കാമുകിമാർ കൈവിട്ട കാമുകന്മാർ ഏതെല്ലാം വിധത്തിൽ പ്രതികരിക്കുന്നു! ഭർതൃമതിയായിക്കഴിയുന്ന ഒരു പൂർവ്വ കാമുകിയോടു് പ്രതികാരവാഞ്ഛയില്ലാതെ, കാലുഷ്യമില്ലാതെ വെർലേൻ പ്രതികരിക്കുന്നതു കാണുക.
(ശരിയോ?) നീ യെനിക്കയച്ചു തന്നിതൾ-
വിടർന്ന പാടുള്ള പനിനീർപ്പൂവൊന്ന്-
പുതു പ്രതീകം, അത്യമലസന്ദേശം.
പ്രഥമപ്രേമത്തിൻ ശപഥ പ്രസ്താവം
നിനക്കായ്ത്തൻ വാക്കിൽ നടത്തി നന്മലർ:
‘തവ ഹൃദയമിങ്ങെനിക്കുള്ളതെന്നും’,
പതിവു വാക്യങ്ങൾ പലതു വേറെയും [1]
കഴിഞ്ഞിടുന്നതെപ്പരിചിലാണിപ്പോൾ!
ഇതെന്തുമാകട്ടെ, യെനിക്കു നീ തന്ന
മലരിന്നോർമ്മ ഞാൻ പുലർത്തിടുന്നെടോ [2]
അലരതിനെ ഞാൻ വിടാതെയിപ്പൊഴും
അനുസ്മരിപ്പതെൻ മഹിമ തന്നെ, യീ
സ്മരണ മാത്രമാണെനിക്കിന്നുള്ളതാ- [3]
സ്സുമവും നിൻ ഹൃത്തുമെനിക്കു നഷ്ടമായ്.
തവ ഹൃദയമോ, അതിനെന്തുപറ്റി?
ഒരിക്കലെങ്കിലുമതു മദീയമാ-
യിരുന്നൊ, ചൊല്ലാമോ രഹസ്യമായ് സത്യം?
ഇനിയെൻ ഹൃത്തിന്റെ കഥയാണെങ്കിലോ,
അതിപ്പൊഴുതിലും മിടിപ്പു മുൻപോലേ,
അതന്നുമിന്നുമേ കപടമോരാത്ത-
തൊരു കണക്കതും ഒരു പ്രതീകമാം!
A Madame X…
ചൊന്നു നീ നിൻ ദൃഢത കാണിക്കവേ …
ഓതിയില്ലയോ കാലചക്രത്തിലീ
സ്ഫീതരാഗവും മാഞ്ഞിടുമെന്നു ഞാൻ?
(ചങ്ങമ്പുഴ — രമണൻ)
മണച്ചു മാറിൽ ചേർക്കേ മന്ത്രിപ്പൂ മണൽത്തീരം:
‘മറക്കില്ലൊരുനാളും’, കഷ്ടമക്കള്ളം കേട്ടു
ചിരിപ്പൂ കടല്ക്കാറ്റു, കണ്ണുപൊത്തുന്നു താരം.
(പി. ഭാസ്കരൻ — ഓർക്കുക വല്ലപ്പോഴും)
Henceforth no credit give;
You may give them the hearing
But never them believe;
They are as false as fair,
Unconstant, frail, untrue:
For mine alas hath, left me,
Falero, lero, loo!
(George Wither — I Loved a Lass)
യ്ക്കെന്തോ ചൊടി, ച്ചന്നു നീ-
യെൻമേലേക്കടവോടെറിഞ്ഞ പനിനീർ-
പ്പൂവിന്നുമുണ്ടെൻ വശം;
നിൻ മേനിക്കെതിർ നിന്നതാമധുനാ
വാടിക്കരിഞ്ഞാലു, മി-
ങ്ങുൻമേഷപ്രദമുല്ലസിച്ചു ചെടി മേ-
ലുള്ളൊന്നിനെക്കാളുമേ.
(വള്ളത്തോൾ — വിലാസലതിക)
പനിനീർപ്പുവിനുവാട്ടമേല്ക്കിലും
അതിലല്പ സുഗന്ധമിന്നുമു;
ണ്ടതി നിസ്സാരമഹോ ശരീരിത
(എം. ആർ. നായർ (സഞ്ജയൻ) — തിലോദകം)
ച്ചെണ്ടുകളൊക്കെയിപ്പൊഴും.
വാടി വാടിക്കരിഞ്ഞുവെങ്കിലും
വാസന നശിച്ചെങ്കിലും
കാത്തുസൂക്ഷിച്ചിട്ടുണ്ടവയെല്ലാം
കാഞ്ചന നിധിപോലെ ഞാൻ.
പാരിലോമലേ നിൻ പ്രണയത്തിൻ
സ്മാരകമാണാപ്പൂവുകൾ.
(ചങ്ങമ്പുഴ — നിഴലുകൾ)
ക്കോമനകൾ നിങ്ങളുടെ
കോമളസുമങ്ങൾ മാത്രം
കൊഴിഞ്ഞില്ലല്ലോ.
(പുതുശ്ശേരി രാമചന്ദ്രൻ — വണ്ടിന്റെ പാട്ട്)