സുതംഭരന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
വമ്പുറ്റ കെല്പനാമഗ്നിയെപ്പറ്റി ഞാൻ
തീർത്തുവെപ്പൻ, മഖത്തിങ്കല്‍ത്തിരുവായില്‍
വീഴ്ത്തും തെളിനെയ്യിനൊത്ത മന്ത്രസ്തവം. 1
മെത്തിയ വൃഷ്ടിയ്ക്കുവേണ്ടിപ്പിളർക്ക നീ.
തീണ്ടില്ല ഹിംസ ഞാന്‍ കെല്പാല്‍, ദ്വയത്തെയും
തീണ്ടാ; സ്തുതിപ്പൻ, വിളങ്ങും വൃഷാവിനെ! 2
സന്തതജീവനന്‍ സ്തുത്യനഗ്നേ, ഭവാൻ?
താനറികെ,ന്നെയദ്ദേവനൃതുപതി;
ഞാനറിയില്ലി,ശ്രിതന്റെ ധനേശനെ!3
രേവർ, പാലിച്ചു നല്കുന്ന മഹസ്വികൾ?
ഏവരഗ്നേ, വഴിയ്ക്കാക്കു,മസത്യനെ?-
യേവര്‍ കെടുവാക്കിൽനിന്നു രക്ഷിപ്പവര്‍? 4
തിന്മയുപേക്ഷിച്ചു നന്മപൂണ്ടോരി,വര്‍;
ഇന്നോരുകാരനെക്കൊണ്ടു കള്ളങ്ങള-
ന്നന്നു പുലമ്പിയോര്‍ താനേ തുലഞ്ഞുപോയ്! 5
രക്ഷിയ്ക്ക,മുജ്ജ്വലനാം വൃഷാവിൻ സ്തവം;
വായ്ക്കു,മവന്നു ഭവനം; ഭജിയ്ക്കുവാൻ
നോക്കും നരന്നു പിറക്കട്ടെ, നന്മകൻ! 6
[1] തിരുവായിൽ (ജ്വാലയില്‍) വീഴ്ത്തുന്ന നെയ്യ് അഗ്നിയ്ക്ക് എത്ര പ്രിതികരമാകുമോ, അത്ര പ്രീതികരമായ മന്ത്രസ്തവം ഞാന്‍ തിർത്തുവെപ്പന്‍, നിർമ്മിയ്ക്കാം.
[2] കഥിയ്ക്കും – ഞാന്‍ ചൊല്ലുന്ന. പിളർക്ക – മേഘങ്ങളെ. ദ്വയം – സത്യാസത്യയുക്തമായ കർമ്മം. ഉത്തരാർദ്ധം പരോക്ഷം.
[3] സന്തതജീവനന്‍ – ജീവനം (ജലം) വ്യാപിപ്പിയ്ക്കുന്നവന്‍. ഉത്തരാർദ്ധം പരോക്ഷം: ഇശ്രിതന്റെ (ആശ്രിതനായ എന്റെ) ധനേശനെ (എനിയ്ക്കു ധനം തരുന്ന സ്വാമിയായ അഗ്നിയെ) ഞാനറിയില്ല; അദ്ദേവന്‍ എന്നെ അറിയട്ടെ, അറിഞ്ഞു ധനം തരട്ടെ!
[4] നിബദ്ധാരികളായ (ശത്രുക്കളെ ബന്ധിച്ച) നിന്നാളര്‍, അങ്ങയുടെ ആൾക്കാർ ഏവര്‍? പാലിച്ചു നല്കുന്ന (രക്ഷിച്ചു ധനം നല്കുന്ന) മഹസ്വികൾ ഏവര്‍; ഏവര്‍ അസത്യനെ (കപടശീലനെ) വഴിയ്ക്കാക്കും – സന്മാർഗ്ഗം പ്രാപിപ്പിയ്ക്കും? കെടുവാക്ക് – ദോഷാരോപണാദി. അങ്ങയെ ഉപാസിയ്ക്കുന്നവർക്കേ ഈ ഗുണങ്ങൾ ഉണ്ടായിവരൂ.
[5] ഇന്നേരുകാരനെക്കൊണ്ടു – സത്യവാനായ എന്നെപ്പറ്റി.
[6] വൃഷാവിൻ – വൃഷാവായ ഭവാന്റെ. വായ്ക്കും-വളരും, ധനസമൃദ്ധമാകും. ഭജിയ്ക്കുവാൻ നോക്കുന്നവന്‍ – ത്വല്‍പരിചർയ്യാക്തന്‍.