SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
കൂ​ടു​തൽ വാ​യ​ന​യ്ക്ക്

ചരി​ത്ര​മെ​ന്ന പഠ​ന​വി​ഷ​യെ​ത്തെ​ക്കു​റി​ച്ചു് നമു​ക്കി​ന്നു് എളു​പ്പ​ത്തിൽ കി​ട്ടാ​വു​ന്ന പു​സ്ത​ക​ങ്ങ​ളിൽ അധി​ക​വും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള​വ​യാ​ണു്. അവയിൽ ചില പ്ര​ത്യേ​ക​പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ത്ര​മെ ഇവിടെ പറ​യു​ന്നു​ള്ളൂ. അതു​കൊ​ണ്ടു് ഈ വാ​യ​നാ​നിർ​ദ്ദേ​ശ​ങ്ങൾ പൂർ​ണ്ണ​മോ സമ​ഗ്ര​മോ അല്ല. ഈ പു​സ്ത​ക​ത്തി​ന്റെ മുൻ അദ്ധ്യാ​യ​ങ്ങ​ളിൽ സ്പർ​ശി​ച്ചു​പോയ ചരി​ത്ര​ര​ച​നാ​സ​മ്പ്ര​ദാ​യ​ങ്ങൾ, പ്ര​മേ​യ​ങ്ങൾ മു​ത​ലാ​യ​വ​യെ​ക്കു​റി​ച്ചു് കൂ​ടു​ത​ല​റി​വു​ത​രു​ന്ന ചില പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു് ഇവിടെ പറ​യു​ന്ന​തു്.

‘ചരി​ത്ര​ര​ച​നാ​രീ​തി​ക​ളു​ടെ ചരി​ത്രം’ അഥവാ Historiography എന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ളിൽ ഏറ്റ​വും ജന​പ്രീ​തി നേ​ടി​യ​തു് ബ്രി​ട്ടി​ഷ് ചരി​ത്ര​കാ​ര​നായ E. H. Carr രചി​ച്ച What is History (Cambridge, 1961) എന്ന ചെറിയ രച​ന​യാ​ണു്. ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തിൽ പോ​രാ​യ്മ​ക​ളെ നർ​മ്മ​ബോ​ധ​ത്തോ​ടെ വി​മർ​ശി​ക്കു​ന്ന ഈ ലഘു​ഗ്ര​ന്ഥം ഇപ്പോൾ ബി​രു​ദ​തല വാ​യ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ടു്. Carrനു് ‘നി​ഷ്പ​ക്ഷ​ച​രി​ത്ര​കാ​ര​ന്മാ’ർ മറു​പ​ടി​യെ​ഴു​തു​ക​യും ചെയ്തു-​അവയിൽ ഏറ്റ​വും പ്ര​ശ​സ്തം Geoffey Elton എഴു​തിയ The Practice of History ആണു്. 1969-ൽ ഇറ​ങ്ങിയ ഈ പു​സ്ത​ക​ത്തി​ന്റെ പുതിയ പതി​പ്പു​കൾ ലഭ്യ​മാ​ണു്. ചരി​ത്ര​ര​ച​ന​യ്ക്കും സാ​മൂ​ഹ്യ​ശാ​സ്ത്ര​സി​ദ്ധാ​ന്ത​ങ്ങൾ​ക്കും പര​സ്പ​ര​മു​ള്ള കട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ചു് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന പു​സ്ത​ക​മായ Peter Burke ന്റെ History and Social Theory (Cornell, 2005) ബി​രു​ദാ​ന​ന്ത​ര​തല ചരി​ത്ര​പ​ഠ​ന​ത്തി​നു് അത്യാ​വ​ശ്യം വാ​യി​ച്ചി​രി​ക്കേ​ണ്ട​താ​ണു്. 1992-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഈ കൃ​തി​യു​ടെ 19-ആം പതി​പ്പാ​ണു് 2005-ൽ ഇറ​ങ്ങി​യ​തു്. Keith Jenkins 1991-ൽ എഴു​തിയ Rethinking History (London 2002) ചരി​ത്ര​ര​ച​ന​യു​ടെ ചരി​ത്ര​ത്തെ ഏറ്റ​വും സമീ​പ​കാല ചരി​ത്ര​ര​ച​നാ​ധാ​ര​ക​ളു​ടെ പക്ഷ​ത്തു​നി​ന്നു് പരി​ശോ​ധി​ക്കു​ന്നു. ഉത്ത​രാ​ധു​നിക ചരി​ത്ര​ര​ച​നാ​സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ വക്താ​വായ Jenkins വി​ദ്യാർ​ത്ഥി​കൾ​ക്കു​വേ​ണ്ടി തയ്യാ​റാ​ക്കിയ ഈ പു​സ്ത​കം വാ​യി​ക്കാ​നും എളു​പ്പ​മു​ള്ള​താ​ണു്.

‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​നു് പല പി​താ​മ​ഹ​ന്മാ​രു​മു​ണ്ടു്. അവരിൽ ഏറ്റ​വും ശ്ര​ദ്ധേ​യ​നാ​ണു് R.G.Collingwood. അദ്ദേ​ഹ​ത്തി​ന്റെ The Idea of History (1945) മിക്ക കോ​ളേ​ജ് സി​ല​ബ​സു​ക​ളി​ലും ഉൾ​പ്പെ​ടു​ന്നു. മറ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട കൃതി Authur Marwick രചി​ച്ച The Nature of History (London, 1970) ആണു്. ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ വി​മർ​ശ​ക​രു​മാ​യി അദ്ദേ​ഹം നി​ര​ന്ത​ര​മായ സംവാദത്തിലേർപ്പെടുന്നു-​ഈ പു​സ്ത​ക​ത്തി​ന്റെ പുതിയ പതി​പ്പു​ക​ളിൽ ഇതു തു​ട​രു​ന്നു.

സ്ത്രീ​ച​രി​ത്ര​ത്തി​ന്റെ വീ​ക്ഷ​ണ​ത്തിൽ​നി​ന്നു് ചരി​ത്ര​ര​ച​നാ​ച​രി​ത്ര​ത്തെ വി​ല​യി​രു​ത്തിയ ആദ്യ​കാല കൃ​തി​ക​ളായ Mary R. Beard രചി​ച്ച Woman as a Force in History (1946), Gerda Lerner രചി​ച്ച The Majority Finds its Past (1979) എന്നിവ സ്ത്രീ​ച​രി​ത്രം പഠി​ക്കു​ന്ന​വർ അവ​ശ്യം വാ​യി​ക്കേ​ണ്ട കൃ​തി​ക​ളാ​ണു്. സമീ​പ​കാ​ല​ത്തു് Bonnie Smith രചി​ച്ച The Gender of History: Men, Women, and Historical Practice ( Harvard, 2000) ഈ അന്വേ​ഷ​ണ​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്നു. സമൂ​ഹ​ത്തി​ന്റെ ഓര​ങ്ങ​ളി​ലേ​ക്കു തള്ള​പ്പെ​ട്ട​വ​രു​ടെ ചരി​ത്രാ​ന്വേ​ഷ​ണ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കാൻ ഇന്ന​ത്തെ ചരി​ത്ര​പ​ണ്ഡി​ത​ന്മാർ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ണ്ടു്. Keita Maghan രചി​ച്ച Race and the Writing of History (London 2000) കറു​ത്ത​വർ​ഗ്ഗ​ക്കാ​രായ ബു​ദ്ധി​ജീ​വി​കൾ നട​ത്തിയ ചരിത്രാന്വേഷണങ്ങളെക്കുറിച്ചാണു്-​അവയെ പ്ര​ബ​ല​ച​രി​ത്ര​ര​ച​നാ​ധാ​ര​കൾ തമ​സ്ക്ക​രി​ച്ച​തി​നെ​പ്പ​റ്റി​യാ​ണു് ഈ പു​സ്ത​കം അന്വേ​ഷി​ക്കു​ന്ന​തു്.

മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​ന​യു​ടെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു് അറി​വു​നൽ​കു​ന്ന നല്ല ആമു​ഖ​ഗ്ര​ന്ഥ​മാ​ണു് George Iggers രചി​ച്ച Marxist Historiography (London, 1992.) ഇദ്ദേ​ഹ​ത്തി​ന്റെ​ത​ന്നെ Historiography in the 20th Century: From Scientific Objectvity to the Post-​modern Challenge (London, 1997) ഇരു​പ​താം നൂ​റ്റാ​ണ്ടി​ലെ ചരി​ത്ര​ര​ച​നാ​ധാ​ര​ക​ളെ സമ​ഗ്ര​മാ​യി അവ​ത​രി​പ്പി​ക്കു​ന്നു. മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​നാ​രീ​തി ഈയ​ടു​ത്തി​ടെ ഏറെ വി​മർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. ഈ വി​മർ​ശ​ന​ങ്ങ​ളെ സാ​മ്പ്ര​ദാ​യിക മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​നാ​പ​ക്ഷ​ത്തു​നി​ന്നു് നേ​രി​ടു​ന്ന കൃ​തി​യാ​ണു് പ്ര​ശ​സ്ത മാർ​ക്സി​സ്റ്റ് ചരി​ത്ര​കാ​ര​നായ Eric Hobsbawm ന്റെ ലേ​ഖ​ന​സ​മാ​ഹാ​ര​മായ On History (London, 1997.) മാർ​ക്സി​സ്റ്റ് തൊ​ഴി​ലാ​ളി​വർ​ഗ്ഗ ചരി​ത്ര​ങ്ങ​ളിൽ​വ​ച്ചു് ഏറ്റ​വും ആവേ​ശ​ക​ര​മാ​യി കരു​ത​പ്പെ​ടു​ന്ന രണ്ടു കൃ​തി​കൾ E. P. Thompson രചി​ച്ച The Making of the English Working Class (London, 1963), Eugene D. Genovese അമേ​രി​ക്കൻ അടി​മ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചെ​ഴു​തിയ Roll Jordan Roll: The World that the Slave Made (1974) എന്നി​വ​യാ​ണു്. രണ്ടു കൃ​തി​ക​ളും ഇന്നു് സൂ​ക്ഷ്മ​വാ​യ​ന​യിൽ വി​മർ​ശി​ക്ക​പ്പെ​ടു​ന്നു. ഇട​തു​പ​ക്ഷ ചരി​ത്ര​ര​ച​യി​താ​ക്ക​ളു​മാ​യു​ള്ള ദീർ​ഘ​സം​ഭാ​ഷ​ണ​ങ്ങൾ സമാ​ഹ​രി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ച Visions of History (H. Abelove, E. P. Thompson, MARHO Manchester, 1983) എന്ന പു​സ്ത​ക​വും തു​ട​ക്ക​ക്കാർ​ക്കു പറ്റി​യ​താ​ണു്.

സ്ത്രീ​പ​ക്ഷ​ച​രി​ത്ര​ര​ച​ന​യു​ടെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു് നി​ര​വ​ധി ആധി​കാ​രി​ക​ഗ്ര​ന്ഥ​ങ്ങ​ളും ആമു​ഖ​പ​ഠ​ന​ങ്ങ​ളും ഇന്നു് ലഭ്യ​മാ​ണു്. Joan Kelly യുടെ Women, History, and Theory: The Essays of Joan Kelly (Chicago, 1984) വാ​യ​ന​യ്ക്കു് നല്ലൊ​രു തു​ട​ക്ക​മാ​ണു്. 1970-​കളിലും 80-​കളിലും സ്ത്രീ​ച​രി​ത്ര​ര​ച​നാ​ചർ​ച്ച​ക​ളെ ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ അവ​ത​രി​പ്പി​ക്കു​ന്ന പു​സ്ത​ക​മാ​ണു് Feminism and History (Oxford, 1996.) Natalie Zemon Davis തു​ട​ങ്ങിയ പ്ര​മുഖ ചരി​ത്ര​ഗ​വേ​ഷ​ക​രു​ടെ ലേ​ഖ​ന​ങ്ങൾ ഈ പു​സ്ത​ക​ത്തിൽ ചേർ​ത്തി​രി​ക്കു​ന്നു. സ്ത്രീ​ച​രി​ത്ര​ത്തിൽ​നി​ന്നു് ‘ലിം​ഗ​ബ​ന്ധ​ങ്ങ​ളു​ടെ ചരി​ത്ര’ത്തി​ലേ​ക്കു​ള്ള മാ​റ്റ​ത്തെ​ക്കു​റി​ച്ചും ഇന്നു് നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ണ്ടു്. ഇവയിൽ Am I that Name? Feminism and the Category of ‘Women’ in History (Minnesota,1988) ഈ ദി​ശ​യിൽ പുതിയ ചർ​ച്ച​കൾ​ക്കു് വഴി​യൊ​രു​ക്കിയ രച​ന​യാ​ണു്. ‘ലിം​ഗ​ബ​ന്ധ​ങ്ങ​ളു​ടെ ചരി​ത്ര’ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു് ഏറ്റ​വും തെ​ളി​ച്ച​ത്തോ​ടെ എഴു​തിയ ചരി​ത്ര​കാ​രി​യാ​ണു് Joan V. Scott. അവ​രു​ടെ Gender and the Politics of History (Columbia, 1988) ഈ ചർ​ച്ച​യി​ലെ ഒരു വഴി​ത്തി​രി​വാ​യി​രു​ന്നു. ഇന്ത്യ​യി​ലെ സ്ത്രീ​പ​ക്ഷ​ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം Kumkum Sangari, Sudesh Vaid എന്നി​വ​രു​ടെ പു​സ്ത​കം (Sangari and S. Vaid (editors) Recasting Women: Essays in Colonial History (Delhi, 1989) ഏറ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നാ​ഴി​ക​ക്ക​ല്ലാ​ണു്.

ലൈം​ഗി​ക​ത​യു​ടെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു പറ​യു​മ്പോൾ ഫ്ര​ഞ്ച് തത്വ​ചി​ന്ത​ക​നായ Michel Foucault യുടെ History of Sexuality എന്ന കൃ​തി​യിൽ​നി​ന്നാ​ണു് പലരും തു​ട​ങ്ങുക. ചരി​ത്ര​ര​ച​ന​യു​ടെ ചരി​ത്ര​ത്തെ ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വശ​ത്തു​നി​ന്നു് അന്വേ​ഷി​ക്കു​ന്ന മറ്റു രച​ന​ക​ളു​ണ്ടു്. Scott Bravmann രചി​ച്ച Queer Fictions of the Past: History, Culture and Difference (Cambridge, 1997) എന്ന പു​സ്ത​കം അവ​യി​ലൊ​ന്നാ​ണു്. സ്ത്രീ​പ​ക്ഷ​വാ​ദ​വും ലൈം​ഗി​ക​ത​യും തമ്മി​ലു​ള്ള ബന്ധ​ത്തി​ന്റെ ചരി​ത്ര​പ​ര​മായ വി​കാ​സ​ത്തെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്ന Sheila Jeffreys രചി​ച്ച The Spinster and Her Enemies: Feminism and Sexuality, 1880-1930 (London, 1985); പാ​ശ്ചാ​ത്യ’ലൈം​ഗി​ക​വി​പ്ലവ’ത്തി​ന്റെ സ്ത്രീ​പ​ക്ഷ​വി​ശ​ക​ല​ന​മായ Anticlimax: A Feminist Perspective on the Sexual Revolution (New York, 1990), ഇവയും ശ്ര​ദ്ധേയ രച​ന​ക​ളാ​ണു്. സ്ത്രീ​പു​രു​ഷ​വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യ​വ​സ്ഥാ​പി​ത​ധാ​ര​ണ​ക​ളു​ടെ ചരി​ത്ര​പ​രി​ണാ​മ​ത്തെ ഗ്രീ​ക്കു​സം​സ്ക്കാ​ര​ത്തി​ന്റെ കാ​ലം​മു​തൽ ആധു​നിക പാ​ശ്ചാ​ത്യ​സ​മൂ​ഹം​വ​രെ പി​ന്തു​ട​രു​ന്ന Thomas Lacquer ന്റെ Making Sex: Body and Gender from the Greeks to Freud എന്ന ചരി​ത്ര​പു​സ്ത​കം (Harvard, 1992) വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും ശരീ​ര​ശാ​സ്ത്ര​ത്തി​ലും സ്ത്രീ​പു​രു​ഷ​ന്മാ​രു​ടെ ലൈം​ഗി​കാ​വ​യ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​കൾ മാ​റി​വ​രു​ന്ന​തെ​ങ്ങ​നെ​യെ​ന്നു് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു. വേ​ശ്യാ​വൃ​ത്തി​യു​ടെ ചരി​ത്ര​ത്തെ സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു പു​നർ​ര​ചി​ക്കാ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. Judith R. Walkovitz രചി​ച്ച Prostitution in Victorian Society (Cambridge, 1982) ഒരു​ദാ​ഹ​ര​ണ​മാ​ണു്. ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സമ​ര​ച​രി​ത്ര​ങ്ങ​ളും ഇന്നു് ധാ​രാ​ളം എഴു​ത​പ്പെ​ടു​ന്നു: V. L. Bulloughയുടെ Before Stonewall: Activists for Gay and Lesbians Rights in Historical Context (London 2002) എന്ന പു​സ്ത​കം അമേ​രി​ക്ക​യി​ലെ ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​പ്ര​വർ​ത്ത​ക​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ളു​ടെ സമാ​ഹാ​ര​മാ​ണു്. Martha Vicinus, George Chauncey, M. B. Duberman എന്നി​വർ ചേർ​ന്നു സമാ​ഹ​രി​ച്ച ചെ​റു​പ​ഠ​ന​ങ്ങ​ള​ട​ങ്ങിയ Hidden from History: Reclaiming the Gay and Lesbian Past (New York) എന്ന പു​സ്ത​കം ലോ​ക​ത്തി​ന്റെ പല​ഭാ​ഗ​ങ്ങ​ളി​ലെ ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ചരി​ത്രാ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കു വെ​ളി​ച്ചം​വീ​ശു​ന്നു. ഈ പു​സ്ത​ക​ങ്ങ​ളു​ടെ തല​ക്കെ​ട്ടു​കൾ ആദ്യ​കാല സ്ത്രീ​ച​രി​ത്ര​ര​ച​ന​ക​ളു​മാ​യി സാമ്യംപുലർത്തുന്നവയാണു്-​ഉദാഹരണത്തിനു്, Sheila Rowbotham, Hidden History: Rediscovering Women in History from the 17th Century to the Present (New York), 1976); Renate Bridenthal (Claudia Koonz (editors), Becoming Visible: Women in European History (Boston, Massachuesettes, (1977); Anne Oakley and Juliet Mitchell (editors), The Rights and Wrongs of Women, (London, 1976.)

ഇവ​യെ​ല്ലാം പ്ര​ബ​ല​ച​രി​ത്ര​ധാ​ര​കൾ അവ​ഗ​ണി​ച്ച ചരി​ത്രാ​നു​ഭ​വ​ങ്ങ​ളെ ‘വീ​ണ്ടെ​ടു​ക്കാ​നു’ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു. ഇന്ത്യ​യി​ലെ സമീ​പ​കാല ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു പരാ​മർ​ശി​ക്കു​ന്ന കൃ​തി​ക​ളാ​ണു് Ruth Vanita യുടെ Love’s Rite: Same-​Sex Marriage in India and the West (London, 2005); Ruth Vanita, Saleem Kidwai എന്നി​വർ ചേർ​ന്നു സമാ​ഹ​രി​ച്ച Same-​Sex Love in India: Readings from Literature and History (London, 2001) എന്നിവ.

Annales ചരി​ത്ര​കാ​ര​ന്മാ​രിൽ ഏറ്റ​വും ശ്ര​ദ്ധേ​യ​നാ​മ​ങ്ങൾ Marc Bloch, Lucien Febvre, Fernand Braudel എന്നി​വ​രു​ടേ​താ​ണു്. Blochന്റെ Feudal Society (Chicago, 1961) യൂ​റോ​പ്പി​ലെ ഫ്യൂ​ഡൽ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സി​ക് പഠ​ന​മാ​യി കരു​ത​പ്പെ​ടു​ന്നു. The Historian’s Craft (New York, 1953) എന്ന പു​സ്ത​ക​ത്തിൽ അദ്ദേ​ഹം ചരി​ത്ര​ര​ച​ന​യെ​ക്കു​റി​ച്ചു​ള്ള തന്റെ ചി​ന്ത​കൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. Lucien Febvre രചി​ച്ച കൃ​തി​ക​ളിൽ യൂ​റോ​പ്പി​ലെ അച്ച​ടി​യു​ടെ ചരി​ത്രം, മാർ​ട്ടിൻ ലൂഥർ, റാബലേ തു​ട​ങ്ങിയ ചരി​ത്ര​പു​രു​ഷ​ന്മാ​രു​ടെ ചി​ന്ത​യു​ടെ സാമൂഹ്യ-​സാംസ്ക്കാരിക പശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചു​ള്ള പഠനം, ഇവ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യി​രു​ന്നു. A New Kind of History (1973) എന്ന കൃ​തി​യി​ലെ ലേ​ഖ​ന​ങ്ങ​ളിൽ അദ്ദേ​ഹം ചരി​ത്ര​ര​ച​ന​യു​ടെ രീ​തി​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു് ചർ​ച്ച​ചെ​യ്യു​ന്നു. Barudel ‘ബൃ​ഹ​ത്ച​രി​ത്ര​ങ്ങ​ളു’ടെ നിർ​മ്മാ​താ​വാ​യി​രു​ന്നു. Civilisation and Capitalism-​15th-18th Centuries എന്ന മഹാ​ച​രി​ത്രം മൂ​ന്നു വാള ്യ​ങ്ങ​ളി​ലാ​യി നീ​ണ്ടു​കി​ട​ക്കു​ന്നു. The Mediteranean World in the Age of Philip II (1949) എന്ന കൃ​തി​യിൽ അദ്ദേ​ഹം ‘സമ്പൂർ​ണ​ച​രി​ത്രം’ (Total History) എന്ന ആശ​യ​ത്തെ വി​ശ​ദീ​ക​രി​ക്കു​ന്നു. On History (1982) എന്ന കൃ​തി​യിൽ അദ്ദേ​ഹം ചരി​ത്ര​ര​ച​ന​യെ​ക്കു​റി​ച്ചു​ള്ള തന്റെ ചി​ന്ത​കൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഇന്ത്യ​യിൽ ദേ​ശീ​യ​വാ​ദ​പ​ര​മായ ചരി​ത്രം അതി​ന്റെ ആരം​ഭ​ദ​ശ​യിൽ പല​പ്പോ​ഴും ‘ഹി​ന്ദു​ച​രി​ത്ര’മാ​യി​രു​ന്നു. ഇന്ത്യ​യി​ലെ പ്രാ​ചീ​ന​സം​സ്ക്കാ​ര​ത്തെ​ക്കു​റി​ച്ചു് അന്വേ​ഷ​ണ​ങ്ങൾ നട​ത്തിയ, സംസ്കൃത-​പാലിഭാഷകളിൽ പാ​ണ്ഡി​ത്യം​നേ​ടിയ യൂ​റോ​പ്യൻ ‘ഓറി​യ​ന്റ​ലി​സ്റ്റ്’ ഗവേ​ഷ​ക​രു​ടെ​യും ബ്രി​ട്ടി​ഷ് ഭര​ണാ​ധി​കാ​രി​ക​ളായ ചരി​ത്ര​കാ​ര​ന്മാ​രു​ടെ​യും സ്വാ​ധീ​നം ശക്ത​മാ​യി​രു​ന്നു, ഇവ​രു​ടെ രച​ന​ക​ളിൽ. ആർ.സ̇ി. മജും​ദാ​റി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ ഹൈ​ന്ദ​വ​താ​ത്പ​ര്യം സു​വ്യ​ക്ത​മാ​യി​രു​ന്ന​പ്പോൾ രാ​ധാ​ക​മൽ മു​ഖർ​ജി, താ​രാ​ച​ന്ദ് തു​ട​ങ്ങി​യ​വർ ഇന്ത്യ​യു​ടെ ഇസ്ലാ​മി​ക​പൈ​തൃ​ക​ത്തെ ഉയർ​ത്തി​ക്കാ​ട്ടാൻ മടി​ച്ചി​ല്ല. പക്ഷേ സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചു് ആദ്യ​കാ​ല​ച​രി​ത്ര​കാ​ര​ന്മാർ പൊ​തു​വെ നി​ര​വ​ധി കെ​ട്ടു​ക​ഥ​ക​ളെ പി​ന്താ​ങ്ങാൻ തയ്യാ​റാ​യി​രു​ന്നു. ഇന്ത്യ​യു​ടെ ‘വേ​ദ​കാ​ല​പാ​ര​മ്പ​ര്യ’ത്തിൽ സ്ത്രീ​കൾ ‘സ്വ​ത​ന്ത്ര​രാ’യി​രു​ന്നു​വെ​ന്നും മറ്റു​മു​ള്ള പ്ര​സ്താ​വ​ങ്ങൾ ചരി​ത്ര​ഗ​വേ​ഷ​ണ​ത്തി​ന്റെ സൂ​ക്ഷ്മ​ത​യിൽ​നി​ന്ന​ല്ല, ശു​ദ്ധ​ദേ​ശ​ഭ​ക്തി​യിൽ​നി​ന്നു് ഉയിർ​ക്കൊ​ണ്ട​വ​യാ​ണു്. ബി. എസ്. അൽ​തേ​ക്കർ എന്ന പ്ര​ശ​സ്ത​നായ ചരി​ത്ര​കാ​ര​ന്റെ ‘സ്ത്രീ​ച​രി​ത്ര’ത്തെ സൂ​ക്ഷ്മ​മാ​യി വി​മർ​ശി​ക്കു​ന്ന സ്ത്രീ​പ​ക്ഷ​ച​രി​ത്ര​കാ​രി​യായ ഉമാ ചക്ര​വർ​ത്തി ഇതെ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു​വെ​ന്നു് നമു​ക്കു കാ​ണി​ച്ചു​ത​രു​ന്നു. (അവർ സമീ​പ​കാ​ല​ത്തു് പ്ര​സി​ദ്ധീ​ക​രി​ച്ച Beyond the Kings and Brahmanas of ‘Ancient’ India, New Delhi, 2007-ലെ ലേ​ഖ​ന​ങ്ങൾ കാണുക.) ഇന്ത്യൻ ചരി​ത്ര​ര​ച​ന​യ്ക്കു് ഭൗ​തി​ക​വാ​ദ​പ​ര​മായ (meterialist) അടി​ത്തറ നൽകാൻ ഭൗ​തി​ക​ജീ​വി​ത​ത്തി​ലും സ്വ​ത്തു​ട​മ​സ്ഥ​ത​യി​ലും ഉൽ​പ്പാ​ദ​ന​ക്ര​മ​ങ്ങ​ളിൽ വരു​ന്ന മാ​റ്റ​ങ്ങ​ളി​ലും കൊടുക്കൽ-​വാങ്ങൽസമ്പ്രദായങ്ങളിലുണ്ടായ ചല​ന​ങ്ങ​ളി​ലും മറ്റും ഇന്ത്യൻ സമൂ​ഹ​ത്തി​ന്റെ ചരി​ത്ര​പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അന്വേ​ഷ​ണ​ത്തെ ഉറ​പ്പി​ക്കാൻ ശ്ര​മി​ച്ച പു​തി​യൊ​രു തലമുറ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​കാ​ല​ത്തു് വളർന്നുവന്നു-​ഡി. ഡി. കൊ​സാം​ബി, ആർ. എസ്. ശർമ്മ, ഇർഫാൻ ഹബീബ്, റോ​മി​ലാ ഥാ​പ്പർ തു​ട​ങ്ങി​യ​വർ. മാർ​ക്സി​സ്റ്റ് ആശ​യ​ങ്ങ​ളെ (ചി​ല​പ്പോൾ നര​വം​ശ​ശാ​സ്ത്ര​ത്തി​ന്റെ ഉൾ​ക്കാ​ഴ്ച​ക​ളെ) ഏറിയോ കു​റ​ഞ്ഞോ കടം​കൊ​ണ്ടു്, അവയെ പാ​ക​പ്പെ​ടു​ത്തി, ചരി​ത്ര​ഗ​വേ​ഷ​ണ​ത്തിൽ പ്ര​യോ​ഗി​ച്ച​വ​രാ​യി​രു​ന്നു ഇവ​രെ​ല്ലാം. Vinay Lal എഴു​തിയ The History of History: Politics and Scholarship in Modern India (New Delhi, 2003) എന്ന കൃതി ‘ഹി​ന്ദു​ച​രി​ത്ര​കാര’ന്മാ​രും ‘മാർക്സിസ്റ്റ്-​ദേശീയവാദചരിത്രകാരന്മാ’രും തമ്മി​ലു​ള്ള പൊ​രി​ഞ്ഞ തർ​ക്ക​ത്തെ വി​ല​യി​രു​ത്തു​ന്നു. സ്വാ​ത​ന്ത്ര്യ​പൂർ​വ്വ​കാ​ല​ഘ​ട്ട​ത്തിൽ തു​ട​ങ്ങി സമീ​പ​കാ​ലം​വ​രെ ഈ തർ​ക്ക​ത്തെ പി​ന്തു​ട​രു​ന്നു​ണ്ടു്, ഈ കൃതി.

ഉമാ ചക്ര​വർ​ത്തി​യു​ടെ മുൻ സൂ​ചി​പ്പി​ച്ച ലേ​ഖ​ന​സ​മാ​ഹാ​ര​ത്തി​ന്റെ ആമു​ഖ​ലേ​ഖ​ന​ത്തിൽ അവർ സ്വാ​ത​ന്ത്ര്യാ​ന​ന്തര ഇന്ത്യ​യിൽ ആദ്യം ചരി​ത്ര​വി​ദ്യാർ​ത്ഥി​നി​യാ​യി ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ കോ​ട്ട​ക​ളി​ലെ​ത്തി​യ​തും, പി​ന്നീ​ടു് അദ്ധ്യാ​പി​ക​യാ​യി അവ​യോ​ടെ​തിർ​ത്ത​തും​മ​റ്റും വി​വ​രി​ക്കു​ന്നു​ണ്ടു്. ഡി. ഡി. കൊ​സാം​ബി, ദേവു് രാജ് ചനാന, ആർ. എസ്. ശർമ്മ, റോ​മി​ലാ ഥാ​പ്പർ മു​ത​ലായ ചരി​ത്ര​പ​ണ്ഡി​തർ തനി​ക്കു് വഴി​കാ​ട്ടി​ക​ളാ​യ​തി​നെ​ക്കു​റി​ച്ചും അവർ പറ​യു​ന്നു​ണ്ടു്. സ്വ​ന്തം ഡോ​ക്ട​റൽ ഗവേ​ഷ​ണ​പ്ര​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു് അവർ പറ​യു​ന്നു:

സാമ്പത്തിക-​സാമൂഹ്യചരിത്രത്തിന്റെ ചട്ട​ക്കൂ​ടി​നു​ള്ളി​ലാ​യി​രു​ന്നു എന്റെ ഡോ​ക്ട​റൽ ഗവേ​ഷ​ണ​പ്ര​ബ​ന്ധം. ഘട​ന​ക​ളെ​യും പ്ര​ക്രി​യ​ക​ളെ​യും വേർ​തി​രി​ച്ചു് ആശ​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും പര​സ്പ​രം ബന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തെ​ങ്ങ​നെ എന്നും അവയെ സൃ​ഷ്ടി​ച്ച, അവ സ്ഥി​തി​ചെ​യ്യു​ന്ന, സവി​ശേഷ പശ്ചാ​ത്ത​ല​ങ്ങൾ എന്തൊ​ക്കെ എന്നു​മാ​ണു് ഞാൻ പഠി​ക്കാൻ ശ്ര​മി​ച്ച​തു്. പക്ഷേ, ചരി​ത്ര​ത്തി​ന്റെ ചില ഘട്ട​ങ്ങ​ളിൽ രൂ​പം​പ്രാ​പി​ച്ച ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളോ സ്ഥാ​പ​ന​ങ്ങ​ളോ ലിം​ഗ​വ​ത്കൃ​ത​മാ​യി​ത്തീർ​ന്ന രീ​തി​ക്കു് ഞാ​ന​ധി​കം ശ്ര​ദ്ധ​കൊ​ടു​ത്തി​ല്ല…

…സമൂ​ഹ​ത്തി​ലെ പാർ​ശ്വ​വൽ​കൃ​ത​രു​ടെ ചരി​ത്ര​ത്തിൽ​പ്പോ​ലും… ലിം​ഗ​ഭേ​ദം അപ​ഗ്ര​ഥ​ന​ത്തിൽ പ്ര​യോ​ഗി​ക്കാ​വു​ന്ന ഒരു സം​വർ​ഗ്ഗ​മാ​യി​രു​ന്നി​ല്ല. (പുറം xxiii-​xxiv)

എന്നാൽ 1980-​കളിലെ സ്ത്രീ​പ്ര​സ്ഥാ​നം ഈ നിലയെ പരി​പൂർ​ണ്ണ​മാ​യി മാ​റ്റി​മ​റി​ച്ച​തെ​ങ്ങ​നെ എന്ന​വർ തു​ടർ​ന്നു വി​വ​രി​ക്കു​ന്നു. പ്ര​ബ​ല​ച​രി​ത്ര​ധാ​ര​ക​ളിൽ സ്ത്രീ​പു​രു​ഷ​വ്യ​ത്യാ​സം എങ്ങ​നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു എന്ന ചോ​ദ്യം ഉയരാൻ തു​ട​ങ്ങി. ചരി​ത്ര​ര​ച​നാ​സാ​മ​ഗ്രി​കൾ മു​ഴു​വൻ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​യി. ഉമാ​ച​ക്ര​വർ​ത്തി​യു​ടെ ഗണ്യ​മായ സം​ഭാ​വ​ന​കൾ 1980-​കളിൽത്തന്നെ ആരം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. അവർ​ക്കൊ​പ്പം പ്രാചീന-​മദ്ധ്യകാല ഇന്ത്യാ​ച​രി​ത്ര​ത്തെ സ്ത്രീ​പ​ക്ഷ​കാ​ഴ്ച​പ്പാ​ടിൽ തി​രു​ത്തി എഴു​തിയ കും​കും റോയി തു​ട​ങ്ങി​യ​വർ രം​ഗ​ത്തു​വ​ന്നു. റോ​യി​യു​ടെ Women in Early Indian Societies (Delhi, 2001) പു​രാ​തന ഇന്ത്യൻ സമൂ​ഹ​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള പഴ​യ​തും പു​തി​യ​തു​മായ ചരി​ത്രാ​ന്വേ​ഷ​ണ​ങ്ങ​ളെ സമ​ഗ്ര​മാ​യി അവ​ത​രി​പ്പി​ക്കു​ന്നു. ഉമാ​ച​ക്ര​വർ​ത്തി​യും കും​കും റോ​യി​യും ചേർ​ന്നെ​ഴു​തിയ ‘Breaking out of Invisibility: Rewriting the History of Women in Ancient India’ എന്ന ലേഖനം ഈ ചർ​ച്ച​ക​ളു​ടെ സം​ക്ഷി​പ്ത​വി​വ​ര​ണ​മാ​ണു്. (Jay Kleinberg (ed.), Retrieving Women’s History: Changing Perceptions of the Role of Women in Politics and Society, London, 1988 എന്ന പു​സ്ത​ക​ത്തിൽ ചേർ​ത്തി​രി​ക്കു​ന്നു.) മദ്ധ്യ​കാ​ല​സ്ത്രീ​ച​രി​ത്ര​വും ഇന്നു വളർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ശാ​ഖ​യാ​ണു്. രേഖാ മി​ശ്ര​യു​ടെ Women in Mughal India 1526-1748 (Delhi, 1967) തു​ട​ങ്ങിയ ആദ്യ​കാല കൃ​തി​കൾ​മു​തൽ വർഷാ ജോ​ഷി​യു​ടെ Polygamy and Purdah: Women and Society among Rajputs (New Delhi), 1995) തു​ട​ങ്ങിയ കൃ​തി​കൾ​വ​രെ​യു​ണ്ടു്. ഭക്തി​പ്ര​സ്ഥാ​ന​ത്തി​ലെ സ്ത്രീ​ക​ളെ​ക്കു​റി​ച്ചും നി​ര​വ​ധി പഠ​ന​ങ്ങൾ ലഭ്യ​മാ​ണു്. Richard M. Eaton രചി​ച്ച Sufis of Bijapur, 1300-1700 (Massachusettes, 1978) എന്ന കൃ​തി​യിൽ സൂ​ഫി​പ്ര​സ്ഥാ​ന​ത്തി​ലെ സ്ത്രീ​ക​ളെ​ക്കു​റി​ച്ചു് പരാ​മർ​ശി​ക്കു​ന്നു​ണ്ടു്. വിജയാ രാ​മ​സ്വാ​മി​യു​ടെ Divinity and Deviance: Women in Virasaivism (Delhi, 1996); വേ​ലു​ചേ​രി നാ​രാ​യണ റാ​വു​വി​ന്റെ ‘A Ramayana of their Own: Women’s Oral Tradition in Telugu’ (Paula Richman (ed), Many Ramayanas: The Diversity of a Narrative Tradition in South Asia, Delhi, 1991 എന്ന പു​സ്ത​ക​ത്തിൽ ചേർ​ത്തി​ട്ടു​ള്ള​തു്) എന്നീ രച​ന​ക​ളും ശ്ര​ദ്ധേ​യ​ങ്ങ​ളാ​ണു്. David Shulman (editor) Syllables of Sky: Studies in South Indian Civilization (Delhi,1995) എന്ന പു​സ്ത​ക​ത്തിൽ ചേർ​ത്തി​ട്ടു​ള്ള പല ലേ​ഖ​ന​ങ്ങ​ളും മദ്ധ്യകാലരാഷ്ട്രീയ-​സാംസ്ക്കാരികാന്തരീക്ഷത്തിൽ സ്ത്രീ​പു​രു​ഷ​ഭേ​ദം രൂ​പം​പ്രാ​പി​ച്ച​തി​നെ​ക്കു​റി​ച്ചു് അന്വേ​ഷി​ക്കു​ന്ന​വ​യാ​ണു്.

ആധു​നി​ക​ഘ​ട്ട​ത്തെ മാർക്സിസ്റ്റ്-​ദേശീയവാദചരിത്രപണ്ഡിതരുടെ രച​ന​ക​ളിൽ സ്ത്രീ​ക​ളും ലിം​ഗ​ഭേ​ദ​വും യാ​ദൃ​ച്ഛി​ക​മാ​യി​മാ​ത്ര​മേ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ള്ളൂ. ‘സമൂ​ഹ​ച​രി​ത്രം’ (social history) 1980-​കളായപ്പോഴേക്കും പു​തു​മ​യി​ല്ലാ​താ​യി​ത്തു​ട​ങ്ങി; ഈ സമ​യ​മ​ത്താ​ണു് സ്ത്രീ​ച​രി​ത്ര​ത്തി​നൊ​പ്പം ‘കീ​ഴാ​ള​പ​ഠ​ന​ങ്ങൾ’ (Subaltern Studies) രം​ഗ​പ്ര​വേ​ശം ചെ​യ്ത​തു്. സ്ത്രീ​ച​രി​ത്ര​ത്തി​ന്റെ പല ലക്ഷ്യ​ങ്ങ​ളും പങ്കു​വ​ച്ച പ്ര​സ്ഥാ​ന​മാ​യി​രു​ന്നു ഇതെ​ങ്കി​ലും പൊ​തു​വെ ലിം​ഗ​ഭേ​ദം, ലിം​ഗാ​ധി​കാ​രം, ഇവ​യെ​ക്കു​റി​ച്ചു് ‘കീ​ഴാ​ള​പ​ഠ​ന​ങ്ങൾ’ അധി​ക​മൊ​ന്നും പറ​ഞ്ഞി​ല്ല. അഞ്ചാം വാള ്യ​ത്തിൽ രണ​ജി​തു് ഗുഹ രചി​ച്ച ‘Chandra’s Death’ എന്ന ലേ​ഖ​ന​വും ഗാ​യ​ത്രി ചക്രവർത്തി-​സ്പിവാക്കിന്റെ ലേ​ഖ​ന​വും പുതിയ സാ​ദ്ധ്യ​ത​കൾ തു​റ​ന്നി​ട്ടു. അതി​നു​ശേ​ഷം കമ​ലാ​വി​ശ്വേ​ശ്വ​രൻ, സൂ​സി​താ​രു, തേ​ജ​സ്വി​നി നി​ര​ഞ്ജന, പ്ര​വീ​ണാ കോ​ടോ​ത്തു് മു​ത​ലാ​യ​വർ ‘കീ​ഴാ​ള​പ​ഠ​ന​ങ്ങ​ളി’ൽ എഴു​തി​യി​ട്ടു​ണ്ടു്. ഇന്ത്യ​യി​ലെ സ്ത്രീ​ച​രി​ത്ര​ത്തി​ന്റെ വേ​രു​കൾ സ്ത്രീ​പ്ര​സ്ഥാ​ന​ത്തി​ലാ​ണു്, ‘കീ​ഴാ​ള​പ​ഠ​ന​ങ്ങ​ളു’മായി സ്ത്രീ​ച​രി​ത്ര​ത്തി​നു​ള്ള ബന്ധം സങ്കീർ​ണ്ണ​മാ​ണു്. പല​പ്പോ​ഴും വ്യ​ത്യ​സ്ത​ദി​ശ​ക​ളി​ലേ​ക്കാ​ണു് അവർ യാ​ത്ര​ചെ​യ്യു​ന്ന​തു്. എങ്കി​ലും ഇവ​യ്ക്കു് പൊ​തു​വിൽ താ​ത്പ​ര്യ​മു​ള്ള പ്ര​മേ​യ​ങ്ങ​ളു​ണ്ടു്; ലക്ഷ്യ​ങ്ങ​ളു​ണ്ടു്. അതു​കൊ​ണ്ടു​ത​ന്നെ പര​സ്പ​രം പരോ​ക്ഷ​മാ​യെ​ങ്കി​ലും അഭി​സം​ബോ​ധന ചെ​യ്തു​കൊ​ണ്ടു് ഈ രണ്ടു ധാ​ര​ക​ളും വള​രു​ന്നു. Sumit Sarkar ന്റെ Modern India (Delhi 2002) എന്ന ജന​പ്രി​യ​കൃ​തി, ഇപ്പ​റ​ഞ്ഞ സം​വാ​ദ​ങ്ങ​ളെ ഏറ്റ​വും ഫല​പ്ര​ദ​മാ​യും ലളി​ത​മാ​യും സം​ഗ്ര​ഹി​ക്കു​ന്നു. കീ​ഴാ​ള​പ​ഠ​ന​ങ്ങ​ളു​ടെ മല​യാ​ള​പ​രി​ഭാഷ 2006-ൽ പു​റ​ത്തി​റ​ങ്ങി. ഇതിൽ ഗു​ഹ​യു​ടെ മു​മ്പു സൂ​ചി​പ്പി​ച്ച ലേഖനം ഉൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടു്. (കാണുക, ‘ചന്ദ്ര​യു​ടെ മരണം’, സൂസി താരു, എസ്.സഞ്ജീ​വു് (എഡി.), കീ​ഴാ​ള​പ​ഠ​ന​ങ്ങൾ, കോ​ട്ട​യം, 2006)

ആധു​നിക കാ​ല​ഘ​ട്ട​ത്തിൽ ലിം​ഗ​ഭേ​ദ​ത്തി​നും ലിം​ഗാ​ധി​കാ​ര​ത്തി​നും സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി പരി​ശോ​ധി​ക്കു​ന്ന ഒട്ട​ന​വ​ധി കൃ​തി​കൾ ഇന്നു​ണ്ടു്. നേ​ര​ത്തെ സൂ​ചി​പ്പി​ച്ച Sangari-​Vaid സമാ​ഹാ​രം​പോ​ലെ ഉപ​യോ​ഗ​പ്ര​ദ​മായ മറ്റു സമാഹാരങ്ങളുമുണ്ടു്-​ഉദാഹരണത്തിനു്, ഭാരതി റേ സമാ​ഹ​രി​ച്ച From the Seams of History (New Delhi, 1995.) വട​ക്കേ​യി​ന്ത്യ​യിൽ മു​സ്ലിം​സ്ത്രീ​ക​ളു​ടെ​യി​ട​യി​ലെ പരി​ഷ്ക്ക​ര​ണ​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു് Gail Minault രചി​ച്ച Secluded Scholars: Women’s Education and Social Reform in Colonial India (Delhi, 1998); വട​ക്കേ​യി​ന്ത്യ​യി​ലെ ഹി​ന്ദി​പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ ലിം​ഗ​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു് കും​കും സം​ഗാ​രി (Kumkum Sangari) യുടെ ലേ​ഖ​ന​ങ്ങൾ (Politics of the Possible, New Delhi, 1999); ബം​ഗാ​ളി​ലെ സാ​മൂ​ഹ്യ​പ​രി​ഷ്ക്ക​ര​ണ​ത്തിൽ ‘ഭദ്ര​മ​ഹിള’യുടെ നി​ല​യെ​ക്കു​റി​ച്ചു് ഹി​മാ​നി ബാ​നർ​ജി​യു​ടെ (Inventing Subjects: Studies in Hegemony, Patriarchy and Colonialism Delhi, 2002) ലേ​ഖ​ന​ങ്ങൾ; Rosalind O’ Hanlon താ​രാ​ബാ​യ് ഷിൻഡേ എന്ന മഹാ​രാ​ഷ്ട്ര​ക്കാ​രി​യായ ലേ​ഖി​ക​യു​ടെ കൃ​തി​യെ ആസ്പ​ദ​മാ​ക്കി രചി​ച്ച A Comparison Between Women and Men: Tharabai Shinde and the Critique of Gender Relations in Colonial India (Delhi, 1994); ഇന്ത്യൻ സ്ത്രീ​വി​ദ്യാ​ഭ്യാ​സ​പ​രി​ശ്ര​മ​ങ്ങ​ളു​ടെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​സ​മാ​ഹാ​ര​മായ Socialisation, Education and Women: Explorations in Gender Identity (Karuna Chanana (ed), New Delhi, 1982.)

ഇക്ക​ണോ​മി​ക് ആന്റ് പൊ​ളി​റ്റി​ക്കൽ വീ​ക്ക്ലി (EPW) എന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലാ​ണു് ആദ്യ​കാല സ്ത്രീ​ച​രി​ത്ര​ലേ​ഖ​ന​ങ്ങ​ളിൽ ഒട്ടു​മി​ക്ക​വ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തു്. 1980-​കളിലെയും 90-​കളിലെയും E. P. W ലക്ക​ങ്ങൾ സ്ത്രീ​ച​രി​ത്ര​പ​ഠ​ന​ത്തി​നു് ഒഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സ്രോ​ത​സ്സാ​ണു്. അതു​പോ​ലെ​ത്ത​ന്നെ​യാ​ണു് മാ​നു​ഷി (Manushi) എന്ന സ്ത്രീ​പ​ക്ഷ​പ്ര​സി​ദ്ധീ​ക​ര​ണ​വും. ഇവ​കൂ​ടാ​തെ Studies in History, Indian Economic and Social History Review, Modern Asian Studies, Indian Journal of Gender Studies മു​ത​ലായ അക്കാ​ദ​മി​ക​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ധാ​രാ​ളം ഗവേ​ഷ​ണ​ലേ​ഖ​ന​ങ്ങൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടു്.

മാ​റി​വ​ന്ന നി​യ​മ​വ്യ​വ​സ്ഥ, സ്വ​ത്തു​ട​മ​സ്ഥത എന്നി​വ​യെ​പ്പ​റ്റി​യു​ള്ള കൃ​തി​ക​ളും ഇന്ത്യൻ സ്ത്രീ​ച​രി​ത്ര​ത്തിൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടു്. ജാനകി നാ​യ​രു​ടെ Women and Law in Colonial India (Delhi, 2006), ബീനാ അഗർ​വാ​ളി​ന്റെ A Field of One’s Own: Gender and Land Rights in South Asia (Delhi,1994) എന്നീ പു​സ്ത​ക​ങ്ങൾ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണു്. 19-ആം നൂ​റ്റാ​ണ്ടിൽ ശക്തി​പ്രാ​പി​ച്ച ജാതി-​മതബോധങ്ങളും സമു​ദാ​യ​നിർ​മ്മാ​ണ​പ്ര​ക്രി​യ​ക​ളും സ്ത്രീ​ക​ളെ എങ്ങ​നെ ബാ​ധി​ച്ചു​വെ​ന്നു പരി​ശോ​ധി​ക്കു​ന്ന നി​ര​വ​ധി പ്ര​ധാ​ന​പ്പെ​ട്ട കൃ​തി​ക​ളു​ണ്ടു്. Tanika Sarkar രചി​ച്ച Hindu Wife, Hindu Nation (Delhi, 2001); Charu Guptaയുടെ Sexuality, Obscenity, Community: Women, Muslims and the Hindu Public in Colonial North India (Delhi, 2001) എന്നീ കൃ​തി​കൾ വട​ക്കേ​യി​ന്ത്യ​യി​ലെ ഹി​ന്ദു​സ​മു​ദാ​യ​ത്തി​ന്റെ പരി​ണാ​മ​ത്തെ​ക്കു​റി​ച്ചു പഠി​ക്കു​ന്നു. Patricia Uberoi(ed), Social Reform, Sexuality and the State (Delhi, 1996) എന്ന ലേ​ഖ​ന​സ​മാ​ഹാ​ര​ത്തിൽ ഇന്ത്യ​യു​ടെ പല​ഭാ​ഗ​ങ്ങ​ളി​ലെ സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പഠ​ന​ങ്ങ​ളു​ണ്ടു്.

ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു് ധാ​രാ​ളം പഠ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ലെ സ്ത്രീ​പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചു​ള്ള പഠ​ന​ങ്ങൾ ഇനി​യും വർദ്ധിക്കേണ്ടിയിരിക്കുന്നു-​ബംഗാൾപോലുള്ള ചില പ്ര​ദേ​ശ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു് ധാ​രാ​ളം പ്ര​ബ​ന്ധ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും വന്നു​ക​ഴി​ഞ്ഞു​വെ​ങ്കി​ലും. Suruchi Thapar Bjorkert, Women in the Indian National Movement: Unseen Faces and Unheard Voices (Delhi, 2006) അടു​ത്ത​കാ​ല​ത്തി​റ​ങ്ങിയ പഠ​ന​ങ്ങ​ളിൽ ശ്ര​ദ്ധ​യർ​ഹി​ക്കു​ന്ന ഒന്നാ​ണു്. Gail Pearon എഴു​തിയ ‘Nationalism, Universalization and the Extended Female Space in Bombay City’ (Gail Minault (ed), The Extended Family, (Columbus, 1981) എന്ന സമാ​ഹാ​ര​ത്തിൽ ചേർ​ത്തി​ട്ടു​ള്ള​തു്): Geraldine Forbesന്റെ Women in Modern India (തു​ട​ക്ക​ക്കാർ​ക്കു​പ​റ്റിയ പു​സ്ത​ക​മാ​ണി​തു്.) (Delhi, 2000); Leela Kasturi, Vina Majumdar എന്നി​വർ ചേർ​ന്നെ​ഴു​തിയ Women and Indian Nationalism: Some Questions, (Occasional paper, Center for Women’s Development Studies, New Delhi, 1994) എന്നിവ പ്ര​യോ​ജ​ന​പ്ര​ദ​ങ്ങ​ളാ​ണു്. ഇന്ത്യൻ സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീ​യാ​വ​കാ​ശ​പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളിൽ Barbara Southard രചി​ച്ച ‘Colonial Politics and Women’s Rights: Woman Suffrage Campaigns in Bengal, British India in the 1920’s, Modern Asian Studies 27(2), 1993; Anupama Roy, The ‘Womanly Vote and Women Citizens: Debates on Women’s Franchise in Late Colonial India’, Contributions to Indian Sociology 36 (3), 2002 എന്നിവ പ്രാ​ധാ​ന്യ​മർ​ഹി​ക്കു​ന്നു. Wendy Singer, A Constituency Suitable for Ladies and other Social Histories of Indian Election (Delhi, 2007) എന്ന പു​സ്ത​കം ഈ അന്വേ​ഷ​ണ​ത്തെ സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​കാ​ല​ത്തേ​ക്കു് നീ​ട്ടു​ന്നു. വി​ഭ​ജ​ന​ത്തെ​ത്തു​ടർ​ന്നു​ള്ള അതി​ക്ര​മ​ങ്ങ​ളിൽ സ്ത്രീ​കൾ അനു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ചും അതു് അവ​രു​ടെ ജീ​വി​ത​ങ്ങ​ളി​ലു​ണ്ടാ​ക്കിയ അടി​സ്ഥാ​ന​പ​ര​മായ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും E. P W യിൽ 1993-ൽ വന്ന ലേ​ഖ​ന​ങ്ങ​ളിൽ (വാള ്യം 28, ലക്കം 17) പലതും പിൽ​ക്കാ​ല​ത്തു് പൂർ​ണ്ണ​പ​ഠ​ന​ങ്ങ​ളാ​യി. ഉർ​വ്വ​ശീ ബു​ട്ടാ​ലിയ, റിതു മേനൻ, കമലാ ഭാസിൻ എന്നി​വ​രാ​ണു് ഈ വി​ഷ​യ​ത്തെ​ക്കു​റി​ച്ചു് ശ്ര​ദ്ധേ​യ​കൃ​തി​കൾ രചി​ച്ചി​ട്ടു​ള്ള​തു്.

സ്ത്രീ​ക​ളു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്തം തൊ​ഴി​ലാ​ളി​സ്ത്രീ​ക​ളു​ടെ ചരി​ത്രാ​നു​ഭ​വ​ങ്ങൾ, ഇവ​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ളിൽ J. Krishnamurthy (ed.), Women in Colonial India; Essays on Survival, Work and the State (Delhi, 1989); Samita Sen, Women and Labour in Late Colonial India: The Jute Industry (Cambridge, 1999) എന്നി​വ​യും ഹര്യാ​ന​യി​ലെ കാർ​ഷി​ക​വ്യ​വ​സ്ഥ​യു​ടെ ആധു​നി​ക​വൽ​ക്ക​ര​ണം സ്ത്രീ​ക​ളു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്ത​ത്തെ എങ്ങ​നെ ബാ​ധി​ച്ചു​വെ​ന്നു് പരി​ശോ​ധി​ക്കു​ന്ന Prem Choudhryയുടെ The Veiled Women: Shifting Gender Equations in Rural Haryana, 1880-1990 (Delhi,1994) ആധു​നി​ക​വൽ​ക്ക​ര​ണം, സ്ത്രീ​ക​ളു​ടെ തൊ​ഴിൽ​പ​ങ്കാ​ളി​ത്തം എന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വ്യ​വ​സ്ഥാ​പിത ധാ​ര​ണ​ക​ളെ ചോ​ദ്യം​ചെ​യ്യു​ന്ന കൃ​തി​ക​ളാ​ണു്. ദളി​ത്സ്ത്രീ​വാ​ദ​ത്തിൽ ദളി​ത്സ്ത്രീ​ച​രി​ത്ര​ര​ച​ന​യും ശക്ത​മാ​യി​രി​ക്കു​ന്നു. തമി​ഴ്‌​നാ​ട്ടി​ലെ ‘സ്വാ​ഭി​മാ​ന​പ്ര​സ്ഥാന’ത്തി​ലെ സ്ത്രീ​ക​ളു​ടെ രച​ന​ക​ളു​ടെ സമാ​ഹാ​ര​മായ The Other Half of the Coconut: Women Writing Self-​respect History (K. Srilatha (ed.), Delhi, 2003) മഹാ​രാ​ഷ്ട്ര​യി​ലെ അം​ബേ​ദ്ക്കർ​പ്ര​സ്ഥാ​ന​ത്തി​ലെ സ്ത്രീ​പ്ര​വർ​ത്ത​ക​രു​ടെ വാ​മൊ​ഴി​ച​രി​ത്ര​മായ We also Made History: Women in the Ambedkarite Movement (Urmila Pawar, Meenakshi Moon, Delhi, 2008); Sharmila Regeയുടെ Writing Caste, Writing Gender (മഹാ​രാ​ഷ്ട്ര​യി​ലെ ദളി​ത്സ്ത്രീ​ക​ളു​ടെ ആത്മ​ക​ഥ​ക​ളു​ടെ ദളി​ത്സ്ത്രീ​പ​ക്ഷ​വാ​യന), (Delhi, 2006) ഇവ ഉദാ​ഹ​ര​ണ​ങ്ങൾ​മാ​ത്ര​മാ​ണു്. ഇന്നു് ഇന്ത്യൻ സ്ത്രീ​ച​രി​ത്ര​ര​ച​ന​യി​ലും സ്ത്രീ​പ​ഠ​ന​ങ്ങ​ളിൽ പൊ​തു​വെ​യും ജാ​തി​മർ​ദ്ദ​ന​വും ലിം​ഗാ​ധി​കാ​ര​വും തമ്മി​ലു​ള്ള ബന്ധം പ്ര​ത്യേ​ക​ശ്ര​ദ്ധ നേ​ടു​ന്നു​ണ്ടു്. വി​ദ്യാർ​ത്ഥി​കൾ​ക്കു​വേ​ണ്ടി തയ്യാ​റാ​ക്ക​പ്പെ​ട്ട, വി. ഗീ​ത​യു​ടെ Gender (Kolkata, 2002), ഉമാ ചക്ര​വർ​ത്തി​യു​ടെ Gendering Caste-​Through a Feminist Lens (Kolkata, 2003) എന്നീ പു​സ്ത​ക​ങ്ങൾ മേ​ല്പ​റ​ഞ്ഞ മാ​റ്റ​ത്തെ​ക്കു​റി​ച്ചു് വി​ശ​ദ​മാ​യി പറ​യു​ന്നു​ണ്ടു്.

‘പു​രു​ഷ​പ​ഠ​ന​ങ്ങ​ളും’ ഇന്നു് സജീ​വ​മാ​യി​ട്ടു​ണ്ടു്. Mrinalini Sinhaയുടെ Colonial Masculinity: The “Manly Englishman” and the “Effeminate Bengali” in the Late 19th Century (Manchester, 1995) ഈ ധാ​ര​യി​ലെ ആദ്യ​കൃ​തി​ക​ളി​ലൊ​ന്നാ​ണു്. പാർ​ശ്വ​വൽ​ക്ക​രി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള പഠ​ന​ങ്ങ​ളിൽ വേ​ശ്യാ​വൃ​ത്തി​യി​ലേർ​പ്പെ​ട്ടി​രു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ളവ ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും വീ​ട്ടു​ജോ​ലി​യി​ലും​മ​റ്റു​മേർ​പ്പെ​ട്ടി​രു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ചു് അധികം പഠ​ന​ങ്ങ​ളി​ല്ല. Veena Talwar -​Oldenbergന്റെ ‘Life Style as Resistance: The Case of Courtesans of Lucknow’, Feminist Studies 16 (2) 1990; Amrit Srinivasan EPW യിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേഖനം (വാള ്യം 20, ലക്കം 44, 1985); Kenneth Ballhatchet രചി​ച്ച Race, Sex and Class Under the Raj (New York, 1989); Janaki Nair, Mary John (ed.) A Question of Silence, (Delhi,1999) ഇവ പ്ര​യോ​ജ​ന​ക​ര​ങ്ങ​ളാ​ണു്. സ്വ​പ്ന എം. ബാ​നർ​ജി അടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച Men, Women and Domestics: Articulating Middle-​Class Identity in Colonial Bengal (Delhi,2004) വീ​ട്ടു​വേ​ല​ക്കാ​രി​ക​ളായ സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള ആദ്യ ചരി​ത്ര​പ​ഠ​ന​ങ്ങ​ളി​ലൊ​ന്നാ​ണു്.

ഇന്ത്യ​യി​ലെ സ്ത്രീ​പ്ര​സ്ഥാ​ന​ത്തി​ന്റെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വായന ആരം​ഭി​ക്കാൻ നല്ല സ്ഥലം രാ​ധാ​കു​മാർ രചി​ച്ച The History of Doing: An Illustrated Account of Movements for Women’s Rights and Feminism in India (1800-1990) (Delhi, 1993) ആണു്. എന്നാൽ ബ്രി​ട്ടി​ഷ് സ്ത്രീ​വാ​ദി​ക​ളു​മാ​യി ഇന്ത്യ​യി​ലെ ആദ്യ​കാ​ല​സ്ത്രീ​വാ​ദി​കൾ​ക്കു​ണ്ടാ​യി​രു​ന്ന സങ്കീർ​ണ്ണ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു് Antoinette Burton രചി​ച്ച Burdens of History (Chapel Hill 1994) തീർ​ച്ച​യാ​യും വാ​യി​ച്ചി​രി​ക്കേ​ണ്ട പു​സ്ത​ക​മാ​ണു്. ജന​ന​നി​യ​ന്ത്ര​ണ​ചർ​ച്ച​ക​ളിൽ ഇത്ത​രം സങ്കീർ​ണ്ണ​ത​കൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു് Barbara Ramusack എഴു​തിയ ‘Embattled Advocates: The Debate over Birth Control in India, 1920-1940’ (Journal of Women’s History 1 (2), 1989) പ്ര​ധാ​ന​പ്പെ​ട്ട വസ്തു​ത​കൾ അവ​ത​രി​പ്പി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചും പ്ര​സ​വം മു​ത​ലായ പ്ര​ക്രി​യ​ക​ളിൽ സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ഇനി​യും പഠ​ന​ങ്ങ​ളു​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു. Dagmar Englels രചി​ച്ച ‘The Politics of Child Birth:British and Bengali Women in Contest 1890-1930’ (Peter Robb (editor), Society and Ideology: Essays in South Asian History (Delhi, 1993) പോ​ലു​ള്ള ലേ​ഖ​ന​ങ്ങൾ ലഭ്യ​മാ​ണു്.

ഇന്ത്യൻ സ്ത്രീ​പ​ക്ഷ​രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​നം സ്ത്രീ​ച​രി​ത്ര​ര​ച​ന​യ്ക്കു പ്ര​ചോ​ദ​ന​മാ​യ​തി​നൊ​പ്പം സ്ത്രീ​ക​ളു​ടെ സാ​ഹി​ത്യ​പ​രി​ശ്ര​മ​ങ്ങ​ളെ​യും അത്മ​ക​ഥ​ക​ളെ​യും വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങൾ​ക്കും ആക്കം കൂ​ട്ടി. സൂസി താരു, കെ. ലളിത എന്നി​വ​രു​ടെ ബൃ​ഹ​ദ്സം​രം​ഭ​മായ Women Writing in India: 600 BC to the Early 20th Century ഒരു നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു. പഴ​യ​കാല സ്ത്രീ​വാ​ദി​ക​ളു​ടെ​യും സാമൂഹ്യ-​രാഷ്ട്രീയപ്രവർത്തകരുടെയും കത്തു​കൾ, ലേ​ഖ​ന​ങ്ങൾ, ആത്മ​ക​ഥ​കൾ മു​ത​ലാ​യ​വ​യെ ശേ​ഖ​രി​ച്ചു് പരി​ഭാ​ഷ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങൾ ഇന്നു് വളരെ സജീവമാണു്-​ഇന്ത്യയുടെ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും ഇത്ത​രം ശ്ര​മ​ങ്ങൾ നട​ക്കു​ന്നു​ണ്ടു്. ഇന്ത്യ​യി​ലെ പ്ര​മുഖ സ്ത്രീ​പ​ക്ഷ​പ്ര​സാ​ധ​ക​രായ Zubaan, Women Unlimited, Stree/Samya എന്നി​വർ​ക്കു​പു​റ​മെ പഴയ പ്ര​സാ​ധ​ക​രും (Oxford University Press, Orient Blackswan) സ്ത്രീ​ച​രി​ത്ര​ങ്ങ​ളും സ്ത്രീ​ര​ച​ന​ക​ളു​ടെ പരി​ഭാ​ഷ​ക​ളും​മ​റ്റും പ്ര​സി​ദ്ധീ​ക​രി​ക്കാൻ ഇന്നു തയ്യാ​റാ​ണു്. മുൻ​കാല സമ​ര​ങ്ങ​ളി​ലും​മ​റ്റും മുൻ​പ​ന്തി​യിൽ​നി​ന്നി​രു​ന്ന സ്ത്രീ​ക​ളു​മാ​യു​ള്ള അഭി​മു​ഖ​ങ്ങൾ മാ​നു​ഷി​പോ​ലു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടു്. അവ പു​സ്ത​ക​രൂ​പ​ത്തിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടു്; അവയെ ആസ്പ​ദ​മാ​ക്കി പു​സ്ത​ക​ങ്ങ​ളും ഉണ്ടാ​കു​ന്നു​ണ്ടു്. തെ​ലു​ങ്കാന സാ​യു​ധ​സ​മ​ര​ത്തി​ന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളിൽ​നി​ന്നു് ആന്ധ്ര​യി​ലെ സ്ത്രീ​ശ​ക്തി​സം​ഘ​ട​ന​യു​ടെ പ്ര​വർ​ത്ത​കർ രചി​ച്ച We were Making History എന്ന പു​സ്ത​കം ഇക്കൂ​ട്ട​ത്തിൽ തല​യു​യർ​ത്തി​നിൽ​ക്കു​ന്നു.

ഇന്ത്യൻ സ്ത്രീ​ച​രി​ത്ര​ര​ച​നാ​രം​ഗ​ത്തു് ഇന്നു് ദൃ​ശ്യ​മാ​യി​ട്ടു​ള്ള ആവേ​ശ​ത്തി​ന്റെ വളരെ ചെ​റി​യൊ​രം​ശം​മാ​ത്ര​മേ ഇവിടെ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ളൂ. തു​ട​ക്ക​ക്കാർ​ക്കു് പ്ര​യോ​ജ​ന​പ്ര​ദ​ങ്ങ​ളായ പു​സ്ത​ക​ങ്ങ​ളെ പരി​ച​യ​പ്പെ​ടു​ത്തുക എന്ന പരി​മി​ത​ല​ക്ഷ്യ​മേ ഈ അദ്ധ്യാ​യ​ത്തി​നു​ള്ളു.

ഇന്ത്യ​യി​ലെ സ്ത്രീ​ച​രി​ത്ര​പ​ഠ​ന​രം​ഗ​ത്തെ അപേ​ക്ഷി​ച്ചു് കേ​ര​ള​ത്തി​ലെ സ്ത്രീ​ച​രി​ത്ര​പ​ഠ​ന​രം​ഗം ശു​ഷ്ക്ക​മാ​ണെ​ന്നു സമ്മ​തി​ച്ചേ തീരൂ. 1990-​കളിലാണു് ഈ രം​ഗ​ത്തു് അല്പ​സ്വ​ല്പം മാ​റ്റം കണ്ടു​തു​ട​ങ്ങി​യ​തു്. സി.എസ്. ചന്ദ്രി​ക​യു​ടെ കേ​ര​ള​ത്തി​ലെ സ്ത്രീ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ ചരി​ത്രം (തൃശൂർ, 1998) പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും സൂ​ക്ഷ്മ​ഗ​വേ​ഷ​ണ​ത്തി​ന്റെ പിൻ​ബ​ലം ആ കൃ​തി​ക്കു് അധി​ക​മി​ല്ലാ​യി​രു​ന്നു. എന്നാൽ അടു​ത്ത​കാ​ല​ത്തു് ഈ സ്ഥി​തി മാ​റി​വ​രു​ന്ന​തി​ന്റെ സൂ​ച​ന​ക​ളു​ണ്ടു്. സജിത മഠ​ത്തിൽ രചി​ച്ച മലയാള സ്ത്രീ​നാ​ട​ക​ച​രി​ത്രം (മാ​തൃ​ഭൂ​മി ബു​ക്സ്, സെ​പ്തം​ബർ 2010) ആ രം​ഗ​ത്തെ സ്ത്രീ​ക​ളു​ടെ അനു​ഭ​വ​ങ്ങ​ളി​ലേ​ക്കു് കൂ​ടു​തൽ വെ​ളി​ച്ചം​വീ​ശു​ന്നു. എൻ. കെ. രവീ​ന്ദ്ര​ന്റെ പെ​ണ്ണെ​ഴു​തു​ന്ന ജീ​വി​തം (മാ​തൃ​ഭൂ​മി ബു​ക്സ്, 2010) എന്ന കൃതി സാ​ഹി​ത്യ​ര​ച​നാ​രം​ഗ​ത്തും പൊ​തു​മ​ണ്ഡ​ല​ത്തി​ലും സ്ത്രീ​കൾ നട​ത്തിയ എതി​രെ​ഴു​ത്തി​നെ​ക്കു​റി​ച്ചു് നല്ലൊ​രു ചി​ത്രം നൽ​കു​ന്നു. Robin Jeffrey കേ​ര​ള​മാ​തൃ​ക​യെ​ക്കു​റി​ച്ചെ​ഴു​തിയ Politics, Women, and Well-​being (Delhi 1993) എന്ന കൃതി സ്ത്രീ​പ​ക്ഷ​ഗ​വേ​ഷ​കർ​ക്കു് ഒരു വെ​ല്ലു​വി​ളി​ത​ന്നെ​യാ​യി​രു​ന്നു: കേ​ര​ള​മാ​തൃ​കാ​സ്ത്രീ​ത്വ​ത്തെ പ്ര​കീർ​ത്തി​ച്ച ഈ കൃതി, പക്ഷേ, അതി​ന്റെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ചു് ഏറെ​ക്കു​റെ നി​ശ്ശ​ബ്ദ​മാ​യി​രു​ന്നു. 2003-ലെ പരി​ഷ്ക്ക​രി​ച്ച പതി​പ്പിൽ ഈ നി​ല​പാ​ടു് അല്പം മാ​റി​യ​താ​യി​ക്കാ​ണാം. ഈ കാ​ല​യ​ള​വിൽ കേ​ര​ള​ത്തി​നു​പു​റ​ത്തു ഗവേ​ഷ​ണ​ത്തി​ലേർ​പ്പെ​ട്ട മല​യാ​ളി​സ്ത്രീ​ക​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളിൽ​നി​ന്നു​ള്ള ഗവേ​ഷ​ക​രും ഈ രം​ഗ​ത്തു് ചില തു​ട​ക്ക​ങ്ങൾ നട​ത്തി. മാ​തൃ​ദാ​യ​ക്ര​മ​ത്തെ​ക്കു​റി​ച്ചും ലേ​ഖ​ന​ങ്ങൾ വന്നു​തു​ട​ങ്ങി; പു​സ്ത​ക​ങ്ങ​ളും. കെ. ശാ​ര​ദാ​മ​ണി​യു​ടെ Matriliny Transformed (Delhi, 1999); ജി. അരു​ണി​മ​യു​ടെ There Comes Papa: Colonialism and the Transformation of Matriliny in Kerala (Hyderabad, 2003); പ്ര​വീ​ണാ കോ​ടോ​ത്തി​ന്റെ ‘Framing Custom, Directing Practices: Authority, Property and Matriliny under Colonial Law in 19th Century Malabar’ (Subaltern Studies Vol XIൽ ഉൾ​പ്പെ​ടു​ത്തി​യ​തു് Delhi, 2005) എന്നിവ മാ​തൃ​ദാ​യ​ത്തി​ന്റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ചു് സു​പ്ര​ധാന ഉൾ​ക്കാ​ഴ്ച​കൾ നൽ​കു​ന്നു. കേ​ര​ള​ത്തി​ലെ സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും വി​മർ​ശ​ന​പ​ര​മായ പു​ന​ര​വ​ലോ​ക​ന​ങ്ങ​ളു​ണ്ടാ​യി: Toshie Awaya യുടെ “Women in the Nambutiri ‘Caste’ Movement” (T. Mizushima and H, Yanagisawa (editors), History and Society in South India Tokyo, 1996); ജെ. ദേ​വി​ക​യു​ടെ En-​Gendering Individuals: The Language of Re-​Forming in Early 20th Century Keralam (Hyderabad, 2007); Meera Velayudhan, ‘Changing Roles and Women’s Narrative’, Social Scientist 22 (1), 1994; അവ​രു​ടെ​ത​ന്നെ ‘Reform, Law, and Gendered Identity’ (ഈഴ​വ​സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ചു്) (M. A. Oommen (ed), Kerala’s Development Experience Vol. I, Delhi, 1999 എന്ന പു​സ്ത​ക​ത്തിൽ ചേർ​ത്തി​ട്ടു​ള്ള​തു്), T. K. Anandi യുടെ ‘Import of Changing Land Relations and Social and Political Movements on Nambutiri Women’ എന്ന ഗവേഷണ പ്ര​ബ​ന്ധം (കോ​ഴി​ക്കോ​ടു സർ​വ്വ​ക​ലാ​ശാല, 2000) ഇവയും സമു​ദാ​യ​പ​രി​ഷ്ക​ര​ണ​ത്തെ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​വ​യാ​ണു്.

ഉദ​യ​കു​മാ​റി​ന്റെ ‘Self, Body and Inner Sense: Some Observations on Sree Narayana Guru and Kumaran Asan’, Studies in History 13 (2), 1997 എന്ന ലേഖനം സ്ത്രീ​ച​രി​ത്രാ​ന്വേ​ഷി​കൾ​ക്കു സഹാ​യ​ക​ര​മായ സൂ​ച​ന​കൾ നൽ​കു​ന്നു. തൊ​ഴി​ലാ​ളി​സ്ത്രീ​ക​ളെ​പ്പ​റ്റി​യു​ള്ള പഠ​ന​ങ്ങ​ളിൽ Anna Lindberg രചി​ച്ച Experience and Identity: A Historical Account of Class, Caste and Gender among the Cashew Workers of Kerala (Lund, 2001) പുതിയ ഉൾ​ക്കാ​ഴ്ച​കൊ​ണ്ടും രീ​തി​ശാ​സ്ത്ര​പ​ര​മായ പ്ര​ത്യേ​ക​ത​കൾ​കൊ​ണ്ടും ശ്ര​ദ്ധേ​യ​മായ കൃ​തി​യാ​ണു്. ദളി​ത്സ്ത്രീ​ച​രി​ത്രം ഇനി​യും വള​രേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​ബ​ല​ച​രി​ത്ര​ധാ​ര​ക​ളെ ദളി​ത്സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു വി​ല​യി​രു​ത്തു​ന്ന ടി. എം. യേ​ശു​ദാ​സ​ന്റെ ‘Caste, Gender and Knowledge: Towards a Dalit Feminist Perspective’ (paper presented at Grassroots Politics Colloquium, Delhi, Mar 10-11, 1995) പ്ര​ധാ​ന​പ്പെ​ട്ട ലേ​ഖ​ന​മാ​ണു്. എന്നാൽ കേ​ര​ള​ത്തി​ലെ പത്ര​മാ​സി​ക​ക​ളി​ലും ഗവേഷണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഇന്നു് സ്ത്രീ​പ​ഠ​ന​ങ്ങൾ​ക്കു് മു​ന്തിയ പ്രാ​ധാ​ന്യ​മു​ണ്ടു്. ഇവിടെ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന ലേ​ഖ​ന​ങ്ങ​ളും പഠ​ന​ങ്ങ​ളും ഇം​ഗ്ലീ​ഷിൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത​തു​കൊ​ണ്ടു് ദേ​ശീ​യ​ത​ല​ത്തിൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു​മാ​ത്രം. എൻ. കെ. രവീ​ന്ദ്രൻ, ടി. ടി. ശ്രീ​കു​മാർ, സാറാ ജോസഫ് മു​ത​ലായ പല​രു​ടെ​യും സ്ത്രീ​ച​രി​ത്ര​സം​ബ​ന്ധി​യായ ലേ​ഖ​ന​ങ്ങൾ ലേ​ഖ​ന​സ​മാ​ഹ​ര​ണ​ങ്ങ​ളിൽ ഉൾ​പ്പെ​ട്ടി​ട്ടു​ണ്ടു്. സ്ത്രീ​ക​ളു​ടെ എഴു​ത്തി​നെ​ക്കു​റി​ച്ചാ​ണു് അധികം പഠ​ന​ങ്ങ​ളെ​ങ്കി​ലും ചരി​ത്ര​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി രച​ന​ക്ക​പ്പെ​ട്ടവ കു​റ​വാ​ണു്. എം. എസ്. എസ്. പാ​ണ്ഡ്യൻ രചി​ച്ച ‘കൊ​ളോ​ണി​യ​ലി​സ​വും ദേ​ശീ​യ​ത​യും: തെ​ക്കൻ​തി​രു​വി​താം​കൂ​റി​ലെ വൈ​കു​ണ്ഠ​സ്വാ​മി പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു്’ (കേരളപഠനങ്ങൾ-​1, ഏപ്രിൽ-​ജൂൺ 1993) എന്ന ലേഖനം മാ​റു​മ​റ​യ്ക്കൽ​സ​മ​ര​കാ​ല​ത്തെ ജാതി-​ലിംഗരാഷ്ട്രീയത്തിലേക്കു് വെ​ളി​ച്ചം​വീ​ശു​ന്നു. ഉദ​യ​കു​മാ​റി​ന്റെ മുൻ​സൂ​ചി​പ്പി​ച്ച ലേ​ഖ​ന​വും മല​യാ​ള​ത്തിൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. (‘സ്വ​ത്വം, ശരീരം, അന്തഃ​ക​ര​ണം: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​യും കു​മാ​ര​നാ​ശാ​ന്റെ​യും കൃ​തി​ക​ളെ​പ്പ​റ്റി ചില നി​രീ​ക്ഷ​ണ​ങ്ങൾ’, സം​വാ​ദം 4, സെപ്തംബർ-​ഒക്ടോബർ 2000) ഈ പഠ​ന​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും നമ്മു​ടെ അറി​വി​ന്റെ സീ​മ​ക​ളെ വി​പു​ല​മാ​ക്കി​യി​രി​ക്കു​ന്നു. ഉദാ​ഹ​ര​ണ​ത്തി​നു് കേ​ര​ള​ത്തി​ലെ മു​സ്ലിം​സ്ത്രീ​ക​ളു​ടെ ചരി​ത്രാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു് ഷം​ഷാ​ദ് ഹു​സൈ​ന്റെ ഗവേ​ഷ​ണം (‘മലബാർ കലാ​പ​ത്തി​ന്റെ വാ​മൊ​ഴി​പാ​ര​മ്പ​ര്യം’ 2005-ൽ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃത സർ​വ്വ​ക​ലാ​ശാ​ല​യിൽ സമർ​പ്പി​ച്ച പ്ര​ബ​ന്ധം) വലി​യൊ​രു വി​ട​വി​നെ​യാ​ണു് നി​ക​ത്തു​ന്ന​തു്. ക്രീ​സ്തീ​യ​വ​നി​ത​ക​ളു​ടെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു്, പക്ഷേ, ഇന്നും പരി​മി​ത​മായ അറിവേ നമു​ക്കു​ള്ളു. (അക്കാ​ദ​മി​ക​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പ്ര​വീ​ണാ കോ​ടോ​ത്തു് രചി​ച്ച ‘Gender, Community, and Identity in Christian Property Law Reform: The Case of 20th Century Tiruvitamkoor’, Inter Asia Cultural Studies 3 (3), 2002; Jane Haggi തെ​ക്കൻ​തി​രു​വി​താം​കൂ​റി​ലെ മി​ഷ​ണ​റി പ്ര​വർ​ത്ത​ന​ങ്ങ​ളി​ലെ സ്ത്രീ​സാ​ന്നി​ദ്ധ്യ​ത്തെ​ക്കു​റി​ച്ചെ​ഴു​തിയ ‘Ironies of Emancipation: Changing Configuration of ‘Women’s Work’ and the ‘Mission of Sisterhood’ to Indian Women’, Feminist Review 65, 2000, എന്നീ ലേ​ഖ​ന​ങ്ങൾ എടു​ത്തു​പ​റ​യാ​വു​ന്ന​വ​യാ​ണു്.) ഇം​ഗ്ലീ​ഷിൽ ജെ. ദേവിക രചി​ച്ച Individuals, Householders, Citizens: Malayalis and Family Planning 1930-70 എന്ന പു​സ്ത​കം കേ​ര​ള​ത്തി​ലെ ‘കു​ടും​ബാ​സൂ​ത്ര​ണ​വി​ജ​യ​ത്തി​ന്റെ’ ലിം​ഗ​വൽ​കൃ​ത​മാ​ന​ങ്ങ​ളും ചരി​ത്ര​പ​ര​മായ വേ​രു​ക​ളും അന്വേ​ഷി​ക്കു​ന്നു. (New Delhi, 2008.) സ്ത്രീ​പ​ക്ഷ​ത്തു​നി​ന്ന​ല്ലാ​തെ രചി​ക്ക​പ്പെ​ടു​ന്ന പല കൃ​തി​ക​ളി​ലും സ്ത്രീ​പ​ക്ഷ​ഗ​വേ​ഷ​ണ​ത്തി​നു് ഉപ​കാ​ര​പ്ര​ദ​മായ വി​വ​ര​ങ്ങൾ ധാ​രാ​ളം ഉണ്ടാ​വാ​റു​ണ്ടു്. P. K. K Menon രചി​ച്ച History of the Freedom Movement in Kerala, Vol.2 (Thiruvananthapuram, 1972) ഇത്ത​ര​ത്തി​ലു​ള്ളൊ​രു കൃ​തി​യാ​ണു്.

കഴി​ഞ്ഞ​കാ​ല​ങ്ങ​ളിൽ കേ​ര​ള​ത്തിൽ സജീ​വ​സാ​ന്നി​ദ്ധ്യ​ങ്ങ​ളാ​യി​രു​ന്ന സ്ത്രീ​ക​ളു​മാ​യി ടി. കെ. ആന​ന്ദി, ഗീത തു​ട​ങ്ങി​യ​വർ നട​ത്തിയ അഭി​മു​ഖ​ങ്ങൾ ചരി​ത്ര​വി​ദ്യാർ​ത്ഥി​കൾ​ക്കു വി​ല​പ്പെ​ട്ട​വ​യാ​ണു്. മീരാ വേ​ലാ​യു​ധൻ നട​ത്തിയ പല അഭി​മു​ഖ​ങ്ങ​ളും ഇം​ഗ്ലി​ഷിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്-​മാനുഷി, സാ​മ്യ​ശ​ക്തി എന്നീ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ. മാ​ത്ര​മ​ല്ല, അക്കാ​ല​ത്തെ പ്ര​മു​ഖ​വ​നി​ത​ക​ളു​ടെ ആത്മ​ക​ഥ​ക​ളും ജീ​വ​ച​രി​ത്ര​ങ്ങ​ളും ചരി​ത്ര​പ​ഠ​ന​ത്തി​നു് വി​ല​മ​തി​ക്കാ​നാ​വാ​ത്ത മു​തൽ​ക്കൂ​ട്ടു​ക​ളാ​ണു്. കേ​ര​ള​ത്തി​ലെ സർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ ഗവേഷണ പ്ര​ബ​ന്ധ​ങ്ങ​ളിൽ​നി​ന്നും സ്ത്രീ​ച​രി​ത്ര​ത്തി​നാ​വ​ശ്യ​മായ വി​വ​ര​ങ്ങൾ ലഭിക്കുന്നുണ്ടു്-​എന്നാൽ ‘സ്ത്രീ​ച​രി​ത്ര’മെ​ന്നു വി​ളി​ക്കാ​വു​ന്നവ ഇവയിൽ എത്ര​യു​ണ്ടെ​ന്നു് പറ​യാ​നാ​വി​ല്ല.

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.