അത്രിവംശ്യന്‍ പൂരു ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)
മർത്ത്യര്‍ പുരസ്കരിച്ചിതോഃ
അർപ്പിയ്ക്ക, നീയാത്തിളങ്ങു-
മഗ്നിദേവന്നേറ്റമന്നം! 1
ണാ,ളും കയ്യൂക്കെഴുമഗ്നി;
ഹവ്യമണയ്ക്കുന്നോനവൻ
ദ്രവ്യം നല്കും, സൂര്യൻപോലേ! 2
ച്ചേർത്തിടുന്നൂ, കെല്പെല്ലാരും;
മെത്തും ഭാസ്സുള്ളദ്ധനിയ്ക്കു
മിത്രരാക, വാഴ്ത്തുക, നാം! 3
രഗ്ര്യവീർയ്യം: വാനൂഴികൾ
ഭാനുവെപ്പപോലസ്സേവ്യനെ-
ത്താനല്ലോ, പരിഗ്രഹിച്ചു! 4
വെക്കം വരൂ, തരൂ, വിത്തം.
ഞങ്ങളുമിസ്സൂരികളു-
മിങ്ങൊന്നിച്ചു പുകഴ്ത്തുന്നു;
യുദ്ധങ്ങളിലെങ്ങളെ നീ
വർദ്ധിപ്പിച്ചരുളേണമേ! 5
[1] ഋഷി, തന്നോടുതന്നേ പറയുന്നു:
[2] ആളുകൾ – യജമാനര്‍. ആഹ്വാതാവ് – ദേവകളെ വിളിയ്ക്കുടന്നവന്‍. ഹവ്യമണയ്ക്കുന്നോൻ – ഹവിസ്സു ദേവന്മാരിലെത്തിയ്ക്കുന്നവന്‍. ദ്രവ്യം = ധനം.
[3] കെല്പു ചേർത്തിടുന്നു – ഹവിസ്സർപ്പിച്ചും, സ്തുതിച്ചും. ഭാസ്സ് = തേജസ്സ്. അദ്ധനി – ആ ധനവാനായ അഗ്നി.
[4] ഉത്തരാർദ്ധം പരോക്ഷം: ഭാനു = സൂര്യൻ. അസ്സേവ്യന്‍ – അഗ്നി.