അത്രിവംശ്യൻ സുതംഭരൻ ഋഷി; ജഗതി ഛന്ദസ്സ്; അഗ്നി ദേവത. (കേക)
മേകാനായ്പ്പിറന്നിതു, ശോഭനബലനഗ്നി:
തിരുമേനിയിൽത്തൂനൈ തേയ്ക്കുമശ്ശു ചി വാന-
ത്തുരുമ്മും വൻഭാസ്സോടേ ശോഭിപ്പൂ, ഭരതർക്കായ്. 1
നന്ദ്യകർമ്മാവാം യജ്ഞധ്വജമഗ്നിയെ മുമ്പര്‍
മുല്പാടുജ്ജ്വലിപ്പിച്ചാര്‍, മൂന്നിട;-ത്താ ഹോതാവു
ദർഭപ്പുല്‍വിരിപ്പിങ്കലിരുന്നാൻ, യജിപ്പാനായ്! 2
ങ്ങുദ്ഭൂതന്‍, ഗൃഹിയില്‍നിന്നീഡ്യന്‍ നീ, കവി ശുചി
നൈകൊണ്ടു വളർത്തിനാര,ങ്ങയെ ഹോമിച്ചഗ്നേ;
നാകത്തിലണഞ്ഞിതു, നിൻധൂമം കൊടിപോലേ! 3
യഗ്നിയെസ്സൂക്ഷിയ്ക്കുന്നു, മാനുഷര്‍ ഗൃഹേ ഗൃഹേ;
അഗ്നി ദൂതനായ്നിന്നാൻ, ഹവിസ്സു വഹിപ്പവ;-
നഗ്നിയെബ്ഭജിയ്ക്കുന്നു, ക്രാന്തകർമ്മാവെബ്ഭക്തര്‍! 4
ലങ്ങയ്ക്കു തിരുവുള്ളില്‍ത്തോന്നട്ടേ, സുഖമഗ്നേ
അങ്ങയെ നിറയ്ക്കുന്നൂ, കെല്പനുമാക്കുന്നൂ, പേ-
ർത്തബ്ധിയെപ്പെരിയാര്‍കൾപോലവേ, സ്തവനങ്ങൾ! 5
ക്കൂടുവോനുമാം നിന്നെയംഗിരസ്സുകളഗ്നേ:
തുംഗമാം ബലത്തോടേ മഥനാല്‍ജ്ജനിപ്പൂ, നീ;-
യംഗിരസ്സായ ഭവാന്‍ കെല്പിന്റെ മകനെന്നാര്‍! 6
[1] ലോകരക്ഷകന്‍ = ജനങ്ങളെ രക്ഷിയ്ക്കുന്നവന്‍. ഭരതര്‍ – ഋത്വിക്കുകൾ.
[2] ഇന്ദ്രദേവര്‍ – ഇന്ദനും ദേവന്മാരും. യജ്ഞധ്വജം = യാഗത്തിന്റെ കൊടിമരം. മുമ്പര്‍ – നേതാക്കൾ, ഋത്വിക്കുകൾ.
[3] പ്രത്യക്ഷോക്തി: ഇരുതായ്കൾ – രണ്ടരണികൾ. ഗൃഹി = ഗൃഹസ്ഥന്‍, അഗ്നിഹോത്രാദികൾക്കായി ഗൃഹത്തിൽ വസിയ്ക്കുന്നവന്‍. വളർത്തിനാര്‍ – പുരാതനർഷിമാര്‍. നാകം = ആകാശം.
[4] സാധകന്‍ – പുരുഷാർത്ഥനിർവാഹകന്‍. സൂക്ഷിയ്ക്കുന്നൂ – കെടാതെ വെയ്ക്കുന്നു. ക്രാന്തകർമ്മാവായ (അങ്ങേ അറ്റത്തെ കർമ്മത്തോടു, യജ്ഞത്തോടുകൂടിയ) അഗ്നിയെ ഭക്തര്‍ ഭജിയ്ക്കുന്നു.
[5] ഇനിപ്പ് = മാധുര്യം. പെരിയാര്‍കൾ = മഹാനദികൾ.
[6] നേടിനാര്‍ – കണ്ടെത്തി. മഥനാല്‍-അരണിമഥനത്താല്‍:, എന്നാർ – എന്നു പറഞ്ഞിരിയ്ക്കുന്നു, അഭിജ്ഞന്മാർ.