വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
മഹായഷ്ടാവുമാം നിന്നെച്ചൊല്ലിനാല്‍ച്ചമയിപ്പു ഞാന്‍! 1
ആ മഹാൻ ദേവനിവിടെയ്ക്കാനയിയ്ക്കട്ടെ,യുമ്പരെ! 2
ഗൃഹേ യജിപ്പോന്നദ്ദേവനരുളും, പ്രിയമാം ധനം! 3
നടുവില്‍സ്സഞ്ചരിയ്ക്കുന്നൂ, വിണ്ണേറലറിവോനവൻ! 4
എവര്‍ കത്തിച്ചു വയ്പ്പിയ്ക്കു,മവരായ്ച്ചമയാവു, നാം! 5
സ്വത്താലു,മവര്‍ സദ്വീര്യത്താലും വിശ്രുതരായ്വരും! 6
പെരുമാറട്ടെ;യന്നത്താലെങ്ങള്‍ക്കുണ്ടാകൊ,രുക്കവും! 7
തുലോമെയ്തുമുറിയ്ക്കട്ടേ, ബലത്താല്‍ദ്ധീരനാമവൻ! 8
[1] ചൊല്ലിനാല്‍ച്ചമയിപ്പു = വാക്കുകൊണ്ടലങ്കരിയ്ക്കുന്നു, സ്തുതിയ്ക്കുന്നു.
[2] ദാനം – യജമാനന്നു ധനം കൊടുക്കല്‍. വിണ്ണിലേറല്‍ – സ്വർഗ്ഗത്തില്‍ ചെല്ലല്‍; ദേവന്മാരുടെ ഇരിപ്പിടം എന്നു സാരം.
[3] അവന്‍ വണങ്ങിയ്ക്കല്‍ അറിയുന്നു – ആളുകളെ നമസ്കരിപ്പിപ്പാൻ അദ്ദേഹത്തിന്നറിയാം. ദേവഗണത്തെയും അറിയുന്നു – ദേവന്മാരൊക്കെ തനിയ്ക്കു പരിചിതരുമാണ്.
[4] നടുവില്‍ – ദ്യാവാപൃഥിവികൾക്കിടയില്‍.
[5] കത്തിച്ചു വായ്പിയ്ക്കും – അഗ്നിയെ ജ്വലിപ്പിച്ചു വളർത്തും.
[6] സപര്യ = പരിചരണം. സേവനാല്‍ – അഗ്നിയെ സേവിച്ചതിനാല്‍.
[7] അന്നലാഭംമൂലം ഞങ്ങൾക്ക് ഒരുക്കം (യജ്ഞോദ്യമം) ഉണ്ടാവുകയും ചെയ്യട്ടെ.
[8] എടുത്തെറിയേണ്ടവ – പാപാദികൾ. എയ്തുമുറിയ്ക്കട്ടേ – നശിപ്പിയ്ക്കട്ടെ. ധീരൻ = മേധാവി.