അംഗിരോവംശ്യന്‍ ധരുണന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)
കീർത്തിമാന്ന,ഗ്രിമന്ന,ഗ്നിയ്ക്കു ഞാന്‍ സ്തവം:
വിത്തം വളർപ്പോന്‍, സുസൗഖ്യന്‍, വസു ബലി,
ധർത്താവും നെയ്യാല്‍ത്തെളിയുവോന,ക്കവി! 1
മുഖ്യരില്‍ജ്ജാതരോടൊത്തു ചെല്ലുന്നവര്‍
ഉത്തമസ്ഥാനത്തുവെയ്ക്കുന്നു, കർമ്മത്തി-
നധ്വരഭൃത്താമൃതനെ സ്തുതിയൊടേ. 2
ർപ്പിയ്ക്കുവോര്‍തന്നുടൽ പാപനിർമ്മുക്തമാം.
അന്നവജാതനകറ്റട്ടെ, മാറ്റരെ:
വന്നേല്ക്കൊലാ, ക്രുദ്ധസിംഹത്തൊടാംവിധം! 3
പ്രാർത്ഥിതധാരണദർശനന്‍ വ്യാപി നീ;
അന്നമന്നം ദഹിയ്ക്കുന്നു, നിൻധാരണാൽ;-
ബ്ഭിന്നരൂപന്‍ സ്വയം ചെല്ലുന്നു, നീളെ നീ! 4
ശ്രീവാഹി വാഞ്ഛിതദായി ഹവ്യോൽക്കരം
കാക്കട്ടെ, നിൻബലപൂർത്തിയെ; വൻധന-
മാർഗ്ഗം തുറന്നന്‍പിയറ്റി,യത്രിയ്ക്കു നീ! 5
[1] ബലി = ബലവാന്‍. ധർത്താവ് – വിശ്വധാരകന്‍. തെളിയുവോൻ – പ്രസാദിയ്ക്കുന്നവന്‍, ജ്വലിയ്ക്കുന്നവൻ.
[2] സ്വർഗ്ഗദൃദ്ധർമ്മം = സ്വർഗ്ഗത്തെ ഭരിയ്ക്കുന്ന ധർമ്മം, യജ്ഞം. അജാതരാം മുഖ്യര്‍ = ജനനമില്ലാത്ത നേതാക്കൾ, ദേവന്മാര്‍. ജാതർ – മനുഷ്യര്‍. ചെല്ലുന്നവർ – യജമാനര്‍. ഇത്തമസ്ഥാനം – ഉത്തരവേദി. അധ്വരഭൃത്താമൃതനെ = യാഗം ഭരിയ്കന്ന സത്യസ്വരുപനെ, അഗ്നിയെ.
[3] മുഖ്യന്ന് – അഗ്നിയ്ക്ക്. അന്നവജാതന്‍ – ആ നവോല്‍പന്നനായ അഗ്നി. വന്നേല്ക്കൊലാ – മാറ്റര്‍ എന്നോടെതിർക്കരുത്, മൃഗങ്ങൾ ക്രുദ്ധസിംഹത്തോതടെതിർക്കാറില്ലാത്തതുപോലെ.
[4] പ്രത്യക്ഷോക്തി; ജനപ്രാർത്ഥിതധാരണദർശനൻ = ജനങ്ങളാൽ പ്രാർത്ഥിയ്ക്കപ്പെടുന്ന ധാരണദർശനങ്ങളോടുകൂടിയവന്‍. മൂന്നാംപാദം ജാരാഗ്നിത്വത്തെ പ്രതിപാദിയ്ക്കുന്നു. ഭിന്നരൂപന്‍ = നാനാരുപനായി.
[5] ശ്രീവാഹി = സംപത്തിനെ വഹിയ്ക്കുന്നത്. വാഞ്ഛിതദായി = അഭീഷ്ടപ്രദം. ഇങ്ങനെയുള്ള ഹവ്യോല്‍ക്കരം നിൻബലപൂത്തിയെ കാക്കട്ടെ, രക്ഷമിയ്ക്കട്ടെ; എന്തുപോലെ? കള്ളന്‍ മുതൽ (തൊണ്ടി) പൂഴ്ത്തിവെച്ചു സൂക്ഷിയ്ക്കുന്നതുപോലെ. ഞങ്ങളുടെ ഹവിസ്സുകൾ അങ്ങയെ പരമബലവാനാക്കട്ടെ എന്നു സാരം. അന്‍പിയറ്റി – പ്രീതിവരുത്തിയല്ലോ!