ആത്രേയന്‍ യജരുന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത. (അന്നനട)
വ,ഥ മിത്രനുമാകിയ ദേവന്മാരേ,
ശരിയ്ക്കാരാധ്യവുമധൃഷ്യവുമായ
പെരുംവളര്‍കെല്പുള്ളവരല്ലോ, നിങ്ങൾ! 1
പതിവിനാൽ മനുഷ്യനെത്താങ്ങുന്നോരും,
അരികളെ ഹനിപ്പവരുമാം നിങ്ങ-
ളരുളുവിന്‍, മിത്രാവരുണരേ, സുഖം! 2
വരുണന,ർയ്യമാവ,ഥ മിത്രരിവര്‍
ക്രതുക്കളി,ലിടങ്ങളില്‍പ്പോലേ ചെല്ലും;
വധോല്‍ക്കനില്‍നിന്നു നരനെ രക്ഷിയ്ക്കും! 3
പ്രവൃത്തരും, മനുഷ്യനിൽ മനുഷ്യനില്‍
വരനേതാക്കളും, വരദാനന്മാരും,
പെരുമ പാപിയ്ക്കുമണപ്പോരുമല്ലോ! 4
ണ്ടി,രുവര്‍ നിങ്ങളില്‍?-ബ്ഭവാന്മാരെച്ചെമ്മേ
തിരകയാണു,ല്പമതികൾതൻ സ്തുതി –
തിരകയാണ,ത്രികുലജര്‍തന്‍ സ്തുതി! 9
[1] പെരുംവളര്‍കെല്പ് = പെരുതായ വളർന്ന ബലം.
[2] ക്രതുക്ഷേത്രം – യജ്ഞസ്ഥാനം അരുളുവിന്‍ – തന്നാലും.
[3] പരോക്ഷകഥനം: ഇടങ്ങളില്‍പ്പോലെ = സ്വന്തംസ്ഥാനങ്ങളിലെന്ന പോലെ, വധോല്‍ക്കന്‍ = ഹിംസകൻ.
[4] വരനേതാക്കൾ – മികച്ച നേതാക്കൾ. വരദാനന്മാര്‍ – മികച്ച ദാനത്തോഴുകൂടിയവർ. പാപിയ്ക്കുപോലും, അവൻ സ്തുതിച്ചാല്‍, പെരുമ വരുത്തും.
[5] നിങ്ങളിരുവരും ഒരേവിധം സ്തുതിയ്ക്കുപ്പെട്ടവര്‍തന്നെ. അല്പമതികൾ തന്‍ – അല്പബുദ്ധികളായ ഞങ്ങളുടെ സ്തുതി ഭവാന്മാരെ തിരയുകയാണ്.