SFNസായാഹ്ന ഫൌണ്ടേഷൻ
images/Jean-Baptiste_Greuze_Project.jpg
The Laundress, a painting by Jean-​Baptiste Greuze (1725–1805).
ഫി­റ്റ്ന­സ് മ­ല­യാ­ളം
ഹേന ച­ന്ദ്രൻ
ആമുഖം

സ­മൂ­ഹ­ത്തിൽ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പഠനം വ്യ­വ­ഹാ­ര­പ­ഠ­ന­വും അ­തോ­ടൊ­പ്പം ഭാ­ഷാ­പ­ഠ­ന­വും സ­മൂ­ഹ­പ­ഠ­ന­വും ആ­യി­ത്തീ­രു­ന്നു. വർ­ത്ത­മാ­ന­കാ­ല സ­മൂ­ഹ­ത്തിൽ, പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ സൃ­ഷ്ടി­ക്കും പ്ര­ചാ­ര­ത്തി­നും മാ­ധ്യ­മ­ങ്ങൾ വ­ഹി­ക്കു­ന്ന പ­ങ്കു് നി­സ്സാ­ര­മ­ല്ല. മാ­ധ്യ­മ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­ന്ന വ്യ­വ­ഹാ­ര­ങ്ങൾ­ക്കു് സ­മൂ­ഹ­ത്തി­ലു­ള്ള സ്ഥാ­നം സ­മൂ­ഹ­ത്തി­ന്റെ­യും ഭാ­ഷ­യു­ടെ­യും വർ­ത്ത­മാ­ന­കാ­ല അ­വ­സ്ഥ­യോ­ടൊ­പ്പം ഭാ­വി­യെ­ക്കൂ­ടി സൂ­ചി­പ്പി­ക്കും. ഫി­റ്റ്ന­സ് എന്ന പു­തു­വ്യ­വ­ഹാ­ര­ത്തെ പൊ­തു­മ­ണ്ഡ­ലം എ­ങ്ങ­നെ ഉൾ­ക്കൊ­ള്ളു­ന്നു എ­ന്നും ആ­നു­കാ­ലി­ക­ങ്ങ­ളിൽ അ­വ­യു­ടെ പ്ര­തി­നി­ധാ­നം എ­ങ്ങ­നെ എ­ന്നും പ­രി­ശോ­ധി­ച്ചു് ഫി­റ്റ്ന­സി­ന്റെ പ്ര­തി­നി­ധാ­ന­വും സ­മൂ­ഹ­പ്ര­ക്രി­യ­യും ത­മ്മി­ലു­ള്ള ബന്ധം ക­ണ്ടെ­ത്താൻ ശ്ര­മി­ക്കു­ക­യാ­ണു് ഇവിടെ.

സ­മൂ­ഹ­ത്തെ­യും ഭാ­ഷ­യെ­യും പ­ര­സ്പ­ര­ബ­ന്ധ­ത്തിൽ മ­ന­സ്സി­ലാ­ക്കാൻ ഉ­പ­ക­രി­ക്കു­ന്ന സ­ങ്ക­ല്പ­ന­മാ­ണു് വ്യ­വ­ഹാ­രം. വ്യ­വ­ഹാ­രം എന്ന താ­ക്കോൽ­വാ­ക്കു് ഭാ­ഷാ­കേ­ന്ദ്രി­ത­മാ­യും സ­മൂ­ഹ­കേ­ന്ദ്രി­ത­മാ­യും പ­ര­സ്പ­രം പൂ­ര­ക­മാ­യും ചി­ല­പ്പോൾ വ്യ­തി­രി­ക്ത­മാ­യും പ്ര­യോ­ഗി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ഈ വൈ­വി­ധ്യം ഉൾ­ക്കൊ­ണ്ടു­കൊ­ണ്ടാ­ണു് വ്യ­വ­ഹാ­രം എന്ന പദം ഇവിടെ ക­ട­ന്നു­വ­രു­ന്ന­തു്.

ഓരോ വ്യ­വ­ഹാ­ര­ത്തി­നും അ­തി­ന്റേ­താ­യ ഭാ­ഷ­യു­ണ്ടു്. സ­മൂ­ഹ­പ­രി­വർ­ത്ത­ന­ത്തി­നു­ള്ള പ­ശ്ചാ­ത്ത­ല­മൊ­രു­ക്കി പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളി­ലൂ­ടെ ഭാഷ ശക്തി നേ­ടു­ന്നു. മ­ല­യാ­ളി ഇ­ട­പെ­ടു­ന്ന ലോ­ക­ത്തിൽ സാ­ര­മാ­യ മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കെ, ആ മാ­റ്റ­ങ്ങൾ ഭാ­ഷ­യി­ലും പ്ര­തി­ഫ­ലി­ക്കും എ­ന്നു­ള്ള ചിന്ത ഭാ­ഷാ­പ­രി­ണാ­മ­പ­ഠ­ന­ത്തെ സ­ഹാ­യി­ക്കും. ഈ നി­ല­പാ­ടിൽ നി­ന്നു­കൊ­ണ്ടു­ള്ള ഭാ­ഷാ­പ­ഠ­നം, ഭാ­ഷാ­പ­രി­ണാ­മ­ത്തെ–അ­തി­ലൂ­ടെ സ­മൂ­ഹ­പ­രി­ണാ­മ­ത്തെ അ­തി­ന്റെ ജൈ­വി­ക­ത­യിൽ മ­ന­സ്സി­ലാ­ക്കാൻ സ­ഹാ­യി­ക്കും.

കേ­ര­ള­സ­മൂ­ഹ­ത്തിൽ മാ­ധ്യ­മ­ങ്ങൾ ഗ­ണ്യ­മാ­യ സ്വാ­ധീ­നം ചെ­ലു­ത്തു­ന്നു­ണ്ടു്. സ­മൂ­ഹ­ത്തിൽ വ­ന്നു­ക­ഴി­ഞ്ഞ മാ­റ്റ­ങ്ങ­ളെ മാ­ത്ര­മ­ല്ല പ­ല­പ്പോ­ഴും മാ­ധ്യ­മ­ങ്ങൾ കു­റി­ക്കു­ക; വ­രാ­നി­രി­ക്കു­ന്ന മാ­റ്റ­ങ്ങ­ളു­ടെ ദി­ശാ­സൂ­ചി­യാ­യും ഇവ പ്ര­ത്യ­ക്ഷ­പ്പെ­ട്ടേ­ക്കാം. പുതിയ വ്യ­വ­ഹാ­ര­ങ്ങൾ സൃ­ഷ്ടി­ക്കു­ക­യും പ്ര­ച­രി­പ്പി­ക്കു­ക­യും സ്ഥാ­പി­ക്കു­ക­യും ചെ­യ്യു­ന്ന­തി­നാൽ മാധ്യമം-​വ്യവഹാരം-സമൂഹം എ­ന്നി­വ പ­ര­സ്പ­രം നിർ­മ്മി­ക്കു­ന്നു എന്നു പറയാം.

മ­ല­യാ­ള­മാ­ധ്യ­മ­ങ്ങ­ളിൽ, വി­ശേ­ഷി­ച്ചു് ജ­ന­പ്രി­യ ആ­നു­കാ­ലി­ക­ങ്ങ­ളിൽ, ഇ­ന്നു് ആ­വി­ഷ്കൃ­ത­മാ­കു­ന്ന വ്യ­വ­ഹാ­ര വൈ­വി­ധ്യ­ങ്ങൾ പ­രി­ശോ­ധി­ക്കു­മ്പോൾ മേൽ­പ­റ­ഞ്ഞ സ­ങ്ക­ല്പ­നം എ­ങ്ങ­നെ സാ­ധൂ­ക­രി­ക്ക­പ്പെ­ടു­ന്നു എന്നു മ­ന­സ്സി­ലാ­കും. സ്ത്രീ, വീടു്, കു­ടും­ബം, മാതൃത്വ-​പിതൃത്വങ്ങൾ, ഫാഷൻ, ലൈം­ഗി­ക­ത, ഭ­ക്ഷ­ണം, സ്പോർ­ട്സ്, ഫി­റ്റ്ന­സ് തു­ട­ങ്ങി­യ­വ­യെ­ക്കു­റി­ച്ചു് അനേകം പു­തു­വ്യ­വ­ഹാ­ര­ങ്ങൾ ഇന്നു സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. വി­ഷ­യ­പ­ര­മാ­യി­മാ­ത്രം നോ­ക്കു­ക­യാ­ണെ­ങ്കിൽ ഇവയിൽ പലതും മുൻ­പും നി­ല­നി­ന്നി­രു­ന്ന­വ­യാ­ണെ­ന്നു പ­റ­യേ­ണ്ടി­വ­രും. എ­ന്നാൽ അ­തിർ­ത്തി­കൾ ലം­ഘി­ച്ചു മറ്റു മേ­ഖ­ല­ക­ളെ­ക്കൂ­ടി ഉൾ­ക്കൊ­ണ്ടു് നൂ­ത­ന­മാ­യി അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ക­യും അ­തി­നു് ഒരു പ്ര­ത്യേ­ക ഭാ­ഷ­ത­ന്നെ രൂ­പ­പ്പെ­ടു­ക­യും ചെ­യ്യു­മ്പോൾ അ­വ­യോ­രോ­ന്നും പു­തു­വ്യ­വ­ഹാ­ര­മാ­യി മാ­റു­ന്നു. ഇ­ത്ത­ര­ത്തി­ലു­ള്ള പു­തു­വ്യ­വ­ഹാ­ര­ങ്ങൾ പലതും പ­ര­സ്പ­ര­ബ­ന്ധ­മു­ള്ള­വ­യും പ­ര­സ്പ­രം നിർ­മ്മി­ക്കു­ന്ന­വ­യു­മാ­ണു്.

മ­ല­യാ­ള­ത്തി­ലെ ജ­ന­പ്രി­യ ആ­നു­കാ­ലി­ക­ങ്ങ­ളാ­യ വനിത, ഗൃ­ഹ­ല­ക്ഷ്മി, മാ­തൃ­ഭൂ­മി ആ­രോ­ഗ്യ­മാ­സി­ക, വനിത ആ­രോ­ഗ്യം, ശ്രീ­മാൻ, ഗൃ­ഹ­ശോ­ഭ എ­ന്നി­വ­യാ­ണു് പ­ഠ­ന­ത്തിൽ ആ­ധാ­ര­മാ­യി സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. അച്ചടി-​ദൃശ്യ-ശ്രാവ്യ മാ­ധ്യ­മ­ങ്ങൾ സു­ല­ഭ­മാ­യി­രി­ക്കെ അ­ച്ച­ടി­മാ­ധ്യ­മ­ങ്ങ­ളെ, അ­വ­യിൽ­ത്ത­ന്നെ ചു­രു­ക്കം ചി­ല­തി­നെ മാ­ത്രം ആ­ശ്ര­യി­ക്കു­ന്നു. ഇതു് പ­ഠ­ന­ത്തി­ന്റെ ഒരു പ­രി­മി­തി­യാ­ണു്. ഫി­റ്റ്ന­സ് ഏറെ ചർച്ച ചെ­യ്യ­പ്പെ­ടു­ന്ന ഇടം ഇ­ത്ത­രം ജ­ന­പ്രി­യ ആ­നു­കാ­ലി­ക­ങ്ങ­ളാ­ണു് എ­ന്ന­തു് ഈ തെ­ര­ഞ്ഞെ­ടു­പ്പി­നെ സാ­ധൂ­ക­രി­ക്കു­ന്നു. പൊ­തു­മ­ണ്ഡ­ല­ത്തി­ലെ ഫി­റ്റ്ന­സി­ന്റെ വി­ന്യാ­സം അ­റി­യാൻ വിവിധ സാമ്പത്തിക-​തൊഴിൽ വി­ദ്യാ­ഭ്യാ­സ നി­ല­വാ­ര­ത്തി­ലു­ള്ള 100 ആ­വേ­ദ­ക­രു­ടെ അ­ഭി­പ്രാ­യ­ങ്ങൾ അ­വ­ലം­ബ­മാ­ക്കി­യി­രി­ക്കു­ന്നു. സ്ത്രീ-​പുരുഷ അ­നു­പാ­തം 50: 50 ആണു്. 15 വ­യ­സ്സി­നു­മേൽ പ്രാ­യ­മു­ള്ള­വ­രെ­യാ­ണു് ആ­വേ­ദ­ക­രാ­യി എ­ടു­ത്തി­രി­ക്കു­ന്ന­തു്. 15-നും 30-നും ഇടയിൽ പ്രാ­യ­മു­ള്ള­വർ 38%, 30-നും 50-നും ഇടയിൽ പ്രാ­യ­മു­ള്ള­വർ 46%, ഇതു ബോ­ധ­പൂർ­വ­മാ­യ തെ­ര­ഞ്ഞെ­ടു­പ്പാ­ണു്. ഭാ­വി­യി­ലേ­ക്കു ചു­വ­ടു­വെ­ക്കു­ന്ന ഈ ത­ല­മു­റ­ക­ളാ­ണു് ഇ­ത്ത­രം പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ വാഹകർ എന്ന മുൻ­വി­ധി­യിൽ നി­ന്നു­കൊ­ണ്ടാ­ണു് തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ത്തി­യ­തു്. ഇ­തു­കൂ­ടാ­തെ 28 പ്ലസ് വൺ വി­ദ്യാർ­ത്ഥി­ക­ളു­ടെ ഫി­റ്റ്ന­സ് നിർ­വ­ച­ന­ങ്ങൾ പ­ഠ­ന­ത്തി­നു് അ­വ­ലം­ബ­മാ­ക്കി­യി­രി­ക്കു­ന്നു. ഈ ആ­വേ­ദ­ക­രെ­ല്ലാം ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും വ­സി­ക്കു­ന്ന­വ­രാ­ണു്. ഇ­വ­രോ­ടൊ­പ്പം ഈ പ്ര­ദേ­ശ­ത്തി­നു പു­റ­മെ­നി­ന്നു് ഒരു ആ­വേ­ദ­ക­നെ­കൂ­ടി സ്വീ­ക­രി­ച്ചി­രി­ക്കു­ന്നു.

1

വ്യ­വ­ഹാ­ര­ങ്ങൾ സ­മൂ­ഹ­ത്തി­ന്റെ ബോ­ധ­ത­ല­ത്തെ­ത്ത­ന്നെ സ്വാ­ധീ­നി­ക്കു­ക വഴി സ­മൂ­ഹ­പ­രി­ണാ­മ­ത്തി­നു കാ­ര­ണ­മാ­കു­ന്നു. സ­മൂ­ഹ­ത്തിൽ കാ­ലാ­നു­സൃ­ത­മാ­യി വ­രു­ന്ന മാ­റ്റ­ങ്ങൾ­ക്ക­നു­സ­രി­ച്ചു വ്യ­വ­ഹാ­ര­ങ്ങൾ പ­രി­ണ­മി­ക്കു­ക­യോ പുതിയ വ്യ­വ­ഹാ­ര­ങ്ങൾ രൂ­പ­പ്പെ­ടു­ക­യോ ചെ­യ്യു­ന്നു. ഓരോ വ്യ­വ­ഹാ­ര­വും തനതായ ഭാഷ രൂ­പീ­ക­രി­ക്കു­ന്നു­ണ്ടു്. ഭാഷ സ­മൂ­ഹ­സൃ­ഷ്ടി­യാ­യ­തി­നാൽ ഭാ­ഷ­യിൽ വ­രു­ന്ന മാ­റ്റ­ങ്ങൾ സ­മൂ­ഹ­ത്തി­ലും പ്ര­തി­ഫ­ലി­ക്കും. ഒപ്പം സമൂഹ പ­രി­ണാ­മ­ത്തി­ന­നു­സ­രി­ച്ചു ഭാ­ഷ­യും വ്യ­ത്യ­സ്ത­മാ­കും. ഭാഷ-​വ്യവഹാരം-സമൂഹം എന്നീ സ­ങ്ക­ല്പ­ന­ങ്ങൾ പ­ര­സ്പ­ര ബ­ന്ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ല­ല്ലാ­തെ പഠന വി­ധേ­യ­മാ­ക്കാൻ സാ­ധി­ക്കി­ല്ല എന്നു സാരം. ഓരോ വ്യ­വ­ഹാ­ര­വും വിവിധ വൈ­ജ്ഞാ­നി­ക മ­ണ്ഡ­ല­ങ്ങ­ളു­ടെ രീ­തി­ശാ­സ്ത്ര­ങ്ങ­ള­നു­സ­രി­ച്ചു­ള്ള പഠനം ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. അ­ത്ത­ര­ത്തി­ലു­ള്ള പ­ഠ­ന­ങ്ങ­ളു­ടെ ക്രോ­ഡീ­ക­ര­ണ­ത്തി­ലൂ­ടെ സമൂഹ പ­രി­ണാ­മ­ഗ­തി ഏ­റെ­ക്കു­റെ അ­റി­യാൻ ക­ഴി­യും.

വ്യവഹാരം-​സമൂഹം-ഭാഷ

വ്യ­വ­ഹാ­രം എന്ന പദം വിവിധ മാ­ന­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്നു. പ­ര­സ്പ­ര ബ­ന്ധ­മു­ള്ള പല നിർ­വ­ച­ന­ങ്ങ­ളിൽ പ്ര­ധാ­ന­പ്പെ­ട്ട­വ ഭാഷ കേ­ന്ദ്ര­മാ­യ­തും സമൂഹം കേ­ന്ദ്ര­മാ­യ­തു­മാ­ണു്.

ഭാഷ മാ­ധ്യ­മ­മാ­ക്കി­ക്കൊ­ണ്ടു­ള്ള ആ­ശ­യ­വി­നി­മ­യ­ത്തി­ന്റെ യ­ഥാർ­ത്ഥ മാ­തൃ­ക­ക­ളാ­ണു് വ്യ­വ­ഹാ­രം.[1] എ­ന്നാൽ ആ­ശ­യ­വി­നി­മ­യം ഭാ­ഷ­യി­ലൂ­ടെ മാ­ത്ര­മ­ല്ല ന­ട­ക്കു­ന്ന­തു് എ­ന്ന­തി­നാൽ വ്യ­വ­ഹാ­രാ­പ­ഗ്ര­ഥ­ന­ത്തിൽ ഭാ­ഷ­യും മറ്റു ചി­ഹ്ന­ങ്ങ­ളും ത­മ്മി­ലു­ള്ള ബ­ന്ധ­വും ക­ണ­ക്കി­ലെ­ടു­ക്കേ­ണ്ട­താ­ണു്. വി­വ­ര­ങ്ങൾ കൈ­മാ­റാ­നും വി­കാ­ര­ങ്ങൾ പ്ര­ക­ടി­പ്പി­ക്കാ­നും കാ­ര്യ­ങ്ങൾ ന­ട­പ്പി­ലാ­ക്കാ­നും സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കാ­നും സ്വയം ആ­സ്വ­ദി­ക്കു­ന്ന­തോ­ടൊ­പ്പം മ­റ്റു­ള്ള­വ­രെ ആ­സ്വ­ദി­പ്പി­ക്കാ­നും ഒക്കെ ക­ഴി­യു­ന്ന­തു ഭാ­ഷ­യു­ടെ അ­റി­വു­മൂ­ല്യം പ്ര­ധാ­ന­മാ­ണു്. ഈ അ­റി­വാ­ക­ട്ടെ മു­മ്പു തങ്ങൾ പ­റ­യു­ക­യും കേൾ­ക്കു­ക­യും കാ­ണു­ക­യും എ­ഴു­തു­ക­യും ഒക്കെ ചേർ­ന്നു് ഉ­ണ്ടാ­വു­ന്ന­താ­ണു്. ഇ­ത്ത­രം അ­റി­വു­ക­ളു­ടെ സ്രോ­ത­സ്സും ഫലവും അ­ട­ങ്ങി­യ­താ­ണു് വ്യ­വ­ഹാ­രം എന്നു പറയാം. അ­താ­യ­തു്, ഭാ­ഷ­യെ­ക്കു­റി­ച്ചു­ള്ള ജ­ന­ങ്ങ­ളു­ടെ സാ­മാ­ന്യ­ധാ­ര­ണ അവർ ഉൾ­പ്പെ­ടു­ന്ന വ്യ­വ­ഹാ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നിർ­മ്മി­ത­മാ­ണു്. അ­തോ­ടൊ­പ്പം സമൂഹം ത­ങ്ങ­ളു­ടെ അ­റി­വു് പു­തു­വ്യ­വ­ഹാ­ര­ങ്ങൾ സൃ­ഷ്ടി­ക്കു­ന്ന­തി­ലും വ്യാ­ഖ്യാ­നി­ക്കു­ന്ന­തി­ലും ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്യു­ന്നു.[2]

സമൂഹം കേ­ന്ദ്ര­മാ­യി വ­രു­മ്പോൾ വ്യ­വ­ഹാ­രം എ­ന്ന­തു് അ­റി­വി­ന്റെ ഒരു രൂ­പ­മാ­ണു്. യാ­ഥാർ­ഥ്യ­ത്തി­ന്റെ ഒരു സാ­മൂ­ഹി­ക നിർ­മി­തി.[3] ഭൗ­തി­ക­മ­ല്ലാ­ത്ത സാ­മൂ­ഹി­കാർ­ത്ഥ­ങ്ങ­ളെ ഭാഷയോ മറ്റു പ്ര­തി­നി­ധാ­ന­ങ്ങ­ളോ വഴി തി­രി­ച്ച­റി­യു­ന്നു. ഇ­ത്ത­രം സ­മീ­പ­ന­ങ്ങ­ളിൽ പാ­ഠ­ത്തി­ലെ പ്ര­ത്യ­ക്ഷീ­ക­ര­ണ­ത്തി­ലൂ­ടെ­യാ­ണു് സമൂഹം അ­റി­യ­പ്പെ­ടു­ക; പാ­ഠ­മെ­ന്ന­തു് കേവലം ഭാ­ഷാ­പ­ര­മാ­വ­ണ­മെ­ന്നി­ല്ല.

ഈ രണ്ടു ധാ­ര­ക­ളും പ­ര­സ്പ­രം ബ­ന്ധ­പ്പെ­ടു­ന്നു­ണ്ടു്[4] എന്ന തി­രി­ച്ച­റി­വിൽ നി­ന്നു­കൊ­ണ്ടാ­ണു വ്യ­വ­ഹാ­രം എന്ന പദം ഈ പ്ര­ബ­ന്ധ­ത്തിൽ ഉ­പ­യോ­ഗി­ക്കു­ന്ന­തു്.

സമൂഹ ഘ­ട­ന­യു­ടെ­യും സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ­യും അ­പ­ഗ്ര­ഥ­ന­ത്തോ­ടൊ­പ്പം ഭാ­ഷാ­പ്ര­യോ­ഗ­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളെ­ക്കു­റി­ച്ചു­ള്ള വി­ശ­ദ­മാ­യ പ­ഠ­ന­വും വ്യ­വ­ഹാ­രാ­പ­ഗ്ര­ഥ­നം ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. പ്ര­യോ­ഗ­ത്തി­ലു­ള്ള ഭാ­ഷ­യും, സാമൂഹ്യ-​രാഷ്ട്രീയ-സാംസ്കാരിക രൂ­പീ­ക­ര­ണ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട ഭാ­ഷാ­പ്ര­യോ­ഗ­വും ചേർ­ന്ന­താ­വ­ണം വ്യ­വ­ഹാ­ര വി­ശ­ക­ല­നം.

വ്യ­വ­ഹാ­ര­വും സ­ന്ദർ­ഭ­വും ത­മ്മി­ലു­ള്ള പ­ര­സ്പ­ര­നിർ­മി­തി­യു­ടെ ആറു വ­ശ­ങ്ങൾ ബാർ­ബ­റാ ജോൺസ് വി­വ­രി­ക്കു­ന്നു­ണ്ടു്.[5]

  • പാ­ഠ­വും പാ­ഠ­വ്യാ­ഖ്യാ­ന­ങ്ങ­ളും രൂ­പ­പ്പെ­ടു­ന്ന­തു് ലോ­ക­ത്തെ ആ­ശ്ര­യി­ച്ചാ­ണു്; അവ തി­രി­ച്ചു് ലോ­ക­ത്തെ രൂ­പ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു.
  • ഭാ­ഷ­യു­ടെ സാ­ധ്യ­ത­ക­ളാ­ലും പ­രി­മി­തി­യാ­ലും വ്യ­വ­ഹാ­രം രൂ­പ­പ്പെ­ടു­ക­യും വ്യ­വ­ഹാ­രം തി­രി­ച്ചു് ഭാഷയെ രൂ­പ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു.
  • വ്യ­വ­ഹാ­രം അതിൽ ഉൾ­പ്പെ­ടു­ന്ന വ്യ­ക്തി­ക­ളു­ടെ പ­ര­ബ­ന്ധ­ത്താൽ നിർ­മി­ത­മാ­വു­ക­യും വ്യ­ക്തി­കൾ ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങൾ രൂ­പീ­ക­രി­ക്കു­ന്ന­തിൽ സ­ഹാ­യി­ക്കു­ക­യും ചെ­യ്യു­ന്നു.
  • സു­പ­രി­ചി­ത­ങ്ങ­ളാ­യ വ്യ­വ­ഹാ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പ്ര­തീ­ക്ഷ­യാൽ വ്യ­വ­ഹാ­രം രൂ­പം­കൊ­ള്ളു­ന്നു; അ­തേ­സ­മ­യം തന്നെ വ്യ­വ­ഹാ­ര­ത്തി­ന്റെ പുതിയ വ­സ്തു­ത­കൾ, ഭാ­വി­യി­ലെ വ്യ­വ­ഹാ­ര­ങ്ങൾ എ­ങ്ങ­നെ ആ­യി­രി­ക്കും എ­ന്നും അവ വ്യാ­ഖ്യാ­നി­ക്ക­പ്പെ­ടേ­ണ്ട­തു് എ­ങ്ങ­നെ എ­ന്നും ഉള്ള ന­മ്മു­ടെ പ്ര­തീ­ക്ഷ­ക­ളെ പ­രു­വ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു.
  • വ്യ­വ­ഹാ­രം അ­തി­ന്റെ മാ­ധ്യ­മ­ത്തി­ന്റെ സാ­ധ്യ­ത­ക­ളാ­ലും പ­രി­മി­തി­ക­ളാ­ലും സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്നു; ഒപ്പം മാ­ധ്യ­മ­ങ്ങ­ളു­ടെ ആശയ വി­നി­മ­യ സാ­ധ്യ­ത­കൾ വ്യ­വ­ഹാ­ര­ങ്ങ­ളി­ലെ ഉ­പ­യോ­ഗ­ത്താൽ രൂ­പ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു.
  • വ്യ­വ­ഹാ­രം ആശയ/ഉ­ദ്ദേ­ശ്യ­ത്താൽ നിർ­മ്മി­ക്ക­പ്പെ­ടു­ക­യും സാ­ധ്യ­മാ­യ ആ­ശ­യ­ങ്ങ­ളെ നിർ­മി­ക്കു­ക­യും ചെ­യ്യു­ന്നു.
വ്യ­വ­ഹാ­രം സ­മൂ­ഹ­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു

ഒരു സമൂഹം മ­റ്റൊ­ന്നിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­കു­ന്ന­തു് ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യ അ­തി­രു­കൾ­കൊ­ണ്ടോ, ജാതി-​മത ചി­ന്ത­കൾ­ക്കൊ­ണ്ടോ, ലിം­ഗ­വ്യ­തി­യാ­നം കൊ­ണ്ടോ മാ­ത്ര­മ­ല്ല. ആ­യി­രു­ന്നെ­ങ്കിൽ അ­ത്ത­രം ഭി­ന്ന­ത­കൾ ഒ­ഴി­വാ­ക്കു­ന്ന­തി­ലൂ­ടെ ആ സ­മൂ­ഹ­ങ്ങൾ ഒ­ന്നാ­യി­ത്തീ­രേ­ണ്ട­താ­ണു്. ഇ­ന്ത്യ­ക്കാ­ര­നും പാ­ക്കി­സ്ഥാ­നി­യും മ­ല­യാ­ളി­യും ത­മി­ഴ­നും വ്യ­ത്യ­സ്ത­രാ­കു­ന്ന­തു് കേവലം ഭൂ­മി­ശാ­സ്ത്ര­പ­ര­മോ ഭാ­ഷാ­പ­ര­മോ ആയ വ്യ­ത്യാ­സം­കൊ­ണ്ട­ല്ല. ഭൗ­തി­ക­മാ­യ ആ വ്യ­ത്യാ­സ­ങ്ങ­ളെ­ല്ലാം പ­രി­ഹ­രി­ച്ചാ­ലും അവരെ പ­ര­സ്പ­രം വ്യാ­വർ­ത്തി­പ്പി­ക്കു­ന്ന വ്യ­വ­ഹാ­ര­ങ്ങ­ളിൽ മാ­റ്റ­മു­ണ്ടാ­കു­ക­യി­ല്ല. ഏതു സ­മൂ­ഹ­ത്തി­ലും നി­ല­നിൽ­ക്കു­ന്ന വിവിധ വ്യ­വ­ഹാ­ര­ങ്ങൾ മറ്റു സ­മൂ­ഹ­ത്തിൽ­നി­ന്നും അതിനെ വേർ­തി­രി­ച്ചു നി­റു­ത്തു­ന്നു. അ­ന്യ­മാ­യ രണ്ടു സ­മൂ­ഹ­ങ്ങ­ളെ വ്യ­ത്യ­സ്ത­മാ­യി­ത്ത­ന്നെ തി­രി­ച്ച­റി­യു­ന്ന­തി­നു് അവയിൽ നി­ല­നിൽ­ക്കു­ന്ന വ്യ­വ­ഹാ­ര­ങ്ങ­ളെ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ടു്. ഇ­ത്ത­രം തി­രി­ച്ച­റി­വി­ന്റെ അ­ഭാ­വ­ത്താ­ലാ­ണു് ഉ­ത്ത­രേ­ന്ത്യ­ക്കാ­ര­നു മ­ല­യാ­ളി­യും ത­മി­ഴ­നും മ­റ്റും മ­ദ്രാ­സി ആ­കു­ന്ന­തു്. ഭാഷ എന്ന വ്യ­വ­ഹാ­ര­ത്തി­ന­പ്പു­റം മ­റ്റു­പ­ല വ്യ­വ­ഹാ­ര­ങ്ങ­ളും വ്യ­ത്യ­സ്ത­മാ­ണെ­ന്ന തി­രി­ച്ച­റി­വാ­ണു മ­ല­യാ­ളി­യി­ലും ത­മി­ഴ­നി­ലും പി­ന്നെ­യും ഉ­പ­സ­മൂ­ഹ­ങ്ങൾ ഉ­ണ്ടെ­ന്ന അ­റി­വു് ഉ­ത്പാ­ദി­പ്പി­ക്കു­ന്ന­തു്.

സ­മൂ­ഹ­ത്തിൽ വ്യ­ത്യ­സ്ത വ്യ­വ­ഹാ­ര­ങ്ങൾ നി­ല­നിൽ­ക്കു­മ്പോൾ­ത്ത­ന്നെ, അതിൽ ഒരു വ്യ­വ­ഹാ­രം മ­റ്റു­ള്ള­വ­യെ അ­പേ­ക്ഷി­ച്ചു പ്രാ­ധാ­ന്യം നേ­ടു­ക­യും അതു സ­മൂ­ഹ­ത്തി­ന്റെ വ്യ­തി­രി­ക്ത­ത­യ്ക്കു­ള്ള മുഖ്യ ഉ­പാ­ധി­യാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. ഭാഷ, വർണം, ജാതി, ലിം­ഗ­പ­ദ­വി തു­ട­ങ്ങി­യ­വ ഇ­ത്ത­ര­ത്തിൽ പ്രാ­മു­ഖ്യം നേ­ടു­ന്നു. ഏതു വ്യ­വ­ഹാ­ര­വും മറ്റു വ്യ­വ­ഹാ­ര­ങ്ങ­ളെ, പുറമെ നി­ന്നു­ള്ള കാ­ഴ്ച­യി­ലെ­ങ്കി­ലും, ചി­ല­പ്പോ­ഴൊ­ക്കെ അ­വ­ഗ­ണി­ക്ക­ത്ത­ക്ക­താ­ക്കു­ന്നു. എ­ന്നാൽ, ബാ­ഹ്യ­മാ­യി പ്ര­ക­ട­മാ­കു­ന്ന സീമകൾ മാ­റ്റി നി­റു­ത്തി­യാ­ലും നി­ല­നിൽ­ക്കു­ന്ന മറ്റു വ്യ­വ­ഹാ­ര­ങ്ങൾ ആ സ­മൂ­ഹ­ത്തി­ന്റെ വ്യ­ത്യ­സ്ത­ത­യെ കു­റി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് മാ­മോ­ദീ­സാ മു­ങ്ങി ക്രി­സ്ത്യാ­നി­യാ­യി­ട്ടും ‘പറയൻ ദേ­വ­സ്സി’യും ‘ക­ണ്ട­ങ്കോ­രൻ ദേ­വ­സ്സി’യും[6] ഉ­ണ്ടാ­കു­ന്ന­തു്. സ­മൂ­ഹ­ത്തി­ന്റെ അ­ട­യാ­ള­ങ്ങ­ളാ­കു­ന്ന­തു് അതിലെ ഓരോ വ്യ­വ­ഹാ­ര­ങ്ങ­ളു­മാ­ണു്.

വ്യ­വ­ഹാ­ര­ങ്ങൾ സ­മൂ­ഹ­ത്തെ സൃ­ഷ്ടി­ക്കു­ന്നു

ലോ­ക­ക്ര­മം മാ­റു­ന്ന­തി­ന­നു­സ­രി­ച്ചു് പു­തു­വ്യ­വ­ഹാ­ര­ങ്ങൾ സൃ­ഷ്ടി­ക്ക­പ്പെ­ടു­ക­യും അതു് സ­മൂ­ഹ­പ­രി­ണാ­മ­ത്തി­നു പ്രേ­ര­ക­മാ­വു­ക­യും ചെ­യ്യും. ഉ­പ­ഭോ­ഗ­കേ­ന്ദ്രി­ത­മാ­യ ചില പു­തു­വ്യ­വ­ഹാ­ര­ങ്ങൾ­ക്കു വി­പ­ണി­യും മാ­ധ്യ­മ­ങ്ങ­ളും കാ­ര­ണ­മാ­കു­ന്നു­ണ്ടു്. വി­പ­ണി­യി­ലെ­ത്തു­ന്ന പുതിയ വ­സ്തു­ക്കൾ പ­ല­പ്പോ­ഴും ഉ­പ­ഭോ­ഗം ചെ­യ്യു­ന്ന­വ­രു­ടെ ഒരു സ­മൂ­ഹ­ത്തെ സൃ­ഷ്ടി­ക്കു­ക­യും അ­ല്ലാ­ത്ത­വ­രെ പു­റ­ന്ത­ള്ളു­ക­യും ചെ­യ്യു­ന്നു. ഈ അ­റി­വു് ഉ­ണ്ടാ­കു­ന്ന­തോ­ടെ വ്യ­ക്തി­യിൽ ആ­വ­ശ്യ­ങ്ങൾ സൃ­ഷ്ടി­ക്ക­പ്പെ­ടു­ക­യും അ­തി­ലൂ­ടെ വ്യ­ക്തി­യു­ടെ­ത­ന്നെ പ­രി­ണാ­മം ന­ട­ക്കു­ക­യും ചെ­യ്യു­ന്നു. ഇതു പൊ­തു­ബോ­ധ­മാ­യി മാ­റു­ന്ന­തോ­ടെ സ­മൂ­ഹ­ത്തി­ന്റെ പ­രി­ണാ­മ­ത്തി­നു് കാ­ര­ണ­മാ­കു­ന്നു.

“നി­ങ്ങൾ ഇ­നി­യും സ്മാർ­ട്ടാ­യ ഒരു അ­ടു­ക്ക­ള­യ്ക്കു് ത­യ്യാ­റാ­ണോ?”[7] എന്ന ചോ­ദ്യം അ­ടു­ക്ക­ള­ക്കൊ­പ്പം ‘സ്മാർ­ട്ടാ’കേണ്ട ന­മ്മ­ളെ­ത്ത­ന്നെ രൂ­പ­പ്പെ­ടു­ത്താൻ പ­ര്യാ­പ്ത­മാ­ണു്. ന­മ്മു­ടെ അ­ടു­ക്ക­ള പുതിയ ഉ­പ­ക­ര­ണ­ങ്ങ­ളു­ടെ സ­ഹാ­യ­ത്തോ­ടെ കൂ­ടു­തൽ ആ­ധു­നി­ക­വും പുതിയ ലോ­ക­ത്തി­ന­നു­സ­രി­ച്ചു് പ­രു­വ­പ്പെ­ടു­ത്തി­യ­തും ആ­ക്കാ­മെ­ന്ന പ്ര­തീ­ക്ഷ ഈ ചോ­ദ്യം ഉ­യർ­ത്തു­ന്നു­ണ്ടു്. ഒപ്പം ഇ­തു­വ­രെ­യും സ്മാർ­ട്ടാ­കാ­ത്ത അ­ടു­ക്ക­ള ഉ­ട­മ­സ്ഥർ­ക്കു് ത­ങ്ങ­ളു­ടെ ‘ഒ­റ്റ­പ്പെ­ട­ലി’നെ തി­രി­ച്ച­റി­യാ­നും തി­രു­ത്തു­വാ­നു­മു­ള്ള സ­ന്ദേ­ശ­വും ‘ഇ­നി­യും’ സ്മാർ­ട്ടാ­യ അ­ടു­ക്ക­ള നൽ­കു­ന്നു­ണ്ടു്. ‘അ­ടു­ക്ക­ള­പ്പെ­ണ്ണി­നു് അ­ഴ­കെ­ന്തി­നു് ’, ‘അ­ടു­ക്ക­ള­ത്തൂ­ണി­നു് അ­ഴ­കു­വേ­ണ്ടാ’ തു­ട­ങ്ങി­യ പ­ഴ­ഞ്ചൊ­ല്ലു­കൾ അ­പ്ര­സ­ക്ത­മാ­ക്ക­പ്പെ­ടു­ക­യും അ­ടു­ക്ക­ള അ­ഴ­കി­ന്റെ ഇ­ട­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു.

“ബി­രി­യാ­ണീ­ന്റെ കൂടെ രസം, അതാ ഇപ്പോ ന­മ്മ­ടെ സ്റ്റൈ­ല്”[8] എന്ന പ­ര­സ്യം ഭ­ക്ഷ­ണ­ത്തെ സം­ബ­ന്ധി­ച്ച പു­തു­ബോ­ധം ഉ­ണ്ടാ­ക്കി­യെ­ടു­ക്കു­ന്നു; ഒപ്പം സാം­സ്കാ­രി­ക­മാ­യ പുതിയ മാ­ന­ങ്ങ­ളും സൃ­ഷ്ടി­ക്കു­ന്നു­ണ്ടു്. പ­ര­മ്പ­രാ­ഗ­ത­മാ­യി സ­സ്യ­ഭ­ക്ഷ­ണ­ത്തി­നൊ­പ്പം മാ­ത്രം വി­ള­മ്പി­യി­രു­ന്ന രസം പുതിയ ഇ­ട­ങ്ങൾ ക­ണ്ടെ­ത്തു­ന്ന­തു ഭ­ക്ഷ­ണ­രീ­തി­യിൽ­ക്കൂ­ടി മാ­ത്ര­മ­ല്ല, സ­മു­ദാ­യ­ത്തി­ലൂ­ടെ­യു­മാ­ണു്. ഇ­ങ്ങ­നെ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന പുതിയ അർ­ത്ഥ­ങ്ങൾ സ­മൂ­ഹ­ത്തി­ന്റെ ബോ­ധ­ത­ല­ത്തെ­ത്ത­ന്നെ പു­നഃ­സൃ­ഷ്ടി­ക്കു­ന്നു­ണ്ടു്.

ഭർ­തൃ­ഗൃ­ഹ­ത്തിൽ എ­ല്ലാം അ­ഡ്ജ­സ്റ്റു­ചെ­യ്യാ­നാ­യി വി­ധി­ക്ക­പ്പെ­ട്ട മ­രു­മ­കൾ ഷാം­പൂ­വി­ന്റെ കാ­ര്യ­ത്തിൽ മാ­ത്രം അ­ഡ്ജ­സ്റ്റു­മെ­ന്റി­നു ത­യ്യാ­റ­ല്ലെ­ന്നു പ­റ­യു­ന്ന­തി­ലൂ­ടെ[9] നേ­ടി­യെ­ടു­ക്കു­ന്ന­തു ത­നി­ക്കു­വേ­ണ്ടി മ­റ്റു­ള്ള­വ­രെ­യെ­ല്ലാം അ­ഡ്ജ­സ്റ്റു ചെ­യ്യി­ക്കാ­നു­ള്ള ക­ഴി­വാ­ണു്. ഒരു ഷാം­പൂ­വി­ന്റെ ഉ­പ­യോ­ഗ­ത്തി­ലൂ­ടെ നി­ങ്ങൾ­ക്കു് പുതിയ വ്യ­ക്തി­ത്വം നേ­ടി­യെ­ടു­ക്കാ­മെ­ന്ന സ­ന്ദേ­ശം മ­രു­മ­ക­ളു­ടെ അ­ധി­കാ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പാ­ര­മ്പ­ര്യ ധാ­ര­ണ­ക­ളെ­പ്ര­തി പു­തു­ചി­ന്ത­കൾ ഉ­ണർ­ത്തു­ന്നു. ഇ­ങ്ങ­നെ ഓരോ മേ­ഖ­ല­യി­ലും ഉ­ണ്ടാ­കു­ന്ന പു­തു­ബോ­ധ­നിർ­മ്മി­തി­യി­ലൂ­ടെ അ­ത്ത­രം വ്യ­വ­ഹാ­ര­ങ്ങൾ സ­മൂ­ഹ­ത്തെ­ത്ത­ന്നെ പു­നർ­നിർ­മ്മി­ക്കു­ന്നു.

വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ ഭാ­ഷ­യും പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളും

ഓരോ സ­മൂ­ഹ­ത്തി­നും അ­വ­രു­ടേ­താ­യ വി­നി­മ­യ വ്യ­വ­സ്ഥ­യു­ണ്ടു്. അതിൽ നി­ല­നിൽ­ക്കു­ന്ന ഓരോ വ്യ­വ­ഹാ­ര­ത്തി­നും അ­തി­ന്റേ­താ­യ ഭാ­ഷ­യു­മു­ണ്ടു്. ഭാഷ സ്വയം ഒരു വ്യ­വ­ഹാ­ര­മാ­ണെ­ങ്കി­ലും വ്യ­ത്യ­സ്ത വ്യ­വ­ഹാ­ര­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി വ്യ­ത്യ­സ്ത ഭാഷകൾ രൂ­പ­പ്പെ­ടു­ന്നു­ണ്ടു്. സ­മൂ­ഹ­ത്തിൽ നി­ല­നിൽ­ക്കു­ന്ന/രൂപം കൊ­ള്ളു­ന്ന വ്യ­വ­ഹാ­രം, ആ സ­മൂ­ഹ­ത്തി­ന്റെ ഔ­ദ്യോ­ഗി­ക സം­സാ­ര­ഭാ­ഷ­യിൽ വി­നി­മ­യം ന­ട­ത്തു­മ്പോൾ­ത്ത­ന്നെ വ്യ­ത്യ­സ്ത­വും ത­ന­തു­മാ­യ ഭാഷ സ്വാ­യ­ത്ത­മാ­ക്കു­ന്നു­ണ്ടു്. അ­താ­യ­തു് ഓരോ വ്യ­വ­ഹാ­ര­വും ഭാ­ഷ­യിൽ ത­ന്നി­ട­ങ്ങൾ സൃ­ഷ്ടി­ക്കു­ന്നു­ണ്ടു്. അ­തി­നാ­യി വ്യാ­ക­ര­ണ­നി­യ­മ­ങ്ങൾ, ഭാ­ഷാ­പ­ര­മാ­യ നി­ബ­ന്ധ­ന­കൾ, പ­ര­മ്പ­രാ­ഗ­ത ധാ­ര­ണ­കൾ തു­ട­ങ്ങി­യ­വ ചി­ല­പ്പോൾ പൊ­ളി­ച്ചെ­ഴു­തേ­ണ്ടി വ­ന്നേ­ക്കാം. വാ­ക്കു­ക­ളു­ടെ നി­യ­താർ­ത്ഥം എ­ന്ന­തു് അ­പ്ര­സ­ക്ത­മാ­വു­ക­യും ഓരോ വ്യ­വ­ഹാ­ര­ത്തി­ന­ക­ത്തും വാ­ക്കു­കൾ അ­വ­യു­ടെ അർ­ത്ഥം പു­തു­താ­യി തേ­ടു­ക­യും നേ­ടു­ക­യും ചെ­യ്യു­ന്നു.

മു­മ്പു് ഉ­ദാ­ഹ­രി­ച്ച അ­ടു­ക്ക­ള­യു­ടെ പ­ര­സ്യ­ത്തി­ലെ ‘സ്മാർ­ട്ടാ­യ അ­ടു­ക്ക­ള’ എന്ന പ്ര­യോ­ഗം ശ്ര­ദ്ധേ­യ­മാ­ണു്. ‘സ്മാർ­ട്ട്’ എന്ന വി­ശേ­ഷ­ണം മ­നു­ഷ്യ­രെ മാ­ത്ര­മ­ല്ല, അവർ പെ­രു­മാ­റു­ന്ന ഇ­ട­ത്തെ­ക്കൂ­ടി കു­റി­ക്കാൻ പ്രാ­പ്ത­മാ­കു­ന്നു. അ­ത്ത­രം ഇ­ട­ങ്ങൾ­ക്കും ‘മ­നു­ഷ്യ­ത്വം’ ആ­രോ­പി­ക്കു­ന്ന­തി­ലൂ­ടെ ‘സ്മാർ­ട്ട്’ തു­ട­ങ്ങി­യ പ­ദ­ങ്ങൾ പ്ര­യോ­ഗി­ച്ചു­വ­ന്നി­രു­ന്ന അർ­ത്ഥ­ത്തിൽ­നി­ന്നു മു­ന്നോ­ട്ടു­നീ­ങ്ങി പുതിയ അർ­ത്ഥ­ങ്ങൾ തേ­ടു­ന്നു. പ­ര­മ്പ­രാ­ഗ­ത വ്യാ­ക­ര­ണ­നി­യ­മ­ങ്ങൾ­ക്കു വ­ഴ­ങ്ങാ­ത്ത പ്ര­യോ­ഗ­ങ്ങൾ, പുതു വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ ഭാ­ഷ­യിൽ കാ­ണാ­നാ­വും. പ­ത്ര­വ്യ­വ­ഹാ­ര­ത്തി­ലെ ഭാഷ ഉ­ദാ­ഹ­ര­ണ­മാ­യി എ­ടു­ക്കാ­വു­ന്ന­താ­ണു്.

1
സാ­ധ്യ­ത വി. എ­സ്സി­നു് (2006, മെയ് 13 മാ­തൃ­ഭൂ­മി)
2
ക­ണ്ണൂർ മു­ന്നിൽ (മാ­തൃ­ഭൂ­മി ജനു. 12, 2007)
3
രാ­ഷ്ട്രീ­യം ഉപേക്ഷിക്കില്ല-​ബാലകൃഷ്ണപിള്ള (മാ­തൃ­ഭൂ­മി മെയ് 13, 2006)
4
ഇന്ത്യാ-​വിൻഡീസ് പ­ര­മ്പ­ര ടെൻ­സ്പോർ­ട്സിൽ (മാ­തൃ­ഭൂ­മി മെയ് 13, 2006)
5
മു­ല്ല­പ്പെ­രി­യാർ കേ­ന്ദ്ര­സേ­ന­യെ നി­യോ­ഗി­ക്ക­ണ­മെ­ന്നു് ത­മി­ഴ്‌­നാ­ട് (മാ­തൃ­ഭൂ­മി ജ­നു­വ­രി, 3, 2007)
6
ബു­ധി­യ­യെ ഓ­ടി­ച്ചാൽ കോ­ച്ചി­നെ അ­റ­സ്റ്റു ചെ­യ്യും: മ­ന്ത്രി (മാ­തൃ­ഭൂ­മി മെയ് 13, 2006)
7
അ­നു­ശോ­ചി­ച്ചു (മാ­തൃ­ഭൂ­മി ജ­നു­വ­രി 3, 2007)
8
സാ­യാ­ഹ്ന­ധർ­ണ (മാ­തൃ­ഭൂ­മി ജ­നു­വ­രി 11, 2007)

പ­ത്ര­വ്യ­വ­ഹാ­ര­ഭാ­ഷ­യു­ടെ പ്ര­ത്യേ­ക വ്യാ­ക­ര­ണം വ്യ­ക്ത­മാ­ക്കാൻ പ­ര്യാ­പ്ത­മാ­ണു് മു­ക­ളിൽ കൊ­ടു­ത്ത ഉ­ദാ­ഹ­ര­ണ­ങ്ങൾ. പ­ര­മ്പ­രാ­ഗ­ത വ്യാ­ക­ര­ണ­മ­നു­സ­രി­ച്ചു് അ­പൂർ­ണ­വാ­ക്യ­ങ്ങ­ളാ­ണു മി­ക്ക­വ­യും. 1-ാം ഉ­ദാ­ഹ­ര­ണ­ത്തിൽ ‘മു­ഖ്യ­മ­ന്ത്രി­യാ­വാ­നു­ള്ള’, ‘കൂ­ടു­ത­ലാ­ണു്’ എന്നീ പ­ദ­ങ്ങൾ കൂ­ട്ടി­ച്ചേർ­ത്താ­ലാ­ണു് വാചകം ‘പൂർണ’മാ­വു­ന്ന­തു്.[10] എ­ന്നാൽ സ്ഥി­ര­മാ­യി പത്രം വാ­യി­ക്കു­ക­യും രാ­ഷ്ട്രീ­യ സം­ഭ­വ­വി­കാ­സ­ങ്ങ­ളിൽ ഇ­ട­പെ­ടു­ക­യും ചെ­യ്യു­ന്ന­വർ­ക്കു് സാ­ധ്യ­ത വി. എ­സ്സി­നു് എ­ന്ന­തു­ത­ന്നെ പൂർ­ണ­മാ­യ ആ­ശ­യ­വി­നി­മ­യ­ത്തി­നു് പ­ര്യാ­പ്ത­മാ­ണു്. അ­തു­പോ­ലെ­ത്ത­ന്നെ ര­ണ്ടാം ഉ­ദാ­ഹ­ര­ണ­ത്തി­ലെ ക­ണ്ണൂർ എന്ന പദം, സം­സ്ഥാ­ന സ്കൂൾ യു­വ­ജ­നോ­ത്സ­വ­ത്തിൽ പ­ങ്കെ­ടു­ക്കു­ന്ന ക­ണ്ണൂർ ജി­ല്ല­യി­ലെ സ്കൂ­ളു­ക­ളെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു എ­ന്നും, അ­തു­വ­രെ ഫലം പ്ര­ഖ്യാ­പി­ച്ച ഇ­ന­ങ്ങ­ളിൽ കൂ­ടു­തൽ പോ­യി­ന്റു നേടി അവർ മു­ന്നിൽ നിൽ­ക്കു­ന്നു എ­ന്നും സ­ന്ദർ­ഭാ­നു­സാ­ര­മാ­യാ­ണു് വ്യ­ക്ത­മാ­കു­ന്ന­തു്.

സ­വി­ശേ­ഷ­മാ­യ ചി­ഹ്ന­ങ്ങൾ പ­ത്ര­ഭാ­ഷ­യിൽ എ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നു് 3, 4, 5, 6 ഉ­ദാ­ഹ­ര­ണ­ങ്ങൾ വ്യ­ക്ത­മാ­ക്കു­ന്നു. – എന്ന ചി­ഹ്നം 3, 4 ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ വ്യ­ത്യ­സ്ത അർ­ത്ഥ­ത്തി­ലാ­ണു് ഉ­പ­യോ­ഗി­ക്കു­ന്ന­തു്. പ­ര­മ്പ­രാ­ഗ­ത പ്ര­യോ­ഗ­ത്തിൽ­നി­ന്നു[11] വ്യ­ത്യ­സ്ത­മാ­യ പുതിയ പ്ര­യോ­ഗ­മേ­ഖ­ല ഈ ചി­ഹ്ന­ങ്ങൾ നേ­ടി­യെ­ടു­ക്കു­ന്ന­താ­യി മ­ന­സ്സി­ലാ­ക്കാ­നാ­വും. മൂ­ന്നാം ഉ­ദാ­ഹ­ര­ണ­ത്തിൽ, വാ­ക്യ­ത്തി­ലെ രണ്ടു ഭാ­ഗ­ങ്ങ­ളിൽ ആ­ദ്യ­ത്തെ ഭാ­ഗ­ത്തു­ള്ള പ്ര­സ്താ­വ­ന ആരു ന­ട­ത്തി എ­ന്ന­തു സൂ­ചി­പ്പി­ക്കാ­നാ­ണു് ‘രേഖ’ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. എ­ന്നാൽ 4-ാം ഉ­ദാ­ഹ­ര­ണ­ത്തിൽ ഇതു് ഇം­ഗ്ലീ­ഷി­ലെ Versus (V/s) നു സ­മാ­ന­മാ­യാ­ണു് ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. മൂ­ന്നാം ഉ­ദാ­ഹ­ര­ണ­ത്തി­ലേ­തി­നു സ­മാ­ന­മാ­യ സ­ന്ദർ­ഭ­മാ­ണു് ആറാം ഉ­ദാ­ഹ­ര­ണ­ത്തി­ലേ­തെ­ങ്കി­ലും അവിടെ ഭി­ത്തി­ക­യാ­ണു് ചി­ഹ്നം. അ­ഞ്ചാം ഉ­ദാ­ഹ­ര­ണ­ത്തി­ലാ­ക­ട്ടെ ഭി­ത്തി­ക­യി­ലൂ­ടെ ത­ല­ക്കെ­ട്ടി­നെ മ­റ്റൊ­രു രീ­തി­യിൽ രണ്ടു ഖ­ണ്ഡ­ങ്ങ­ളാ­ക്കി തി­രി­ക്കു­ന്നു. പൂർ­വ­ഖ­ണ്ഡം മുൻ­പു­ന­ട­ന്ന സം­ഭ­വ­ത്തെ­യും ഉ­ത്ത­ര­ഖ­ണ്ഡം അ­തി­നോ­ടു­ള്ള വർ­ത്ത­മാ­ന­കാ­ല പ്ര­തി­ക­ര­ണ­ത്തെ­യും കു­റി­ക്കു­ന്നു. ഭി­ത്തി­കാ പ്ര­യോ­ഗ­ത്തി­ലെ രണ്ടു സ­ന്ദർ­ഭ­ങ്ങ­ളും പ­ര­മ്പ­രാ­ഗ­ത സ­ങ്ക­ല്പ­ത്തി­നു വ­ഴ­ങ്ങു­ന്ന­വ­യ­ല്ല. ചി­ഹ്ന­ത്തി­ന്റെ കാ­ര്യ­ത്തി­ലു­ള്ള ഇ­ത്ത­രം അ­വ്യ­വ­സ്ഥ­കൾ പ­ത്ര­വ്യ­വ­ഹാ­ര ഭാ­ഷ­യു­ടെ പു­തു­സ്വ­ഭാ­വ­മാ­യി ക­ണ­ക്കാ­ക്കു­ക­യും അതു് ആശയ വി­നി­മ­യ­ത്തി­നു ത­ട­സ്സ­മ­ല്ലാ­ത്ത­തി­നാൽ ഗൗ­നി­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്നു എന്നു പറയാം. “വ്യ­വ­ഹാ­ര­മൂ­ല്യം സം­വേ­ദ­ന­മാ­ണു്. അതു വ്യ­വ­ഹാ­ര­ത്തിൽ എ­ങ്ങ­നെ ന­ട­ക്കു­ന്നു എന്ന അ­ന്വേ­ഷ­ണ­മാ­ണു് വ്യ­വ­ഹാ­രാ­പ­ഗ്ര­ഥ­നം” (ജോസഫ് സ്ക­റി­യ, 1990) എന്ന നി­രീ­ക്ഷ­ണം ശ്ര­ദ്ധേ­യ­മാ­ണു്.

ക്രി­യാ­മാ­ത്ര­വാ­ക്യ­മാ­ണു് ഏഴാം ഉ­ദാ­ഹ­ര­ണം. എ­ട്ടാ­മ­ത്തേ­തു്, നാ­മ­മാ­ത്ര­വാ­ക്യ­വും. ഒ­ന്നും ര­ണ്ടും ക്രി­യാ­ര­ഹി­ത വാ­ക്യ­ങ്ങ­ളാ­ണു്. ഇ­ത്ത­ര­ത്തിൽ പ­ര­മ്പ­രാ­ഗ­ത സ­ങ്ക­ല്പ­ങ്ങൾ­ക്കു കീ­ഴ­ട­ങ്ങി നിൽ­ക്കാ­തെ സ്വ­ന്ത­മാ­യ ഒരു വ്യാ­ക­ര­ണം ച­മ­യ്ക്കു­ക­യാ­ണു് പ­ത്ര­വ്യ­വ­ഹാ­രം ചെ­യ്യു­ന്ന­തു്. കൂ­ടു­തൽ ഉ­ദാ­ഹ­ര­ണ­ങ്ങ­ളെ ആ­ശ്ര­യി­ച്ചു് മറ്റു പ്ര­യോ­ഗ­ങ്ങ­ളു­ടെ വ്യാ­ക­ര­ണം കൂടി പഠന വി­ധേ­യ­മാ­ക്കാ­വു­ന്ന­താ­ണു്. പ­ത്ര­ഭാ­ഷ എ­ന്ന­തു സ്വയം ഒരു ഭാഷാ വ്യ­വ­ഹാ­ര­മാ­യി നി­ല­നിൽ­ക്കു­മ്പോൾ­ത്ത­ന്നെ അതിലെ ഓരോ വി­ഷ­യ­ത്തി­നും പ്ര­ത്യേ­ക­മാ­യ ഭാ­ഷ­യു­ണ്ടെ­ന്നു കാണാം. രാ­ഷ്ട്രീ­യം, സ്പോർ­ട്സ്, സിനിമ, വാ­ണി­ജ്യം തു­ട­ങ്ങി­യ ഓ­രോ­ന്നും പു­തു­വ്യ­വ­ഹാ­ര­മാ­യി രൂ­പ­പ്പെ­ടു­ന്നു. അ­വ­യി­ലെ ഭാഷ, മറ്റു വ്യ­വ­ഹാ­ര­ങ്ങ­ളി­ലെ പ­ദ­ങ്ങ­ളെ­യും ശൈ­ലി­ക­ളെ­യും സ്വീ­ക­രി­ക്കു­ക­യും ത­ങ്ങ­ളു­ടേ­താ­ക്കി ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്യു­ന്നു. സ്പോർ­ട്സ് വ്യ­വ­ഹാ­ര­ത്തെ ഉ­ദാ­ഹ­ര­ണ­മാ­യി എ­ടു­ക്കാം. ക­ഴി­ഞ്ഞ ലോ­ക­ക­പ്പ് മത്സര സ­മ­യ­ത്തു പ­ത്ര­ങ്ങ­ളിൽ വന്ന ചില ശീർ­ഷ­ക­ങ്ങൾ പ­രി­ശോ­ധി­ക്കു­ന്ന­തു മു­ക­ളിൽ­പ്പ­റ­ഞ്ഞ വ­സ്തു­ത വി­ശ­ദീ­ക­രി­ക്കാൻ സ­ഹാ­യി­ക്കും.

9
പൗ­ലേ­റ്റ­യു­ടെ പാ­സിൽ­നി­ന്നു ഡ­ച്ചു­പാ­ള­യ­ത്തി­ലേ­ക്കൊ­രു മിസൈൽ തൊ­ടു­ക്കു­ക­യാ­ണു് മനീഷ് ചെ­യ്ത­തു് (മാ­തൃ­ഭൂ­മി ജൂൺ 27, 2006)
10
ഫ്രാൻ­സി­ന്റെ ഹൃ­ദ­യ­മാ­യി സി­ദാ­നും പോർ­ച്ചു­ഗ­ലി­ന്റെ ത­ല­ച്ചോ­റാ­യി ഫി­ഗോ­യും വ­രു­മ്പോൾ, അതൊരു ക്ലാ­സി­ക് കൂ­ടി­ക്കാ­ഴ്ച­യാ­കു­മെ­ന്നു് ഉ­റ­പ്പു് (മാ­തൃ­ഭൂ­മി ജൂൺ 5, 2006).
11
ഘാന ന­ട­ത്തി­യ ചെ­റു­ത്തു­നി­ല്പു് വി­ശ്വ­ഫു­ട്ബോ­ളിൽ മൂ­ന്നാം ലോ­ക­ശ­ക്തി­യു­ടെ വൈഖരി മു­ഴ­ക്കി­കൊ­ണ്ടാ­ണു് അ­വ­സാ­നി­ച്ച­തു്. (ദേ­ശാ­ഭി­മാ­നി, ജൂൺ 28, 2006).
12
…ലോ­ക­മൊ­ട്ടു­ക്കു് ആ­രാ­ധ­ക­രും അ­ല­മു­റ­യി­ടു­മ്പോ­ഴും ബ്ര­സീ­ലി­യൻ ഓർ­ക്ക­സ്ട്ര­യി­ലെ ശ്രു­തി­ഭം­ഗ­ങ്ങൾ ദു­സ്സ­ഹ­മാ­യ കാ­ഴ്ച­യാ­യി­രു­ന്നു. (ദേ­ശാ­ഭി­മാ­നി ജൂൺ 9, 2006).
13
…സിദാൻ നേ­തൃ­ത്വം ന­ല്കി­യ ഫ്ര­ഞ്ചു­വി­പ്ല­വ­ത്തെ അ­തി­ജീ­വി­ച്ചു് ഫു­ട്ബോ­ളി­ന്റെ… (ദേ­ശാ­ഭി­മാ­നി, ജൂലൈ 10, 2006)
14
അ­ദ്ദേ­ഹ­ത്തി­ന്റെ തി­ര­ക്ക­ഥ കു­റ്റ­മ­റ്റ­താ­ണു്; ന­ടൻ­മാ­രും കാ­ണി­ക­ളും മാ­റി­യാ­ലും സ്കൊ­ളാ­രി­യു­ടെ ത­ന്ത്രം പി­ഴ­ക്കാ­റി­ല്ല (ദേ­ശാ­ഭി­മാ­നി, ജൂൺ 18, 2006).
15
ലോ­ക­ഫു­ട്ബോ­ളി­ലെ പൊ­ന്നു­ത­മ്പു­രാ­ക്ക­ന്മാർ­ക്കെ­തി­രെ അ­ടി­യാൻ­മാ­രു­ടെ സമര കാഹളം ഘാ­ന­യി­ലൂ­ടെ മു­ഴ­ങ്ങു­മ്പോൾ നി­ന്ദി­ത­രും പീ­ഡി­ത­രു­മാ­യ ആ­ഫ്രി­ക്കൻ ജനത ഒരു സുവർണ സ്വ­പ്നം­കൂ­ടി സ്വ­ന്ത­മാ­ക്കു­ന്നു (ദേ­ശാ­ഭി­മാ­നി ജൂൺ 18, 2006).
16
ജർ­മ­നി­യിൽ കാൽ­പ്പ­ന്തി­ന്റെ പെ­രു­ങ്ക­ളി­യാ­ട്ട­ത്തി­നു് പെ­രു­മ്പ­റ മു­ഴ­ങ്ങു­ന്നു (ദേ­ശാ­ഭി­മാ­നി ജൂൺ 9, 2006).
17
പോ­സ്റ്റി­ന്റെ വ­ല­ത്തു­നി­ന്നു് ആൻ തൊ­ടു­ത്ത ഷോ­ട്ട് വ­ല­ക്ക­ണ്ണി­കൾ ചും­ബി­ച്ച­പ്പോൾ, കൊ­റി­യൻ ക­ളി­ക്കാർ ആ­ഹ്ലാ­ദം­കൊ­ണ്ടു് കെ­ട്ടി­പ്പു­ണർ­ന്നു (മലയാള മനോരമ ജൂൺ 14, 2006).

ഇവിടെ സ്പോർ­ട്സ് വാർ­ത്ത­കൾ യുദ്ധ-​ആരോഗ്യശാസ്ത്ര-പുരാവൃത്ത-രാഷ്ട്രീയ-സംഗീത-ചലചിത്ര-സാമ്പത്തിക-പ്രണയ വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ പ­ദാ­വ­ലി­കൾ സ്വീ­ക­രി­ച്ചു തെ­ളി­ച്ചം നേ­ടു­ന്നു. 15-ാം ഉ­ദാ­ഹ­ര­ണം പ­രി­ശോ­ധി­ക്കു­മ്പോൾ, അവിടെ ക­ട­ന്നു­വ­രു­ന്ന ‘പൊ­ന്നു­ത­മ്പു­രാ­ക്കൻ­മാർ’, ‘അ­ടി­യാ­ന്മാർ’ എന്നീ പ­ദ­ങ്ങൾ ഫ്യൂ­ഡൽ വ്യ­വ­സ്ഥ­യു­ടെ­യും ‘സ­മ­ര­കാ­ഹ­ളം’ യു­ദ്ധ­ഭൂ­മി­യു­ടെ­യും ‘നി­ന്ദി­ത­രും പീ­ഡി­ത­രും’ ബൈബിൾ വ­ച­ന­ത്തി­ന്റെ­യും പി­ന്നീ­ടു് വർ­ഗ­സ­മ­ര­ത്തി­ന്റെ­യും മേ­ഖ­ല­ക­ളിൽ പെ­ടു­ന്ന­വ­യാ­ണു്. എ­ഴു­ത്തി­ന്റെ രാ­ഷ്ട്രീ­യം വെ­ച്ചു നോ­ക്കു­മ്പോൾ ഈ വാചകം അ­തു­വ­ന്ന പ­ത്ര­ത്തിൽ വരാൻ പാ­ടി­ല്ലാ­ത്ത­താ­ണു്. കാരണം പൊ­ന്നു ത­മ്പു­രാ­ക്ക­ന്മാ­രും അ­ടി­യാ­ന്മാ­രും നി­ല­നിൽ­ക്കു­ന്ന വ്യ­വ­സ്ഥി­തി­ക്കെ­തി­രെ, ആ­ഫ്രി­ക്കൻ ജനതയെ അ­ടി­യാ­ള­രാ­യി ക­ണ­ക്കാ­ക്കു­ന്ന പ്ര­വ­ണ­ത­യ്ക്കെ­തി­രെ നി­ല­പാ­ടു സ്വീ­ക­രി­ക്കു­ന്ന പ­ത്ര­മാ­ണ­തു്. എ­ന്നാൽ ഇവിടെ ഈ പ­ദാ­വ­ലി­കൾ അ­ത്ത­രം വ്യ­വ­ഹാ­ര­ത്തിൽ­നി­ന്നു വി­ടു­തൽ നേ­ടു­ക­യും സ്പോർ­ട്സ് വ്യ­വ­ഹാ­ര­ത്തി­ന­ക­ത്തു് ഇടം ക­ണ്ടെ­ത്തു­ക­യും അ­ങ്ങ­നെ അർ­ത്ഥ­ദീർ­ഘ­ങ്ങൾ കൈ­വ­രി­ക്കു­ക­യും ചെ­യ്യു­ന്നു. അ­തി­ലൂ­ടെ സ്പോർ­ട്സ് അ­വ­ത­ര­ണം ക­ളി­യു­ടെ വി­വ­ര­ണം മാ­ത്ര­മ­ല്ലാ­താ­വു­ന്നു. ക­ളി­യെ­ഴു­ത്തു വാ­യി­ക്കാൻ മാ­ത്ര­മ­ല്ലെ­ന്നും കാ­ണാ­നും കേൾ­ക്കാ­നും ര­സി­ക്കാ­നും അ­നു­ഭ­വി­ക്കാ­നും ഉ­ള്ള­താ­ണെ­ന്ന[12] പുതു ബോധം ജ­നി­ക്കു­ന്നു. ഈ ബോധം സൃ­ഷ്ടി­ക്കു­ന്ന­തു മേൽ­പ്പ­റ­ഞ്ഞ ത­ര­ത്തി­ലു­ള്ള ഭാ­ഷ­യാ­ണു്.

ഇവിടെ സ്പോർ­ട്സ് എ­ന്ന­തു് ഭാ­ഷ­യിൽ ത­ന്നി­ട­ങ്ങൾ സൃ­ഷ്ടി­ക്കു­ക­യും പു­തു­വ്യ­വ­ഹാ­ര­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. സ്പോർ­ട്സ് പോ­ലെ­ത്ത­ന്നെ സ്ത്രീ, വീടു്, ഭ­ക്ഷ­ണം, വാഹനം, ഫി­റ്റ്ന­സ് തു­ട­ങ്ങി നി­ര­വ­ധി പു­തു­വ്യ­വ­ഹാ­ര­ങ്ങൾ രൂ­പ­പ്പെ­ടു­ന്നു­ണ്ടു്; ഒപ്പം അവ സ്വ­ന്തം ഭാഷ രൂ­പീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു. എല്ലാ പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളെ­യും സൂ­ചി­പ്പി­ക്കാൻ പ്ര­ബ­ന്ധ­ശ­രീ­രം അ­നു­വ­ദി­ക്കി­ല്ലെ­ന്ന­തി­നാൽ മാ­തൃ­ക­യ്ക്കു് വാഹന വ്യ­വ­ഹാ­ര­ത്തി­ന്റെ ഭാ­ഷ­കൂ­ടി പ­രാ­മർ­ശി­ക്കു­ന്നു.

18
പെ­ട്ടെ­ന്നാർ­ക്കും മെ­രു­ങ്ങു­ന്ന ജ­നു­സ്സ­ല്ല പോർഷെ. എ­പ്പോ­ഴും പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­യ നാലു വീൽ ഡ്രൈ­വും ഉ­ന്ന­ത­വേ­ഗ­ത­ത്തി­ലോ­ടു­ന്ന ഭാ­ര­മി­ല്ലാ­ത്ത ബോ­ഡി­യും മ­ധ്യ­ത്തി­ലു­റ­പ്പി­ച്ച അ­തീ­വ­ശ­ക്ത­മാ­യ എൻ­ജി­നു­മൊ­ക്കെ ഈ കാ­റി­നെ നി­യ­ന്ത്രി­ക്കു­ന്ന­തു് വ­ഴ­ങ്ങാ­ത്ത കു­തി­ര­യെ നി­യ­ന്ത്രി­ക്കു­ന്ന­തു പോ­ലെ­യാ­ക്കി. അത്ര പെ­ട്ടെ­ന്നാർ­ക്കും വ­ഴ­ങ്ങി­ല്ല; മർ­മ്മ­മ­റി­യു­ന്ന­വർ­ക്കു മു­ന്നിൽ അ­നു­സ­ര­ണ­യോ­ടെ വ­ഴ­ങ്ങും (ഫാ­സ്റ്റ്ട്രാ­ക്ക് 2005, പുറം 8).
19
ഷെ­വർ­ലെ റോ­ഡി­ലി­റ­ങ്ങി­യാൽ ഒ­ര­ഴ­കാ­ണു്. ആരും ഒന്നു ക­ണ്ണു­വെ­ച്ചു പോ­വു­ന്ന അഴകു്. (ഫാ­സ്റ്റ്ടാ­ക്ക് 2005, പുറം 29).
20
സ്നേ­ഹ­ത്തോ­ടൊ­ന്നു തൊ­ട്ടാൽ ‘ഓ­ടു­ന്ന’ മ­ന­സ്സാ­ണാ കാ­റു­കൾ­ക്ക്, മി­ണ്ടി­പ്പ­റ­ഞ്ഞാൽ മ­റു­വാ­ക്കു­രി­യാ­ടി­ടും. സി­ര­ക­ളിൽ ര­ക്ത­ത്തി­നു പകരം പെ­ട്രോ­ളൊ­ഴു­കു­ന്ന ജീ­വ­നു­ള്ള വസ്തു… (ഫാ­സ്റ്റ്ട്രാ­ക്ക് 2005, പുറം, 30).
21
അ­വ­ളു­ടെ അം­ഗ­വ­ടി­വു­ക­ളി­ലൂ­ടെ ക­യ്യോ­ടി­ക്കൂ. എ­ന്തൊ­രു സുഖം. നി­ങ്ങ­ളി­ഷ്ട­പ്പെ­ടാ­തി­രി­ക്കി­ല്ല. അ­ള­വു­ക­ളിൽ നേർ­രേ­ഖ അ­ടി­സ്ഥാ­ന­മി­ടു­ന്ന പുതിയ സൗ­ന്ദ­ര്യ­സ­ങ്ക­ല്പ­ങ്ങൾ­ക്കി­ടെ പ­ഴ­യ­കാ­ല മലയാള സി­നി­മാ­താ­ര­ങ്ങ­ളു­ടെ രൂ­പ­ത്തി­നു് ഒ­ത്തു­പോ­കു­ന്ന അം­ബാ­സി­ഡ­റി­നു് ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ ഇതു പറയാൻ ക­ഴി­യു­ന്നു­ണ്ടെ­ങ്കിൽ, കാലം കൈ­മാ­റി­യ ച­ങ്കൂ­റ്റ­മാ­യി ക­ണ­ക്കാ­ക്കി­യാൽ മതി (ഫാ­സ്റ്റ്ട്രാ­ക്ക് 2005, പുറം 38).
22
അ­ഭി­മാ­ന­ത്തി­ന്റെ നെ­ഞ്ചു­വി­രി­വും പൗ­രു­ഷ­ത്തി­ന്റെ മേൽ­മീ­ശ­യു­മാ­യി അ­ന്ത­സ്സോ­ടെ യാത്ര വേണോ, റോയൽ എൻ­ഫീൽ­ഡ് ബു­ള്ള­റ്റിൽ ത­ന്നെ­യാ­വ­ണം. ‘ഫാ­ന്റം പൈലി’ മ­മ്മൂ­ട്ടി, 100 സി. സി. ബൈ­ക്കിൽ യാത്ര ചെ­യ്യു­ന്ന­തു് ആ­ലോ­ചി­ക്കാ­നാ­വു­മോ? ഇ­ന്ദ്രൻ­സ് ബു­ള്ള­റ്റോ­ടി­ക്കു­ന്ന­തു് സ­ങ്ക­ല്പി­ക്കാൻ പോലും ക­ഴി­യു­ക­യും ഇല്ല!! (ഫാ­സ്റ്റ്ട്രാ­ക്ക് 2005, പുറം 39).
23
സൗ­ന്ദ­ര്യ­വും ആ­രോ­ഗ്യ­വും Body & Beauty Care (ഫാ­സ്റ്റ്ട്രാ­ക്ക് 2005, പുറം 64).
24
പ്രേ­മ­ഭാ­ജ­നം (ശീർ­ഷ­കം) (ഫാ­സ്റ്റ്ട്രാ­ക്ക് 2005, പുറം 38).
25
കാർ സ്റ്റീ­രി­യോ­ക്കു വേ­ണ്ടു­ന്ന മാ­ക്സി­മം ഔ­ട്ട്പു­ട്ട് 52 x 4 ആണു്. …ഹൈ ഫൈ ഇ­ഫ­ക്ടി­നു് അ­ഡീ­ഷ­ണൽ ആം­പ്ലി­ഫ­യർ, സ­ബ്വൂ­ഫർ, ഈ­ക്വ­ലൈ­സർ എ­ന്നി­വ­യൊ­ക്കെ കൂടെ അ­സം­ബിൾ ചെ­യ്യു­ക­യു­മാ­വാം. ഡി­ക്കി ക­ള­യാ­തെ വേണം സ്പീ­ക്കർ ഘ­ടി­പ്പി­ക്കേ­ണ്ട­തു്. എ­ഫി­ഷ്യൻ­സി കു­റ­യാ­തി­രി­ക്കാൻ… (ഫാ­സ്റ്റ്ട്രാ­ക്ക് പുറം, 145).

ഈ ഉ­ദാ­ഹ­ര­ണ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­മ്പോൾ യാത്ര ചെ­യ്യു­ക എ­ന്ന­തി­ന­പ്പു­റം വാ­ഹ­ന­ത്തി­നു പല ധർ­മ്മ­ങ്ങ­ളും നിർ­വ­ഹി­ക്കാ­നു­ണ്ടെ­ന്നു കാണാം. ജീവിത നി­ല­വാ­ര­ത്തെ­ത്ത­ന്നെ നിർ­ണ­യി­ക്കു­ന്ന ഉ­പാ­ധി­യാ­ണു് ഇന്നു വാഹനം.—പൗ­രു­ഷ­ഭാ­വ­ങ്ങ­ളും അഴകു വ­ഴി­യും മ­ന­സ്സും എ­ല്ലാം വാ­ഹ­ന­ത്തി­നും ബാ­ധ­ക­മാ­വു­ന്നു. 22-ാം ഉ­ദാ­ഹ­ര­ണം വ്യ­ക്തി­യെ­ത്ത­ന്നെ നിർ­വ­ചി­ക്കാൻ വാഹനം ഉ­പ­യോ­ഗി­ക്കു­ന്നു. വാഹനം ‘അതു്’ അ­ല്ലാ­താ­വു­ക­യും ‘അവനും അവളും’ ആ­വു­ക­യും ചെ­യ്യു­ന്നു. 21-ാം ഉ­ദാ­ഹ­ര­ണം വാ­ഹ­ന­ത്തി­ന്റെ സ്ത്രൈ­ണ­ത­യെ­യും അ­ഴ­കി­നെ­യും ആ­സ്വാ­ദ്യ­ത­യെ­യും (സ്ത്രീ­യു­ടെ­യും വാ­ഹ­ന­ത്തി­ന്റെ­യും) സൂ­ചി­പ്പി­ക്കു­ന്നു. സാം­സ്കാ­രി­ക­മാ­ന­ദ­ണ്ഡ­ങ്ങ­ളു­പ­യോ­ഗി­ച്ചു് ഇ­ത്ത­രം പ്ര­യോ­ഗ­ങ്ങ­ളെ അ­പ­ഗ്ര­ഥി­ക്കാ­വു­ന്ന­താ­ണു്.

24-ാം ഉ­ദാ­ഹ­ര­ണം വാ­ഹ­ന­മ­ല­യാ­ള­ത്തി­ന്റെ മ­റ്റൊ­രു സ­വി­ശേ­ഷ­ത കാ­ണി­ച്ചു­ത­രു­ന്നു. ഇം­ഗ്ലീ­ഷ് പ­ദ­ങ്ങൾ അ­നാ­യാ­സ­മാ­യി ക­ട­ന്നു­വ­രു­ന്നു എ­ന്ന­തു­മാ­ത്ര­മ­ല്ല. അതു് ക­ടം­കൊ­ണ്ട ശ­ബ്ദ­മാ­യി മാ­റി­നിൽ­ക്കാ­തെ മ­ല­യാ­ള­പ­രി­സ­ര­ത്തു് ഇടം ക­ണ്ടെ­ത്തു­ന്നു എ­ന്ന­തും പ­രി­ഗ­ണ­നാർ­ഹ­മാ­ണു്. വാ­ഹ­ന­മ­ല­യാ­ള­ത്തി­ന്റെ ഭാ­ഷാ­പ­ര­മാ­യ സ­വി­ശേ­ഷ­ത­ക­ളും കൂ­ടു­തൽ പഠനം ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്.

ഇ­പ്ര­കാ­രം പു­തു­വ്യ­വ­ഹാ­ര­ങ്ങൾ രൂ­പ­പ്പെ­ടു­ക­യും അവ ഭാ­ഷ­യു­ടെ മാ­റ്റ­ത്തി­നു കാ­ര­ണ­മാ­കു­ക­യും ചെ­യ്യു­ന്നു. ഓരോ വ്യ­വ­ഹാ­ര­വും പ്ര­ത്യേ­ക­മാ­യ ഭാഷ രൂ­പ­പ്പെ­ടു­ത്തു­മ്പോൾ ചി­ല­യി­ട­ങ്ങ­ളി­ലെ­ങ്കി­ലും അ­ത്ത­രം ഭാഷ, ആ വ്യ­വ­ഹാ­ര­ത്തി­ന­ക­ത്തു പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു മാ­ത്ര­മാ­യി വി­നി­മ­യം ചെ­യ്യ­പ്പെ­ടു­ന്ന­താ­യി ആ­രോ­പ­ണ­മു­ണ്ടു്. ആ­ധു­നി­ക നി­രൂ­പ­ണ­ങ്ങ­ളി­ലെ ഭാഷ സാ­മാ­ന്യ­ജ­ന­ത്തി­നു് അ­ന്യ­മാ­ണെ­ന്ന ആ­രോ­പ­ണം ഇവിടെ ഓർ­ക്കാ­വു­ന്ന­താ­ണു്.

എ­ങ്കി­ലും, പു­തു­വ്യ­വ­ഹാ­ര­ങ്ങൾ ഭാ­ഷ­യിൽ വ­രു­ത്തു­ന്ന പ­രി­ണാ­മ­ങ്ങ­ളും അ­തി­ലൂ­ടെ അതു സ­മൂ­ഹ­പ­രി­ണാ­മ­ത്തി­നു പ്രേ­ര­ക­മാ­വു­ന്ന­തും സ­വി­ശേ­ഷ­ശ്ര­ദ്ധ ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. ഈ വ്യ­വ­ഹാ­ര­ങ്ങ­ളെ അ­പ­ഗ്ര­ഥി­ക്കു­ന്ന­തി­ലൂ­ടെ സമൂഹ-​ഭാഷാപരിണാമങ്ങളെ അ­ട­യാ­ള­പ്പെ­ടു­ത്താൻ ക­ഴി­യും. ഓരോ വ്യ­വ­ഹാ­ര­വും ഇ­ത്ത­ര­ത്തിൽ പ­ഠ­ന­വി­ധേ­യ­മാ­ക്കേ­ണ്ട­തു് ആ­വ­ശ്യ­മാ­ണു്. സ­മൂ­ഹ­വും മാ­ധ്യ­മ­ങ്ങ­ളും ഈ വ്യ­വ­ഹാ­ര­ങ്ങ­ളെ എ­ങ്ങ­നെ സ്വീ­ക­രി­ക്കു­ക­യും അ­വ­ത­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു എന്ന അ­ന്വേ­ഷ­ണം, വ്യ­വ­ഹാ­ര­ങ്ങൾ സ­മൂ­ഹ­സൃ­ഷ്ടി­ക്കു് എ­ങ്ങ­നെ പ്രേ­ര­ക­മാ­വു­ന്നു എന്ന അ­റി­വി­ലേ­ക്കു ന­യി­ക്കും. ഒപ്പം ഭാ­ഷ­യു­ടെ പു­ത്തൻ വി­നി­മ­യ­സ­ങ്കേ­ത­ങ്ങൾ വെ­ളി­പ്പെ­ടു­ക­യും ചെ­യ്യും. ഇ­ത്ത­രം പ­ഠ­ന­ങ്ങൾ ഒ­രേ­സ­മ­യം അനേകം വി­ജ്ഞാ­ന­ശാ­ഖ­ക­ളെ സ്പർ­ശി­ക്കു­ക­യും വ്യ­ത്യ­സ്ത സി­ദ്ധാ­ന്ത­ങ്ങ­ളും രീ­തി­ശാ­സ്ത്ര­ങ്ങ­ളും ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്യു­ന്ന­തു­കൊ­ണ്ടു് പ­ല­പ്പോ­ഴും ബഹു വി­ജ്ഞാ­ന­പ­ര­വും ചി­ല­പ്പോ­ഴെ­ല്ലാം അ­ന്തർ­വി­ജ്ഞാ­ന­പ­ര­വു­മാ­യി­ത്തീ­രു­ന്നു.

2

ഫി­റ്റ്ന­സി­നെ സമൂഹം എ­ങ്ങ­നെ­യാ­ണു സ്വാം­ശീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്, അതു് ഏ­തെ­ല്ലാം ത­ര­ത്തിൽ, എ­ത്ര­മാ­ത്രം വ്യാ­പ­ക­മാ­ണു്, അ­തി­ന്റെ തോതും തരവും എ­ന്തു് എ­ന്നെ­ല്ലാം പ­ഠി­ക്കാൻ ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും വ­സി­ക്കു­ന്ന നൂറു പേരെ ഇ­ന്റർ­വ്യൂ ചെ­യ്തി­രി­ക്കു­ന്നു. ആ അ­ഭി­മു­ഖ­ങ്ങ­ളും പ്ല­സ്വൺ ക്ലാ­സി­ലെ ഇ­രു­പ­ത്തെ­ട്ടു വി­ദ്യാർ­ത്ഥി­കൾ വ്യ­ക്തി­പ­ര­മാ­യി ഉ­ണ്ടാ­ക്കി­യ ഫി­റ്റ്ന­സ് നിർ­വ­ച­ന­ങ്ങ­ളും പ­ഠ­ന­ത്തി­നു് ആ­ധാ­ര­മാ­യി സ്വീ­ക­രി­ച്ചി­രി­ക്കു­ന്നു. ഇ­രി­ങ്ങാ­ല­ക്കു­ട­യ്ക്കു പു­റ­ത്തു­ള്ള ചെ­റു­പ്പ­ക്കാ­ര­നാ­യ ഒരു ‘സെ­ലി­ബ്രി­റ്റി’യുടെ അ­ഭി­മു­ഖ­വും ആ­നു­ഷം­ഗി­ക­മാ­യി ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടു്.

ഇ­രി­ങ്ങാ­ല­ക്കു­ട­യ്ക്കു പു­റ­ത്തു­ള്ള ആളുടെ അ­ഭി­മു­ഖം എ­ടു­ത്ത­തി­നു കാ­ര­ണ­മു­ണ്ടു്. കേരളം ഒ­രൊ­റ്റ ന­ഗ­ര­മാ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യും അ­തി­ന്റെ ഭാ­ഗ­മാ­യി­ത്ത­ന്നെ സ­മൂ­ഹ­ത്തിൽ മ­ധ്യ­വർ­ഗ­വ­ത്ക­ര­ണം (Middle-​classization) സം­ഭ­വി­ക്കു­ക­യും ചെ­യ്യു­ന്നു എ­ന്ന­തു് ഇന്നു പൊ­തു­വിൽ തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു­ണ്ടു്. വി­ദ്യാ­ഭ്യാ­സം, ഭ­ക്ഷ­ണം, പാർ­പ്പി­ടം, ആ­ശ­യ­വി­നി­മ­യം, അ­ഭി­രു­ചി­കൾ, മാ­ധ്യ­മ­ങ്ങൾ എ­ന്നി­ങ്ങ­നെ­യു­ള്ള ഇ­ട­ങ്ങ­ളി­ലെ­ല്ലാം ഈ പ്ര­വ­ണ­ത വളരെ പ്ര­ക­ട­മാ­യി കാണാം. ഇതു് എ­പ്ര­കാ­ര­മാ­ണു് ഫി­റ്റ്ന­സി­ന്റെ കാ­ര്യ­ത്തിൽ ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലും പ്രാ­വർ­ത്തി­ക­മാ­കു­ന്ന­തു് എന്നു തി­രി­ച്ച­റി­യു­ന്ന­തി­നു­കൂ­ടി­യാ­ണു് ഇ­രി­ങ്ങാ­ല­ക്കു­ട­യ്ക്കു പു­റ­ത്തു­ള്ള മ­ധ്യ­വർ­ഗ­പ്ര­തി­നി­ധി­യാ­യ ഒരാളെ ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്.

അ­ഭി­മു­ഖം നൽ­കി­യ­വ­രിൽ അ­മ്പ­തു പേർ സ്ത്രീ­ക­ളും അ­മ്പ­തു പേർ പു­രു­ഷ­ന്മാ­രു­മാ­ണു്. തു­ടർ­ന്നു­വ­രു­ന്ന ക­ണ­ക്കു­ക­ളിൽ ബ്രാ­ക്ക­റ്റിൽ കൊ­ടു­ത്തി­രി­ക്കു­ന്ന­തു് യ­ഥാ­ക്ര­മം സ്ത്രീ­പു­രു­ഷ­ഭേ­ദ­മ­നു­സ­രി­ച്ചു­ള്ള ക­ണ­ക്കു­ക­ളാ­ണു്.

പ­തി­ന­ഞ്ചു വ­യ­സ്സി­നു മു­ക­ളിൽ പ്രാ­യ­മു­ള്ള­വ­രാ­ണു് എല്ലാ ആ­വേ­ദ­ക­രും. 15-നും 30-നും ഇടയിൽ പ്രാ­യ­മു­ള്ള 38 (21 + 17) പേരും 30-നും 50-നും ഇടയിൽ പ്രാ­യ­മു­ള്ള 46 (24 + 22) പേരും 50-നും 65-നും ഇടയിൽ പ്രാ­യ­മു­ള്ള 11 (4 + 7) പേരും അതിനു മു­ക­ളിൽ പ്രാ­യ­മു­ള്ള­വ­രാ­യി 5 (1 + 4) പേ­രു­മാ­ണു­ള്ള­തു്.

അ­ഭി­മു­ഖം ന­ട­ത്തി­യ­വ­രിൽ ഒരാൾ നി­ര­ക്ഷ­ര­യാ­ണു്. 15 (8 + 7) പേർ പ­ത്താം ക്ലാ­സ്സോ അതിൽ താ­ഴെ­യോ വി­ദ്യാ­ഭ്യാ­സം ഉ­ള്ള­വ­രും 42 (23 + 19) പേർ പ്രീ­ഡി­ഗ്രി/പ്ലസ് ടു/ഡി­ഗ്രി വി­ദ്യാ­ഭ്യാ­സം നേ­ടി­യ­വ­രു­മാ­ണു്. 42 (18 + 24) പേർ ഡി­ഗ്രി­ക്കു മു­ക­ളിൽ വി­ദ്യാ­ഭ്യാ­സ­യോ­ഗ്യ­ത ഉ­ള്ള­വ­രോ പ്രൊ­ഫ­ഷ­ണൽ കോ­ഴ്സു­കൾ പാ­സ്സാ­യ­വ­രോ ആണു്.

ആ­വേ­ദ­ക­രിൽ 21 പേർ 5000-നു താ­ഴെ­യും 33 പേർ 10,000-നു താ­ഴെ­യും മാ­സ­വ­രു­മാ­നം ഉ­ള്ള­വ­രാ­ണു്. 33 പേ­രു­ടെ മാ­സ­വ­രു­മാ­നം 10,000-​ത്തിനും 40,000-നും മ­ധ്യേ­യാ­ണു്. 40,000-​ത്തിനു മു­ക­ളിൽ മാ­സ­വ­രു­മാ­ന­മു­ള്ള­വർ 13 പേ­രു­ണ്ടു്. പു­രു­ഷ­ന്മാ­രിൽ 35 പേർ വി­വാ­ഹി­ത­രാ­ണു്. സ്ത്രീ­ക­ളിൽ 29 പേരും.

ഫി­റ്റ്ന­സി­നെ നിർ­വ­ചി­ച്ച വി­ദ്യാർ­ത്ഥി­ക­ളിൽ 12 പേർ ആൺ­കു­ട്ടി­ക­ളും 16 പേർ പെൺ­കു­ട്ടി­ക­ളു­മാ­ണു്. ഈ വി­ദ്യാർ­ത്ഥി­ക­ളു­ടെ സാമ്പത്തിക-​സാമൂഹിക അ­വ­സ്ഥ­ക­ളൊ­ന്നും­ത­ന്നെ­യും പ­ഠ­ന­ത്തിൽ പ­രി­ഗ­ണി­ച്ചി­ട്ടി­ല്ല. വ­ളർ­ന്നു­വ­രു­ന്ന വി­ദ്യാർ­ത്ഥി­സ­മൂ­ഹം എ­ങ്ങ­നെ­യാ­ണു് ഫി­റ്റ്ന­സി­നെ സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് എ­ന്നും അതിനെ അവർ ഏതേതു ഘ­ട­ക­ങ്ങ­ളു­മാ­യി­ട്ടാ­ണു ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തു് എ­ന്നും അ­വ­രു­ടെ അ­റി­വിൽ ലിം­ഗ­ഭേ­ദ­മ­നു­സ­രി­ച്ചു നിർ­ണ­യ­ന­വ്യ­തി­യാ­ന­ങ്ങൾ ഉണ്ടോ എന്നു മാ­ത്ര­മേ അ­ന്വേ­ഷി­ച്ചി­ട്ടു­ള്ളു. ഔ­പ­ചാ­രി­ക­വും അ­നൗ­പ­ചാ­രി­ക­വു­മാ­യ അ­ഭി­മു­ഖ­ങ്ങ­ളിൽ­നി­ന്നു ല­ഭി­ക്കു­ന്ന ഫി­റ്റ്ന­സ് നിർ­വ­ച­ന വി­ശ­ദീ­ക­ര­ണ വി­വ­ര­ണ­ങ്ങ­ളിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യ ഒരു തലം ഈ നിർ­വ­ച­ന­ങ്ങൾ­ക്കു­ണ്ടു്. അ­ധ്യാ­പ­കൻ ക്ലാ­സ്സെ­ടു­ക്കു­ന്ന­തി­നു മു­ന്നോ­ടി­യാ­യി വി­ദ്യാർ­ത്ഥി­ക­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ട പ്ര­കാ­രം എ­ഴു­തി­യ­താ­ണു് ഈ നിർ­വ­ച­ന­ങ്ങൾ. അ­താ­യ­തു കു­ട്ടി­ക­ളു­ടെ വളരെ ബോ­ധ­പൂർ­വ­വും സു­ചി­ന്തി­ത­വു­മാ­യ അ­ഭി­പ്രാ­യ­മാ­യി ഇതിനെ എ­ടു­ക്കാ­വു­ന്ന­താ­ണു്.

ആൺ­കു­ട്ടി­കൾ ഫി­റ്റ്ന­സി­നെ ശാ­രീ­രി­ക ആ­രോ­ഗ്യം, മാ­ന­സി­ക ആ­രോ­ഗ്യം, ഭൗതിക ഉ­ണർ­വു്, പ്ര­വർ­ത്ത­ന നി­ര­ത­ത്വം, രോ­ഗ­പ്ര­തി­രോ­ധ ശേഷി എ­ന്നി­വ­യു­മാ­യി കണ്ണി ചേർ­ത്താ­ണു നിർ­വ­ചി­ക്കു­ന്ന­തു്. പെൺ­കു­ട്ടി­ക­ളാ­ക­ട്ടെ, ശാ­രീ­രി­കാ­രോ­ഗ്യം, മാ­ന­സി­കാ­രോ­ഗ്യം, രോ­ഗ­പ്ര­തി­രോ­ധ­ശേ­ഷി എ­ന്നി­വ­യ്ക്കു­പു­റ­മെ വൈ­യ­ക്തി­ക­ത­യെ­യും അ­വ­യോ­ടു ക­ണ്ണി­ചേർ­ക്കു­ന്നു. ഇ­തിൽ­ത­ന്നെ ശാ­രീ­രി­കാ­രോ­ഗ്യം (28%), രോ­ഗ­പ്ര­തി­രോ­ധ ശേഷി (21%) എന്നീ ഘ­ട­ക­ങ്ങ­ളാ­ണു മു­ന്നി­ട്ടു­നിൽ­ക്കു­ന്ന­തു്. തൊ­ട്ടു­പി­ന്നാ­ലെ വ­രു­ന്ന ഘടകം മാ­ന­സി­ക ആ­രോ­ഗ്യ­മാ­ണു്. പ്ലസ് വൺ വി­ദ്യാർ­ത്ഥി­ക­ളു­ടെ ഫി­റ്റ്ന­സ് നിർ­വ­ച­ന­ത്തി­ലെ ഘ­ട­ക­ങ്ങൾ

images/hena-fitness-tab1.png

ഫി­റ്റ്ന­സി­നെ പെൺ­കു­ട്ടി­കൾ മി­ക്ക­വാ­റും ശ­രീ­ര­ത്തോ­ടു ചേർ­ത്താ­ണു് കാ­ണു­ന്ന­തു് എ­ങ്കിൽ, ശ­രീ­ര­ത്തോ­ടൊ­പ്പം­ത­ന്നെ അ­തി­നു് ഒരു മാനസിക-​സാമൂഹ്യതലം കൂ­ടി­യു­ണ്ടു് എ­ന്നു് ആൺ­കു­ട്ടി­കൾ തി­രി­ച്ച­റി­യു­ന്നു.

  1. ശാ­രീ­രി­ക ആ­രോ­ഗ്യം
  2. ശ­രീ­ര­സം­ബ­ന്ധി
  3. രോ­ഗ­പ്ര­തി­രോ­ധ­ശേ­ഷി
  4. പ്ര­വർ­ത്ത­ന നി­ര­ത­ത്വം
  5. ബൗ­ദ്ധി­ക ഉ­ണർ­വു്
  6. മാ­ന­സി­കാ­രോ­ഗ്യം
  7. മ­ന­സ്സം­ബ­ന്ധി
  8. സ­മൂ­ഹ­സം­ബ­ന്ധി
  9. വ്യ­ക്തി­ത്വം
  10. വ്യ­ക്ത്യ­നു­യോ­ജ്യം
  11. വ­സ്തു­വി­നോ­ടു­ള്ള യോ­ജി­പ്പു് സാ­മ്യം

Body, Personality, Flexible, Fit, Health എ­ന്നി­ങ്ങ­നെ­യു­ള്ള ഇം­ഗ്ലീ­ഷ് ശ­ബ്ദ­ങ്ങ­ളു­ടെ അ­ക­മ്പ­ടി­യോ­ടെ­യാ­ണു മി­ക്ക­വ­രും ഫി­റ്റ്ന­സി­നെ നിർ­വ­ചി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. അച്ചടി-​ദൃശ്യമാധ്യമങ്ങൾക്കുമപ്പുറത്തു്, സ്വ­ന്തം ജീ­വി­ത­മ­ണ്ഡ­ല­ങ്ങ­ളിൽ ഫി­റ്റ്ന­സി­നെ കൂ­ടു­ത­ലാ­യി തി­രി­ച്ച­റി­യാൻ സാ­ധി­ക്കു­ന്ന­താ­കാം ആൺ­കു­ട്ടി­ക­ളു­ടെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തിൽ മ­ന­സ്സി­നും ബു­ദ്ധി­ക്കും പ്ര­വർ­ത്ത­ന­നി­ര­ത­ത്വ­ത്തി­നും ഇടം നൽ­കു­വാ­നു­ള്ള കാ­ര­ണ­മെ­ന്നു് ഊ­ഹി­ക്കാ­വു­ന്ന­താ­ണു്. അ­ച്ച­ടി­മാ­ധ്യ­മ­ത്തിൽ ശ­രീ­ര­ത്തോ­ടൊ­പ്പം തന്നെ മ­ന­സ്സും മറ്റു ഘ­ട­ക­ങ്ങ­ളും ക­ട­ന്നു­വ­രു­ന്നു­ണ്ടെ­ങ്കി­ലും അ­തി­ന്റെ ദൃ­ശ്യാ­വ­ത­ര­ണ­ത്തിൽ രൂ­പ­പ­ര­ത­യ്ക്കു­ത­ന്നെ­യാ­ണു കൂ­ടു­തൽ പ്രാ­ധാ­ന്യം വ­രു­ന്ന­തു്. പ­ല­പ്പോ­ഴും ദൃ­ശ്യ­ങ്ങൾ­ക്കി­ട­യിൽ മ­റ­ഞ്ഞു­പോ­വു­ന്ന വ­ര­മൊ­ഴി­യി­ലൂ­ടെ­യാ­ണു് ഫി­റ്റ്ന­സി­നെ അ­വ­ത­രി­പ്പി­ക്കാ­റു­ള്ള­തു്. ദൃ­ശ്യ­ത്തി­ന്റെ ഒരു അ­നു­ബ­ന്ധം എന്ന മ­ട്ടി­ലാ­ണു പ­ല­യി­ട­ങ്ങ­ളി­ലും ഈ വാ­ചി­കാം­ശം ക­ട­ന്നു­വ­രു­ന്ന­തു്. അ­തു­കൊ­ണ്ടു­ത­ന്നെ പെൺ­കു­ട്ടി­കൾ ഈ വാ­ചി­കാം­ശ­ത്തെ താ­ര­ത­മ്യേ­ന തി­ര­സ്ക­രി­ക്കു­ക­യും ദൃ­ശ്യാം­ശ­ത്തെ ഏ­റ്റെ­ടു­ക്കു­ക­യു­മാ­ണു ചെ­യ്ത­തു് എ­ന്നു് അ­നു­മാ­നി­ക്കാ­വു­ന്ന­താ­ണു്. വനിത, ഗൃ­ഹ­ല­ക്ഷ്മി തു­ട­ങ്ങി­യ വ­നി­താ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളാ­ണു് ഫി­റ്റ്ന­സി­ന്റെ പ്ര­ധാ­ന ആ­വി­ഷ്കാ­ര പ്ര­ദേ­ശ­ങ്ങൾ. അതും മേൽ­പ­റ­ഞ്ഞ നി­ഗ­മ­ന­ത്തെ ബ­ല­പ്പെ­ടു­ത്തു­ന്നു.

അ­ഭി­മു­ഖ­ത്തിൽ പ­ങ്കെ­ടു­ത്ത­വ­രിൽ അഞ്ചു പു­രു­ഷ­ന്മാ­രും പത്തു സ്ത്രീ­ക­ളും ഫി­റ്റ്ന­സ് എന്നു കേ­ട്ടി­ട്ടി­ല്ല. എ­ന്നാൽ അ­നു­ബ­ന്ധ ചോ­ദ്യ­ങ്ങ­ളി­ലൂ­ടെ­യും ചില മാ­തൃ­ക­ക­ളി­ലൂ­ടെ­യും ക­ട­ന്നു­പോ­കു­മ്പോൾ അവരിൽ പലരും, മ­റ്റു­ള്ള­വർ ഫി­റ്റ്ന­സു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തു­ന്ന പല ഘ­ട­ക­ങ്ങ­ളെ­യും ഉൾ­ക്കൊ­ള്ളു­ന്ന­താ­യി തി­രി­ച്ച­റി­യു­ന്നു­ണ്ടു്. അ­താ­യ­തു് 85% ആൾ­ക്കാ­രും ഫി­റ്റ്ന­സി­നെ നേ­രി­ട്ടു് അ­റി­യു­മ്പോൾ മ­റ്റു­ള്ള­വർ ഏ­തെ­ങ്കി­ലും ത­ര­ത്തിൽ സ്വയം അ­നു­ഭ­വി­ച്ച­റി­യു­ന്നു­ണ്ടു്.

ഫി­റ്റ്ന­സ് എന്നു കേൾ­ക്കാ­ത്ത പത്തു സ്ത്രീ­ക­ളിൽ അ­ഞ്ചു­പേ­രും പ­ത്താം ക്ലാ­സ്സി­നു താഴെ മാ­ത്രം വി­ദ്യാ­ഭ്യാ­സ­മു­ള്ള­വ­രും, വീ­ട്ട­മ്മ­മാ­രോ വീ­ട്ടു ജോ­ലി­ക്കു പോ­കു­ന്ന­വ­രോ സെ­യിൽ­സ് ഗേൾസോ ആണു്. പു­രു­ഷ­ന്മാ­രി­ലും വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യി പി­ന്നാ­ക്കം നിൽ­ക്കു­ന്ന വി­ഭാ­ഗ­ത്തി­ലെ അഞ്ചു പേ­രാ­ണു് ഫി­റ്റ്ന­സ് എന്നു കേൾ­ക്കാ­ത്ത­തു്. സ്ത്രീ­ക­ളിൽ പ­ത്തിൽ ഏ­ഴു­പേ­രും 5000-ൽ താഴെ മാ­സ­വ­രു­മാ­നം ഉ­ള്ള­വ­രും ബാ­ക്കി മൂ­ന്നു പേർ 10000-ൽ താഴെ മാസ വ­രു­മാ­നം ഉ­ള്ള­വ­രു­മാ­ണു്. പു­രു­ഷ­ന്മാ­രിൽ അഞ്ചു പേരും 5000-മോ അതിൽ താ­ഴെ­യോ വ­രു­മാ­ന­മു­ള്ള­വ­രാ­ണു്. ഈ വി­ഭാ­ഗ­ങ്ങ­ളെ­ല്ലാം ത­ന്നെ­യും ഫി­റ്റ്ന­സി­നെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­കൾ ക­ട­ന്നു­വ­രു­ന്ന മാ­ധ്യ­മ­ങ്ങൾ വാ­യി­ക്കാ­ത്ത­വ­രു­മാ­ണു്. ഇവരിൽ മി­ക്ക­വ­രും ടി. വി. കാ­ണു­ന്ന­വ­രാ­ണെ­ങ്കി­ലും വനിത, ഗൃ­ഹ­ല­ക്ഷ്മി, ആ­രോ­ഗ്യ­മാ­സി­ക തു­ട­ങ്ങി­യ ആ­നു­കാ­ലി­ക­ങ്ങൾ വാ­യി­ക്കു­ന്ന­തു കു­റ­വാ­ണു്. ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ വ്യാ­പ­ന­ത്തിൽ പ്ര­ധാ­ന­പ്പെ­ട്ട ഘ­ട­ക­മാ­ണു് അ­ച്ച­ടി മാ­ധ്യ­മം എന്ന അ­റി­വി­ലേ­ക്കു് ഇ­ക്കാ­ര്യം ന­യി­ക്കു­ന്നു­ണ്ടു്.

ശാ­രീ­രി­കാ­രോ­ഗ്യം, ശ­രീ­ര­സം­ബ­ന്ധി, മ­ന­സ്സം­ബ­ന്ധി, സ­മൂ­ഹ­സം­ബ­ന്ധി, കർ­മ്മ­ശേ­ഷി, അ­ധ്വാ­ന­ശേ­ഷി, കാ­ഴ്ച­യും വ്യ­ക്തി­ത്വ­വും തു­ട­ങ്ങി­യ കാ­ര്യ­ങ്ങ­ളു­മാ­യി ബ­ന്ധി­പ്പി­ച്ചാ­ണു് അ­ഭി­മു­ഖ­ത്തിൽ പ­ങ്കെ­ടു­ത്ത­വ­രെ­ല്ലാം ഫി­റ്റ്ന­സി­നെ വി­ശ­ദീ­ക­രി­ക്കു­ക­യോ മ­ന­സ്സി­ലാ­ക്കു­ക­യോ ചെ­യ്യു­ന്ന­തു്. മാ­ന­സി­ക ആ­രോ­ഗ്യ­വും ശാ­രീ­രി­ക ആ­രോ­ഗ്യ­വും പ­ര­സ്പ­രം സൃ­ഷ്ടി­ക്കു­മെ­ന്നു് ഒരു വി­ഭാ­ഗം തി­രി­ച്ച­റി­യു­ന്നു­ണ്ടു്. ഈ അ­റി­വു്, മ­ന­സ്സു്, ശരീരം എ­ന്നി­വ വി­രു­ദ്ധ ദ്വ­ന്ദ്വ­ങ്ങ­ളാ­ണെ­ന്ന പ­ര­മ്പ­രാ­ഗ­ത ബോ­ധ­ത്തിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­ണു്.

images/hena-fitness-tab2.png

അ­ഭി­മു­ഖം ന­ട­ത്തി­യ­വ­രി­ലെ ന­ല്ലൊ­രു വി­ഭാ­ഗം (15%) ഓ­രോ­രു­ത്തർ­ക്കും ഓരോ സ­മ­യ­ത്തും ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു് ഫി­റ്റ്ന­സി­നെ വി­വ­രി­ക്കു­ക­യോ വി­ശ­ദീ­ക­രി­ക്കു­ക­യോ ചെ­യ്യു­ന്ന­തു്. അ­താ­യ­തു് പാ­ടാ­നു­ള്ള ശേഷി, പ­ഠി­പ്പി­ക്കാ­നു­ള്ള ശേഷി, ന­മു­ക്കു ചെ­യ്യേ­ണ്ട­തെ­ന്താ­ണോ അതു ചെ­യ്യാ­നു­ള്ള ക­ഴി­വു് തു­ട­ങ്ങി­യ­വ­യെ­യാ­ണു് മേൽ­പ­റ­ഞ്ഞ ത­ല­ത്തിൽ വി­വ­രി­ക്കു­ന്ന­തു്. ഇ­പ്പ­റ­ഞ്ഞ­വ­യെ­യാ­ണു് പ­ട്ടി­ക­യിൽ കർ­മ­ശേ­ഷി എന്ന പ­ദം­കൊ­ണ്ടു് കു­റി­ച്ചി­രി­ക്കു­ന്ന­തു്. ഫി­റ്റ്ന­സി­നെ ദൈ­നം­ദി­ന ജീ­വി­താ­നു­ഭ­വ­മാ­യി സ്വാം­ശീ­ക­രി­ച്ച­തി­ന്റെ ല­ക്ഷ­ണ­മാ­യി ഇതിനെ ക­ണ­ക്കാ­ക്കാം.

മ­സി­ല­ല്ല­ല്ലോ ഫി­റ്റ്ന­സ്… മ­സി­ലു­ണ്ടാ­യ­തു­കൊ­ണ്ടു് ഫി­റ്റ് ആ­വ­ണ­മെ­ന്നി­ല്ല… അ­ര­വി­ന്ദേ­ട്ട­നും സെ­സി­ലും കാണാൻ ഫി­റ്റാ­ണെ­ന്നു തോ­ന്നു­മെ­ങ്കി­ലും അ­സു­ഖ­ങ്ങൾ ഇ­ട­ക്കി­ടെ വ­രു­ന്ന­വ­രാ­ണു്. അവർ ഫി­റ്റ­ല്ല (ആ­വേ­ദ­കൻ 87, വി­വേ­ക്).

എ­ന്തെ­ങ്കി­ലും ചെ­യ്യാൻ, അ­ല്ലെ­ങ്കിൽ ഏതു കാ­ര്യം ചെ­യ്യാ­നു­മു­ള്ള ശ­രീ­ര­ത്തി­ന്റെ അവസ്ഥ. അ­ല്ലാ­തെ ബോഡി മ­സിൽ­സ­ല്ല ഉ­ദ്ദേ­ശി­ക്കു­ന്ന­തു്. എ­ന്തും ചെ­യ്യാ­നു­ള്ള താ­ല്പ­ര്യം മ­ന­സ്സി­ന്റേം ഫി­റ്റ്ന­സി­നെ ബാ­ധി­ക്കും. ഇ­പ്പോൾ ഇ­ന്റർ­വ്യൂ­കൾ കുറേ അ­റ്റൻ­ഡ് ചെ­യ്ത­പ്പോൾ മെ­ന്റൽ ഫി­റ്റ്ന­സി­ന്റെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­യു­ന്നു (ആ­വേ­ദ­കൻ 90, ശ്രീ­നാ­ഥ്).

ഫി­റ്റ്ന­സ് എന്നു മാ­ത്രം പ­റ­യു­മ്പോൾ സ­മൂ­ഹ­ത്തിൽ ഒരു ക­ണ്ണി­യാ­കാ­നാ­വു­ന്ന അ­വ­സ്ഥ­യെ­യാ­ണു് കാ­ണു­ന്ന­തു്… സ്വ­ന്തം ഫി­റ്റ്ന­സി­നു­വേ­ണ്ടി സ­മൂ­ഹ­ത്തിൽ ഫി­റ്റാ­വാൻ ശ്ര­മി­ക്ക­ണം. ക­ഴി­യു­ന്ന­തും സ­മൂ­ഹ­ത്തി­ലെ മറ്റു ക­ണ്ണി­ക­ളെ ദ്രോ­ഹി­ക്കാ­തി­രി­ക്കു­ക­യും ഗുണം ചെ­യ്യാൻ ശ്ര­മി­ക്കു­ക­യും ചെ­യ്യു­ക. തി­രി­ച്ചും ഗു­ണ­മു­ണ്ടെ­ങ്കിൽ സ്വീ­ക­രി­ക്കു­ക. (ആ­വേ­ദ­കൻ 92, കൃ­ഷ്ണൻ­കു­ട്ടി).

ഫി­റ്റ്ന­സ്സ് ഘ­ട­ക­ങ്ങൾ
  1. ശാ­രീ­രി­കാ­രോ­ഗ്യം
  2. ശ­രീ­ര­സം­ബ­ന്ധി
  3. മ­ന­സ്സം­ബ­ന്ധി
  4. സ­മൂ­ഹ­സം­ബ­ന്ധി
  5. കർ­മ്മ­ശേ­ഷി
  6. അ­ദ്ധ്വാ­ന­ശേ­ഷി
  7. കാ­ഴ്ച­യും വ്യ­ക്തി­ത്വ­വും
  8. മ­റ്റു­ള്ള­വ

ഈ പ­റ­ച്ചി­ലു­ക­ളിൽ സാർ­വ്വ­ലൗ­കി­ക­മാ­യ ‘ഫി­റ്റ്ന­സ്സ്’ എ­ന്നൊ­ന്നി­ല്ലെ­ന്നും മസിൽ പവർ ഫി­റ്റ്ന­സി­ന്റെ പ്ര­ധാ­ന ഘ­ട­ക­മ­ല്ല എ­ന്നു­മു­ള്ള ബോ­ധ­മാ­ണു് തെ­ളി­യു­ന്ന­തു്. മാ­ന­സി­കാ­രാ­ഗ്യം, സാ­മൂ­ഹ്യ­ത­ലം എ­ന്നി­വ­യെ­ല്ലാം ഫി­റ്റ്ന­സു­മാ­യി ക­ണ്ണി­ചേ­രു­മ്പോൾ വ്യ­ക്ത­മാ­കു­ന്ന­തു് ഇ­ക്കാ­ര്യം ത­ന്നെ­യാ­ണു്.

സൗ­ന്ദ­ര്യ­വും കാ­ഴ്ച­യും സാ­മൂ­ഹ്യ­ത­ല­വും ഫി­റ്റ്ന­സി­നു് ഉ­ണ്ടെ­ന്നു നി­രീ­ക്ഷി­ക്കു­ന്ന­തി­ലൂ­ടെ ഈ വ്യ­വ­ഹാ­രം മു­മ്പു­ണ്ടാ­യി­രു­ന്ന ജിം­നേ­ഷ്യ­സം­സ്കാ­ര­ത്തിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യ­തും പു­തു­ധർ­മ­ങ്ങൾ ഉ­ള്ള­തും കു­റേ­ക്കൂ­ടി വലിയ തലം ഉ­ള്ള­തും ആ­ണെ­ന്നു വ്യ­ക്ത­മാ­കു­ന്നു.

ഉ­പ­ക­ര­ണ­ങ്ങ­ളി­ല്ലാ­ത്ത സ്വാ­ഭാ­വി­ക വ്യാ­യാ­മം (44%), ഉ­പ­ക­ര­ണ­ങ്ങൾ ഉ­പ­യോ­ഗി­ച്ചു­ള്ള വ്യാ­യാ­മം (10%), ഭ­ക്ഷ­ണ­ക്ര­മീ­ക­ര­ണം (28%), ദി­ന­ച­ര്യ (11%), യോഗ (6%) എ­ന്നി­വ­യാ­ണു് ഇതിൽ പ്ര­ധാ­ന­മാ­യി ക­ട­ന്നു­വ­രു­ന്ന­തു്. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ, ശരീര കേ­ന്ദ്രി­ത­മാ­യാ­ണു് ഫി­റ്റ്ന­സി­നെ പ്ര­ധാ­ന­മാ­യും തി­രി­ച്ച­റി­യു­ന്ന­തു് എന്നു പ­റ­യാ­മെ­ങ്കി­ലും അ­തോ­ടൊ­പ്പം തന്നെ ദി­ന­ച­ര്യ, വായന, സം­സാ­രം, ടെൻഷൻ ഫ്രീ­യാ­യി­രി­ക്കൽ, വി­ശ്ര­മം, പാ­ട്ടു കേൾ­ക്കൽ, പാടൽ തു­ട­ങ്ങി­യ കാ­ര്യ­ങ്ങ­ളും ഫി­റ്റ്ന­സി­നു് ആ­വ­ശ്യ­മാ­ണെ­ന്നു പ­റ­യു­ന്ന­തി­ലൂ­ടെ മാ­ന­സി­ക­മാ­യ ഒരു തലം ഇ­തി­നു­ണ്ടു് എന്ന ബോ­ധ­വും ഉ­ത്പാ­ദി­പ്പി­ക്കു­ന്നു­ണ്ടു്. ശാ­രീ­രി­ക­മാ­യ വ്യാ­യാ­മ­ങ്ങ­ളിൽ ഏർ­പ്പെ­ടു­ന്ന­വ­രും ഇ­ക്കാ­ര്യ­ത്തെ­ക്കു­റി­ച്ചു് ഗൗ­ര­വ­ത്തോ­ടെ തന്നെ പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്.

പു­തു­ത­ല­മു­റ­യാ­ണോ മുൻ ത­ല­മു­റ­യാ­ണോ ഫി­റ്റ് എന്ന ചോ­ദ്യ­ത്തി­നു വളരെ വലിയ വി­ഭാ­ഗം ആൾ­ക്കാ­രും (61%) മുൻ­ത­ല­മു­റ­യാ­ണെ­ന്ന മ­റു­പ­ടി­യാ­ണു നൽ­കു­ന്ന­തു്. വളരെ കു­റ­ച്ചു­പേർ പു­തു­ത­ല­മു­റ­യാ­ണു് ഫി­റ്റ് (9%) എന്നു പ­റ­യു­മ്പോൾ ര­ണ്ടു­ത­ല­മു­റ­യും ഫി­റ്റാ­ണെ­ന്നു പ­റ­യു­ന്ന ഒരു ചെ­റു­വി­ഭാ­ഗ­മു­ണ്ടു് (2%). അ­തു­പോ­ലെ­ത്ത­ന്നെ ഇ­ക്കാ­ര്യം താ­ര­ത­മ്യം ചെ­യ്യാ­വ­ത­ല്ല (3%) എന്ന അ­ഭി­പ്രാ­യ­വും ഉ­ണ്ടു്. എ­ന്നാൽ ഫി­റ്റാ­യ­വ­രെ ചൂ­ണ്ടി­ക്കാ­ണി­ക്കേ­ണ്ടി­വ­രു­മ്പോൾ മുൻ­ത­ല­മു­റ­യി­ലേ­ക്കു പോ­കു­ന്ന­വർ കു­റ­വാ­ണു്. വ­ള­രെ­യ­ധി­കം പേരും (34%) ത­നി­ക്കു ചു­റ്റു­മു­ള്ള­വ­രിൽ­നി­ന്നാ­ണു് ഉ­ദാ­ഹ­ര­ണ­ങ്ങൾ കാ­ണി­ക്കു­ന്ന­തു്.

ഏതു ത­ല­മു­റ­യാ­ണു് ഫി­റ്റ്
  1. മുൻ­ത­ല­മു­റ
  2. ഇ­പ്പോ­ഴ­ത്തെ­ത­ല­മു­റ
  3. ര­ണ്ടും
  4. താ­ര­ത­മ്യം അ­സാ­ധ്യം

സി­നി­മാ­താ­ര­ങ്ങൾ (18%), കാ­യി­ക­താ­ര­ങ്ങൾ (5%) തു­ട­ങ്ങി­യ സെ­ലി­ബ്രി­റ്റീ­സി­നെ എ­ടു­ത്തു­കാ­ണി­ക്കു­ന്ന­വ­രും ഇ­ല്ലാ­തി­ല്ല. മ­ഹാ­ത്മാ­ഗാ­ന്ധി യെ മൂ­ന്നു പേർ ഉ­ദാ­ഹ­രി­ക്കു­ന്നു­ണ്ടു്. അ­തു­പോ­ലെ­ത­ന്നെ വി. എസ്സ്. അ­ച്യു­താ­ന­ന്ദൻ, കെ. ക­രു­ണാ­ക­രൻ, എം. എസ്. സു­ബ്ബ­ല­ക്ഷ്മി തു­ട­ങ്ങി­യ­വ­രും ഉ­ദാ­ഹ­ര­ണ­മാ­യി ക­ട­ന്നു­വ­രു­ന്നു­ണ്ടു്. ആരും ഫി­റ്റ­ല്ല എന്ന അ­ഭി­പ്രാ­യ­മു­ള്ള­വ­രും (14%) പലരും ഫി­റ്റാ­ണെ­ന്നോ (5%) ഓ­രോ­രു­ത്ത­രും അ­വ­ര­വ­രു­ടേ­താ­യ രീ­തി­യിൽ ഫി­റ്റാ­ണെ­ന്നോ (3%) പ­റ­യു­ന്ന­വ­രും ഉ­ണ്ടു്.

ആ­രാ­ണു് ഫി­റ്റ്
  1. പ­രി­ചി­തർ
  2. സി­നി­മാ­താ­ര­ങ്ങൾ
  3. രാ­ഷ്ട്രീ­യ­ക്കാർ
  4. കാ­യി­ക­താ­ര­ങ്ങൾ
  5. പലരും
  6. ആ­രു­മി­ല്ല
  7. എ­ല്ലാ­വ­രും

ഇവിടെ എ­ടു­ത്തു­പ­റ­യേ­ണ്ട മ­റ്റൊ­രു കാ­ര്യം ഫി­റ്റ്ന­സി­നെ ശ­രീ­ര­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തു­മ്പോൾ അ­തി­ന്റെ പ്ര­ത്യ­ക്ഷീ­ക­ര­ണ­ത­ല­വു­മാ­യി ക­ട­ന്നു വ­രു­ന്ന ഘ­ട­ക­ങ്ങൾ ആ­രോ­ഗ്യം, മ­സി­ലു­കൾ, ചി­ല­പ്പോ­ഴെ­ങ്കി­ലും സൗ­ന്ദ­ര്യം എ­ന്നി­വ മാ­ത്ര­മാ­ണു് എ­ന്ന­താ­ണു്. സ്ത്രീ­പു­രു­ഷ­ബ­ന്ധ­മോ ലൈം­ഗി­ക­ത­യോ ആരും പ­രാ­മർ­ശി­ക്കു­ന്നി­ല്ല. എ­ന്നാൽ മാ­ധ്യ­മ­ങ്ങ­ളി­ലാ­വ­ട്ടെ ഇ­ക്കാ­ര്യം ഏറെ ചർച്ച ചെ­യ്യ­പ്പെ­ടു­ന്നു­മു­ണ്ടു­താ­നും. ലൈം­ഗി­ക­ത­യു­ടെ വ്യ­ത്യ­സ്ത­ങ്ങ­ളാ­യ ആ­വി­ഷ്കാ­ര പ്ര­കാ­ര­ങ്ങൾ ദൃശ്യ-​ശ്രാവ്യ മാ­ധ്യ­മ­ങ്ങ­ളിൽ ധാ­രാ­ള­മാ­യി ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ക­യും ആ­സ്വ­ദി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും അതു് പൊ­തു­ഭാ­ഷ­ണ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­ന്നേ­യി­ല്ല. കു­ടും­ബ­സ­ദ­സ്സു­ക­ളി­ലോ ഭ­ര­ണ­വ്യ­വ­ഹാ­ര­ങ്ങ­ളി­ലോ അ­തൊ­രി­ക്ക­ലും വ­രു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, അ­തെ­ല്ലാം അ­ശ്ലീ­ല­വും പൊ­തു­ഭാ­ഷ­ണ­ത്തി­ലോ പാ­ഠ്യ­പ­ദ്ധ­തി­യി­ലോ ക­ട­ന്നു­വ­രാൻ പാ­ടി­ല്ലാ­ത്ത­തും ആണു് എ­ന്നാ­ണു് ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും നി­ല­പാ­ടു്.[13] മാ­ധ്യ­മ­ങ്ങ­ളെ സാ­മാ­ന്യ­മാ­യി വി­ല­യി­രു­ത്തു­മ്പോൾ മലയാള ടി. വി. ചാ­ന­ലു­ക­ളിൽ ദൂ­ര­ദർ­ശ­നും അ­ച്ച­ടി­മാ­ധ്യ­മ­ങ്ങ­ളിൽ ദി­ന­പ­ത്ര­ങ്ങ­ളും കു­ടും­ബ­ത്തി­ന്റെ­യും അ­തി­ന്റെ­ത­ന്നെ ബൃ­ഹ­ത്രൂ­പ­മാ­യ ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും നി­ല­പാ­ടു­ക­ളാ­ണു് സ്വീ­ക­രി­ക്കു­ന്ന­തു്. എ­ന്നാൽ മി­ക്ക­വാ­റും ആ­നു­കാ­ലി­ക­ങ്ങ­ളും സ്വ­കാ­ര്യ ടെ­ലി­വി­ഷൻ ചാ­ന­ലു­ക­ളും സി­നി­മ­യും വൈ­യ­ക്തി­ക അ­ഭി­രു­ചി­യു­ടെ ഉത്പാദന-​വിതരണ കേ­ന്ദ്ര­മാ­യി, മ­ധ്യ­വർ­ഗ­വ­ത്ക­ര­ണ­ത്തി­നു­ള്ള ഒരു ഇ­ട­മാ­യും ഉ­പ­ക­ര­ണ­മാ­യും വർ­ത്തി­ക്കു­ന്നു­ണ്ടു്.

ഈ പറഞ്ഞ പൊ­തു­ബോ­ധ­ങ്ങ­ളിൽ­നി­ന്നു വ്യ­ത്യ­സ്ത­മ­ല്ല പു­റ­ത്തു­നി­ന്നു­ള്ള ആ­വേ­ദ­ക­ന്റെ മൊ­ഴി­കൾ. ഫി­റ്റ്ന­സി­ന്റെ ശാ­രീ­രി­ക­ത­ല­ത്തെ­ക്കാൾ മാ­ന­സി­ക ത­ല­ത്തെ­ക്കു­റി­ച്ചു് വാ­ചാ­ല­നാ­കു­ക­യും മുൻ ത­ല­മു­റ­യാ­ണു് ഫി­റ്റ് എ­ന്നു് ഉ­റ­പ്പി­ച്ചു പ­റ­യു­ക­യും ചെ­യ്യു­മ്പോ­ഴും മാ­തൃ­കാ­പ­ര­മാ­യി ഫി­റ്റാ­യി ക­ണ­ക്കാ­ക്കു­ന്ന­തു് മ­മ്മൂ­ട്ടി­യെ­യും ഋ­ത്വി­ക് റോ­ഷ­നെ­യും ആണു് എ­ന്ന­തും മേൽ­പ്പ­റ­ഞ്ഞ അ­ഭി­പ്രാ­യ­ങ്ങ­ളെ സാ­ധൂ­ക­രി­ക്കു­ന്നു.

ശ­രീ­ര­ബോ­ധം സ്വ­കാ­ര്യ ഇ­ട­ങ്ങ­ളി­ലേ ആ­വി­ഷ്കൃ­ത­മാ­വു­ന്നു­ള്ളൂ. ബ്യൂ­ട്ടി പാർ­ല­റു­ക­ളിൽ പോയി ഒ­രു­ങ്ങു­ക എ­ന്ന­തു പ്ര­ത്യ­ക്ഷ­ത്തിൽ സ്ത്രീ­യു­ടെ ആ­വ­ശ്യ­മാ­ണെ­ന്നു പ­റ­യു­ക­യും, അ­തി­നാ­യി അവളെ പ­റ­ഞ്ഞ­യ­ക്കു­ന്ന അ­മ്മ­യും അ­മ്മ­യെ നിർ­ബ­ന്ധി­ക്കു­ന്ന അ­ച്ഛ­നും അ­ങ്ങ­നെ ഭ­ര­ണ­കൂ­ടം­ത­ന്നെ­യും ഇവിടെ ഒ­ളി­ച്ചു­ക­ളി ന­ട­ത്തു­ക­യും വാ­ച­ക­ക്ക­സർ­ത്തി­ലൂ­ടെ അതു ത­ങ്ങ­ളു­ടെ ആ­വ­ശ്യ­മ­ല്ല എന്നു തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ശ­രീ­ര­ത്തെ­ക്കു­റി­ച്ചു­ള്ള ‘ഭയ’മാ­ണി­തു്. സ്വ­ന്തം ശ­രീ­ര­ത്തെ­യോ ശ­രീ­ര­ത്തെ സം­ബ­ന്ധി­ക്കു­ന്ന­തോ ആയ കാ­ര്യ­ങ്ങൾ പ­റ­യേ­ണ്ടി വ­രു­മ്പോൾ പ­ല­പ്പോ­ഴും പ്ര­തി­ഭാ­ഷ ഉ­പ­യോ­ഗി­ക്കു­ന്ന­തു് ഇതിനു തെ­ളി­വാ­ണു്.[14] ഇതു് ഈ സമൂഹം അ­നു­ഭ­വി­ക്കു­ന്ന ഒരു വലിയ സം­ഘർ­ഷ­മാ­ണു്. സ്വ­കാ­ര്യ­മാ­യി ആ­സ്വ­ദി­ക്കു­ന്ന ഒ­ന്നു്, പൊ­തു­മ­ണ്ഡ­ല­ത്തി­ന്റെ ഭാ­ഗ­മാ­യി നിൽ­ക്കേ­ണ്ടി­വ­രു­മ്പോൾ അ­വർ­ക്കു തി­ര­സ്ക­രി­ക്കേ­ണ്ടി­വ­രു­ന്നു. സ്ത്രീ­പീ­ഡ­ന­ങ്ങ­ളെ­ക്കു­റി­ച്ചും മ­റ്റും ഇ­ക്കി­ളി­പ്പെ­ടു­ത്തു­ന്ന ത­ര­ത്തിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന വാർ­ത്ത­കൾ ആർ­ത്തി­യോ­ടെ വാ­യി­ക്കു­ക­യും പ­ര­സ്യ­മാ­യി അ­വ­യ്ക്കെ­തി­രെ സം­സാ­രി­ക്കു­ക­യും ചെ­യ്യു­ന്നു എ­ന്ന­താ­ണു മ­ല­യാ­ളി­യു­ടെ ഇ­ന്ന­ത്തെ അവസ്ഥ. ഫി­റ്റ്ന­സി­നെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­ക­ളിൽ ശാരീരിക-​മാനസിക ഘ­ട­ക­ങ്ങൾ മാ­റി­മാ­റി­വ­രു­ന്ന­തു് ഈ ത­ല­ത്തിൽ­നി­ന്നു വാ­യി­ക്കാ­വു­ന്ന­താ­ണു്.

ഫി­റ്റ്ന­സി­നെ അ­തി­ന്റെ ശ­രീ­ര­പ­ര­ത­യിൽ മാ­ത്രം ക­ണ­ക്കാ­ക്കു­ന്ന ഒരു പ­ഠ­ന­ശാ­ഖ­ത­ന്നെ ഇ­വി­ടെ­യു­ണ്ടു്. അ­വർ­ത­ന്നെ ഇ­പ്പോൾ അ­തി­ന്റെ ഒരു ഉ­പ­വി­ഭാ­ഗ­മാ­യി ‘കോ­സ്മെ­റ്റി­ക് ഫി­റ്റ്ന­സ്’ എന്ന ഒ­ന്നി­നെ തി­രി­ച്ച­റി­യു­ന്നു­ണ്ടു്. ഈ ഉ­പ­വി­ഭാ­ഗ­ത്തെ­യാ­ണു മാ­ധ്യ­മ­ങ്ങൾ പ­ല­പ്പോ­ഴും ഫി­റ്റ്ന­സ് എന്ന മ­ട്ടിൽ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഇ­ക്കാ­ര്യം തി­രി­ച്ച­റി­യാ­തെ­യാ­ണു് സാനിയ മിർസ യ്ക്കും മ­റ്റും ന­ല്കു­ന്ന ‘മീഡിയ ക­വ­റേ­ജി’നെ­പ്ര­തി പി. ടി. ഉഷ യെ­പ്പോ­ലു­ള്ള­വർ പ­രാ­തി­പ്പെ­ടു­ന്ന­തു്.

ശ­രീ­ര­വും മ­ന­സ്സും ക­രു­ത്തും ആ­രോ­ഗ്യ­വും സൗ­ന്ദ­ര്യ­വും ഒ­ത്തു­ചേ­രു­ന്ന, ഇ­വ­യു­ടെ­യെ­ല്ലാം രൂ­പീ­ക­ര­ണ­ത്തി­നു സമയം നീ­ക്കി­വെ­ക്കേ­ണ്ട­താ­ണ­ന്ന, പൊ­തു­ബോ­ധ­മാ­ണു് ഈ അ­ഭി­മു­ഖ­ങ്ങ­ളിൽ­നി­ന്നു തെ­ളി­ഞ്ഞു­വ­രു­ന്ന­തു്. ഇതു് എ­പ്ര­കാ­ര­മാ­ണു മാ­ധ്യ­മ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു് എന്നു പ­രി­ശോ­ധി­ക്കു­ന്ന­തു് ഈ അ­റി­വി­നെ ബ­ല­പ്പെ­ടു­ത്തു­ന്ന­തി­നു സ­ഹാ­യി­ക്കും.

3

മ­ല­യാ­ള­ത്തി­ലെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട പ്ര­സ­ര­ണ മാർ­ഗ­ങ്ങൾ അച്ചടി-​ദൃശ്യമാധ്യമങ്ങളാണു്. ഇതേ മാ­ധ്യ­മ­ങ്ങൾ ത­ന്നെ­യാ­ണു കേ­ര­ള­ത്തിൽ ഇന്നു ന­ട­ക്കു­ന്ന മ­ധ്യ­വർ­ഗ­വ­ത്ക­ര­ണ­ത്തി­ന്റെ­യും മു­ഖ്യ­വ­ക്താ­ക്കൾ. വനിത, ഗൃ­ഹ­ല­ക്ഷ്മി, മാ­തൃ­ഭൂ­മി ആ­രോ­ഗ്യ­മാ­സി­ക, വനിത ആ­രോ­ഗ്യം, ഗൃ­ഹ­ശോ­ഭ, ശ്രീ­മാൻ എന്നീ ജ­ന­പ്രി­യ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­ന്ന ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ങ്ങ­ളെ വർ­ഗീ­ക­രി­ക്കു­ക­യും വ്യാ­ഖ്യാ­നി­ക്കു­ക­യും ചെ­യ്യു­ന്ന­തോ­ടൊ­പ്പം നേ­ര­ത്തെ അ­വ­ത­രി­പ്പി­ച്ച പൊ­തു­ബോ­ധ­ത്തോ­ടു് അതു് എ­ങ്ങ­നെ ബ­ന്ധ­പ്പെ­ടു­ന്നു എന്നു പ­രി­ശോ­ധി­ക്കു­ക­യു­മാ­ണു് ഇവിടെ ചെ­യ്യു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ ആ­വി­ഷ്ക­ര­ണം—വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ ഫി­റ്റ്ന­സ് മ­ല­യാ­ള­ത്തി­ന്റെ ഭാ­ഷാ­സ്വ­ഭാ­വം എ­ന്തു് എ­ന്നും ചർച്ച ചെ­യ്യു­ന്നു.

ഫി­റ്റ്ന­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് അ­വ­ത­രി­പ്പി­ക്കു­ന്ന ചില ലേ­ഖ­ന­ങ്ങ­ളു­ടെ ശീർ­ഷ­ക­ങ്ങ­ളും അ­വ­യു­ടെ ചില ഉ­പ­ശീർ­ഷ­ക­ങ്ങ­ളു­മാ­ണു് താഴെ കൊ­ടു­ക്കു­ന്ന­തു്. അ­തി­ലൂ­ടെ തന്നെ മ­ല­യാ­ള­ത്തി­ലെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ വ്യാ­പ്തി തി­രി­ച്ച­റി­യാ­വു­ന്ന­താ­ണു്.

26
ഫി­റ്റ്ന­സ് ഇനി എ­ത്ര­യെ­ളു­പ്പം… (ഫി­റ്റ്ന­സ് സ്പെ­ഷൽ ഫീ­ച്ചർ, വനിത: ഒ­ക്ടോ­ബർ, 1–14, 2005)
  • ഫി­റ്റ് ആ­വു­ക­യെ­ന്നാൽ
  • ബോഡി മാസ് ഇൻ­ഡ­ക്സ് (ബി. എം. ഐ.)
  • ന­ട­ത്തം—ഏ­റ്റ­വും നല്ല വ്യാ­യാ­മം
  • റി­ലാ­ക്സേ­ഷൻ
  • ഭ­ക്ഷ­ണം ചി­ട്ട­യോ­ടെ
  • ഓരോ പ്രാ­യ­ത്തി­ലും ശ­രി­യാ­യ ഡ­യ­റ്റ്
  • ഉ­ണർ­വോ­ടെ ഉണരാൻ നല്ല ഉ­റ­ക്കം
27
യൗവനം നി­ത്യ­ഹ­രി­തം (ആ­രോ­ഗ്യം പം­ക്തി) (ഗൃ­ഹ­ശോ­ഭ: ഒ­ക്ടോ­ബർ, 2006)
  • ഡ­യ­റ്റ്
  • വ്യാ­യാ­മം
  • ചി­ന്ത­യും പി­രി­മു­റ­ക്ക­വും
  • ഉ­റ­ക്കം
  • ചി­രി­ക്കു­ക, മ­ന­സ്സു തു­റ­ന്നു­ത­ന്നെ
  • നി­ത്യ­വും എ­ന്തു­ചെ­യ്യ­ണം?
28
അ­മ്മ­യാ­യി­ക്ക­ഴി­ഞ്ഞും സ്ലിം­ബ്യൂ­ട്ടി ആകാം; ഫി­റ്റ്ന­സ് കാ­ക്കാം (പ്ര­സ­വ­ശേ­ഷം സൗ­ന്ദ­ര്യ­വും സെ­ക്സും, വനിത: ഡി­സം­ബർ 15–31, 2004)
  • സൗ­ന്ദ­ര്യ­പ്ര­ശ്ന­ങ്ങൾ
  • വ്യാ­യാ­മ­ങ്ങൾ ആ­കാ­ര­വ­ടി­വി­നു്
  • പ്ര­സ­വ­ശേ­ഷം വയർ ഒ­തു­ങ്ങാൻ
  • ലൈം­ഗി­ക പ്ര­ശ്ന­ങ്ങൾ
29
സി­നി­മ­യും ഫി­റ്റ്ന­സും (വനിത: ഡി­സം­ബർ 15–31, 2005)
  • താ­ര­ങ്ങൾ തടി കു­റ­ക്കു­ന്ന­തെ­ങ്ങ­നെ?
  • പ്രാ­യം തോ­ന്നി­ക്കാ­തി­രി­ക്കാ­നു­ള്ള വ്യാ­യാ­മം
  • യോ­ഗ­യും ഉ­റ­ക്ക­വും
  • ജി­മ്മും സൂ­പ്പും സ­ഹാ­യി­ച്ചു
30
ഫി­റ്റ്ന­സ് (ഗൃ­ഹ­ല­ക്ഷ്മി: മാർ­ച്ച് 2005)
  • വയർ ഒ­തു­ങ്ങാൻ
  • ചി­ക്കൻ­പോ­ക്സി­ന്റെ കലകൾ
  • മുടി വളരാൻ
  • ചു­ളി­വു­കൾ മാറാൻ
  • ആർ­ത്ത­വ­കാ­ല­ത്തെ ന­ടു­വേ­ദ­ന
31
ഫി­റ്റ്ന­സ് (ഗൃ­ഹ­ല­ക്ഷ്മി: ഫെ­ബ്രു­വ­രി 2003)
  • ശ­രീ­ര­പു­ഷ്ടി വർ­ധി­പ്പി­ക്കാൻ
  • ശരീരം നിറയെ രോ­മ­ങ്ങൾ
  • പ്ര­മേ­ഹ­ത്തി­നു പ­റ്റി­യ പാ­നീ­യം
  • അ­മി­ത­വ­ണ്ണം
  • മു­ഖ­ക്കു­രു മാറാൻ
32
ഫി­റ്റ്ന­സ് (ഗൃ­ഹ­ല­ക്ഷ്മി: ഫെ­ബ്രു­വ­രി 2004)
  • ആർ­ത്ത­വ പ്ര­ശ്ന­ങ്ങൾ
  • വരണ്ട ചർ­മ്മം, താരൻ
  • മുടി വളരാൻ
  • വെ­ള്ള­പ്പാ­ണ്ടു് മാ­റു­മോ ?
  • മു­ഖ­ത്തു് രോമം
ആ­രോ­ഗ്യം, വ്യാ­യാ­മം, സൗ­ന്ദ­ര്യം, ശ­രീ­ര­പ­ര­ത, ലൈം­ഗി­ക­ത, ജീ­വി­ത­രീ­തി തു­ട­ങ്ങി­യ­വ­യു­മാ­യി ബ­ന്ധി­പ്പി­ച്ചാ­ണു് ഇവിടെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­രം വി­സ്തൃ­തി നേ­ടു­ന്ന­തു്.

ഈ ആ­ഖ്യാ­ന­ങ്ങൾ എ­ങ്ങ­നെ പ­റ­യു­ന്നു, എന്തു പ­റ­യു­ന്നു, എ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്നു എ­ന്നി­വ­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ വർ­ഗീ­ക­രി­ക്കാ­വു­ന്ന­താ­ണു്.

ഓരോ മാ­തൃ­ക­യും അ­വ­യു­ടെ ആ­ഖ്യാ­ന­രീ­തി­യിൽ വ്യ­ത്യ­സ്ത­മാ­ണു്. ക­ഥാ­ഖ്യാ­ന­ത്തി­ന്റെ മാതൃക, ചോ­ദ്യോ­ത്ത­ര രീതി, മ­റ്റു­വി­ഷ­യ­ങ്ങ­ളു­ടെ കൂ­ടെ­യു­ള്ള ആ­നു­ഷം­ഗി­ക പ­രാ­മർ­ശം എ­ന്നി­ങ്ങ­നെ പലതരം ആ­ഖ്യാ­ന­രീ­തി­ക­ളാ­ണു് ഓ­രോ­ന്നും പിൻ­തു­ട­രു­ന്ന­തു്.

“ഏ­റ്റ­വും ഇ­ഷ്ട­മു­ള്ള ഭ­ക്ഷ­ണ­മോ? ഐ­സ്ക്രീം! പക്ഷേ, അതു ഞാൻ തൊ­ട്ടു­നോ­ക്കാ­റേ­യി­ല്ല. ഏതു ലൊ­ക്കേ­ഷ­നി­ലാ­യാ­ലും വ്യാ­യാ­മ­ത്തി­നു­വേ­ണ്ടി അൽ­പ­നേ­രം ക­ണ്ടെ­ത്തും ഞാൻ. ഫി­റ്റ്ന­സ് കാ­ത്തു സൂ­ക്ഷി­ക്ക­ണ്ടേ? ടി. വി. സ്ക്രീ­നിൽ, അ­ഴ­ക­ള­വു­കൾ എ­ടു­ത്തു­കാ­ട്ടു­ന്ന വേ­ഷ­ത്തി­ന്റെ വ­ശ്യ­ത­യോ­ടെ, വെ­ള്ളി­ത്തി­ര­യി­ലെ നായിക പ­റ­യു­ന്നു. സ്വീ­ക­ര­ണ­മു­റി­യി­ലെ സെ­റ്റി­യിൽ ചാ­ഞ്ഞി­രു­ന്നു് സ്ക്രീ­നി­ലേ­ക്കു കണ്ണു ന­ട്ടു് നമ്മൾ ക­മ­ന്റ് പാ­സ്സാ­ക്കു­ന്നു: “ഹായ്! എ­ന്തൊ­രു ബോഡി ഷേ­പ്പ്!” എന്ന്, മു­ന്നി­ലെ ടീ­പ്പോ­യിൽ നി­ര­ന്നി­രി­ക്കു­ന്ന എ­ണ്ണ­പ്പ­ല­ഹാ­ര­ങ്ങ­ളും സ്നാ­ക്ക്സു­മൊ­ക്കെ ‘വയർ അ­റി­യാ­തെ’ അ­ക­ത്താ­ക്കി­ക്കൊ­ണ്ടാ­ണു് ഈ അ­ഭി­പ്രാ­യം പ­റ­ച്ചിൽ…” (വനിത, ഒ­ക്ടോ­ബർ 1–14, 2005).

ഇ­ങ്ങ­നെ ക­ഥാ­ഖ്യാ­ന­രീ­തി­യി­ലൂ­ടെ ആ­രം­ഭി­ക്കു­ന്ന ഇ­ത്ത­രം ശൈ­ലി­യാ­ണു് ഫി­റ്റ്ന­സ് ലേ­ഖ­ന­ങ്ങൾ ഏ­റെ­യും സ്വീ­ക­രി­ക്കു­ന്ന­തു്. ആ ആ­ഖ്യാ­ന­ത്തി­ലേ­ക്കു വാ­യ­ന­ക്കാ­രെ ആ­കർ­ഷി­ക്കു­ന്ന­തി­നു് ഇ­ത്ത­രം ആ­ഖ്യാ­ന­രീ­തി­കൾ സ­ഹാ­യി­ക്കും. ഈ ത­ര­ത്തി­ലു­ള്ള ലേ­ഖ­ന­ങ്ങൾ വാ­യ­നാ­സു­ഖം നൽ­കു­ന്ന­വ­യാ­ണെ­ന്നു ത­ന്നെ­യാ­ണു് പ്രി­യ­യു­ടെ (ആവേദക 2) അ­ഭി­പ്രാ­യം.

“മാ­ഗ­സി­നി­ല് വ­ര­ണ­തു് താൽ­പ­ര്യം തോ­ന്ന­ണ ചി­ത്ര­ങ്ങ­ള് അ­ങ്ങ­ന­ത്തെ ഒ­ക്കെ­ള്ള­താ­ണെ­ങ്കിൽ വാ­യി­ക്കും. ഭ­യ­ങ്ക­ര സീ­രി­യ­സ് ആ­ണെ­ങ്കിൽ, മെ­ഡി­ക്കൽ ടേംസ് ഒ­ക്കെ­യു­ള്ള­താ­ണെ­ങ്കിൽ വാ­യി­ക്കി­ല്യ…”

കേ­വ­ല­മാ­യ വാ­യ­നാ­സു­ഖ­ത്തോ­ടൊ­പ്പം മ­റ്റു­ചി­ല ധർ­മ­ങ്ങൾ കൂടി ഇ­ത്ത­രം ആ­ഖ്യാ­ന­രീ­തി­കൾ നിർ­വ­ഹി­ക്കു­ന്നു­ണ്ടു്. ഫി­റ്റ്ന­സു­മാ­യി ബ­ന്ധ­പ്പെ­ട്ട ഘ­ട­ക­ങ്ങൾ (ബോ­ഡി­ഷേ­പ്പ്, സൗ­ന്ദ­ര്യം, ഫാഷൻ, വ്യാ­യാ­മം), ഫി­റ്റ്ന­സി­നു വേ­ണ്ടി ചെ­യ്യേ­ണ്ട­തും (വ്യാ­യാ­മം) ഉ­പേ­ക്ഷി­ക്കേ­ണ്ട­തും (എ­ണ്ണ­പ്പ­ല­ഹാ­ര­ങ്ങ­ളും സ്നാ­ക്സും അ­മി­ത­ഭ­ക്ഷ­ണ­വും) ആയ കാ­ര്യ­ങ്ങൾ എ­ന്നി­ങ്ങ­നെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ ഒരു ര­ത്ന­ച്ചു­രു­ക്ക­മാ­യി ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങൾ ക­ട­ന്നു­വ­രു­ന്നു.

ഇ­ത്ത­രം ക­ഥാ­ഖ്യാ­ന­രീ­തി­യി­ലൂ­ടെ തു­ട­ങ്ങി വി­ഷ­യ­ത്തി­ലേ­ക്കു പ്ര­വേ­ശി­ച്ചു് ഗൗ­ര­വ­പൂർ­ണ­മാ­യ ആ­ഖ്യാ­ന­ത്തി­ലേ­ക്കു മാ­റു­ന്ന രീതി പൊ­തു­വേ സ്വീ­ക­രി­ച്ചു­കാ­ണാം. ചി­ല­പ്പോ­ഴൊ­ക്കെ ജീവശാസ്ത്ര-​വൈദ്യശാസ്ത്ര ഭാ­ഷ­ക­ളെ അ­വ­ലം­ബി­ക്കു­ക വഴി കൂ­ടു­തൽ ‘ശാ­സ്ത്രീ­യ­ത’ കൈ­വ­രി­ക്കാ­നു­ള്ള ശ്ര­മ­വും ചില ലേ­ഖ­ന­ങ്ങ­ളിൽ കാണാം (വനിത, ഒ­ക്ടോ­ബർ 1–14, 2005, വനിത ആ­രോ­ഗ്യം, 2002).

ഡോ­ക്ട­റും രോ­ഗി­യും ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ത്തി­ന്റെ, ചോ­ദ്യോ­ത്ത­ര­ത്തി­ന്റെ രീ­തി­യി­ലാ­ണു് ഇ­നി­യൊ­രു വി­ഭാ­ഗം വ­രു­ന്ന­തു്. ഏ­റ്റ­വും ചു­രു­ങ്ങി­യ വാ­ക്കു­കൾ­കൊ­ണ്ടു് സം­ശ­യ­ങ്ങൾ ഉ­ന്ന­യി­ക്കു­ന്ന­തും അ­തി­നു് അതേ രീ­തി­യിൽ മ­റു­പ­ടി പ­റ­യു­ന്ന­തും ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങ­ളു­ടെ പ്ര­ത്യേ­ക­ത­യാ­ണു്. ഒരേ വ്യ­ക്തി­യു­ടെ ചോ­ദ്യ­ങ്ങ­ളിൽ കേ­ന്ദ്ര­ബി­ന്ദു­വാ­യി ഒരു പ്ര­ശ്ന­വും അ­തി­ന്റെ­കൂ­ടെ അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട­തോ അ­ല്ലാ­ത്ത­തോ ആയ വേറെ പ്ര­ശ്ന­ങ്ങ­ളും ഉ­ന്ന­യി­ക്ക­പ്പെ­ടു­ന്ന­തു് ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങ­ളിൽ സാ­ധാ­ര­ണ­മാ­ണു്. അ­വ­യ്ക്കു­ള്ള മ­റു­പ­ടി­യും അ­തേ­രീ­തി­യിൽ ആ­യി­രി­ക്കും.

“മൂ­ന്നു മ­ക്ക­ളു­ടെ അ­മ്മ­യാ­ണു്. 80 കിലോ തൂ­ക്കം. കൊ­ള­സ്ട്രോൾ കൂ­ടു­ത­ലാ­ണു്. ഉ­ദ്വർ­ത്ഥ­നം തടി കു­റ­യ്ക്കു­മെ­ന്നു് കണ്ടു. ഇ­തെ­ങ്ങ­നെ ചെ­യ്യാം? കു­ങ്കു­മാ­ദി തൈലം എവിടെ കി­ട്ടും?

ഭ­ക്ഷ­ണം നി­യ­ന്ത്രി­ച്ചും വ്യാ­യാ­മം ചെ­യ്തും വണ്ണം കു­റ­യ്ക്കാം. കൊ­ഴു­പ്പു­ള്ള ഭ­ക്ഷ­ണം, മാംസം, എണ്ണ, നെ­യ്യു് ഇവ ഒ­ഴി­വാ­ക്ക­ണം. വരാദി കഷായം, വി­ളം­ഗാ­ദി ചൂർണം എ­ന്നി­വ അ­മി­ത­വ­ണ്ണം കു­റ­യ്ക്കാൻ സ­ഹാ­യി­ക്കും. ഉ­ദ്വർ­ത്ഥ­നം ഉ­ഴി­ച്ചി­ലാ­ണു്. വൈ­ദ്യ­ശാ­ല­യിൽ ചെ­യ്യേ­ണ്ട­താ­ണു്. കു­ങ്കു­മാ­ദി­തൈ­ലം ആ­ര്യ­വൈ­ദ്യ­ശാ­ല­യു­ടെ അം­ഗീ­കൃ­ത ഏ­ജൻ­സി­ക­ളിൽ കി­ട്ടും” (ഗൃ­ഹ­ല­ക്ഷ്മി, സെ­പ്തം­ബർ 2005).

ഇ­ത്ത­ര­ത്തിൽ ചോ­ദ്യ­ങ്ങ­ളെ­ല്ലാം ഒ­രു­മി­ച്ചു വ­രു­ന്ന, അ­തി­ന­നു­സ­രി­ച്ചു് ഉ­ത്ത­രം നൽ­കു­ന്ന രീ­തി­യാ­ണു് കാ­ണു­ന്ന­തു്. അ­ലോ­പ്പ­തി, ആ­യൂർ­വേ­ദം, സ്ത്രീ­ജ­ന്യ രോ­ഗ­ങ്ങൾ, ശി­ശു­രോ­ഗ­ങ്ങൾ എ­ന്നി­വ­യ്ക്കു് പ്ര­ത്യേ­കം പം­ക്തി­കൾ കാ­ണു­ന്നു­ണ്ടു്. ഭാ­ഷാ­പ­ര­മാ­യും അ­വ­ത­ര­ണ­പ­ര­മാ­യും വി­ഷ­യ­പ­ര­മാ­യും സാ­ദൃ­ശ്യം പു­ലർ­ത്തു­ന്ന ഇവയെ മാ­ധ്യ­മാ­വ­ത­ര­ണ­ങ്ങ­ളി­ലെ ഒരു ജ­നു­സ്സാ­യി (genre) ക­ണ­ക്കാ­ക്കാ­വു­ന്ന­താ­ണു്.

“എ­ല്ലാ­വ­രു­ടെ­യും ശരീരം ന­ല്ല­താ­ണു്. ഉള്ള ശ­രീ­ര­ത്തെ ന­ന്നാ­ക്കി­യെ­ടു­ത്താൽ മതി. ഞാൻ വ്യാ­യാ­മം ചെ­യ്യു­ന്ന­തു് പ്രാ­യം കു­റ­ഞ്ഞു തോ­ന്നി­പ്പി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യി­ട്ടാ­ണു്. പ്രാ­യ­മാ­കു­ന്തോ­റും ശരീരം ലൂ­സാ­കും. അതു ടൈ­റ്റ് ചെ­യ്യാൻ വ്യാ­യാ­മം. അ­ത്ര­മാ­ത്രം. ദാ ഇപ്പോ ഫി­റ്റ്ന­സി­നെ­പ്പ­റ്റി ഞാൻ പ­റ­ഞ്ഞാൽ ശ­രി­യാ­വി­ല്ല. കാ­ര­ണ­മെ­ന്താ… ഇ­പ്പോൾ ഞാൻ ശ­രി­ക്കും ഫി­റ്റ­ല്ല. എ­നി­ക്കി­ത്തി­രി വെ­യ്റ്റ് കൂ­ടി­യി­ട്ടു­ണ്ടു്… ” (വനിത, ഡി­സം­ബർ, 15–31, 2005).

സം­ഭാ­ഷ­ണ രൂ­പ­ത്തിൽ വ­രു­ന്ന ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങ­ളിൽ ഫി­റ്റ്ന­സും അ­തോ­ട­നു­ബ­ന്ധി­ച്ചു­ള്ള കൊ­ച്ചു­കൊ­ച്ചു അ­നു­ഭ­വ­ങ്ങ­ളും ക­ട­ന്നു­വ­രു­ന്ന­താ­യി കാണാം.

പ്രാ­യ­ക്കു­റ­വു തോ­ന്നി­ക്കാ­നും ശ­രീ­ര­ത്തിൽ ഊർ­ജ്ജ­സ്വ­ല­ത കൈ­വ­രു­ത്തു­ന്ന­തി­നും ഉള്ള ഉ­പാ­ധി­യാ­ണു് വ്യാ­യാ­മം എന്ന ബോധം അ­ഭി­മു­ഖ­ത്തിൽ­നി­ന്നു കി­ട്ടി­യ പൊ­തു­ബോ­ധ­വു­മാ­യി ചേർ­ന്നു­പോ­കു­ന്നു­ണ്ടു്.

“നല്ല ഫി­റ്റാ­യ ആളെ ക­ണ്ടാൽ, എ­ക്സർ­സൈ­സ് ചെ­യ്യു­ന്ന­യാ­ളെ ക­ണ്ടാൽ, പ്രാ­യം പ­റ­യാ­നാ­വി­ല്ല. ഒരേ ബോ­ഡി­ഷേ­പ്പ് നി­ല­നിർ­ത്താ­നാ­വും. ഏജിങ് പ്രോ­സ­സ് കു­റ­വു­ണ്ടാ­വും. സ്ലോ ആവും… വയസ് പോ­സ്റ്റ്പോൺ ചെ­യ്യാ­നാ­വും. യു ഫീൽ യങ്ങ്…” (ആ­വേ­ദ­കൻ 96, വി­വേ­കാ­ന­ന്ദൻ).

മറ്റു പല കാ­ര്യ­ങ്ങൾ പ­റ­യു­ന്ന കൂ­ട്ട­ത്തിൽ ആ­നു­ഷം­ഗി­ക പ­രാ­മർ­ശ­മാ­യി ഫി­റ്റ്ന­സ് ക­ട­ന്നു­വ­രു­ന്ന­വ­യാ­ണു് ഇ­നി­യൊ­രു വി­ഭാ­ഗം. താ­ര­ങ്ങ­ളു­ടെ ഇ­ന്റർ­വ്യൂ­വി­ലെ ചോ­ദ്യോ­ത്ത­ര­ങ്ങ­ളി­ലും, പുതിയ ത­ല­മു­റ­യി­ലെ ഫാ­ഷ­ന്റെ ഭാ­ഗ­മാ­യും സ്പോർ­ട്സ് താ­ര­ത്തി­ന്റെ അ­വ­ത­ര­ണ­മാ­യും എ­ല്ലാം ഇ­ത്ത­രം പ­രാ­മർ­ശ­ങ്ങൾ ക­ട­ന്നു­വ­രു­ന്നു.

“ബോഡി ഫി­റ്റ്ന­സ് നി­ല­നിർ­ത്തു­ന്ന­തി­നു­ള്ള ടെ­ക്നി­ക്സ് എ­ന്താ­ണു്? എ­ക്സർ­സൈ­സ് ത­ന്നെ­യാ­ണു് പ്ര­ധാ­നം. രാ­വി­ലെ­യും വൈ­കീ­ട്ടും ഇതു് മു­ട­ക്കാ­റി­ല്ല. ഇ­പ്പോൾ വീ­ട്ടിൽ­ത്ത­ന്നെ ചെ­റി­യൊ­രു ജിം­നേ­ഷ്യം ഒ­രു­ക്കി­യി­ട്ടു­ണ്ടു്. ഭ­ക്ഷ­ണ­കാ­ര്യ­ത്തിൽ പ്ര­ത്യേ­കി­ച്ചു് നി­യ­ന്ത്ര­ണ­ങ്ങൾ ഒ­ന്നു­മി­ല്ല. നോൺ­വെ­ജ് ഇ­ഷ്ട­മാ­ണു്” (ശ്രീ­മാൻ 2006).

എ­ന്നി­ങ്ങ­നെ പ്ര­ത്യേ­ക ചോ­ദ്യോ­ത്ത­ര­മാ­യും

“ഫി­റ്റ്ന­സ് ഫ്രീ­ക്ക്സ്—ശ­രീ­ര­വ­ടി­വു് കാ­ത്തു­സൂ­ക്ഷി­ക്കു­ന്ന­തിൽ ബ­ദ്ധ­ശ്ര­ദ്ധ­രാ­ണു് സം­ഘ­ത്തി­ലെ­ല്ലാ­വ­രും. ഇ­തി­നാ­യി ഓ­രോ­രു­ത്ത­രും ഓരോ തരം വ്യാ­യാ­മ­രീ­തി­കൾ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്…” (ശ്രീ­മാൻ 2006).

എ­ന്നി­ങ്ങ­നെ യു­വ­ത­ല­മു­റ­യു­ടെ ജീ­വി­ത­രീ­തി­ക­ളെ­യും കാ­ഴ്ച­പ്പാ­ടു­ക­ളെ­യും പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തി­ന്റെ ഭാ­ഗ­മാ­യും ഫി­റ്റ്ന­സ് ക­ട­ന്നു­വ­രു­ന്നു (ഗൃ­ഹ­ല­ക്ഷ്മി, ഫെ­ബ്രു­വ­രി 2006).

ഇവിടെ പ­രാ­മർ­ശി­ക്ക­പ്പെ­ട്ട ബോ­ഡി­ഷേ­പ്പ്, ശ­രീ­ര­വ­ടി­വു് എ­ന്ന­തു് അ­ഭി­മു­ഖ­ങ്ങ­ളിൽ­നി­ന്നു ല­ഭി­ക്കു­ന്ന പൊ­തു­ബോ­ധ­ത്തിൽ­നി­ന്നു് അല്പം മു­ന്നോ­ട്ടു നീ­ങ്ങു­ന്നു. വ­ടി­വു­ക­ളും അ­ഴ­ക­ള­വു­ക­ളു­മാ­യി പൊ­തു­ബോ­ധം ക­ണ്ണി­ചേർ­ക്ക­പ്പെ­ട്ടു തു­ട­ങ്ങു­ന്ന­തേ­യു­ള്ളൂ എ­ന്നു­കാ­ണാം.

ആ­ഖ്യാ­ന­മാ­തൃ­ക­ക­ളെ, അവയിൽ എന്തു പ­റ­യു­ന്നു എ­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ വി­ഷ­യാ­സ്പ­ദ­മാ­യി ത­രം­തി­രി­ക്കാ­വു­ന്ന­താ­ണു്. ഉ­ള്ള­ട­ക്ക­ത്തെ അ­വ­ലം­ബി­ച്ചു് ആ­രോ­ഗ്യം, സൗ­ന്ദ­ര്യം, ഫാഷൻ, ലൈം­ഗി­ക­ത, ഭ­ക്ഷ­ണം എ­ന്നി­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട­തു് എന്നു വി­ഭ­ജി­ക്കാ­വു­ന്ന­താ­ണു്.

ശ­രീ­ര­ബോ­ധ­ത്തി­ന്റെ പ­രി­ണാ­മ­ങ്ങ­ളി­ലൂ­ടെ­യാ­ണു മ­ല­യാ­ള­ത്തിൽ ഫി­റ്റ്ന­സ് പോ­ലു­ള്ള സ­ങ്ക­ല്പ­ന­ങ്ങൾ ക­ട­ന്നു­വ­രു­ന്ന­തു്. കേവലം ശാ­രീ­ര­ക്ഷ­മ­ത മാ­ത്ര­മാ­യി­രു­ന്ന ഫി­റ്റ്ന­സ് ഇന്നു മ­റ്റു­ത­ല­ങ്ങ­ളെ­ക്കൂ­ടി ഉൾ­ക്കൊ­ള്ളു­മ്പോ­ഴും കേ­ന്ദ്ര സ്ഥാ­ന­ത്തു നിൽ­ക്കു­ന്ന­തു ശരീരം ത­ന്നെ­യാ­കു­ന്ന­തു് ഇ­തു­കൊ­ണ്ടാ­ണു്. ശരീര സം­ബ­ന്ധി­യാ­യ എ­ന്തും ഫി­റ്റ്ന­സ് സം­ബ­ന്ധി­യാ­വു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്. അ­ഭി­മു­ഖ­ങ്ങ­ളി­ലും വി­ദ്യാർ­ത്ഥി­ക­ളു­ടെ നിർ­വ­ച­ന­ങ്ങ­ളി­ലും ക­ട­ന്നു­വ­രു­ന്ന ഒരു പ്ര­ധാ­ന ഘടകം ശ­രീ­ര­മാ­ണെ­ന്ന­തു് ഇ­ക്കാ­ര്യം ബ­ല­പ്പെ­ടു­ത്തു­ന്നു­ണ്ടു്.

ശാ­രീ­രി­ക ആ­രോ­ഗ്യം വി­ഷ­യ­ക­മാ­യ ആ­ഖ്യാ­ന­ങ്ങ­ളിൽ ഫി­റ്റ്ന­സി­ന്റെ അ­ള­വു­കോ­ലാ­യി ഇന്നു ക­ട­ന്നു­വ­രു­ന്ന­തു് ബോ­ഡി­മാ­സ് ഇൻ­ഡ­ക്സ് (BMI) ആണു്. ശ­രീ­ര­ത്തി­ന്റെ തൂ­ക്ക­വും അ­തു­കൂ­ടി­യാ­ലു­ണ്ടാ­കു­ന്ന രോ­ഗ­ങ്ങ­ളും എ­ല്ലാം ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങ­ളിൽ പ്ര­ധാ­ന സ്ഥാ­നം നേ­ടു­ന്നു­ണ്ടു്. കൂ­ടാ­തെ പ്ര­മേ­ഹം, കൊ­ള­സ്ട്രോൾ, ഉ­യർ­ന്ന ര­ക്ത­സ­മ്മർ­ദ്ദം തു­ട­ങ്ങി പല രോ­ഗ­ങ്ങ­ളെ­യും ചെ­റു­ക്കാ­നു­ള്ള വ­ഴി­യാ­യി ഫി­റ്റ്ന­സ് കൈ­വ­രി­ക്കു­ന്ന­തി­നെ അ­വ­ത­രി­പ്പി­ക്കു­ന്നു (വനിത, ഒ­ക്ടോ­ബർ1-14, 2005 വനിത ആ­രോ­ഗ്യം 2005).

ആ­രോ­ഗ്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു വ­രു­ന്ന ലേ­ഖ­ന­ങ്ങ­ളിൽ നേ­രി­ട്ടു പ­രാ­മർ­ശ­മി­ല്ലെ­ങ്കി­ലും ഫി­റ്റ്ന­സ് വ്യാ­യാ­മ­മു­റ­ക­ളെ­ക്കു­റി­ച്ചും മ­റ്റും പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു് (മാ­തൃ­ഭൂ­മി ആ­രോ­ഗ്യ­മാ­സി­ക, ഏ­പ്രിൽ 2006/ഗൃ­ഹ­ല­ക്ഷ്മി, മാർ­ച്ച് 2004 വനിത, നവംബർ 1–14, 2003).

ആ­രോ­ഗ്യ­മാ­യി ബ­ന്ധ­പ്പെ­ട്ടു് അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­മ്പോൾ വ്യാ­യാ­മം ആണു് ഫി­റ്റ്ന­സ് നേടാൻ ഏ­റ്റ­വും പ്ര­ധാ­ന ഉ­പാ­യ­മാ­യി ക­ട­ന്നു­വ­രു­ന്ന­തു്. ഫി­റ്റ്ന­സ് ഏതു പ്രാ­യ­ക്കാർ­ക്കും നേ­ടി­യെ­ടു­ക്കാ­വു­ന്ന­താ­ണെ­ന്ന സ­ന്ദേ­ശ­വും ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങൾ നൽ­കു­ന്നു­ണ്ടു്.

“ഫി­റ്റ്ന­സ് കാ­ത്തു­സൂ­ക്ഷി­ക്കാ­നു­ള്ള വ്യാ­യാ­മ­ങ്ങൾ­ക്കാ­യി നി­ത്യ­വും കു­റ­ച്ചു­സ­മ­യം നീ­ക്കി­വ­യ്ക്കു­ന്ന­തി­ലൂ­ടെ നി­ങ്ങൾ സമയം ലാ­ഭി­ക്കു­ക­യാ­ണു്. പലവിധ രോ­ഗ­ങ്ങ­ളു­ടെ­യും ചി­കി­ത്സ­കൾ­ക്കാ­യി ആ­ശു­പ­ത്രി­കൾ ക­യ­റി­യി­റ­ങ്ങാൻ വേ­ണ്ടി­വ­രു­ന്ന സമയം… ഏതു പ്രാ­യ­ത്തി­ലും ഫി­റ്റ്ന­സ് സ്വ­ന്ത­മാ­ക്കാം. അ­തി­നു­വേ­ണ്ടി മ­ന­സ്സു­വെ­ക്ക­ണ­മെ­ന്നു മാ­ത്രം…” (വനിത, ഒ­ക്ടോ­ബർ 1–14, 2005).

വ്യാ­യാ­മം ആ­രോ­ഗ്യ­സം­ര­ക്ഷ­ണ­ത്തി­നു് അ­വ­ശ്യ­ഘ­ട­ക­മാ­ണെ­ന്നു് അ­ഭി­മു­ഖ­ങ്ങ­ളിൽ­നി­ന്നു പൊ­തു­വേ തെ­ളി­യു­ന്നു­ണ്ടു്. അ­റു­പ­തു വ­യ­സ്സി­നു മു­ക­ളി­ലു­ള്ള­വ­രു­ടെ മൊ­ഴി­കൾ ഈ ബോ­ധ­ത്തെ ബ­ല­പ്പെ­ടു­ത്തു­ന്നു­ണ്ടു്.

“ശാ­രീ­രി­ക­മാ­യ നല്ല അവസ്ഥ… ദി­വ­സ­വും ഗ്രൗ­ണ്ടിൽ നാ­ല­ഞ്ചു­റൗ­ണ്ട് ഓ­ടു­ക­യും, ന­ട­ക്കു­ക­യും ചെ­യ്യും. അ­തൊ­ഴി­വാ­ക്കി­യാൽ അ­തി­ന്റേ­താ­യ പ്ര­ശ്ന­ങ്ങൾ ഉ­ണ്ടാ­വും… വീ­ട്ടു­കാ­രി ചെറിയ തോതിൽ എ­ക്സർ­സൈ­സ് ചെ­യ്യു­ന്നു­ണ്ടു്…” (ആ­വേ­ദ­കൻ 89, അ­ബ്ദുൾ കരീം).

ഭ­ക്ഷ­ണ­വും ഫി­റ്റ്ന­സു­മാ­യു­ള്ള ബന്ധം മി­ക്ക­വാ­റും ആ­ഖ്യാ­ന­ങ്ങ­ളിൽ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ഏതു ഭ­ക്ഷ­ണം ക­ഴി­ക്ക­ണ­മെ­ന്നും ഏ­തെ­ല്ലാം ഒ­ഴി­വാ­ക്ക­ണ­മെ­ന്നും അ­വ­യു­ടെ ഫ­ല­ങ്ങ­ളും എ­ല്ലാം ഇ­ത്ത­ര­ത്തിൽ പ­രാ­മർ­ശ­വി­ധേ­യ­മാ­കു­ന്നു­ണ്ടു്.

“ഫി­റ്റ്ന­സ് വ്യാ­യാ­മ­ത്തെ മാ­ത്രം അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള­ത­ല്ല. ഭക്ഷണ ക്ര­മ­വും ഇ­ക്കാ­ര്യ­ത്തിൽ വളരെ വളരെ പ്ര­ധാ­നം… സ­മീ­കൃ­താ­ഹാ­രം ഫി­റ്റ്ന­സി­നു് അ­ത്യാ­വ­ശ്യ­മാ­ണു്” (വനിത, ഒ­ക്ടോ­ബർ 1–14, 2005).

ഭ­ക്ഷ­ണ­ക്ര­മീ­ക­ര­ണം ഫി­റ്റ്ന­സി­നു് ആ­വ­ശ്യ­മാ­ണെ­ന്ന­തു പൊ­തു­മ­ണ്ഡ­ല­ത്തി­ലെ ബോ­ധ­മാ­യി പ­രി­ണ­മി­ച്ചു വ­രു­ന്നു­ണ്ടു്; അതു പ്രാ­വർ­ത്തി­ക­മാ­ക്കു­ന്ന­വർ എ­ണ്ണ­ത്തിൽ കു­റ­വാ­ണെ­ങ്കി­ലും.

ലൈം­ഗി­ക­ത­യും ഫി­റ്റ്ന­സു­മാ­യു­ള്ള ബ­ന്ധ­ത്തെ കു­റി­ക്കു­ന്ന­വ­യാ­ണു് ഇ­നി­യൊ­രു വി­ഭാ­ഗം പ്ര­സ­വ­ശേ­ഷം ഫി­റ്റ്ന­സ് നി­ല­നി­റു­ത്താ­നു­ള്ള വ്യാ­യാ­മ മു­റ­ക­ളെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന കൂ­ട്ട­ത്തിൽ ത­ന്നെ­യാ­ണു ലൈം­ഗി­ക­പ്ര­ശ്ന­ങ്ങൾ­ക്കു പ­രി­ഹാ­ര­മാ­യ വ്യാ­യാ­മ­മു­റ­ക­ളെ­യും പ­രാ­മർ­ശി­ക്കു­ന്ന­തു് (വനിത, ഡി­സം­ബർ 15–31, 2004).

ലൈം­ഗി­ക­ത­യെ­ക്കു­റി­ച്ചു് ആ­ഖ്യാ­ന­ങ്ങ­ളിൽ, നല്ല ലൈം­ഗി­കാ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ കൈ­വ­രി­ക്കാ­വു­ന്ന ശാ­രീ­രി­ക മാ­ന­സി­ക ആ­രോ­ഗ്യ­ത്തെ­യും ഉ­ന്മേ­ഷ­ത്തെ­യും എ­ല്ലാം പ­രാ­മർ­ശി­ക്കു­ന്നു. നേ­രി­ട്ടു പ­റ­യു­ന്നി­ല്ലെ­ങ്കി­ലും ഫി­റ്റ്ന­സ് ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങ­ളിൽ ഒരു ഘ­ട­ക­മാ­യി ക­ട­ന്നു­വ­രു­ന്നു­ണ്ടെ­ന്നു കാണാം (ഗൃ­ഹ­ല­ക്ഷ്മി, മാർ­ച്ച് 2004).

മാ­ധ്യ­മ­ങ്ങൾ ഫി­റ്റ്ന­സു­മാ­യി ക­ണ്ണി­ചേർ­ക്കു­ന്ന ഒരു പ്ര­ധാ­ന ഘടകം ലൈം­ഗി­ക­ത­യാ­ണു്. ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ങ്ങ­ളി­ലെ ലൈം­ഗി­ക പ­രാ­മർ­ശ­ങ്ങ­ളു­ടെ പെ­രു­പ്പം­കൊ­ണ്ടും ആ­വി­ഷ്കാ­ര­ങ്ങ­ളു­ടെ വൈ­വി­ധ്യ ശ­ബ­ളി­മ­കൊ­ണ്ടും ഇ­ക്കാ­ര്യം തെ­ളി­യു­ന്നു­ണ്ടു്. എ­ന്നാൽ ഇ­ക്കാ­ര്യം അ­ഭി­മു­ഖ­ങ്ങ­ളിൽ ഒ­ന്നി­ലും ക­ട­ന്നു­വ­രു­ന്നേ­യി­ല്ല എ­ന്ന­തു് ഏറെ വ്യാ­ഖ്യാ­ന സാ­ധ്യ­ത നൽ­കു­ന്നു. സ­മൂ­ഹ­വും വ്യ­ക്തി­യും ത­മ്മി­ലു­ള്ള അ­ന്ത­ര­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന­തി­നു­ള്ള, വ്യാ­ഖ്യാ­നി­ക്കു­ന്ന­തി­നു­ള്ള, ന­ല്ലൊ­രു ഏ­ക­ക­മാ­യി ഇതു് എ­ടു­ക്കാ­വു­ന്ന­താ­ണു്. വ്യ­ക്തി­ക­ളു­ടെ കൂ­ട്ട­മാ­ണു സ­മൂ­ഹ­മെ­ന്നു പ്ര­ത്യ­ക്ഷ­ത്തിൽ തോ­ന്നാ­മെ­ങ്കി­ലും അതു പൂർ­ണ­മാ­യ അർ­ത്ഥ­ത്തിൽ അ­ങ്ങ­നെ­യ­ല്ല. വൈ­യ­ക്തി­ക­മാ­യ പല അം­ശ­ങ്ങ­ളു­ടെ­യും സാ­മൂ­ഹി­ക നി­യ­മ­ങ്ങ­ളു­ടെ­യും ചേർ­ച്ച­യി­ലൂ­ടെ­യും ഉ­ണ്ടാ­കു­ന്ന പൊ­തു­ബോ­ധം പു­ലർ­ത്തു­ന്ന കൂ­ട്ട­മാ­ണു് സമൂഹം. ലൈം­ഗി­ക­ത വൈ­യ­ക്തി­ക അ­നു­ഭ­വ­മാ­ണു് എ­ന്നും അതു് സാ­മൂ­ഹി­കാ­നു­ഭ­വ­മ­ല്ലെ­ന്നു­മാ­ണു് മാ­ധ്യ­മ­ങ്ങ­ളി­ലെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ങ്ങ­ളും പൊ­തു­മ­ണ്ഡ­ല­ത്തി­ലെ അ­ഭി­പ്രാ­യ­ങ്ങ­ളും നൽ­കു­ന്ന അ­റി­വു്.

“ഉ­ല്ലാ­സ­വ­തി­യാ­യി­രി­ക്കാൻ നി­ത്യ­വും ചില പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ത്തു­ന്ന­തു് ന­ല്ല­താ­ണു്. അ­തി­നാ­യി ലേ­റ്റ­സ്റ്റാ­യ ഫാ­ഷ­നു­ക­ളും മ­റ്റും ശ്ര­ദ്ധി­ക്കു­ക. പ­കു­തി­യോ­ളം ഇ­ള­കി­പ്പോ­യ നെയിൽ പോ­ളി­ഷ്, വി­ണ്ടു­കീ­റി­യ ഉ­പ്പൂ­റ്റി, മ­നോ­ഹ­ര­മാ­യ സാ­രി­ക്കൊ­പ്പം പ­ഴ­ഞ്ചൻ ചെ­രി­പ്പു­കൾ എ­ല്ലാം നി­ങ്ങ­ളു­ടെ ജീ­വി­ത­ശൈ­ലി­യി­ലെ അ­പാ­ക­ത­ക­ളെ­യാ­ണു് എ­ടു­ത്തു­കാ­ട്ടു­ന്ന­തു്.” (ഗൃ­ഹ­ശോ­ഭ, ഒ­ക്ടോ­ബർ 2006).

ഫി­റ്റ്ന­സി­നു­വേ­ണ്ടി ചെ­യ്യേ­ണ്ടു­ന്ന കാ­ര്യ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ ഇ­ത്ത­ര­ത്തിൽ ഫാഷൻ ഒരു ഘ­ട­ക­മാ­യി ക­ട­ന്നു­വ­രു­ന്നു. പു­തു­ത­ല­മു­റ­യു­ടെ ജീവിത കാ­ഴ്ച­പ്പാ­ടി­നെ­ക്കു­റി­ച്ചും ഇ­ന്ന­ത്തെ ഫാഷൻ ട്രെൻ­ഡി­നെ­ക്കു­റി­ച്ചും പ­റ­യു­മ്പോൾ ഫി­റ്റ്ന­സ് പ­റ­യാ­തെ പ­റ­യ­പ്പെ­ടു­ന്നു­ണ്ടു് (ഗൃ­ഹ­ല­ക്ഷ്മി, ഫെ­ബ്രു­വ­രി 2006). എ­ന്നാൽ, ഫാഷൻ പൊ­തു­മ­ണ്ഡ­ല­ത്തി­ന്റെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തിൽ കണ്ണി ചേ­രാ­നാ­രം­ഭി­ക്കു­ന്ന­തേ­യു­ള്ളു എ­ന്നാ­ണു് അ­ഭി­മു­ഖ­ങ്ങൾ തെ­ളി­യി­ക്കു­ന്ന­തു്.

ഫി­റ്റ്ന­സ്, ശ­രീ­ര­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തോ­ടൊ­പ്പം തന്നെ മു­ഖ­സൗ­ന്ദ­ര്യ­ത്തെ­യും ഉൾ­ക്കൊ­ള്ളു­ന്നു എന്ന പുതിയ അ­റി­വാ­ണു് ‘ഫി­റ്റ്ന­സ്’ എന്ന പം­ക്തി (ഗൃ­ഹ­ല­ക്ഷ്മി) നൽ­കു­ന്ന­തു്. ഡോ­ക്ട­റോ­ടു ഫി­റ്റ്ന­സ് സം­ബ­ന്ധ­മാ­യ സം­ശ­യ­ങ്ങൾ ചോ­ദി­ക്കു­ന്ന ഈ പം­ക്തി­യിൽ ശ­രീ­ര­പു­ഷ്ടി വർ­ധി­പ്പി­ക്കാ­നും അ­മി­ത­വ­ണ്ണം കു­റ­യ്ക്കാ­നും വയർ ഒ­തു­ങ്ങാ­നും എ­ന്തു­ചെ­യ്യ­ണം എന്ന സം­ശ­യ­ത്തോ­ടൊ­പ്പം­ത­ന്നെ മു­ഖ­ക്കു­രു മാറാൻ, മുടി വളരാൻ, പ്ര­സ­വ­ശേ­ഷ­മു­ണ്ടാ­കു­ന്ന പാ­ടു­കൾ ഒ­ഴി­വാ­ക്കാൻ, മു­ഖ­ത്തെ രോമം ഇ­ല്ലാ­താ­ക്കാൻ, ചു­ളി­വു­കൾ മാറാൻ, ചു­ണ­ങ്ങു മാറാൻ എ­ല്ലാം എ­ന്തു­ചെ­യ്യ­ണം എന്ന സം­ശ­യ­വും ക­ട­ന്നു വ­രു­ന്നു.

ശ­രീ­ര­ത്തി­നു വി­ഷ­യ­മാ­യ എ­ന്തും ഫി­റ്റ്ന­സി­നെ കു­റി­ക്കു­ന്നു എന്ന ചിന്ത ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങൾ മു­ന്നോ­ട്ടു­വെ­ക്കു­ന്നു. പ്ര­സ­വ­ശേ­ഷ­മു­ള്ള സൗ­ന്ദ­ര്യം, പ്രാ­യ­ത്തെ നി­യ­ന്ത്രി­ക്കാ­നു­ള്ള മാർഗം എ­ന്നി­ങ്ങ­നെ പ­ല­ത­ര­ത്തിൽ ഫി­റ്റ്ന­സി­ന്റെ സൗ­ന്ദ­ര്യ­ത­ലം ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ടു് (വനിത,ഡി­സം­ബർ 15–31, 2004/ഗൃ­ഹ­ല­ക്ഷ്മി, ഫെ­ബ്രു­വ­രി 2004).

മു­ഖ­സൗ­ന്ദ­ര്യ­വും ഉ­ടു­പ്പ­ഴ­കു­ക­ളും എ­ടു­പ്പ­ഴ­കു­ക­ളും ഫി­റ്റ്ന­സി­ന്റെ പ്ര­ധാ­ന ഘ­ട­ക­ങ്ങ­ളാ­കു­മ്പോൾ താരൻ, മു­ഖ­ക്കു­രു തു­ട­ങ്ങി­യ­വ ഫി­റ്റ്ന­സ് ലോ­ക­ത്തെ വി­ല്ല­നാ­യാ­ണു മാ­ധ്യ­മ­ങ്ങ­ളിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. ദൃ­ശ്യ­ഭം­ഗി മാ­ധ്യ­മ­ങ്ങ­ളിൽ ഏറെ ആ­ഘോ­ഷി­ക്ക­പ്പെ­ടു­ന്ന ഒ­രി­ന­മാ­ണു്. കൊ­ളോ­ണി­യൽ വി­ധേ­യ­ത്വ­ത്തിൽ­നി­ന്നു രൂ­പം­കൊ­ണ്ട­തോ എന്നു തോ­ന്നി­പ്പി­ക്കു­ന്ന വി­ധ­ത്തി­ലു­ള്ള ദൃശ്യ-​സൗന്ദര്യബോധമാണു് മാ­ധ്യ­മ­ങ്ങ­ളി­ലേ­തു് എ­ന്നു് ചി­ന്തി­ച്ചു­പോ­കും. എ­ന്നാൽ സൗ­ന്ദ­ര്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഇ­തിൽ­നി­ന്നു ഭി­ന്ന­മാ­യ ഒരു നി­ല­പാ­ടാ­ണു പൊ­തു­മ­ണ്ഡ­ല­ത്തി­ലു­ള്ള­തു് എ­ന്നു് അ­ഭി­മു­ഖ­ങ്ങൾ വ്യ­ക്ത­മാ­ക്കു­ന്നു. നി­റ­വും മു­ഖ­സൗ­ന്ദ­ര്യ­വും ഒ­ന്നും ഫി­റ്റ്ന­സി­ന്റെ നി­യാ­മ­ക ഘ­ട­ക­ങ്ങ­ളാ­യി അവർ കാ­ണു­ന്നി­ല്ല. “നല്ല ഫി­റ്റാ­യ ഒരാളെ കാ­ണു­മ്പോൾ ഒരു സൗ­ന്ദ­ര്യ­മു­ണ്ടു്. നല്ല ആ­ക്ടീ­വാ­യി തോ­ന്നും. അ­ല്ലാ­തെ മു­ഖ­ത്തി­ന്റെ സൗ­ന്ദ­ര്യ­മ­ല്ല” (ആവേദക 45, വാ­സ­ന്തി). ഈ നി­ല­പാ­ടു് പൊ­തു­മ­ണ്ഡ­ല­ത്തിൽ ഒ­റ്റ­പ്പെ­ട്ടു­നിൽ­ക്കു­ന്ന ഒ­ന്ന­ല്ല. ത­ങ്ങ­ളു­ടെ പ­രി­ചി­ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു നീ­ളു­ന്ന കാ­ര്യ­ത്തിൽ നി­ന്നും അ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നും നേ­ടി­യെ­ടു­ക്കു­ന്ന അ­റി­വു­ക­ളിൽ നി­ന്നാ­ണു് ചോ­ക്ക­ളേ­റ്റ് സുന്ദരീ-​സുന്ദരന്മാരിൽനിന്നു വ്യ­ത്യ­സ്ത­മാ­യ ഒരു തലം ഫി­റ്റ്ന­സി­നു­ണ്ടെ­ന്നു് ഇവർ തി­രി­ച്ച­റി­യു­ന്ന­തു്.

സൗ­ന്ദ­ര്യം, ഫാഷൻ തു­ട­ങ്ങി­യ ഘ­ട­ക­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു­ള്ള വി­ഭ­ജ­ന­ത്തി­ലും അ­തിർ­ത്തി­കൾ ഉ­രു­ക്കു കോ­ട്ട­യ­ല്ല. ആ­രോ­ഗ്യം എന്ന വി­ഭാ­ഗ­ത്തിൽ­ത്ത­ന്നെ പ­ല­പ്പോ­ഴും ഭ­ക്ഷ­ണ­വും ലൈം­ഗി­ക­ത­യും സൗ­ന്ദ­ര്യ­വും ക­ട­ന്നു­വ­രു­ന്നു (വനിത, ഒ­ക്ടോ­ബർ 1–14, 2005 ഗൃ­ഹ­ശോ­ഭ, ഒ­ക്ടോ­ബർ 2006/ ഗൃ­ഹ­ല­ക്ഷ്മി, സെ­പ്തം­ബർ 2006). സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ ഭ­ക്ഷ­ണം പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്നു (ഗൃ­ഹ­ല­ക്ഷ്മി, ഡി­സം­ബർ 2004/ഗൃ­ഹ­ല­ക്ഷ്മി, സെ­പ്തം­ബർ 2006). ഇ­ത്ത­ര­ത്തിൽ വ്യ­ത്യ­സ്ത മാ­തൃ­ക­ക­ളാ­യി നി­ല­നിൽ­ക്കു­മ്പോ­ഴും പ­ര­സ്പ­രം സ്വാ­ധീ­നി­ച്ചു­കൊ­ണ്ടു് ഇവ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തെ രൂ­പീ­ക­രി­ക്കു­ന്ന­താ­യി കാണാം.

ഫി­റ്റ്ന­സ് ഭാഷ എ­ന്ന­തു് കേവലം വാ­ചി­ക­മാ­യ ഒ­ന്ന­ല്ല. ചി­ത്ര­ങ്ങ­ളും നി­റ­ങ്ങ­ളും അ­വ­യു­ടെ സം­യോ­ജ­ന­വും രൂ­പ­കൽ­പ­ന­യും എ­ല്ലാം അ­ട­ങ്ങി­യ അ­വ­ത­ര­ണ­രീ­തി­യാ­ണ­തു്. എന്തു പ­റ­യു­ന്നു എ­ന്ന­തി­നോ­ടൊ­പ്പം തന്നെ എ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്നു എ­ന്ന­തും ഇവിടെ പ്ര­സ­ക്ത­മാ­കു­ന്നു. അ­ത്ത­ര­ത്തിൽ പ­റ­ച്ചിൽ മാ­ത്ര­മു­ള്ള­വ, പ­റ­ച്ചി­ലി­നു പൂ­ര­ക­മാ­യി ചി­ത്ര­ങ്ങൾ വ­രു­ന്ന­വ, ചി­ത്ര­ങ്ങൾ­ക്കു പൂ­ര­ക­മാ­യി പ­റ­ച്ചിൽ വ­രു­ന്ന­വ എ­ന്നി­ങ്ങ­നെ അ­വ­ത­ര­ണ­രീ­തി­യെ അ­വ­ലം­ബി­ച്ചു വി­ഭ­ജി­ക്കാ­നാ­വും.

പ­റ­ച്ചിൽ മാ­ത്ര­മാ­യി വ­രു­ന്ന­വ എ­ന്ന­തിൽ ചി­ത്ര­ങ്ങൾ ഇല്ല എ­ന്നു് അർ­ത്ഥ­മി­ല്ല. ആ­ഖ്യാ­ന­ത്തിൽ­നി­ന്നു് അവ വേ­റി­ട്ടു­നിൽ­ക്കു­ന്നു എന്നേ ഉ­ദ്ദേ­ശി­ക്കു­ന്നു­ള്ളു. ഇ­ത്ത­രം ആ­ഖ്യാ­ന­ങ്ങ­ളിൽ വാ­ക്കു­കൊ­ണ്ടു തന്നെ കാ­ഴ്ച­യു­ടെ അ­നു­ഭ­വം പ്ര­ദാ­നം ചെ­യ്യു­വാ­നു­ള്ള ശ്രമം കാ­ണാ­നാ­കും.

“ക­ഴു­ത്തിൽ വെ­ള്ളി നി­റ­ത്തിൽ ചങ്ങല പോ­ലു­ള്ള ചെയ്ൻ, ഒരു ക­യ്യിൽ സ്റ്റീൽ കൈവള, മ­റു­ക­യ്യിൽ ജ­പി­ച്ചു­കെ­ട്ടി­യ നൂൽ, നെ­റ്റി­യു­ടെ ഇ­രു­വ­ശ­ങ്ങ­ളി­ലേ­ക്കും ബ്രൗൺ ചെയ്ത മുടി, കാ­ഷ്വൽ ആയ വ­സ്ത്ര­ധാ­ര­ണ­രീ­തി, ഉറച്ച ശ­രീ­ര­പ്ര­കൃ­തി, ക്ലീൻ ഷേവ്… യു­വ­ഹൃ­ദ­യ­ങ്ങൾ­ക്കി­ട­യിൽ അ­നു­ക­ര­ണ മാ­തൃ­ക­യാ­വു­ന്ന ഒരു ‘ട്രെൻ­ഡ് മേ­ക്കർ’ പ­രി­വേ­ഷം കൂ­ടി­യു­ണ്ടു് ശ്രീ­ശാ­ന്തി­നു്” (ശ്രീ­മാൻ 2006).

ഇ­ത്ത­ര­ത്തിൽ ദൃശ്യ-​വർണ-വിതാന ശ­ബ­ളി­മ­കൊ­ണ്ടു് ബ­ഹു­മാ­ന­ങ്ങ­ളു­ള്ള ആ­വി­ഷ്ക­ര­ണ­ങ്ങ­ളും കാണാൻ ക­ഴി­യും.

ഇ­ത്ത­ര­ത്തിൽ ദൃ­ശ്യ­വ­ല്ക്കൃ­ത­മാ­യ ഭാഷ ഉ­പ­യോ­ഗി­ക്കു­ന്നി­ട­ത്തും, ബോ­ധ­ന­പ­ര­മാ­യ വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്നി­ട­ത്തും ചി­ത്ര­ങ്ങൾ ആ­ഖ്യാ­ന­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­മോ പാർ­ശ്വ­ത­ല­മോ ആ­യാ­ണു് നി­ല­കൊ­ള്ളു­ന്ന­തു്. താ­ര­ങ്ങ­ളെ അ­വ­ത­രി­പ്പി­ക്കു­മ്പോ­ഴും മ­റ്റും വർ­ണ­ചി­ത്ര­ങ്ങൾ കൊ­ടു­ക്കു­ന്നു­ണ്ടാ­വു­മെ­ങ്കി­ലും അതു് ആ­ഖ്യാ­ന­ത്തി­നു­ള്ളിൽ നി­ല­കൊ­ള്ളു­ന്നി­ല്ല. ഇ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളിൽ ക­ടും­നി­റ­ങ്ങൾ ഉ­പ­യോ­ഗി­ക്കാ­റു­ണ്ടെ­ങ്കി­ലും ബോ­ധ­ന­പ­ര­മാ­യ വി­ഷ­യാ­വ­ത­ര­ണ­ത്തിൽ പൊ­തു­വേ ഇളം നി­റ­ങ്ങ­ളാ­ണു ചി­ത്ര­ങ്ങൾ­ക്കു കാ­ണു­ന്ന­തു്. ആ­ഖ്യാ­ന­ങ്ങൾ ചി­ത്ര­ങ്ങ­ളെ­ക്കാൾ മി­ഴി­വോ­ടെ നിൽ­ക്കാൻ ഇ­ത്ത­രം അ­വ­ത­ര­ണ­രീ­തി സ­ഹാ­യി­ക്കും.

ചി­ത്ര­ങ്ങ­ളു­ടെ, അ­വ­യു­ടെ നി­റ­വും വ­ലി­പ്പ­വും സ്ഥാ­ന­വും എ­ല്ലാം അ­ട­ങ്ങു­ന്ന അ­വ­ത­ര­ണ­ത്തി­ന്റെ സ­ഹാ­യ­ത്തോ­ടെ, വി­നി­മ­യം ചെ­യ്യ­പ്പെ­ടു­ന്ന ആ­ഖ്യാ­ന­ങ്ങൾ ഉ­ണ്ടു്. ഇവിടെ പ­റ­ച്ചി­ലിൽ പൂ­രി­പ്പി­ക്കാൻ ചി­ത്ര­ങ്ങൾ ക­ട­ന്നു­വ­രു­ന്നു. അ­താ­യ­തു്, ആ­ഖ്യാ­ന­വും ചി­ത്ര­ണ­വും ചേർ­ന്നാ­ണു സം­വേ­ദ­നം സാ­ധ്യ­മാ­ക്കു­ന്ന­തു്.

“ഫി­റ്റ്ന­സ് ശാ­രീ­രി­കം മാ­ത്ര­മ­ല്ല, ആ­ത്മീ­യ­വു­മാ­ണു്. ആ­ത്മീ­യ­മാ­യ ഫി­റ്റ്ന­സാ­ണു് പ്ര­ധാ­നം. യോ­ഗ­യും സൂ­ര്യ­ന­മ­സ്ക്കാ­ര­വും പ്ര­കൃ­തി ചി­കി­ത്സ­യും ഒക്കെ ചേ­രു­മ്പോൾ കി­ട്ടു­ന്ന ഊർ­ജ്ജം.” (വനിത, ഡി­സം­ബർ 15–31, 2005)

ഇതിനു പൂ­ര­ക­മാ­യി കൊ­ടു­ക്കു­ന്ന പ­ത്മാ­സ­ന­ത്തിൽ ധ്യാ­നി­ച്ചി­രി­ക്കു­ന്ന മോ­ഹൻ­ലാ­ലി­ന്റെ വർ­ണ­ചി­ത്രം ആ­ഖ്യാ­ന­ത്തി­ലെ, ‘ആ­ത്മീ­യ­മാ­യ ഫി­റ്റ്ന­സാ­ണു് പ്ര­ധാ­നം’ എന്ന വാ­ച­ക­ത്തെ ഓർ­മി­പ്പി­ക്കു­ന്നു. അ­ദ്ദേ­ഹം ധ­രി­ച്ചി­രി­ക്കു­ന്ന നീളൻ ക­യ്യു­ള്ള അയഞ്ഞ വെ­ളു­ത്ത­വ­സ്ത്രം സ­വി­ശേ­ഷ­മാ­യ ഒ­ര­ന്ത­രീ­ക്ഷം ആ­വി­ഷ്ക­രി­ക്കു­ന്നു.

ആ­ത്മാ­വും ശ­രീ­ര­വും മ­ന­സ്സും ശ­രീ­ര­വും ത­മ്മി­ലു­ള്ള ഈ ബന്ധം അ­ഭി­മു­ഖ­ങ്ങ­ളിൽ തെ­ളി­ഞ്ഞു­വ­രു­ന്ന പു­തു­ബോ­ധ­ത്തിൽ കാണാം.

“കാലം മാ­റി­യ­തോ­ടെ ന­മ്മു­ടെ ആ­ളു­ക­ളും ഫി­റ്റ്ന­സി­നെ­പ്പ­റ്റി ബോ­ധ­മു­ള്ള­വ­രാ­യി. മറ്റു സി­നി­മ­ക­ളി­ലെ ന­ട­ന്മാ­രു­മാ­യി അവർ ന­മ്മ­ളെ താ­ര­ത­മ്യ­പ്പെ­ടു­ത്താൻ തു­ട­ങ്ങി­യ­പ്പോൾ ന­മ്മ­ളും ശ­രീ­ര­ത്തിൽ ശ്ര­ദ്ധി­ക്കാൻ തു­ട­ങ്ങി. പക്ഷേ, വർ­ക്ക്ഔ­ട്ട് തു­ട­ങ്ങി­യ­തോ­ടെ “അ­പ്പർ­ബോ­ഡി വീതി വെ­ച്ചു് വ­ലി­യൊ­രു ഫ്രെ­യി­മാ­യി… നല്ല പവർ ഉ­ണ്ടെ­ന്നു­ള്ള ഫീ­ലി­ങ് ഉ­ണ്ടാ­വാ­നും വർ­ക്ക് ഔട്ട്” സ­ഹാ­യി­ച്ചു.” (വനിത, ഡി­സം­ബർ 15–31, 2005). ഇ­ത്ത­രം ആ­ഖ്യാ­നം ഫി­റ്റ്ന­സി­നെ ശാ­രീ­രി­ക­മാ­യി തി­രി­ച്ച­റി­യു­ന്നു. ഇതിനെ സാ­ധൂ­ക­രി­ക്കാൻ നൽ­കി­യി­രി­ക്കു­ന്ന ക­റു­ത്ത സ്ലീ­സ് ബനിയൻ ധ­രി­ച്ച, ഉ­രു­ണ്ട പേ­ശി­കൾ തെ­ളി­യു­ന്ന ക­യ്യിൽ ഡം­ബൽ­സ് പി­ടി­ച്ച മ­മ്മൂ­ട്ടി­യു­ടെ ചി­ത്രം ഈ ബോ­ധ­ത്തെ ശ­ക്ത­മാ­യി­ത­ന്നെ സം­വേ­ദ­നം ചെ­യ്യു­ന്നു.

ചി­ത്ര­ങ്ങൾ­ക്കു പൂ­ര­ക­മാ­യി ആ­ഖ്യാ­നം വ­രു­ന്ന­തു് പ്ര­ധാ­ന­മാ­യും വ്യാ­യാ­മ­ത്തി­ന്റെ വിവിധ ഘ­ട്ട­ങ്ങ­ളെ പ്ര­തി­പാ­ദി­ക്കു­മ്പോ­ഴാ­ണു്.

“കാ­ലു­കൾ അ­ക­ത്തി­വെ­ച്ചു് നിൽ­ക്കു­ക. കൈകൾ നി­വർ­ത്തി മു­ക­ളി­ലേ­ക്കു് ഉ­യർ­ത്തു­ക. കാ­ലി­ന്റെ മു­ട്ടു് വ­ള­യാ­തെ കു­നി­ഞ്ഞു് ഇടതു കൈ­കൊ­ണ്ടു് വലതു കാൽ­പാ­ദ­ത്തിൽ തൊടുക. നി­വ­രു­ക. പി­ന്നെ കു­നി­ഞ്ഞു് വ­ല­തു­കൈ­കൊ­ണ്ടു് ഇടതു കാൽ­പാ­ദ­ത്തിൽ തൊടുക. നി­വ­രു­ക…” (വനിത ആ­രോ­ഗ്യം, 2002).

എ­ന്നി­ങ്ങ­നെ, പ­റ­യു­ന്ന­തി­നെ­ക്കാൾ അ­തോ­ടൊ­പ്പം കൊ­ടു­ക്കു­ന്ന ചി­ത്ര­ങ്ങൾ ആ വ്യാ­യാ­മ­മു­റ സം­വേ­ദ­നം ചെ­യ്യു­ന്നു. ചി­ത്ര­ങ്ങ­ളിൽ കാ­ണി­ക്കു­ന്ന വ്യാ­യാ­മ­ങ്ങൾ എ­ന്തി­നു­ള്ള­താ­ണു്, അവ ചെ­യ്യു­മ്പോൾ ശ്ര­ദ്ധി­ക്കേ­ണ്ട­തു് എ­ന്തെ­ല്ലാം തു­ട­ങ്ങി­യ വി­ശ­ദീ­ക­ര­ണ­ങ്ങൾ­ക്കേ വാ­ചി­ക­ഭാ­ഷ­യു­ടെ ആ­വ­ശ്യം വ­രു­ന്നു­ള്ളൂ. നല്ല ചി­ത്ര­ങ്ങ­ളു­ള്ള­തൊ­ക്കെ വാ­യി­ക്കും… എ­ന്നു് അ­ഭി­മു­ഖ­ത്തി­നി­ടെ ഒരു ആവേദക (2, പ്രിയ) പ­റ­യു­ന്നു­ണ്ടു്.

ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ങ്ങ­ളി­ലെ അ­വ­ത­ര­ണ­ങ്ങ­ളിൽ ദൃശ്യ-​വർണ-വിതാന (Layout) ത­ന്ത്ര­ങ്ങൾ വളരെ പ്ര­ധാ­ന­പ്പെ­ട്ട വി­നി­മ­യ ഉ­പാ­ധി­യാ­യി വ­രു­ന്നു­ണ്ടു്. അ­തോ­ടൊ­പ്പം­ത­ന്നെ പ­ര­മ്പ­രാ­ഗ­ത അർ­ത്ഥ­ത്തി­ലു­ള്ള ഭാ­ഷ­യും പ്ര­ധാ­ന­പ്പെ­ട്ട ഒരു റോൾ നേ­ടു­ന്നു­ണ്ടു്. ഇവിടെ ഭാഷ കേവലം മ­ല­യാ­ള­മോ ഇം­ഗ്ലീ­ഷോ അല്ല; അ­വ­യു­ടെ ‘സ­മ്യ­ക്യോ­ഗം’ ഈ വ്യ­വ­ഹാ­ര­ങ്ങ­ളിൽ കാണാം. അ­തിൽ­ത്ത­ന്നെ ഒരു സ­വി­ശേ­ഷ­ത ചൂ­ണ്ടി­ക്കാ­ണി­ക്കാ­വു­ന്ന­തു് യോഗ തു­ട­ങ്ങി­യ ഭാ­ര­തീ­യ പ­ശ്ചാ­ത്ത­ല­മു­ള്ള ഫി­റ്റ്ന­സ് ഘ­ട­ക­ങ്ങ­ളെ വി­വ­രി­ക്കു­മ്പോൾ ഇം­ഗ്ലീ­ഷ് പ്ര­യോ­ഗ­ങ്ങൾ കു­റ­ഞ്ഞ ഭാ­ഷ­യും യ­ന്ത്രാ­പ­ക­ര­ണ­ങ്ങ­ളു­ടെ­യും മ­റ്റും സ­ഹാ­യ­ത്തോ­ടു­കൂ­ടി­യു­ള്ള ഫി­റ്റ്ന­സ് പ­രി­ശീ­ല­ന മുറകൾ ആ­വി­ഷ്ക­രി­ക്കു­മ്പോൾ ഇം­ഗ്ലീ­ഷ് പ­ദ­ങ്ങ­ളും പ്ര­യോ­ഗ­ങ്ങ­ളും വാ­ക്യ­ങ്ങൾ ത­ന്നെ­യും ക­ട­ന്നു­വ­രു­ന്ന ഭാ­ഷാ­പ്ര­യോ­ഗ­രീ­തി­യും സാ­മാ­ന്യ­മാ­യി കാ­ണു­ന്നു­ണ്ടു് (വനിത, ഒ­ക്ടോ­ബർ 1–14, 2005 വനിത, ഡി­സം­ബർ 15–31, 2005).

ഇവിടെ ഉ­പ­യോ­ഗി­ക്കു­ന്ന ഭാ­ഷ­യിൽ മറ്റു വ്യ­വ­ഹാ­ര­ങ്ങ­ളി­ലെ പ­ദ­ങ്ങ­ളും പ്ര­യോ­ഗ­ങ്ങ­ളും ക­ട­ന്നു­വ­രു­ന്നു­ണ്ടെ­ങ്കി­ലും അവ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­പ­രി­സ­ര­ത്തിൽ അ­തി­ന്റേ­തു മാ­ത്ര­മാ­യ അർ­ത്ഥം നേ­ടു­ക­യും അ­ങ്ങ­നെ ഒരു പു­തു­മ­ല­യാ­ള­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു.

അ­ങ്ങ­നെ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തെ ആ­വി­ഷ്ക­രി­ക്കാ­നു­ള്ള ഉ­പാ­ധി­ക­ളെ­ല്ലാം ത­ന്നെ­യും ചേർ­ത്തു് ഫി­റ്റ്ന­സ് ഭാഷ അ­ല്ലെ­ങ്കിൽ ഫി­റ്റ്ന­സ് മ­ല­യാ­ളം എന്നു പ­റ­യു­മ്പോൾ അതു കേവലം വാമൊഴി-​വരമൊഴി രൂ­പ­ത്തി­ലു­ള്ള ഭാ­ഷ­യ­ല്ല. മ­റി­ച്ചു്, അതു വിവിധ ഇ­ന്ദ്രി­യ­ങ്ങ­ളെ ഒ­രേ­സ­മ­യം ആ­കർ­ഷി­ക്കു­ക­യും ഉ­പ­യോ­ഗി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടു്, കാ­ഴ്ച­യെ­യും രു­ചി­യെ­യും ഗ­ന്ധ­ത്തെ­യും സ്പർ­ശ­ത്തെ­യും കേൾ­വി­യെ­യും ആ­ശ്ര­യി­ച്ചു­കൊ­ണ്ടു് സൂ­ക്ഷ്മ­വും തീ­വ്ര­വു­മാ­യ ഒരു വി­നി­മ­യ ഭാ­ഷ­യാ­യി വി­ട­രു­ന്നു.

ഫി­റ്റ്ന­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ആ­നു­കാ­ലി­ക­ങ്ങ­ളിൽ വ­രു­ന്ന പ­ര­സ്യ­ങ്ങൾ ഒരു പ്ര­ത്യേ­ക വി­ഭാ­ഗ­മാ­ണു്. മറ്റു ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­മാ­തൃ­ക­കൾ വ്യാ­യാ­മ­ത്തി­നും ഭ­ക്ഷ­ണ­ക്ര­മീ­ക­ര­ണ­ത്തി­നും പ്രാ­ധാ­ന്യം കൊ­ടു­ക്കു­മ്പോൾ ‘ഭാരം കു­റ­ക്കാം വ്യാ­യാ­മം വേണ്ട! ഭ­ക്ഷ­ണ­നി­യ­ന്ത്ര­ണം വേണ്ട!’ എന്ന വ്യാ­മോ­ഹം നൽ­കു­ന്ന വാ­ക്യ­ങ്ങൾ പ­ര­സ്യ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­ന്നു. ഫി­റ്റ്ന­സ് നേ­ടി­യെ­ടു­ക്ക­ണ­മെ­ന്ന ആ­ഗ്ര­ഹ­മു­ള്ള, അലസത ഭ­രി­ക്കു­ന്ന­വർ­ക്കു നേ­രെ­യു­ള്ള­താ­ണു് ഈ ക­ച്ച­വ­ട­ക്ക­ണ്ണു് (മാ­തൃ­ഭൂ­മി ആ­രോ­ഗ്യ­മാ­സി­ക, മാർ­ച്ച് 2007).

വി­പ­ണി­യു­ടെ ആ­വ­ശ്യ­ങ്ങൾ­ക്ക­നു­സൃ­ത­മാ­യാ­ണു പ­ര­സ്യ­ങ്ങൾ രൂ­പീ­കൃ­ത­മാ­വു­ന്ന­തു് എ­ന്ന­തി­നാൽ അ­വ­യി­ലെ വി­പ­ണ­ന­ത­ന്ത്ര­ങ്ങൾ വ്യ­ക്ത­മാ­ണു്. എ­ന്നാൽ പ­ര­സ്യ­ങ്ങൾ അ­ല്ലാ­തെ­യു­ള്ള ഫി­റ്റ്ന­സ് ആ­വി­ഷ്കാ­ര­ങ്ങ­ളി­ലും വി­പ­ണ­ന­ത­ന്ത്രം (ബോ­ധ­പൂർ­വം?) പ്ര­യോ­ഗി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ആ­ഖ്യാ­ന­ങ്ങ­ളും ചി­ത്ര­ങ്ങ­ളും എ­ല്ലാം പ­ല­പ്പോ­ഴും വ്യ­ക്ത­മാ­യി വി­പ­ണി­യു­ടെ സൂ­ച­ന­കൾ ത­രു­ന്നു­ണ്ടു്. ഫി­റ്റ്ന­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു­വ­രു­ന്ന അ­വ­ത­ര­ണ­ങ്ങ­ളിൽ വിപണി ഏ­റ്റ­വും കൃ­ത്യ­മാ­യി ഇ­ട­പെ­ടു­ന്ന­തു വ്യാ­യാ­മ­ത്തി­നു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളു­ടെ മേ­ഖ­ല­യി­ലാ­ണു്. ന­ട­ത്തം നല്ല വ്യാ­യാ­മ­മാ­ണു് എന്നു പ­റ­യു­ന്ന­തി­നോ­ടൊ­പ്പം സ­മ­യ­മി­ല്ലാ­ത്ത­വർ­ക്കു് ട്രേ­ഡ് മിൽ വാ­ങ്ങി­യാൽ വീ­ട്ടിൽ വെ­ച്ചു് (ടി. വി. ക­ണ്ടു­കൊ­ണ്ടു് പാ­ട്ടു കേ­ട്ടു­കൊ­ണ്ടു്) ന­ട­ക്കാം എന്നു പ­റ­യു­ക­യോ അ­ത്ത­രം ചി­ത്ര­ങ്ങൾ കൊ­ടു­ക്കു­ക­യോ ചെ­യ്യു­മ്പോൾ ന­ട­ത്തം എ­ന്ന­തു്, നാലു ചു­വ­രു­കൾ­ക്കു­ള്ളിൽ സം­ഭ­വി­ക്കാ­വു­ന്ന സം­ഭ­വി­ക്കേ­ണ്ട ഒ­ന്നാ­യി മാ­റു­ന്നു. ഇ­തോ­ടൊ­പ്പം തന്നെ ഫി­റ്റ്ന­സി­നെ സൗ­ന്ദ­ര്യം, ഫാഷൻ എ­ന്നി­വ­യെ­ല്ലാ­മാ­യി ബ­ന്ധി­പ്പി­ക്കു­മ്പോൾ സൗ­ന്ദ­ര്യ­വർ­ദ്ധ­ക വ­സ്തു­ക്ക­ളു­ടെ­യും പുതിയ വ­സ്ത്ര­വൈ­വി­ധ്യ­ങ്ങ­ളു­ടെ­യും പ്ര­ദർ­ശ­ന ശാ­ല­യാ­യി അ­വ­ത­ര­ണ­ങ്ങ­ളും ലോ­ക­വും മാ­റു­ന്നു.

ഫി­റ്റ്ന­സ് അ­വ­ത­ര­ണ­ങ്ങ­ളോ­ട­നു­ബ­ന്ധി­ച്ചു ചി­ത്രീ­ക­രി­ക്ക­പ്പെ­ടു­ന്ന ശരീരം, മാ­റു­ന്ന ശ­രീ­ര­ബോ­ധ­ത്തെ­ക്കൂ­ടി പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­താ­യി കാണാം. ശരീരം മൂ­ടി­വെ­ക്കാ­നു­ള്ള­ത­ല്ലെ­ന്നും കാ­ണാ­നും കാ­ണി­ക്കാ­നു­ള്ള­താ­ണെ­ന്നു­മു­ള്ള പുതു ബോധം ഇ­തി­ലൂ­ടെ ഉ­ണ്ടാ­യി­വ­രു­ന്നു­ണ്ടു്. ഇവിടെ സ്ത്രീ­ക­ളു­ടെ ചി­ത്ര­ങ്ങ­ളാ­ണു് ഏറെ പ്ര­ദർ­ശ­ന­പ­ര­ത പ്ര­ക­ടി­പ്പി­ക്കു­ന്ന­തു് എ­ന്ന­തു വിപണന ത­ന്ത്ര­ത്തി­ന്റെ­യും ഉപഭോഗ സം­സ്കാ­ര­ത്തി­ന്റെ­യും ഭാ­ഗ­മാ­യ ആ­സ്വാ­ദ­ന ത­ല­ത്തെ കു­റി­ക്കു­ന്നു. പ­ര­സ്യ­ങ്ങൾ ഇ­തി­ന്റെ പ്ര­ത്യ­ക്ഷ ഇ­ട­ങ്ങ­ളാ­ണു്.

പ്ര­കൃ­തി­യു­ടെ ചി­ത്ര­ങ്ങൾ ഫി­റ്റ്ന­സ് അ­വ­ത­ര­ണ­ങ്ങ­ളിൽ വളരെ കു­റ­ച്ചു­മാ­ത്ര­മാ­ണു ക­ട­ന്നു­വ­രു­ന്ന­തു്. രാ­വി­ലെ ന­ട­ക്കു­ന്ന­തു ന­ല്ല­താ­ണെ­ന്നും തു­റ­സ്സാ­യ സ്ഥ­ല­ത്തു ശു­ദ്ധ­വാ­യു ശ്വ­സി­ച്ചു വ്യാ­യാ­മം ചെ­യ്യു­ന്ന­തു ന­ല്ല­താ­ണെ­ന്നും മ­റ്റും പ­റ­യു­മ്പോൾ വളരെ ചു­രു­ക്കം ഇ­ട­ങ്ങ­ളിൽ പ്ര­കൃ­തി­യു­ടെ ദൃ­ശ്യം വ­രു­ന്നു­ണ്ടു്. എ­ന്നാൽ അ­തു­ത­ന്നെ മ­നു­ഷ്യ­നിർ­മ്മി­ത ലോ­ണു­ക­ളു­ടെ­യും ‘ഗാർ­ഡ­നു’ക­ളു­ടെ­യും ചി­ത്ര­മാ­ണു്. വ്യാ­യാ­മം, അതു ന­ട­ത്ത­മാ­യാൽ പോലും നാലു ചു­വ­രു­കൾ­ക്കു­ള്ളിൽ ന­ട­ത്താ­മെ­ന്ന ഒ­ര­റി­വു് ഇവ നൽ­കു­ന്നു­ണ്ടു്.

ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ ക­ച്ച­വ­ട താ­ത്പ­ര്യ­ങ്ങൾ മറ്റു താ­ത്പ­ര്യ­ങ്ങ­ളോ­ടൊ­പ്പം പ­ഠി­ച്ചെ­ങ്കിൽ മാ­ത്ര­മേ ആ വ്യ­വ­ഹാ­ര­ത്തെ­ക്കു­റി­ച്ചു സ­ങ്കീർ­ണ്ണ­ബോ­ധം ഉ­ണ്ടാ­കു­ക­യു­ള്ളൂ. അ­തി­നു­ള്ള ആ­ദ്യ­പ­ടി­യാ­യി അ­തി­ന്റെ വ്യ­ത്യ­സ്ത ത­ല­ങ്ങ­ളെ­ക്കു­റി­ച്ചു ധാ­രാ­ളം വി­വ­ര­ണാ­ത്മ­ക പ­ഠ­ന­ങ്ങൾ ഉ­ണ്ടാ­കേ­ണ്ട­തു­ണ്ടു്. അ­ത്ത­രം വി­വ­ര­ണാ­ത്മ­ക പ­ഠ­ന­ങ്ങ­ളു­ടെ തു­ട­ക്കം മാ­ത്ര­മാ­യി ഈ ലേ­ഖ­ന­ത്തെ പ­രി­ഗ­ണി­ച്ചാൽ മതി.

ഉ­പ­സം­ഹാ­രം

സമൂഹം-​വ്യവഹാരം-ഭാഷ എ­ന്നി­വ പ­ര­സ്പ­രം നിർ­മ്മി­ക്കു­ന്നു. മാ­റു­ന്ന ലോ­ക­ക്ര­മ­ത്തി­ന­നു­സ­രി­ച്ചു സ­മൂ­ഹ­ത്തിൽ വ­രു­ന്ന മാ­റ്റം പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ സൃ­ഷ്ടി­ക്കും. പു­തു­വ്യ­വ­ഹാ­ര­ങ്ങൾ ഭാ­ഷ­യു­ടെ­യും സ­മൂ­ഹ­ത്തി­ന്റെ­യും പ­രി­ണാ­മ­ത്തി­നും കാ­ര­ണ­മാ­കു­ന്നു­ണ്ടു്. പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളെ ഉൾ­ക്കൊ­ള്ളാ­നു­ള്ള ക­ഴി­വാ­ണു ഭാ­ഷ­യു­ടെ വ­ളർ­ച്ച­ക്കു മാ­ന­ദ­ണ്ഡം. ഭാ­ഷ­യു­ടെ ഈ ശക്തി തി­രി­ച്ച­റി­യു­ക­യും ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തെ ആ­സ്പ­ദ­മാ­ക്കി വ്യ­വ­ഹാ­ര­വും സ­മൂ­ഹ­വും ഭാ­ഷ­യും ത­മ്മി­ലു­ള്ള ബന്ധം അ­ട­യാ­ള­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു ഇവിടെ പ­ഠ­ന­ത്തിൽ തെ­ളി­ഞ്ഞ പ്ര­ധാ­ന വ­സ്തു­ത­കൾ ഇ­വ­യാ­ണു്:

  1. ഓരോ വ്യ­വ­ഹാ­ര­വും ഭാ­ഷ­യിൽ ത­ന്നി­ട­ങ്ങൾ സൃ­ഷ്ടി­ക്കു­ന്നു. മറ്റു വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ പ്ര­യോ­ഗ­ങ്ങ­ളെ­ക്കൂ­ടി സ്വാം­ശീ­ക­രി­ച്ചു് ഓരോ വ്യ­വ­ഹാ­ര­വും സ്വ­ന്തം ഭാഷ വി­ക­സി­പ്പി­ക്കു­ന്നു.
  2. ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ത്തി­ന്റെ വ്യാ­പ­ന­ത്തി­നു വി­ദ്യാ­ഭ്യാ­സം, സാ­മൂ­ഹി­ക ബ­ന്ധ­ങ്ങൾ, ജ­ന­പ്രി­യ ആ­നു­കാ­ലി­ക­ങ്ങൾ എ­ന്നി­വ പ­ങ്കു­വ­ഹി­ക്കു­ന്നു­ണ്ടു്. ഈ മേ­ഖ­ല­ക­ളിൽ സ­മ്പർ­ക്ക­മി­ല്ലാ­ത്ത­വ­രാ­ണു് ഫി­റ്റ്ന­സ് എന്നു കേൾ­ക്കാ­ത്ത­വർ.
  3. ശ­രീ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു് ഫി­റ്റ്ന­സ് പൊ­തു­ബോ­ധ­ത്തിൽ ക­ട­ന്നു­വ­രു­ന്ന­തെ­ങ്കി­ലും അ­തി­ന്റെ മാ­ന­സി­ക സാ­മൂ­ഹ്യ­ത­ലം കൂടി പലരും തി­രി­ച്ച­റി­യു­ന്നു­ണ്ടു്. പ­ര­മ്പ­രാ­ഗ­ത ബോ­ധ­ത്തിൽ­നി­ന്നു വ്യ­ത്യ­സ്ത­മാ­യി മാനസിക-​ശാരീരിക ആ­രോ­ഗ്യ­ങ്ങൾ പ­ര­സ്പ­രം ഫി­റ്റ്ന­സ് സ­ങ്ക­ല്പ­ത്തിൽ ഇടം നേ­ടു­ന്നു.
  4. ഫി­റ്റ്ന­സ് പലതരം ഉ­ണ്ടെ­ന്നും ഓരോ മേ­ഖ­ല­ക്കും ആ­വ­ശ്യ­മാ­യ ഫി­റ്റ്ന­സ് വ്യ­ത്യ­സ്ത­മാ­ണെ­ന്നും പൊ­തു­വേ അം­ഗീ­ക­രി­ക്കു­ന്നു. ദൈ­നം­ദി­ന ജീ­വി­താ­നു­ഭ­വ­മാ­യി ഫി­റ്റ്ന­സി­നെ സ്വാം­ശീ­ക­രി­ക്കു­ക­യും സാർ­വ­ലൗ­കി­ക ഫി­റ്റ്ന­സി­നെ നി­രാ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു, അ­ഭി­മു­ഖ­ത്തി­ലെ ആ­ഖ്യാ­ന­ങ്ങൾ. പ­രി­ചി­ത­രാ­യ ആ­ളു­ക­ളെ ഫി­റ്റ്ന­സി­ന്റെ മാ­തൃ­ക­യാ­യി കാ­ണി­ക്കു­ന്ന­തും ഇ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു്.
  5. സ്വ­കാ­ര്യ ഇ­ട­ങ്ങ­ളിൽ ആ­സ്വ­ദി­ക്കു­ന്ന ഒ­ന്നു് പൊ­തു­സ­മൂ­ഹ­ത്തി­ലെ­ത്തു­മ്പോൾ അ­ശ്ലീ­ല­മാ­ണു് എന്നു പ­റ­യു­ന്ന­ത­ര­ത്തി­ലു­ള്ള യാ­ഥാ­സ്ഥി­തി­ക അ­ധി­കാ­ര­ഘ­ട­ന­യു­ടെ ഇ­ട­പെ­ടൽ ഫി­റ്റ്ന­സ് വ്യ­വ­ഹാ­ര­ങ്ങ­ളി­ലും കാണാം. ലൈം­ഗി­ക­ത­യു­മാ­യു­ള്ള ഫി­റ്റ്ന­സി­ന്റെ ബന്ധം മ­റ­യ്ക്ക­പ്പെ­ടു­ന്ന­തു് ഇ­ത്ത­ര­ത്തി­ലാ­ണു്.
  6. ആ­നു­കാ­ലി­ക­ങ്ങ­ളിൽ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന ഫി­റ്റ്ന­സ്, ആ­ഖ്യാ­ന­മാ­തൃ­ക­ക­ളിൽ വൈ­വി­ധ്യം പു­ലർ­ത്തു­ന്നു.
  7. ഫി­റ്റ്ന­സ് വ്യ­വ­ഹാ­രം അ­തി­ന്റെ സ്വ­രൂ­പം ആർ­ജ്ജി­ക്കു­ന്ന­തു് ആ­രോ­ഗ്യം, ഭ­ക്ഷ­ണം, സൗ­ന്ദ­ര്യം, ഫാഷൻ, ലൈം­ഗി­ക­ത തു­ട­ങ്ങി­യ­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­യും അവയെ സ്വാ­ധീ­നി­ച്ചു­കൊ­ണ്ടു­മാ­ണു്. ശ­രീ­ര­വി­ഷ­യ­മാ­യ എ­ന്തും ഫി­റ്റ്ന­സി­നെ കു­റി­ക്കു­ന്നു എന്ന ചിന്ത ആ­നു­കാ­ലി­ക­ങ്ങ­ളി­ലെ ഫി­റ്റ്ന­സ് അ­വ­ത­ര­ണ­ങ്ങൾ മു­ന്നോ­ട്ടു­വെ­ക്കു­ന്നു.
  8. സ­മൂ­ഹ­ത്തി­ന്റെ പൊതു ബോ­ധ­ത്തി­ലും പൊ­തു­വ്യ­വ­ഹാ­ര­ങ്ങ­ളി­ലും ഫാ­ഷ­നും സൗ­ന്ദ­ര്യ­വും ലൈം­ഗി­ക­ത­യും ഫി­റ്റ് ന­സു­മാ­യി ഇ­നി­യും ക­ണ്ണി­ചേർ­ക്ക­പ്പെ­ടു­ന്ന­തേ­യു­ള്ളൂ.
  9. ഫി­റ്റ്ന­സ് ഭാഷ മ­ല­യാ­ളം എ­ന്ന­തു കേവലം വാ­ചി­ക­മാ­യ ഒ­ന്ന­ല്ല. ചി­ത്ര­ങ്ങ­ളും നി­റ­ങ്ങ­ളും അ­വ­യു­ടെ സം­യോ­ജ­ന­വും രൂ­പ­ക­ല്പ­ന­യും എ­ല്ലാ­മ­ട­ങ്ങി­യ അ­വ­ത­ര­ണ­രീ­തി­യാ­ണു്.
  10. ഫി­റ്റ്ന­സ്, സം­വേ­ദ­ന­ക്ര­മ­ത്തിൽ വ്യ­വ­ഹാ­ര­ത്തെ ആ­വി­ഷ്ക­രി­ക്കാ­നു­ള്ള ഉ­പാ­ധി­ക­ളെ­ല്ലാം ചേർ­ത്തു് ഫി­റ്റ്ന­സ് മ­ല­യാ­ളം എന്നു വി­ളി­ക്കു­മ്പോൾ അതു കേവലം വാമൊഴി-​വരമൊഴിഭേദം വി­ട്ടു്, സർവ ഇ­ന്ദ്രി­യ­ങ്ങ­ളെ­യും തൃ­പ്തി­പ്പെ­ടു­ത്തു­ക­യും വി­നി­യോ­ഗി­ക്കു­ക­യും ചെ­യ്യു­ന്ന ശ­ക്ത­മാ­യ ഒരു വി­നി­മ­യ ഭാ­ഷ­യാ­യി മാ­റു­ന്നു.
  11. ഫി­റ്റ്ന­സി­ന്റെ ആ­വി­ഷ്ക­ര­ണ­ത്തിൽ ക­ട­ന്നു­വ­രു­ന്ന പ്ര­തി­ലോ­മ­സ്വ­ഭാ­വ­ങ്ങ­ളെ വി­പ­ണ­ന­ത­ന്ത്ര­ങ്ങ­ളും ഉ­പ­ഭോ­ഗ­മ­ന­സ്ഥി­തി­യും സ­ങ്കു­ചി­ത­ത്വ­വും—പഠനം തി­രി­ച്ച­റി­യു­ന്നു.

സ­മൂ­ഹ­ത്തിൽ മ­ധ്യ­വർ­ഗ­വ­ത്ക­ര­ണം ശ­ക്ത­മാ­യി­ത്ത­ന്നെ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ഈ അ­വ­സ­ര­ത്തിൽ പു­തു­വ്യ­വ­ഹാ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പഠനം വിവിധ മാ­ന­ങ്ങൾ നേ­ടു­ന്നു­ണ്ടു്. ഒ­രൊ­റ്റ പ­ഠ­നം­കൊ­ണ്ടു് ഇ­വ­യെ­ല്ലാം പ്ര­ക­ട­മാ­ക്കാ­നാ­വി­ല്ല. ഇ­ത്ത­രം വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ വ്യാ­പ്തി. ബ­ഹു­വൈ­ജ്ഞാ­നി­ക­മാ­യ കാ­ഴ്ച­പ്പാ­ടി­ലൂ­ടെ ഓരോ വ്യ­വ­ഹാ­ര­ത്തെ­യും, അ­തി­ന്റെ വി­വി­ധ­ത­ല­ങ്ങ­ളെ­യും സ്പർ­ശി­ച്ചു­കൊ­ണ്ടു് അ­പ­ഗ്ര­ഥി­ക്കു­ക എ­ന്ന­താ­ണു് പോം­വ­ഴി. അ­ത്ത­രം പ­ഠ­ന­ങ്ങ­ളു­ടെ ക്രോ­ഡീ­ക­ര­ണ­ത്തി­ലൂ­ടെ സമൂഹ ഭാ­ഷാ­വ്യ­വ­സ്ഥ­യും പ­രി­ണാ­മ­വും അ­ട­യാ­ള­പ്പെ­ടു­ത്താൻ സാ­ധി­ക്കും.

images/scaria-zacharia.jpg
ഡോ. സ്ക­റി­യാ സ­ക്ക­റി­യ

ഫി­റ്റ്ന­സ് മ­ല­യാ­ള­ത്തെ­ക്കു­റി­ച്ചു ശ്രീ­ശ­ങ്ക­രാ­ചാ­ര്യ സർ­വ­ക­ലാ­ശാ­ല­യിൽ എം. ഫിൽ. ത­ല­ത്തിൽ ഡോ. സ്ക­റി­യാ സ­ക്ക­റി­യ യുടെ മാർ­ഗ്ഗ­നിർ­ദ്ദേ­ശ­ത്തിൽ ന­ട­ത്തി­യ ഗ­വേ­ഷ­ണ­പ­ഠ­ന­ത്തി­ന്റെ സം­ഗ്ര­ഹ­മാ­ണു് ഈ ലേഖനം. മൂ­ല­പ്ര­ബ­ന്ധ­ത്തിൽ ആ­നു­കാ­ലി­ക­ങ്ങ­ളിൽ­നി­ന്നു­ള്ള ധാ­രാ­ളം പ­ര­സ്യ­ങ്ങ­ളും ലേ­ഖ­ന­ങ്ങ­ളും ഉ­പാ­ദാ­ന­ങ്ങ­ളാ­യി ചേർ­ത്തി­രു­ന്നു. പ്ര­സ­ക്ത­മാ­യ മറ്റു പല ക­ണ­ക്കു­ക­ളും പ­ട്ടി­ക­യാ­യി ചേർ­ത്തി­ട്ടു­ണ്ടു്. സ്ഥ­ല­പ­രി­മി­തി­മൂ­ലം അ­വ­യെ­ല്ലാം ഇവിടെ ഒ­ഴി­വാ­ക്കു­ന്നു.

ഗ്ര­ന്ഥ­സൂ­ചി
  • ഗി­രീ­ഷ്, പി. എം., 2001, ഭാ­ഷ­യും അ­ധി­കാ­ര­വും, പാ­പ്പി­യോൺ, കോ­ഴി­ക്കോ­ടു്. ജോസഫ് സ്ക­റി­യ, 1996, പ­ഴ­ശ്ശി­രേ­ഖ­ക­ളി­ലെ വ്യ­വ­ഹാ­ര മാ­തൃ­ക­കൾ, (ഗ­വേ­ഷ­ണ­പ്ര­ബ­ന്ധം, എം. ജി. യൂ­ണി­വേ­ഴ്സി­റ്റി, കോ­ട്ട­യം).
  • രാ­ജ­രാ­ജ­വർ­മ, എ. ആർ., 1989, സാ­ഹി­ത്യ­സാ­ഹ്യം. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി, തൃ­ശ്ശൂർ
  • രാ­ജ­രാ­ജ­വർ­മ, എ. ആർ., 2000, മിഷേൽ ഫൂ­ക്കോ വർ­ത്ത­മാ­ന­ത്തി­ന്റെ ച­രി­ത്രം, കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, തി­രു­വ­ന­ന്ത­പു­രം.
  • ര­വീ­ന്ദ്രൻ, പി. പി., 1998, മിഷേൽ ഫു­ക്കോ വർ­ത്ത­മാ­ന­ത്തി­ന്റ ച­രി­ത്രം, കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, തി­രു­വ­ന­ന്ത­പു­രം.
  • Abdul Latheef, A. (Dr.), Antony, A. M., (Dr.), Devakumar, K. V., Balagopalan, P. K., Hussain, K. P., 2005 Introduction to Physical Education for training colleges, Pub. Dr. A. M. Antony, Nilambur, Kerala.
  • Barbara Johnstone 2002 Discourse analysis, Black Well Publishers, USA.
  • Barker Chris & A Galasinski Dariusz, 2001 Cultural Studies and Discourse analysis.
  • Dialogue on Language, Sage publishers, London.
  • Bignell Jonathan 1997 Media Semiotics An introduction, Manchester University Press, New York.
  • Cobley Paul (ed.) 2001 The Routledge Companian to Semiotics and Linguistics, Routledge, London, During.
  • Simon (ed.) 1995 The Cultural Studies Reader, Routledge, London.
  • Philips Louise & Jorgenson. W. Marrianne 2002 Discourse Analysis as theory and methods, Sage Publishers, London.
കു­റി­പ്പു­കൾ

[1] Discourse mearly means actual instances of communication in the medium of language (Barbara Johnstone, 2002).

[2] People’s generalization about language are made on the basis of the discourse they paricipate in… people apply what they already know is creating and interpreting new discourse. (Barbara Johnstone, 2002).

[3] Discourse… a social construction of reality, a form of knowledge. (Norman Fairclough, 1995).

[4] “സാ­മൂ­ഹി­ക­ത­യാൽ നിർ­ണ­യി­ക്ക­പ്പെ­ടു­ന്ന ഭാ­ഷാ­പ്ര­യോ­ഗ­മാ­ണു് വ്യ­വ­ഹാ­രം. അതു് വെ­റു­മൊ­രു ഭാ­ഷാ­പ്ര­യോ­ഗ­മ­ല്ല. കാരണം ഭാഷ സാ­മൂ­ഹി­കോ­പ­ന്ന­വും സാ­മൂ­ഹി­ക­പ്ര­ക്രി­യ­യും ആ­കു­ന്നു. ഭാ­ഷേ­ത­ര­മാ­യ മ­റ്റു­ചി­ല വ­സ്തു­ത­ക­ളെ­പ്പോ­ലെ ഭാ­ഷ­യും സാ­മൂ­ഹി­ക­സ്വ­ഭാ­വ­ത്തെ ഉൾ­ക്കൊ­ള്ളു­ന്നു. വ്യ­വ­ഹാ­ര­ത്തി­ലെ സാമൂഹികവ്യവസ്ഥകൾ-​സാമൂഹിക സാ­ഹ­ച­ര്യം, സാ­മൂ­ഹി­ക­സ്ഥാ­പ­നം, മൊ­ത്തം സമൂഹം എ­ന്നി­ങ്ങ­നെ മൂ­ന്നു ത­ല­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടു്” (ഗി­രീ­ഷ്, പി. എം., 2001).

[5] കൂ­ടു­തൽ വി­വ­ര­ങ്ങൾ­ക്കു് ബാർബറ ജോൺ­സ്റ്റൻ 2002 നോ­ക്കു­ക.

[6] പൊൻ­കു­ന്നം വർ­ക്കി­യു­ടെ കഥ, “അ­ച്ച­ന്റെ വെ­ന്തീ­ഞ്ഞ ഇന്നാ”.

[7] പ­ര­സ്യം, പ്ര­സ്റ്റീ­ജ് കി­ച്ചൻ വെയർ.

[8] ഈ­സ്റ്റേൺ ര­സ­പ്പൊ­ടി. പ­ര­സ്യം.

[9] പ­ര­സ്യം, ആയുഷ് ഷാംപൂ.

[10] ഏ. ആർ. രാ­ജ­രാ­ജ­വർ­മ, 2000: 279.

[11] ഏ. ആർ. രാ­ജ­രാ­ജ­വർ­മ, 1989: 15.

[12] പ­ന­ച്ചി, ഭാ­ഷാ­പോ­ഷി­ണി, 2007 ജ­നു­വ­രി, പു­സ്ത­കം 30, ലക്കം 8.

[13] അ­ശ്ലീ­ല­ത്തി­ന്റെ അ­തി­പ്ര­സ­രം: ലൈം­ഗി­ക പാ­ഠ്യ­പ­ദ്ധ­തി വി­വാ­ദ­ത്തിൽ, വാർ­ത്ത, പുറം 12, മാ­തൃ­ഭൂ­മി ദി­ന­പ്പ­ത്രം, ഫെ­ബ്രു­വ­രി 12, 2007.

[14] മാ­റ്റാ­ത്തി, സാ­റാ­ജോ­സ­ഫ്, 2003, പുറം 105-6 ബി. നോ­ട്ട്ബു­ക്ക് (സിനിമ, 2006).

ഹേന ച­ന്ദ്രൻ
images/henachandran.jpg

ഗ­ണി­ത­ശാ­സ്ത്ര­ത്തിൽ ക്രൈ­സ്റ്റ് കോ­ളേ­ജിൽ നി­ന്നു് ബി­രു­ദം. പി ജി സെ­ന്റ­റിൽ­നി­ന്നു് മ­ല­യാ­ള­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം. കാലടി ശ്രീ­ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത­സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നു് എം ഫിൽ, പി­എ­ച്ച്ഡി ബി­രു­ദ­ങ്ങൾ.

എംഫിൽ പ്ര­ബ­ന്ധം: ഫി­റ്റ്നെ­സ് മ­ല­യാ­ളം.

ഗവേഷണ മാർ­ഗ്ഗ­ദർ­ശി: ഡോ. സ്ക­റി­യ സ­ക്ക­റി­യ.

പി­എ­ച്ഡി പ്ര­ബ­ന്ധം: പ­ദ­സ­ങ്ക­ല്പ­നം സ­മ­കാ­ലി­ക മ­ല­യാ­ള­ത്തിൽ: സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വും.

ഗ­വേ­ഷ­ണ­മാർ­ഗ്ഗ­ദർ­ശി:ഡോ. എൻ. അ­ജ­യ­കു­മാർ.

നി­ല­വിൽ മ­ല­യാ­ള­സി­നി­മാ മേ­ഖ­ല­യിൽ പ്ര­വർ­ത്തി­ക്കു­ന്നു. (ഫീ­ച്ചർ ഫി­ലി­മു­ക­ളിൽ അ­ഭി­ന­യം, ഷോർ­ട്ട് ഫി­ലി­മു­ക­ളിൽ സ്ക്രി­പ്റ്റ്, സം­വി­ധാ­നം, അ­ഭി­ന­യം)

ഭർ­ത്താ­വ്: കർ­ണാ­ട­ക സ്വ­ദേ­ശി ഡോ. ബി. പി. അ­ര­വി­ന്ദ (റി­ട്ട­യേർ­ഡ് അ­ധ്യാ­പ­കൻ ക്രൈ­സ്റ്റ് കോ­ളേ­ജ്)

മക്കൾ: ആതിര പ­ട്ടേൽ, ആ­ദി­ത്യ പ­ട്ടേൽ.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/henachandran@oksbi.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Fitness Malayalam (ml: ഫി­റ്റ്ന­സ് മ­ല­യാ­ളം).

Author(s): Hena Chandran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Hena Chandran, Fitness Malayalam, ഹേന ച­ന്ദ്രൻ ഫി­റ്റ്ന­സ് മ­ല­യാ­ളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 2, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Laundress, a painting by Jean-​Baptiste Greuze (1725–1805). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.