അത്രിവംശ്യരായ ബുധനും ഗവിഷ്ഠിരനും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
പ്പാർത്തുണർന്നാന,ഗ്നി യജ്ഞച്ചമതയാൽ:
നാകത്തിലെയ്ക്കു പടരുന്നു നാളങ്ങൾ,
ശാഖകൾ പൊങ്ങിയ വൃക്ഷങ്ങൾപോലവേ. 1
ഭാവം തെളിഞ്ഞെഴുന്നേറ്റാൻ, പുലരിയില്‍:
കാണായ്, വളർന്ന ദേവന്റെ കത്തും ബലം;
താനേ തമസ്സില്‍നിന്നുന്മുക്തനായ്, മഹാൻ! 2
രശ്മിപ്രഭയാൽ വെളിച്ചമിയറ്റിനാൻ;
ചീർത്തണഞ്ഞഗ്രേ പരക്കുമന്നേച്ഛുവാം
നൈദ്ധാര പൊളങ്ങിക്കുടിച്ചാൻ, ജുഹുക്കളാല്‍! 3
ദ്ദൃക്കുപോലി,ദ്ദേവകാമർതൻ മാനസം;
വാനൂഴികളുഷസ്സോടേ പെറുമഗ്നി
വാസരാരംഭത്തിൽ വായ്ക്കുന്നു, ദീപ്തനായ്! 4
ഭാസുരനോമൽവിറകിൽ നിക്ഷിപ്തനായ്;
സപ്തരത്നങ്ങളെടുത്തു ഗൃഹേ ഗൃഹേ
സംയാജ്യനഗ്നി ഹോതാവായ് മരുവിനാൻ! 5
തായിൻ സുഗന്ധിയാം വിസ്ഫുടാങ്കസ്ഥലേ;
സത്യന്‍, യുവാവു, ബഹുത്രസ്ഥിതൻ, ജന-
മധ്യേ ജ്വലിച്ചാന്‍, നിലനിർത്തുവോൻ, കവി! 6
ഹോതാവു വാഴ്ത്തപ്പെടുന്നൂ, പ്രണതരാൽ;
വാനൂഴികളില്‍പ്പയസ്സു പരത്തുന്ന
വാജിയെ നെയ്യു തേപ്പിച്ചിടുന്നൂ സദാ! 7
ദാനേച്ഛു നമ്മൾക്കതിഥി കവിസ്തുതൻ;
ശക്തിരൂപൻ ശതശൃംഗന്‍ വൃഷഭന-
ങ്ങഗ്നേ, ബലാൽ വെല്ല,മന്യരെയൊക്കയും! 8
മക്ഷണംതാനവനന്യരിൽ മീതെയാം;
സ്തൂത്യൻ വെളിച്ചം പരത്തും ശുഭപ്രഭന്‍
മർത്ത്യപ്രജകൾക്കൊരിഷ്ടാതിഥി, ഭവാന്‍! 9
ദൂരാൽ സമീപാലൊരുക്കുന്നു, മാനുഷര്‍:
തേറേണമേ, നീ പുരുസ്തവൻതന്‍ സ്തവം;
സ്ഫാര,മഗ്നേ,ശുഭ,മുത്തമം, നിൻസുഖം! 10
പാറുന്ന സുപ്രാന്തമാം തേരിൽ നീ ശുചേ:
വാര്‍വാനിൽ മാർഗ്ഗജ്ഞനാം നീ വരുത്തണം,
ദേവരെയിങ്ങു ഹവിസ്സമറേത്തിനായ്! 11
നല്ല യൂവാവിന്നു ഞങ്ങൾ നതിസ്തുതി:
മിന്നും ചരിഷ്ണുവെ വാനത്തുപോല,ഗ്നി-
തന്നിൽ വെച്ചാൻ, ഹവിസ്തോത്രം ഗവിഷ്ഠിരൻ! 12
[1] പയ്യ് – ഹോമധേനു. എത്തുമുഷസ്സിനെ പാർത്ത് – ഉഷസ്സിന്റെ ആഗമനത്തില്‍. ഉണർന്നാൻ – ജ്വലിച്ചാൻ. നാകം = ആകാശം. നാളങ്ങൾ – അഗ്നിയുടെ ജ്വാലകൾ.
[2] എഴുന്നേറ്റാൻ – ജ്വലിച്ചുയരുന്നതിനെ എഴുന്നേല്ക്കലാക്കിയിരിയ്ക്കുന്നു.
[3] വിശ്വപാശം – ലോകവ്യാപാരത്തെ പ്രതിബന്ധിയ്ക്കുന്ന ഇരുട്ട്. അഗ്രേ = മുകൾവശത്ത്. അന്നേച്ഛുവാം – ഹോതാവിന്ന് അന്നമുണ്ടാകേണമെന്നിച്ഛിയ്ക്കുന്ന. പൊങ്ങി – ഉയർന്നുനിന്ന്.
[4] മനസ്സ് അഗ്നിയെനോക്കി നടക്കുന്നു – അഗ്നി എപ്പോൾ വർദ്ധിയ്ക്കുമെന്ന് ഉല്‍ക്കണ്ഠപ്പെടുന്നു; ദൃക്ക്(കണ്ണു്) സൂര്യനെ നോക്കി നടക്കുന്നതുപോലെ. വാസരാരംഭം – പ്രഭാതം.
[5] ഓമൽവിറകില്‍ – പ്രിയപ്പെട്ട ചമതകളില്‍. നിക്ഷിപ്തനായ് = വെയ്ക്കപ്പെട്ടു. സപ്തരത്നങ്ങൾ – ഏഴുതരം ജ്വാലകൾ. സംയാജ്യൻ = വഴിപോലെ യജിയ്ക്കുപ്പെടേണ്ടുന്നവൻ; യജനീയന്‍ ഹോതാവായി എന്നത് അദ്ഭുതം.
[6] തായിൻ – ഭൂമിയുടെ. സുഗന്ധി – നെയ്യിന്റെയും മറ്റും സൌരഭ്യമുള്ളത്. വീസ്ഫുടാങ്കസ്ഥലേ – വിസ്ഫുടമായ, പ്രത്യക്ഷദൃശ്യമായ മടിസ്ഥലത്ത്, വേദിയില്‍. ബഹുത്രസ്ഥിതൻ = അനേകസ്ഥാനസ്ഥന്‍. നിലനിർത്തുവോന്‍ – വിശ്വധാരകൻ.
[7] പ്രണതരാല്‍ – ആളുകളാൽ വണങ്ങി സ്തുതിയ്ക്കുപ്പെടുന്നു. പയസ്സു = ജലം. വാജീ = അന്നവാന്‍. തേപ്പിച്ചിടുന്നൂ = യജമാനർ.
[8] ഉത്തരാർദ്ധം പ്രത്യക്ഷവചനം: ശതശൃംഗൻ – അസംഖ്യജ്വാലകളുള്ളവന്‍. അങ്ങ് = ഭവാന്‍. വെല്ലും – കീഴ്പെടുത്തും.
[9] വെളിപ്പെടും = പ്രത്യക്ഷനാകും. മർത്ത്യപ്രജകൾ = മനുഷ്യരാകുന്ന പ്രജകൾ.
[10] അർച്ചനം – ഹവിസ്സ് എന്നർത്ഥം. ദൂരാൽ സമീപാൽ = അകലത്തുനിന്നും അരികത്തുനിന്നും. പുരുസ്തുവൻ – വളരെ സ്തുതിയ്ക്കുന്നവനൻ. സ്തവം നീ തേറേണമേ – സ്തുതിയിൽ മനസ്സുവെച്ചാലും. സ്ഫാരം = പ്രവൃദ്ധം. നിന്‍സുഖം – നീ ഞങ്ങൾ തരാന്‍ തുടങ്ങുന്ന സുഖം.
[11] മഖാർഹര്‍ – ദേവകൾ. സുപ്രാന്തം = നല്പ പ്രാന്തങ്ങളോടു(ചുറ്റുഭാഗങ്ങളോടു)കൂടിയത്. തേരിൽ കേറുക – ഇങ്ങോട്ടു പോരാന്‍. വാര്‍വാനിൽ മാർഗ്ഗജ്ഞന്‍ = വിശാലാന്തരിക്ഷത്തിൽ വഴികൾ (ദേവന്മാരുടെ ഇരിപ്പിടങ്ങൾ) അറിയുന്നവന്‍. ഇങ്ങു – ഈ യജ്ഞത്തില്‍.
[12] നതിസ്തുതി = നമസ്കാരാന്വിതമായ സ്തുതി. മിന്നും ചരിഷ്ണു – സൂര്യന്‍. ഹവിസ്തോത്രം = ഹവിസ്സോടുകൂടിയ സ്തോത്രം.