മഹൽ ത്യാഗത്തെക്കുറിച്ചു ഞാൻ പാടണോ?
ദുരമൂത്ത ലോകത്തെയോർത്തോ
അതിൽ വീണടിഞ്ഞിടും സഹ-
ജീവിതങ്ങളെപ്പറ്റിത്തേങ്ങിയോ
പാടേണ്ടു ഞാൻ?
മിങ്ങിരിക്കുന്നൂ, സർവ്വം
സഹയാം ധരിത്രി പോ-
ലെന്റെയീച്ചെറുവീണ,
വിരൽ തൊട്ടാലോ മെല്ലെ
പ്പുരികം വളച്ചുകൊ-
ണ്ടവൾ ചോദിച്ചീടുന്നു:
“ഞാനെന്തു പാടീടണം?”
സുരലോകശ്രുതികൾതുടുക്കട്ടെ ചൊടിയിൽ,
സ്വരാശ്ലേഷബന്ധനംകൊണ്ടീ തപ്ത-
വിശ്വത്തെയാകേ പ്രേമപീയൂഷമയമാക്കൂ!
വിമൂകമായ് തിരി നീട്ടുന്നൂ,
ദലമർമ്മരം പോലേ പിന്നെ
മന്ദമായ് മൊഴിയുന്നൂ:
“എത്രയെത്ര നാം പാടി-
ത്തേഞ്ഞൊരീപ്പഴംപാട്ടു
പാടുവാനെനിക്കിനി
കൗതുകം ശേഷിപ്പീല”
പ്പഴമൂർന്നിടും പ്രിയ-
മേറിയ നടക്കാവിൽ
നിന്നു ഞാനല്പം കാറ്റിൻ-
വികൃതിക്കൊപ്പം താള-
മിട്ടുകൊണ്ടലസമായ്
മിനുത്ത കരിമ്പാറ-
പ്പുറത്തൊന്നിരുന്നു ഞാൻ.
കാട്ടുപൂവിനെപ്പോലും
ചിരിയൂട്ടുന്നൂ, നിശാ-
ശലഭം വരും മുമ്പേ,
അന്തിവാനിലെശ്ശോണ-
നീലിമ പടർന്നെന്റെ
പാറയും തണുത്തെന്നെ-
ച്ചുറ്റി നിന്നിടും കാറ്റും!
വീട്ടിൽ നിന്നാരോ നീട്ടി
വിളിച്ചൂ: “വഴിവക്കി
ലേകയായിരിക്കൊലാ!
ചാഞ്ഞുറങ്ങുമീ പുല്ലിൻ
തുമ്പിലും കമനീയ
രാവിലും മയങ്ങിയീ
വഴി നീ മറക്കൊലാ!”
ച്ചിരിച്ചൂ, തലോടുമാ-
മന്ദ്രനിസ്വനം പൂണ്ടു
മൊഴിഞ്ഞൂ വിപഞ്ചിക:
കത്തിനീറുമീ മർത്ത്യ-
ജീവനെപ്പറ്റിപ്പാടാൻ
തന്ത്രിയിൽ വിരൽ ചേർക്കൂ!”