പ്രണയത്തെക്കുറിച്ചു വ്യത്യസ്ത കാഴ്ചപ്പാടിൽ രണ്ടു സഖികളുടെ സംവാദം. ഒരുത്തി തന്നെ പ്രേമിക്കുന്നവരെയും പ്രേമിക്കാത്തവരെയും അവരുടെ നല്ലകാലത്ത് മാത്രം പ്രേമിക്കുവാൻ കഴിയുന്നവൾ; മറ്റവൾ ഒരു പരിതൃക്ത കാമുകനു സ്വന്തം സ്നേഹം നല്കിയവൾ. പ്രേമലോകത്തിലെ അനേകം പ്രവണതകളിൽ രണ്ടെണ്ണം-ഒന്നു സ്വാർത്ഥത്തിന്റെ, മറ്റതു സഹാനുഭൂതിയുടെ-ഒന്നിലധികം അർത്ഥതലങ്ങളുള്ള പ്രതിമാനങ്ങളിലൂടെ ലെയോൻ-പോൽ ഫാർഗ് ചിത്രീകരിക്കുന്നു. വിദ്യാർത്ഥിയായിരിക്കെത്തന്നെ പേരെടുത്ത കവിയാണ് ഫാർഗ്
പ്രണയിച്ചീടുവാൻ നിനക്കറിയുമോ?
-അതൊക്കെവേ സൂര്യൻ നിറകതിർ വീശി
വിളങ്ങിടുമ്പോഴെന്നറിയൂ വിൺകിളീ [1]
-ഒരു തേനീച്ച തൻ കടുത്ത സ്വാർത്ഥത്തിൻ
മുരൾച്ചയല്ലിയിപ്പറച്ചലിൽ കേൾപ്പൂ?
-സുനീലമാം മൗനം സുവർണ്ണമാം മൗനം
അറുത്തെടുപ്പീലേയദൃശ്യ പുഷ്പങ്ങൾ? [2]
-പരിത്യക്തനാകും കതിരവനാണെൻ
കമനനെന്നു ഞാൻ പറഞ്ഞുകൊള്ളട്ടെ. [3]
Phases
എൻ ചോരയിലുണ്ടൊരു സൂര്യൻ
കുങ്കുമഗന്ധം വിതറി-
ച്ചെങ്കനൽ ചുറ്റും ചിതറി-
ക്കത്തും തരുണാരുണ-
ചഞ്ചല സൂര്യൻ,
(സച്ചിദാനന്ദൻ — അഞ്ചു സൂര്യൻ)
മഞ്ഞജ്ജ്വാലയൊഴുക്കി
മജ്ജയുരുക്കിയുരുക്കി
മങ്ങിത്തെളിയുമൊരിത്തിരി മഞ്ഞസ്സൂര്യൻ.
(സച്ചിദാനന്ദൻ — അഞ്ചു സൂര്യൻ)
നാകീയമാക്കുന്ന മന്ത്രസിദ്ധി!
ദുർമ്മുഖന്നഗ്ര്യ പുരുഷാർത്ഥ സിദ്ധിയാ-
ലുണ്മ വരുമാറനുഗ്രഹിച്ചാൾ, തന്മനോ രാജ്യത്തിൽ ദർശിച്ച ഭർത്താവിൻ
സൗന്ദര്യവിത്തം ത്യജിച്ച ദേവി.
അത്യാഗ മാഹാത്മ്യം തത്സിരാചക്രത്തെ-
യുദ്ദീപ്താനന്ദ സമ്മാനമാക്കെ
ഗദ്ഗദ പൂർണ്ണമായ്ക്കീർത്തിച്ചാൾ: അങ്ങെന്റെ
മൈക്കണ്ണിന്നഞ്ജന ശൈലമല്ലീ?
(ഇടശ്ശേരി — വിജയരഹസ്യം)