ലില്ല നാം ചൊല്ലും വിഷാദം!
ആരോ വിമൂഢൻ കിനാവിൽ നുകർന്നോ-
രമൃതകണികയെത്തെറ്റായ്
പേരിട്ടു പോരാത്ത പോരായ്മയൊക്കെ-
ച്ചുമത്തിക്കൊടും വിഷമാക്കി.
ചുറ്റുമിരമ്പും പ്രലോഭനശ്രേണി ത-
ന്നുത്സവോന്മാദം വിഴുങ്ങി
ചക്രവാളത്തെത്തകർക്കാൻ, തുടിക്കും
തരംഗതാളത്തെത്തളയ്ക്കാൻ.
മിഥ്യാഭ്രമം പൂണ്ടടങ്ങാത്ത ചെമ്പൻ-
കുതിരയായിക്കുതികൊൾകെ
നിൽക്കൂ, നിൽക്കൂ! തെല്ലു മൗനം ഭജിച്ചീ
കരിമ്പാറമേൽ വന്നിരിക്കൂ!
നീലയവനികയ്ക്കിപ്പുറം നിൽക്കേ-
യശാന്തമാം കൺമിഴി പൂട്ടൂ,
തെന്നിത്തെറിക്കും ഹൃദയദലങ്ങളെ
കൂപ്പുകൈ ചേർന്നൊന്നമർത്തൂ,
ചെല്ലച്ചിറകിട്ടടിക്കും സ്മൃതികളെ
താഴിട്ടുപൂട്ടിത്തളയ്ക്കൂ,
നോക്കൂ മഹാശൂന്യഗംഭീരമിച്ചിത്ര-
മെത്ര മഹോന്നതം മുന്നിൽ!
ഇല്ലാ പിറകിൽ, പിറകോട്ടു തള്ളി-
ക്കുതിച്ചു പിന്നിട്ട വഴിയിൽ
ആദിയുഗങ്ങൾക്കുമപ്പുറം പൂത്തപൊൻ-
താമര വീശും വെളിച്ചം;
എങ്ങോ വിദൂരഗ്രഹങ്ങളിൽ പോയ്മറ-
ഞ്ഞൂഴിയെ നിർദ്ധനയാക്കീ…
നേരിൽ മുഖംനോക്കി സ്വച്ഛസ്മിതത്തോടെ
നിൽക്കുകയാണു നാമെന്നും
തീരങ്ങളില്ലാ സമുദ്രം-യുഗാന്ത്യ-
പ്രളയ-മെങ്ങെന്നു ചോദിപ്പൂ.
ആഴിക്കയങ്ങളിൽ നിർവൃതിക്കായ് തിര-
ക്കമ്പനം നോക്കി നാം നിൽക്കേ
അണ്ഡകടാഹത്തിനായിരം ജാലക-
പ്പാളിയിലൊന്നു തുറക്കും…
പാത കണ്ടെത്തിപ്പിടിച്ചു
പേരിട്ടു നീട്ടിപ്പറഞ്ഞു നിങ്ങൾക്കായ്
പരിചിതമാക്കുക വയ്യാ!
പെയ്തൊഴിഞ്ഞാലും കരിങ്കാറു മായാ-
ത്തൊരംബരം പോലെ ഞാൻ കാൺമൂ
അല്ലാ, നിറഞ്ഞ നിശ്ശബ്ദത, ശൂന്യത
സാകാരമായതു പോലെ!
ഹാ, ഹാ! മഹാശൂന്യഗംഭീരമിച്ചിത്ര-
മെത്ര മഹോന്നതം മുന്നിൽ!
മോക്ഷത്തിനേകമാം പാതയിതല്ലാതെ
മറ്റേത്?-ഞാനറിവീല
കണ്ണീരിനെന്തൊരുപ്പെന്നൊ,
മാറ്റുരച്ചാലുടൻ കത്തിപ്പടർന്നുയർ-
ന്നീ വിശ്വമാകെയെരിക്കും!”-
എന്തൊരഭൗമമാം ഗൗരവമാണാർക്കു-
മാത്മദുഃഖങ്ങളുരയ്ക്കേ!
നാർത്തി പെരുത്ത മദത്താൽ
തൃഷ്ണകൾ ദർഭക്കരുംതുമ്പിലുന്മത്ത-
മസ്തകം തല്ലിയാടുന്നൂ
[1] ഗ്രീഷ്മാഗ്നിയെപ്പെറ്റ ഗർഭഗൃഹത്തിലെ-
ച്ചൂളയിൽ വേവുന്ന ഭൂമി
വീണ്ടും പുനർജ്ജന്മതാരുണ്യ മോഹ-
വിമൂർച്ഛയാൽ വിത്തു പാകുന്നൂ.
മഞ്ഞയാണെൻ നിറം ഞെട്ടറ്റ സ്വർണ്ണ-
പർണ്ണങ്ങൾ കൊഴിയുന്ന കാലം
ചൂടിൽ പിറന്നതേ ചൂടിൽ മരിക്കുമീ
വേനലിന്നെന്തുണ്ടു ദുഃഖം?
എന്റെ വിഷാദമരുമയായ് കെട്ടി-
പ്പൊതിഞ്ഞെന്റെ മാറിലൊതുക്കീ
തീർത്ഥാടനത്തിന്നു പോകവേ ഹൃത്തിൽ
കരയുവാനെന്തിരിക്കുന്നൂ?
പോര, പോരായിരം പുണ്യസ്മിതങ്ങളെ
പോറ്റും വിഷാദ തമസ്സേ!
എന്നിൽ നിറയൂ, നിറഞ്ഞെന്റെ സർവ്വ-
സിരയിലും തേങ്ങിപ്പടരൂ!
മഞ്ഞിൽ കറുത്ത മധുരമായ് ഗുഢ-
രഹസ്യമായെന്നിൽ കുതിരൂ!
സുഖമല്ലാത്ത ദുഃഖം ഏതു്?