മംഗുലീയത്തിൽ മിഴി തടവിത്തളരുന്നൂ
മരുഭൂമി തന്നുള്ളം പൊള്ളിയൂതിടും ചുടു-
കാറ്റൊന്നു മേടച്ചൂടിൽ കൈകളിൽ പിടിയ്ക്കുന്നു!
പൈങ്കിളി പാട്ടും മറന്നനങ്ങാതിരിക്കുന്നൂ,
പച്ചയറ്റൊരീ മരച്ചില്ലയിൽ മുരടിച്ച
യൗവ്വനം മനം നൊന്തു കേണുകേണകലുന്നൂ.
ഞ്ഞൊരു പുഞ്ചിരിപോലും വിടർത്താൻ കഴിയാതേ,
മൗനമായുടയാടയൊതുക്കി, ച്ചിലമ്പൊച്ചയമർത്തി
വിളറിയ വിഷുവും കടന്നുപോയ്!
മൗനമായിരുൾമുകിൽ യാത്രയാകുന്നു വീണ്ടും,
എത്രമേൽ വിരസമീ വിരഹം, പ്രവാസിയാം
കാന്ത, നിൻ യക്ഷൻ വഴിതെറ്റിയെങ്ങലയുന്നു?
ചിറയിൽ നെടുവീർപ്പിനോളങ്ങളുയർത്തുന്നൂ,
മധുകുംഭത്തിൽവീണു തനുവൊട്ടിയ നിശാ-
ശലഭം വസന്തത്തെ ശപിക്കാൻ തുടങ്ങുന്നൂ…
മെത്രനാൾ? ഇണയറ്റ ചക്രവാകിതൻ മിഴി
ചോന്നുചോന്നുദയാഗ്നി ശോണരേഖകൾ പൊട്ടി
താഴ്‌വര തുടുക്കുമോ? താമര വിരിയുമോ?
ത്തുടിക്കും തരംഗമായ്, താളമായ് പടരുമ്പോൾ
സ്വന്തമിപ്പൊന്മോതിരം വീണുപോകാതേ
നെഞ്ചിലൊതുക്കി,ച്ചുടുവീർപ്പിനുലയിൽതിളക്കട്ടേ!