അത്രി ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത.
തൊരു മാന്യം ധനമിന്ദ്ര, വജ്രവൻ;
അതുപാർജ്ജിതവിത്ത, കൊണ്ടുവ-
ന്നരുൾകെ,ങ്ങൾക്കിരുകൈകളാലുമേ! 1
ത,തുതാനിന്ദ്ര, സമാനയിയ്ക്കു നീ:
അതിനാല്‍സ്സുവിപാകദാനമാ-
ചരിയാവൂ, ഭവദീയരെങ്ങളും! 2
ശ്രുതമല്ലോ, വിരിവുറ്റ നിന്മനം;
അതിനാലരുളുന്നു, വജ്രി നീ
സുദൃഢാന്നത്തിലുമാസ്ഥ നേടുവാന്‍! 3
കിയ നിങ്ങൾക്കഭിപൂജ്യനിന്ദ്രനെ
സവിധാഗതരായ് സ്തുതിയ്ക്കുവാ-
നിവർ തേടുന്നു പുരാതനോക്തികൾ. 4
ശ്രേഷ്ഠസ്തോത്രം കൊള്ളുവോനാമവന്നേ
വർദ്ധിപ്പിപ്പൂ, വാക്യമാത്രേയരേവം –
മിന്നിയ്ക്കുന്നൂ, വാക്യമാത്രേയരേവം. 5
[1] ഉപാർജ്ജിതവിത്ത = ധനം സമ്പാദിച്ചവനേ.
[2] തവ ദൃഷ്ടിയില്‍ – ഭവാന്റെ അഭിപ്രായത്തിൽ മുഖ്യമായ (കാമ്യമായ) അന്നം – വരേണ്യമായ്ബ്ഭവാന്‍ കരുതുന്ന അന്നം – ഏതോ, അതുതാന്‍ (ആ അന്നം തന്നെ) സമാനയിയ്ക്ക = കൊണ്ടു വന്നാലും. അതിനാൽ – ആ അന്നംകൊണ്ട്. സുവിപാകദാനം = നല്ല ഫലം കിട്ടുന്ന ദാനം.
[3] ഉദാരം = ദാനതല്‍പരം. വിരിവുറ്റ = വിശാലമായ. അതിനാല്‍ – ആ മനംകൊണ്ട്. സുദൃഡാന്നത്തിലും നേടുവാൻ ആസ്ഥ (ആദരം) അരുളുന്നു – ഉളവാക്കുന്നു.
[4] യജമാനരോട്: ധനാഢ്യർ – ഹവിസ്സമ്പന്നര്‍. സവിധാഗതരായ് = അടുക്കല്‍ച്ചെന്ന്. ഇവര്‍ – സ്തോതാക്കൾ. പുരാതനോക്തികൾ തേടുന്നു – പണ്ടേത്തെ സ്തോത്രങ്ങൾ തിരഞ്ഞെടുക്കുന്നു.
[5] ഉക്ഥമാം സ്തോത്രകാവ്യം ഈ ഇന്ദ്രന്നുള്ളതാണ്. കൊള്ളുവോന്‍ = സ്വീകരിയ്ക്കുന്നവൻ. അവന്നേ – അവനെക്കുറിച്ചുതന്നേ. വാക്യം – സ്തുതി.