കണ്ണീരൊപ്പും നിമിഷം
കർപ്പൂരത്തിരി കത്തിയടങ്ങിയ
മാനം മങ്ങും നേരം
മുരളിക വിറ്റു മടങ്ങും പൈങ്കിളി
ചേക്കേറുന്നൊരു കാലം
കുടമുല്ലകളുടെ വെള്ളിച്ചെപ്പിൽ
കസ്തൂരിത്തരി പാറുന്നു,
അന്തിയിരുട്ടു പരക്കുന്നു,
അണിയറയിൽ ഞാനാരുടെ വരവും
സ്വപ്നം കണ്ടു കിതയ്ക്കുന്നു?
നിഴലോ?
നിഴലു നടുങ്ങും നിറമിഴിയോടൊരു
കനലോ?
ഇതളു വിളർത്തൊരു ചെന്താമരയോ
മഞ്ഞിൻപാളിയിലിളകുന്നൂ,
അരുണിമ മാഞ്ഞ കവിൾത്തടമായില
ജാലകമറവിൽ മേവുന്നു?
യിരുട്ടിൽ കരയാൻ വിട്ടേക്കൂ,
മന്മഥചിത്രമുടച്ചെൻ മണിയറ-
വാതിൽ പൂട്ടിയടച്ചേക്കൂ.
ചെമ്പകനിരയിൽ തങ്ങാതെ
രാക്കിളിയോടാകൂടും വീണയു-
മേന്തിപ്പോകാൻ പറയേണം.
ക്കൂട്ടിയെനിക്കൊരു ചിത വേണം
ചന്ദനതൈലമൊഴുക്കീട്ടതിലെ-
ന്നാത്മാവിൽ തീ വയ്ക്കേണം.
രജനീബിംബമുണർന്നല്ലോ,
മനസിജശരമേറ്റുഴലും നിശചര-
നാഥനൊരുങ്ങിയിറങ്ങുന്നു.
സതി സർപ്പിണിയെന്നോരാതെ
സങ്കടമോടു മുടക്കും ലങ്കാ-
ധീശ്വരിയെക്കൺ കൂപ്പാതെ,
അനുനയവാക്കുകൾ ചൊല്ലുന്നോരെ
കടുമിഴികൊണ്ടു ദഹിപ്പിച്ചും
ഈരേഴുലകിനെയൊരു ചെറുവിരലാൽ
പമ്പരമാക്കിച്ചുറ്റിച്ചും
മത്തഗജംപോലുദ്ധതനായി-
പ്പായുവതെന്തൊരു വിധിയയ്യോ!
മതിവിട്ടുഴറിപ്പിടയുന്നു,
മൈഥിലി വാർത്തൊരു മിഴിനീരിൽ
മയപുത്രിക്കൊരു ചിതകൂട്ടൂ!