ഫ്രഞ്ച് സിമ്പളിസത്തിന്റെ ഏറ്റവും തിളക്കമുറ്റ പ്രയോക്താവായ പോൽ വെർലേനിന്റെ ആദ്യ കവിതകളിൽ പലതും പ്രേമകവിതകളാണ്. ചെറുപ്പന്നേ താൻ സ്നേഹിക്കുകയും തന്നെ സ്നേഹിക്കുകയും ചെയ്ത പ്രായക്കുടുതലുള്ള മച്ചുനത്തി എലിസ വിവാഹിതയായശേഷം മരണമടഞ്ഞു. ഈ മരണം വെർലേനിനെ വല്ലാതെ ഉലച്ചു. അദ്ദേഹത്തിന്റെ സ്ഥായിയായ ദുഃഖപരതയുടെ പരക്കെ അറിയപ്പെടാത്ത മൂലസ്രോതസ്സാണിത്. എലിസയുമായുള്ള പ്രേമത്തെ മറച്ചുപിടിച്ച് അതിനെ സാമാന്യവത്കരിച്ചിരിക്കയാണിവിടെ.
സല്ലാപങ്ങളും, വാർമുടിച്ചാർത്തിൻ
കാഞ്ചനത്തിനാൽ കൺകളിൽ മിന്നും
വാന നീലിമയാൽ ഇളം മെയ്യിൻ [1]
പൂമൃദുലതയാൽ സുഗന്ധത്താൽ
പ്രീതിയേറ്റ മണച്ചവരന്നാൾ. [2]
പേടിപൂണ്ടുകൊണ്ടാകിലുമാർദ്ര-
ചുംബനമവർ സ്വേച്ഛയാ നല്കി.
മാധുരികൾ നിർവ്യാജതയെല്ലാം. [3]
കൂടുമുൽക്കണ്ഠ വൈരസ്യം ഇണ്ടൽ
താവുമെൻ ശിശിരങ്ങളെപ്പേടി-
ച്ചോടിപ്പോയവ, നഷ്ട സൗഭാഗ്യ-
മോർത്തു സന്തപിക്കുന്നെൻ വസന്തം.
ഇന്നു ഞാനൊരേകാകി ശോകാർത്തൻ
ആശയറ്റോൻ അനാസക്തനായോൻ, [4]
ജീവിതത്തിൻ നെടും പാതയിങ്കൽ
ചേച്ചിയില്ലാത്തനാഥ ബാലൻപോൽ,
ലാളനാത്മക പ്രേമമിയന്ന
ചെമ്പൊൻ സുന്ദരി, നീ പരിചിന്താ-
ക്രാന്തയെങ്കിലുമമ്പരപ്പെന്യേ
കാമുക നിടിലത്തിലർപ്പിയ്ക്കും
നിഷ്കളങ്കമാം ചുംബനം ധന്യം. [5]
Voeu
നീലനിറമുള്ള ഒരാകാശവും
ഞാൻ തെളിഞ്ഞു കണ്ടു.…
(റോസ് മേരി — ഓർക്കുന്നുവോ നീയതൊക്കെയും?)
ക്കണ്ണഴുതിയ ബാല്യസഖിയെ ചുംബിപ്പു ഞാൻ.
(വൈലോപ്പിള്ളി — കുന്നിമണികൾ)
ശാന്തിവിടരും ഗൃഹസ്ഥാശ്രമത്തിന്റെ
പൂന്തോപ്പിലാണിന്നു നീ നില്പതെങ്കിലും
ഏകാന്തമാമെൻ ഗൃഹത്തിൽ വിരക്തി പൂ-
ണ്ടാകുലമാവഴി പോകുമ്പോഴൊക്കെയും
ഞാനറിയാതെയെന്നാത്മാന്തരാളത്തിൽ
ആനന്ദതാരമൊന്നുജ്ജ്വലിക്കുന്നതായ്
സദ്ഗുണ ധാമമേ, തോന്നുകയാണുമേ
(ചങ്ങമ്പുഴ — മാപ്പു് നല്കേണമേ)
ഉള്ളു തുറന്നിന്നു പാടി ഞാനോർക്കട്ടെ
നിന്നെ, നിന്നെക്കണ്ടുദിച്ച പുലരികൾ,
നിൻ വിരൽത്തുമ്പത്തുണർന്ന നറും പൂക്കൾ,
നിൻ മിഴിത്തെല്ലിൽ നിഴലിച്ചു നിന്ന ഞാൻ;
എന്റെ നിശ്ശൂന്യതയിങ്കൽ നിൻ പുഞ്ചിരി
എന്റെ മൗഢ്യത്തിൽ ചുണതരും നിൻമൊഴി.
നമ്മൾ പൂ തേടിച്ചവിട്ടിയ മുള്ളുകൾ,
നമ്മെയൊന്നിച്ചു വരിഞ്ഞിട്ട നോവുകൾ,
(വിഷ്ണുനാരായണൻ നമ്പൂതിരി — ബാല്യകാലസഖി)
താരുണിയുടെ താരണിയെല്ലാം.
തേനുലാവിന ജീവിത ചൈത്ര-
സാനുവിപ്പൊഴോ നൈദാഘശുഷ്ക്കം.
താണു ഞാൻ പൂർവ്വ സൗഹൃദത്തിന്നും
കാണുകിൽ ത്തല താണുപോം മട്ടിൽ,
സച്ചരിതയെന്നോമലിൻ മക്കൾ
അച്ഛനെന്നു വിളിപ്പതൊരന്യൻ.
(വൈലോപ്പിള്ളി — ഒരു ഗാനം)
താളായ്ക്കഴിഞ്ഞു കുഴഞ്ഞമജ്ജീവിതം.
(വിഷ്ണുനാരായണൻ നമ്പൂതിരി — ബാല്യകാലസഖി)
Of a kiss at love’s beginning
When two mutual hearts are sighing
For the knot ther’s no untying!
(T. Campbell — Freedom and Love)