അത്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
നൈ മുതുകത്തോലുമഗ്നി മുതിർന്നുപോയ്:
ഇന്ദ്രന്നു നാം പിഴികൊന്നുരചെയ്വോനു
നന്നായ്വരട്ടെ, നിർബാധമുഷസ്സുകൾ! 1
ച്ചിന്ദു പിഴിഞ്ഞു പുകഴ്ത്തുന്നിതമ്മിയാൽ;
അമ്മികൊണ്ടൊച്ച പരത്തുന്നൊരധ്വര്യം-
ചെമ്മേ ഹവിസ്സുമായ്ച്ചെല്ലുന്നു, സിന്ധുവിൽ. 2
ലിന്ദ്രന്‍ പിടിയ്ക്കുന്നു, ചെല്ലുമിപ്പത്നിയെ;
അന്നം കൊതിച്ചൊലിക്കൊൾവിത,വന്റെ തേ;-
രാനയിയ്ക്കുന്നുമുണ്ടായിരമായിരം! 3
നാരാല്‍ക്കുടിയ്ക്കു,മാ രാജാവിടര്‍പ്പെടാ:
വൈരിയെക്കൊല്ലു,മാൾക്കാരുമായ്ച്ചെന്നു; വൻ-
പേരേന്തി നാട്ടാരിലെത്തും, സുഭഗനായ്! 4
പ്പാട്ടില്‍നിർത്തും പകലല്ലുകളെസ്സദാ,
ഇഷ്ടനാം ഭാനുവിന്ന,ഗ്നിയ്ക്കുമിഷ്ടനാ,-
മിന്ദ്രന്നു സോമം പിഴിഞ്ഞുകൊടുത്തവന്‍! 5
[1] അർക്കാഭയോടൊപ്പമേ – സൂര്യോദയത്തില്‍ത്തന്നെ, ഉരചെയ്വോനു – അധ്വര്യുവിനോടു പറയുന്ന യജമാനന്ന്. നന്നായ്വരട്ടെ – ശോഭനങ്ങളായിബ്ഭവിയ്ക്കട്ടെ.
[2] അമ്മിയാൽ ഇന്ദു (സോമം) പിഴിഞ്ഞു പുകഴ്ത്തുന്നിതു – സ്തുതിയ്ക്കുന്നു. സിന്ധുവിൽ (നദിയില്‍) ചെല്ലുന്നു – സ്നാനത്തിന്ന്.
[3] മങ്ക – ഇന്ദ്രാണി. ഇച്ഛിച്ച് – യജ്ഞഗമനം കാക്ഷിച്ച്. അന്നം – നമ്മൾ നല്കുന്ന ഹവിസ്സ്. ഒലിക്കൊൾവിതു – ശബ്ദിയ്ക്കുന്നു, തേര്‍ ഇങ്ങോട്ട് പാഞ്ഞുതുടങ്ങി. ആയിരമായിരം – നമുക്കു തരാന്‍ വളരെദ്ധനം ആനയിയ്ക്കുന്നുമുണ്ട് = കൊണ്ടുവരുന്നുമുണ്ട്.
[4] തീവ്രം = മത്തുപിടിപ്പിയ്ക്കുന്നത്. പാല്‍സ്സോമനീര്‍ – പാലും മറ്റും ചേർത്ത സോമനീര്‍. ആരാൽ = അരികേ. വൻപേരേന്തി – ഇന്ദ്രന്റെ തിരുനാമം വഹിച്ച്; ഇന്ദനെ സ്തുതിച്ചുകൊണ്ട് എന്നു ഭാവം.
[5] പോറ്റും – കുടുംബത്തെ. ക്ഷേമം = കിട്ടിയതിനെ രക്ഷിയ്ക്കല്‍. യോഗം = കിട്ടിയിട്ടില്ലാത്തതിനെ നേടല്‍. പാട്ടില്‍നിർത്തും – പകലല്ലുകൾ സുഖകരങ്ങളായിത്തീരുമെന്നർത്ഥം. ഇഷ്ടൻ = പ്രിയപ്പെട്ടവന്‍.