗൃഹമിവർക്കേകും, നീ സവിതാവേ;
എവ്വണ്ണമെവ്വണ്ണം നീ നിർത്തിയോ, ചരവർഗ്ഗ-
മവ്വണ്ണമവ്വണ്ണം നില്ക്കുന്നു, നിന്നനുജ്ഞയ്ക്കായ്! 5
ണ്ട,ങ്ങയ്ക്കായ്ശ്ശുഭസോമം മൂന്നുരു സവിതാവേ;
ഇന്ദ്രനു,മാദിത്യരു,മദിതി, വാനൂഴിയും
തന്നരുൾകീ, ഞങ്ങൾക്കായ്സ്സിന്ധു, തണ്ണീരും സൌഖ്യം! 6
[1] ആളുകൾ – നമ്മുടെ ഋത്വിക്കുകൾ. മണിസ്വത്ത് – രത്നാദി.
[2] മൂത്യുനാശനം – അമൃതത്വസാധനം. ശ്രേഷ്ഠാംശം – സോമവും മറ്റും. ക്രത്വർഹദേവന്മാര്‍ = യജ്ഞാർഹരായ ദേവകൾ. ദത്തഹവ്യനെ പ്രകാശിപ്പിയ്ക്കും – ഹവിസ്സു നല്കിയവനെ ധനാദികൾകൊണ്ടു ശോഭിപ്പിയ്ക്കും. തലമുറയായ – വംശവിച്ഛേദം വരാത്ത. ജീവിതത്തെയും പ്രകാശിപ്പിയ്ക്കും.
[3] ദർപ്പാല്‍ത്താനുശീരാല്‍ത്താൻ – ഐശ്വര്യമദംകൊണ്ടോ പൌരുഷം കൊണ്ടോ. അങ്ങ് – ഭവാൻ.
[4] വീശ്വഭുവനം = സർവലോകം. അത് – സവിതാവിന്റെ കർമ്മം.
[5] പൊക്കും – ഉന്നതരാക്കും. സഗ്രാമം = ഗ്രാമങ്ങളോടുകൂടിയ. ചരവർഗ്ഗം – മനുഷ്യാദികൾ.