കാമുകിയിലും അവളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഒരു ശ്രേഷ്ഠത കാണുകയെന്നത് കമിതാക്കളുടെ ഒരു പൊതുപ്രവണതയത്രേ. കാമുകഹൃദയത്തിന്റെ ഈ നിരുപദ്രവ ദൗർബല്യത്തെ പരിചിത സങ്കേതങ്ങളുപയോഗിച്ചു പുത്തൻ രീതിയിൽ റൊബേർ ദെനോ ആവിഷ്കരിച്ചിരിക്കുകയാണു്. സർറിയലിസത്തിൽ നിന്നു് വിട്ടകന്നു കവിതാരംഗത്ത് സ്വന്തം വഴിത്താരയിലൂടെ നീങ്ങിയ ദെനോ പ്രതിരോധപ്പോരാളികൂടിയായിരുന്നു. നാസികൾ പിടികൂടി നാടു കടത്തുവാൻ കൊണ്ടുപോകുമ്പോൾ രോഗബാധിതനായി മരണമടഞ്ഞു-ഫ്രാൻസ് വിമോചിതയാകുന്നതിനു തൊട്ടുമുമ്പായി.
യുന്നതാൽപ്സ് ഗിരിമലർ ചൊന്നു.
ചിപ്പി വൻകടലോടു കഥിച്ചു:
‘ഹാ മുഴങ്ങുന്നു നിന്റെ നിർഘോഷം’,
കപ്പലോടു കടലരുൾ ചെയ്:‘തുൽ
ക്കമ്പമേലുന്നു നീയനുവേലം’ [1]
കപ്പ, ലാളിയെരിഞ്ഞിടുമഗ്നി-
യോടു ചൊന്നുതേ: ‘നീ തിളങ്ങുന്നു’. [2]
അഗ്നിയെന്നോടരുളി: ‘നിൻ തന്വി-
തൻമിഴികളിയലുന്നതേക്കാൾ
കമ്മി പാർക്കുകിലെന്റെ തിളക്കം.’ [3]
കപ്പലെന്നോടുരച്ചു: ‘നിൻ മുന്നി-
ലക്കമനിയാൾ വന്നുണയുമ്പോൾ
നിൻകരളിയന്നീടുന്നതേക്കാൾ
കമ്മിയല്ലൊ ഞാനാളുമുൽക്കമ്പം.’ [4]
പാരാവാരം പറഞ്ഞിതെന്നോടു [5]
‘നിൻപ്രണയനിറവിലവൾ തൻ-
നാമമേലും മുഴക്കത്തെക്കാളും
കമ്മിയെന്റെ നിർഘോഷത്തിന്റേത്.’
ചിപ്പിയെന്നോടു ചൊന്നതെന്തെന്നോ:
‘നിൻകനവിൻ കൊതിയിലെരിയും
ഫോസ്ഫറസ്സിന്റെ കാന്തിയെക്കാളും
കമ്മിയാണെനിക്കുള്ള മിന്നിച്ച.’ [6]
’സുന്ദരി തവ തയ്യലാൾ’, എന്നോ-
ടുന്നതാൽപ്സ്ഗിരിമലരോതി
ചൊന്നുഞാ: ‘നെൻ കരളിളക്കുന്നോൾ
സുന്ദരിതന്നെ, സുന്ദരി തന്നെ.’
Chant Du Ciel
ചാലിത യന്ത്രാരവത്താൽ പുലമ്പിയും
ചാഞ്ചാടിയും ബഹുനീർപ്പതതുപ്പിയും
ചാഞ്ഞും ചെരിഞ്ഞും ഗമിക്കയായ് തീക്കപ്പൽ…
(വള്ളത്തോൾ — ആ കപ്പൽയാത്ര)
(ആശാൻ — പ്രരോദനം)
കുമ്പിരിത്തീയോ ഹാഹാ കേവലാനന്ദം ബാല്യം!
(വള്ളത്തോൾ — ശുദ്ധരിൽ ശുദ്ധൻ)
ചെന്തീയിൻ കൗതുകം നോക്കി നോക്കി…
(കെ. മാധവിയമ്മ — രംഗരംഗം)
പൊടിയും മോഹനനേത്രം പ്രകൃതിലോലം.
(ആശാൻ — കരുണ)
മീ നീളമേറുന്നലോചനത്താൽ
(വള്ളത്തോൾ — ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി)
വർഷിച്ചുതണ്ടാർ ശരൻ
(കെ. കെ. രാജ — കാമൻ)
സ്വപ്നങ്ങൾ കണ്ടു ചിരിക്കുമക്കണ്ണുകൾ
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ചെറുകാറ്റിലെ മുല്ലവല്ലിപോൽ വിറക്കൊൾകേ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)