പ്രേമത്തിന് ഒരു വിയോജനക്കുറിപ്പ്-പഴയവരും പുതിയവരുമായ കവികളെല്ലാം പ്രേമത്തെ പ്രകീർത്തിക്കുന്നതിനിടയിൽ പന്ത്രണ്ടാം നൂറ്റാണ്ടുകാരനായ ഗിയ്യോം ദിക്കിത്തേനിന്റെ വക വേറിട്ടൊരു ശബ്ദം! സ്വന്തം സ്വത്വത്തെ ഒതുക്കി കീഴടങ്ങാനാകാത്തവർക്ക് പ്രേമം സുഖകരമല്ല. അടിപണിയുന്നവർക്കാകട്ടെ അത്യാനന്ദപ്രദം-ഇതാണദ്ദേഹത്തിന്റെ നിഗമനം. തന്നെ സംബന്ധിച്ചാണെങ്കിൽ പ്രേമത്തിന്റെ പിന്നാലെ പോകാതിരിക്കുന്നതിനു സ്വന്തമായ കാരണം വേറേയുമുണ്ട്. അവിഹിതമായ വൈകാരികജീവിതം നയിച്ചതിനു പലതവണ സാമൂഹിക വിലക്കിനു വിധേയനാകേണ്ടിവന്ന നാടൻ പ്രഭുവാണ് ഗിയ്യോം.
നിഖിലവും പൂവണിയുന്നു വീണ്ടും.
ഉറവകളരുവികളൊക്കെത്തിളങ്ങിടും
തെളിമ തിരളുകയാണ് വീണ്ടും.
പരിമളവാഹിയാം പൂന്തെന്നൽ-പ്രകൃതിതൻ
പ്രമദപ്രദമാം വിഭവമെത്ര [1]
മനുജൻ നുകരാവു മന്നിലാസ്വാദ്യമായ്
മരുവും വിഭവങ്ങളാകമാനം. [2]
ലറിവെനിക്കല്പമോ ശൂന്യമോ താൻ.
ഇതിലുമുപരിയായ്, പ്രണയമെന്നുള്ളത്
സുകരമായ്ത്തോന്നിയതില്ലെനിയ്ക്കു.
അറിയുവേനെങ്കിലുമാജ്ഞാനുവർത്തികൾ-
ക്കതു ഹർഷവായ്പരുളീടുമെന്നും.
ന്നിനിയുമേ കാരണമുണ്ടെനിയ്ക്കു:
ഉപഭോഗ്യമായില്ല ഞാനിഷ്ടപ്പെട്ടതാ-
മൊരു വസ്തുപോലുമിതേവരേയ്ക്കും.
കരുതുന്നതില്ല ഞാൻ മേലിലെങ്ങാനുമെൻ
സ്ഥിതിയിതു മാറിടുമെന്നു തെല്ലും.
അതു മൂലമുള്ളാലെ ഞാനുരചെയ്യുവേൻ:
‘ഉലകിതിലൊക്കെയും ശൂന്യമല്ലോ.’
വികല വിജ്ഞാനി ഞാൻ മോഹമാർന്നീടുന്നു
കരഗതമാകാത്ത വസ്തുവിന്നായ് [3]
അടിപണിയാത്തവരാരുമേ പ്രേമത്തിൻ
കെടുത്തിയിൽനിന്നു വിമുക്തിനേടാ,
അറിയാത്തോരാകട്ടെ അറിയുന്നോരാകട്ടെ
തനതു ബന്ധുക്കൾതാനായിടട്ടെ,
ഇടപഴകീടും സമസ്തജനത്തെയും
പ്രണയികൾ പ്രീണിപ്പിക്കേണമല്ലോ.
ജനവിപ്രിയത്തെ ഭയക്കുവോരപ്രീതി- [4]
ജനകമായൊന്നും പറഞ്ഞുകൂടാ.
സ്വക സ്വത്വമേവമൊതുക്കിയെന്നാകിലേ [5]
തികവുറ്റതായിടൂ തൽ പ്രണയം.
അനുകന്മാർക്കനിവാര്യമാണെനുസാരം ത- [6]
ന്നനുരാഗമല്ലലണച്ചിടായ്വാൻ. [7]
Puisque Vois De Nouveau Fleurir
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ പൂവാൽ
ചോക്കുന്നു കാടത്തിമേഘങ്ങൾപോലെ
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു…
(ആശാൻ — പൂക്കാലം)
മണീകീർണ്ണമാം നീല മേലാ-
പ്പോമൽത്തങ്കഗ്ഗുളോപ്പീവക വിഭവശതം
ചേർന്ന കേളീഗൃഹം മേ.
(വള്ളത്തോൾ — കൈക്കുമ്പിൾ)
മതിയും മർത്ത്യനു നല്കി രാഗവും.
(ആശാൻ — ലീല)
കരൾ തകർന്നാശിച്ചു നിശ്വസിച്ചു.
(ചങ്ങമ്പുഴ — ആത്മഗീതം)