യുമ്മറവാതിലിലാടുന്നൂ,
വെള്ളപ്പുടവ മടക്കിക്കൈത-
പ്പൂവിതളിട്ടവൾ പൂട്ടുന്നൂ.
തെറ്റിപ്പൂങ്കുല മുങ്ങിമദിച്ചു
തുടിച്ചുകരേറാൻ തോന്നാതേ,
തുടുമിഴിയാൽ തൻ കടവിൽ നിന്നു
ഞൊടിച്ചുവിളിപ്പെൻ ബാല്യത്തെ…
ണ്ടുള്ളു കലങ്ങീടുമ്പോഴും
കർക്കിടവാവിന്നോർമയിൽ ഞങ്ങൾ
മത്തുപിടിച്ചു നടന്നീടും.
മാക്കിയ ഞങ്ങടെ മുത്തച്ഛൻ,
തറവാടിന്നുനടുത്തൂണായി-
ത്തലമുറ വാർത്തൊരു മുത്തച്ഛൻ,
വർഷപ്പനിനീർവിശറിയുമാട്ടി-
യിറങ്ങിവരുന്നു വിരുന്നുണ്ണാൻ,
ചെറുപൈതങ്ങടെ പുഞ്ചിരിമുക്കി-
പ്പലഹാരങ്ങൾ രുചിച്ചീടാൻ!
ക്കടുനിണമൂട്ടിയ മുത്തമ്മാൻ
കൂടെവരുന്നൂ, കുലപരദേവത
കുഞ്ഞുങ്ങൾക്കു ഭയാകാരൻ!
കറുത്തുകിടന്ന വിളക്കുകളെ
പുളിയിട്ടമ്മയുരച്ചുമിനുക്കി-
ക്കനകംപൂശിത്തിരിയിട്ടൂ.
കഷ്ടതമുറ്റിയ കർക്കിടകത്തെ
മുടിക്കുപിടിച്ചുപുറത്താക്കീ,
മെഴുകിമിനുക്കിയ മച്ചിന്നുള്ളിൽ
ശ്രീഭഗവതിയെക്കുടിവെച്ചു.
കനലെരികേറ്റും പാത്രത്തിൽ,
നെയ്യപ്പത്തിൻ നറുമണമൊഴുകീ
കദളിക്കുല പൊൻകസവിട്ടൂ.
അമ്മ കുളിച്ചു ചമഞ്ഞെത്തീ,
നാക്കില വെട്ടിനിരത്തീ നാക്കിൽ
കൊതിയൂറിക്കും നൈവേദ്യം.
മൂക്കുമുറിച്ച കരിക്കും കദളി-
പ്പഴവും മല,രവി,ലരിയുണ്ട,
തേങ്ങാപ്പത്തിരി, ചെഞ്ചീരക്കറി
മുത്തച്ഛന്നുടെ പത്ഥ്യങ്ങൾ.
മുത്തമ്മാനോ, മത്തുപിടിക്കാൻ
മൂത്തുപുളിച്ച പഴങ്കള്ളും
കൂടെച്ചേർത്തു കഴിക്കാൻ കോഴി-
ക്കറിയും കൊഞ്ചും കരിമീനും.
പിറകിൽ നിന്നതു നോക്കുന്നു
തിരികെപ്പോയിപ്പത്രമെടുത്ത-
ച്ചാരുകസേരയിലമരുന്നു.
ണ്ടീറനുടുത്തൊരു വല്യേട്ടൻ,
മുത്തച്ഛൻ വരുമിപ്പോഴെന്നൊരു
മധുരാസ്വാസ്ഥ്യം പടരുന്നൂ.
കുനുകുനുവെന്നു കുറിച്ചിട്ട,
കീറിയ സങ്കടഹരജി നിവർത്തി-
ജ്ജനൽവഴിയിട്ടൂ കുഞ്ഞേട്ടൻ.
ഇടവഴിവക്കിലിരുട്ടിൽത്തപ്പി-
ക്കർക്കിടകപ്പെണ്ണഴലുമ്പോൾ
മുത്തച്ഛൻ വരവായെന്നാരോ
കാതിലടക്കം ചൊല്ലുന്നൂ,
ചെവിയോർക്കുന്നൂ കണ്ണുകൾ ചിമ്മി-
ച്ചുണ്ടുകൾകൂർപ്പിച്ചെല്ലാരും,
പ്രിയമേറുന്നോരാദ്യം നുകരും
പ്രിയജനഗന്ധം സവിധത്തിൽ.
ത്താളിലചൂടി വരുന്നുണ്ടേ
പെരുമഴയത്തുമിരമ്പും കാറ്റിൻ
കാവടിമറവിൽ മുത്തച്ഛൻ.
ആരാണാവോ മുന്നിൽ നടപ്പതു്
മുത്തമ്മാനുടെ കുറുവടിയോ?
കല്പകവൃക്ഷപ്പൂങ്കുലപോലെ
മുത്തച്ഛന്നുടെ തൃക്കൈയോ?
മിന്നൽചിറകുലയൂതുമ്പോഴാ
ചേമ്പില താഴ്ത്തിക്കുനിയുന്നോ?
ഒരുക്ഷണമാമുഖദർശനസൗഖ്യം
വാരിക്കോരി മുകർന്നോട്ടേ!
നൈവേദ്യങ്ങളനങ്ങുന്നൂ,
ഉള്ളിലൊതുക്കീട്ടാവാതെങ്ങോ
വാതിൽക്കീറിനു രോമാഞ്ചം
താക്കോൽപ്പഴുതിൽ മിഴി ചേർക്കുമ്പോൾ
തർക്കിക്കുന്നൂ ചെറിയമ്മ:
“മൂത്തമ്മാനിതു കണ്ടാൽ നിങ്ങടെ
കണ്ണിൽ സൂചിയെറിഞ്ഞീടും!”
വൈദ്യുതിയെറ്റുംപോലെ ഞങ്ങൾ
പിറകോട്ടേക്കു തെറിക്കുന്നു,
മതിവരുവോളം കാരണവന്മാർ
കൊതിവിഭവങ്ങൾ ഭുജിക്കട്ടേ…
ന്നമ്മ തുറന്നൂ മുറിവാതിൽ
ഒന്നുനുകർന്ന കരിക്കും നുള്ളിയ
മലരും തെളിവായ് ചൂണ്ടുന്നൂ.
അതുകേട്ടരിയൊരു ചിരിയാൽ കവിളിൽ
തഴുകീട്ടച്ഛൻ ചോദിപ്പൂ:
“കണ്ടോ കൺമണി, നീയും നിന്നുടെ
കണ്ണാൽ, വന്നതു മുത്തച്ഛൻ?”
കണ്ടതുമുഴുവൻ ചൊല്ലാനാവാ-
തെൻ സങ്കൽപ്പം വിടരുന്നൂ:
“മെതിയടിയേറി, ച്ചേമ്പിലചൂടി-
ത്താടിവെളുത്തൊരു മുത്തച്ഛൻ
കാണെക്കാണെയിരുട്ടിൽ പുഞ്ചിരി
തൂകിയൊളിച്ചതു കണ്ടേ ഞാൻ!”