എല്ലാമെല്ലാം കാമുകിക്കുവേണ്ടി പരിത്യജിച്ചു. സ്വന്തം പ്രണയം സുസ്ഥിരമെന്ന് അവൾ പലവുരു പ്രഖ്യാപിച്ചു. പക്ഷേ, പിന്നീടവൾ കാലുമാറി പുതിയൊരു കാമുകനോടൊപ്പം പോയി. ഈ ദുരന്തത്തിന്റെ ഉമിത്തീയിൽ നീറുകയാണു് ഫ്ലൊറിയാന്റെ സഹനശീലനായ കാമുകൻ, ലാ ഫൊംതേനിനെ പിന്തുടർന്നു സാരോപദേശ കവിതകളും നോവലുകളും നാടകങ്ങളുമെഴുതിയ ഫ്ലൊറിയാൻ രാജഭക്തനായിരുന്നതിനാൽ 1789 ലെ ഫ്രഞ്ച് വിപ്ലവകാലത്ത് തടവിലാക്കപ്പെട്ടിരുന്നു.
നിമിഷനേരമേ നില്പുള്ളൂ, നിർണ്ണയം.
പ്രണയജന്യമാമാതങ്കമാണെങ്കിൽ
കരളുമന്തരം ആജീവനാന്തവും [1]
പ്പരിണയിപ്പതിന്നായി ഞാനെങ്കിലും
അതികൃതഘ്നയക്കാമിനിയെന്നെ വി-
ട്ടിതര കാമുകനേകനോടൊത്തു പോയ്. [2]
ത്തടിനി തന്നിലേയ്ക്കെന്നുമൊഴുകും പോൽ
പ്രണയമാർന്നിടും നിങ്കൽ ഞാൻ’-എന്നൊടു
പറകയുണ്ടായ് പലവുരു പെണ്ണവൾ.
ഒഴുകിടുന്നൂറ്റു നീരെന്നിരിക്കിലും
അറുതി വന്നുപോയെങ്കലേക്കുള്ള തൽ-
പ്രണയ നിർത്സരിക്കെന്തൊരു മാറ്റമാം!
നിമിഷനേരമേ നില്പുള്ളൂ, നിർണ്ണയം.
പ്രണയജന്യമാമാതങ്കമാണെങ്കിൽ
കരളുമന്തരം ആജീവനാന്തവും.
Plaisir D’Amour
നീറുകയാണുമിത്തീയ്യു പോലെ
നീളെ ക്കുടലിലെരിയുകയാണുഗ്ര-
മാളിപ്പടരും വിശപ്പുപോലെ,
ചോരയിൽ പൊട്ടിത്തെറിക്കയാണെഞ്ചിനിൽ
ച്ചാമ്പുന്ന പെട്രോളിൻ ജെറ്റുപോലെ,
മജ്ജയിലൂറിത്തരിക്കുകയാണൊരു
മൂർഖന്റെ ദുർവിഷത്തുള്ളിപോലെ.
(എൻ. വി. കൃഷ്ണവാരിയർ — ഒരു പ്രീഡിഗ്രിക്കാരന്റെ പ്രണയം)
ബിന്ദുവും കൂടിസ്സമർപ്പണം ചെയ്യുവാൻ
സന്നദ്ധനായിരുന്നിട്ടുമപരന്റെ
മന്ദസ്മിതത്തിനായെന്നെ വഞ്ചിച്ചു നീ-
വിശ്വവിമോഹിനി, നീ കഷ്ടമെങ്ങിനെ
വിശ്വാസ ഘാതകിയായി പൊടുന്നനെ?
(ചങ്ങമ്പുഴ — വേതാളകേളി)