വാമദേവന്‍ ഋഷി; ജഗതിയും അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
ഹോതാവു യഷ്ട്രുതമനീഡിതനിങ്ങു യജ്ഞേ:
അസ്സാപ്നവാനഭൃഗുവംശ്യർ വനേ വിചിത്ര-
നാമിപ്രജേശ്വരനെയുജ്ജ്വലനാക്കിയല്ലോ! 1
കൈക്കൊണ്ടുവല്ലോ,പ്രജകൾക്കീഡ്യനാം നിന്നെ മാനുഷർ-2
അവിടുന്നുഡുസംവൃതാംബര-
പ്രതിമൻ, നല്ലറിവുറ്റ സത്യവാൻ,
ക്രതുവൊക്കെ നിറപ്പെടുത്തുമെ-
ന്നതു ബോധിയ്ക്കുകയാൽ ഗൃഹേ ഗൃഹേ! 3
പ്രജവനെവൻ,പ്രഭ വായ്ച മർത്ത്യദൂതൻ;
നരനു നരനുവേണ്ടിയാനയിച്ചാർ,
കൊടിമരമാമവനെ സ്വയം ജനങ്ങൾ. 4
ഹോതാവിനെ,പ്പാവനദീപ്തിമാനെ,
മികച്ച യഷ്ടാവിനെ,യേഴുതേജ-
സ്സുള്ളോനെ,വിദ്വാനെ,മുറപ്രകാരം: 5
പെരുമാറിടുന്ന സുഭഗൻ, ദുരാസദൻ,
അറിവുറ്റവൻ, ഗുഹയില്‍ മേവുമർച്ച ്യന-
ത്തിരുമേനി വാങ്ങു,മെവിടത്തിലും സമം! 6
കൂട്ടും, ജലത്തിനുറവായ മഖത്തിലെങ്ങും;
ആ വർദ്ധിതൻ നതജനാര്‍പ്പിതഹവ്യനഗ്നി-
യെല്ലായ്പൊഴും സ്വയമറിഞ്ഞിടു,മധ്വരത്തെ! 7
നാകും ഭവാനതികുതൂഹലി, യജ്ഞദൂതില്‍:
വിണ്ണിന്റെ കല്പടകളില്‍ക്കയറീടുമല്ലോ,
വായ്പിയ്ക്കുവോന്‍ വിബുധനങ്ങു പുരാണദൂതൻ! 8
പ്പാളുന്നു, രൂപികളില്‍ മുന്തിയ നിൻപ്രകാശം;
ഗർഭം വഹിപ്പിതു, ഭവാനെ ലഭിച്ചിടാത്തോര്‍;
അന്നേരമേ പിറവി പൂണ്ടൊ,രു ദൂതനാം, നീ! 9
മദ്ദീപ്തിതൻനേർക്കൊരു കാറ്റടിച്ചാല്‍,
കടുത്ത നാക്കാല്‍ത്തരുപംക്തി നക്കും;
കടിച്ചുടയ്ക്കും ദൃഢഭക്ഷ്യവും താൻ! 10
നീറ്റും; മഹാനഗ്നി വഹിപ്പു, ദൌത്യം;
കാററിൻകരുത്തില്‍,ക്കുതിരപ്പുറത്തു-
പോലേറിയോടും; വളര്‍കാന്തി വീശും! 11
[1] കർത്താക്കൾ – യാഗം ചെയ്യുന്നവർ. അഗ്രിമപദം = മുഖ്യസ്ഥാനം. സാപ്നവാനഭൃഗുവംശ്യർ – അപ്നവാനനെന്ന ഋഷിയോടുകൂടിയ ഭൃഗുഗോത്രക്കാർ. വനേ വിചിത്രനാം – കാട്ടിൽ ദാവാഗ്നിരൂപേണ വിചിത്രനായിത്തീരുന്ന. ഇപ്രജേശ്വരൻ – പ്രജകളുടെയെല്ലാം ഈശ്വരനായ അഗ്നി.
[3] ഉഡുസംവൃതാംബരപ്രതിമൻ – പാറുന്ന സ്ഫുലിംഗങ്ങളുള്ളതിനാൽ, നക്ഷത്രപരീതമായ ആകാശത്തോടു തുല്യൻ. നിറപ്പെടുത്തുമെന്നതു ബോധിയ്ക്കുകയാൽ (കണ്ടറിഞ്ഞതിനാൽ) ഗൃഹേ ഗൃഹേ (ഓരോ ഗൃഹത്തിലും) മാനുഷർ കൈക്കൊണ്ടു എന്നു മുൻഋക്കിനോടന്വയം.
[4] കവിച്ചുനില്പോൻ – കീഴ്പെടുത്തിയവൻ. പ്രജവൻ = ക്ഷിപ്രഗാമി. മർത്ത്യദൂതൻ – യാഗം ചെയ്യുന്ന മനുഷ്യന്റെ ദൂതൻ. കൊടിമരമാമവനെ – യജ്ഞത്തിന്ന് ഒരു ധ്വജമായ അഗ്നിയെ.
[5] മുറപ്രകാരം = ക്രമാനുസാരേണ.
[6] പെരുതമ്മമാര്‍ – വളരെ സസ്യജനയിത്രികളായ തണ്ണീരുകൾ. വാങ്ങും ഹവിസ്സു സ്വീകരിയ്ക്കും.
[7] നിദ്രയൊഴിയുംപൊഴുത് – പുലര്‍കാലത്ത്. ഇമ്പം കൂട്ടും – സ്തോത്രങ്ങൾകൊണ്ടു രസംപിടിപ്പിയ്ക്കും. ജലത്തിനുറവായ – മഴ പെയ്യുന്നതു യാഗത്താലാണല്ലോ. നതജനാർപ്പിതഹവ്യൻ – നമസ്കരിച്ച ആളുകളാല്‍ നല്കപ്പെട്ട ഹവിസ്സോടുകൂടിയവന്‍. സ്വയമറിഞ്ഞിടും – ആരും അറിയിയ്ക്കേണ്ടതില്ല.
[8] വാനൂഴിരണ്ടിനുടെ മധ്യം – അന്തരിക്ഷം. യജ്ഞദൂതില്‍ – യാഗത്തിന്നു ദൌത്യം വഹിയ്ക്കുന്നതില്‍. അതികുതൂഹലി – തുലോം തല്‍പരനാകുന്നു. വിണ്ണിന്റെ കല്പടകളില്‍ക്കയറീടുമല്ലോ – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാന്‍. വായ്പിയ്ക്കുവോന്‍ – അല്പമായ ഹവിസ്സിനെയും അനല്പമാക്കുന്നവന്‍.
[9] ആഭ മുന്നില്‍ – ശോഭ മുന്‍വശത്തു പ്രസരിയ്ക്കും. രൂപികൾ – തേജസ്വികൾ. ഭവാനെ ലഭിച്ചിട്ടില്ലാത്ത യജമാനന്മാർ, ലഭിപ്പാൻവേണ്ടി, ഗർഭം (ഭവജ്ജനനഹേതുവായ അരണി) വഹിയ്ക്കുന്നു, എടുക്കുന്നു. നീ പിറന്ന ക്ഷണത്തില്‍ത്തന്നേ യജമാനന്റെ ദൂതനായിത്തീരുന്നു എന്നു, നാലാം പാദത്തിന്റെ താൽപര്യം.
[10] അപ്പോൾ – അരണിമഥനാവസരത്തില്‍. പിറന്നോന്റെ – ജനിച്ച അഗ്നിയുടെ. മഹസ്സ് = തേജസ്സ്. കാണാം – ഏവർക്കും കാണുമാറാകും. താന്‍ – അവിടുന്ന്, അഗ്നി. ദൃഢഭക്ഷ്യവും – ഉറപ്പുള്ള മരത്തടി മുതലായതുപോലും.
[11] ഇര – മരവും മറ്റും. നീറ്റും = ഭസ്മീകരിയ്ക്കും. വളര്‍കാന്തി വീശും – കാറേറല്ക്കയാൽ കരുത്തേറിയ രശ്മികളെ ചുറ്റും പായിയ്ക്കും.