താതഹവ്യന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത. (അന്നനട)
ഹരസുവ്രതരാമിരുദേവന്മാരെ:
പെരുതായൊരന്നമുദകാത്മാവായ
വരുണനു നാല്കുകയും ചെയ്യുക, നീ. 1
വഹിച്ചവരല്ലോ, വഴിപോലെയവര്‍:
നരകർമ്മംപോലെയതിങ്ങു വെയ്ക്കപ്പെ-
ട്ടിരിയ്ക്കുന്നു, രവിപ്പടി കാണാവതായ്! 2
പ്രധർഷകന്മാരാം ഭവാന്മാരെ ഞങ്ങൾ
സ്തുതിച്ചുകൊള്ളുന്നു, ശരിയ്ക്കിത്തേരുകൾ-
ക്കതിദീർഗ്ഘമായ വഴി ഗമിയ്ക്കുവാന്‍! 3
ളഭിജ്ഞസ്തോത്രത്താലനുകൂലരായി
അറിയുന്നുണ്ടല്ലോ, ജനങ്ങളെത്തുലോ,-
മനവദ്യബലമെഴുമദ്ഭുതരേ! 4
വിളിപ്പു മിത്രരേ, വിബുധര്‍ ഞങ്ങളും:
പരപ്പിയന്നതും പുരുരക്ഷ്യവുമാം
സ്വരാജ്യത്തിന്നായി മുതിരാവൂ, ഞങ്ങൾ! 6
[1] തന്നോടുതന്നെ പറയുന്നു: ഹിംസ്രഹരസുവ്രതര്‍ = ഹിംസകന്മാരെ സംഹരിയ്ക്കുന്നവരും സുകർമ്മാക്കളുമായിട്ടുള്ളവര്‍. ഇരുദേവന്മാര്‍ – മിത്രവരുണന്മാര്‍. ഉദകാത്മാവ് = ജലസ്വരുപന്‍. അന്നം – ഹവിസ്സ്.
[2] നിഹതാസുരം – അസുരരെ കൊന്ന. അത് – ബലം. ഇങ്ങ് – യജ്ഞത്തില്‍. രവിപ്പടി കാണാവതായ് – സൂര്യന്‍ പോലെ പ്രത്യക്ഷമായി.
[3] വഴി ഗമിയ്ക്കുവാന്‍ – ഞങ്ങളുടെ ഈ തേരുകൾക്കു (ചൂണ്ടിക്കാട്ടിപ്പറകയാണ്.) വളരെ വഴി പോകേണ്ടതുണ്ട്; അതിനാല്‍, മാർഗ്ഗരക്ഷയ്ക്കായി ഞങ്ങൾ നിങ്ങളെ സ്തുതിയ്കുന്നു.
[4] അഭിജ്ഞസ്തോതത്താല്‍ – അഭിജ്ഞനായ എന്റെ സ്തുതികൊണ്ട്. ജനങ്ങളെ – യജമാനരെ (അവരുടെ സ്തോത്രങ്ങളെ) തുലോം അറിയുന്നുണ്ടല്ലോ.
[5] ഭൂമിയോട്: ധരേ = ഹേ ധരണീ. നിങ്കൽ തണ്ണീര്‍ തുലോം പെയ്വൂ. പോക്കാൽ – ഗമനങ്ങളാല്‍.
[6] പ്രത്യക്ഷോക്തി: മിത്രരേ – മിത്രാവരുണന്മാരേ. വിബുധര്‍ = വിദ്വാന്മാര്‍, സ്തോതാക്കൾ. പുരുരക്ഷ്യം – വളരെയാളുകളാൽ രക്ഷിയ്ക്കപ്പെടേണ്ടത്.