പ്രഭൂവസു ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (കാകളി)
നന്നായ്ക്കൊടുക്കാനറിവുള്ള വിത്തദൻ;
ചേലുറ്റ പോല്‍ത്തൃഷാർത്തനാം വില്ലാളി-
പോലേ കൊതിച്ചു കടിയ്ക്കട്ടെ സോമനീര്‍! 1
ശുര, സോമം മലമേൽപ്പോലെയശ്വവൻ;
രാജന്‍, രസിപ്പിച്ചു മത്തുയർത്താവു തേ,
വാജിയ്ക്കുപോലെങ്ങളൊക്കെ സ്തവങ്ങളാല്‍! 2
ദാരിദ്ര്യഭീതമെന്‍ചിത്തം സദോദയ;
തേരാണ്ട വജ്രിയാം നിന്നെപ്പുകഴ്ത്തട്ടെ,
പാരം മഘവൻ, നുതിമാന്‍ പുരൂവസു! 3
മിന്നുതിമാന,മ്മിപോലുരുപ്രേപ്സംവായ്:
സ്വത്തേകുമേ, നീയിടംവലംകൈകളാ;-
ലസ്താശനാക്കരുതെ,ന്നെ ഹര്യശ്വ, നീ! 4
വർഷിന്‍, വൃഷാശ്വാധിരൂഡന്‍, വൃഷാവു, നീ;
വജ്രിന്‍, സുഹനോ, വൃഷാവു വൃഷരഥൻ
വർഷകന്‍ നീ രണേ താങ്ങേണമെങ്ങളെ! 5
മുന്നൂറൊടൊത്തിരുലോഹിതാശ്വങ്ങളെ;
ആദരിച്ചാ യുവാവാകും ശ്രുതരഥ –
ന്നാനമിയ്ക്കട്ടേ, മരുത്തുക്കളേ, നരർ! 6
[1] ചേലുറ്റ പോക്കില്‍ – സലീലയാത്രയില്‍.
[2] അണക്കെട്ട് – ഉറപ്പുള്ള അണക്കടകൾ. മലമേല്‍പ്പോലെ – മലമുകളിലാണല്ലോ സോമമുണ്ടാകുക. വാജിയ്ക്കുപോലെ, കുതിരയ്ക്കെന്നപോലെ, തേ (അങ്ങയ്ക്കു) മത്തുയർത്താവു.
[3] സദോദയ – എപ്പോഴും വർദ്ധിയ്ക്കുന്നവനേ. നുതിമാൻ – സ്തോതാവാ പുരൂവസു – പ്രഭുവസുവിന്റെ മറ്റൊരു പേരായിരിയ്ക്കാം.
[4] ഇന്നുതിമാൻ – ഈ സ്തോതാവ്, ഞാന്‍. അമ്മിപോലെ – സോമലത ചതയ്ക്കുന്ന അമ്മി നീര്‍ പുറപ്പെടവിയ്ക്കുമല്ലോ; അതുപോലെ സ്തവം ചമയ്ക്കുന്നു. ഉരു പ്രേപ്സുവായ് – വലിയ ഫലം കിട്ടാന്‍. അസ്താശൻ = ആശയറ്റവൻ.
[5] വർഷിസ്തവം = ഫലങ്ങളെ വർഷിയ്ക്കുന്ന സ്തോത്രം; എന്റെ സ്തുതി. നീ വൃഷാശ്വാധിരൂഢനാകുന്നു, യാഗത്തിൽ വന്നെത്താൻ. വൃഷരഥന്‍ – വൃഷാ (യുവാ) ശ്വങ്ങളെ പൂട്ടിയ തേരുള്ളവൻ.
[6] മുന്നൂറൊടൊത്ത് – മുന്നൂറുഗോക്കളോടുകൂടി. ശ്രുതരഥൻ – ഒരു രാജാവ്. ആനമിയ്ക്കുട്ടേ – നമസ്കരിയ്ക്കട്ടെ.