ഉദയമെവിടെയെന്നൊരു നോക്കു കാണുവാൻ
അൻപതാണ്ടിൻ കറുപ്പും വെളുപ്പുമീ
വിരലിലുണ്ടോ? വെളിച്ചം പിടിക്കുവിൻ!
ഇളവെയിൽ കാഞ്ഞിരിക്കുവാൻ പെണ്ണിനു
സമയമെ, ങ്ങിളവിലോർമ്മകൾ നൂൽക്കുവാൻ
ഇളകിയോടുന്ന യന്ത്രാശ്വമാക്കവേ
വലതു കാലൂന്നി വേഗം കുറിക്കുവോർ?
മിഥുനരാശിയിൽ ബാഷ്പചിഹ്നങ്ങളായ്
നിഴലു നീണ്ടു നീണ്ടിരവിൻ കറുത്ത പായ്
ഇവളെ ജഡമായ് ചുരുട്ടുന്നു നിത്യവും.
മുഖമുടച്ചിവിടെ ഭാഷയെ, നെറികെട്ട
മുനയുര, ച്ചുഗ്ര വജ്രവേധങ്ങളാൽ
അകിടുകീറിക്കുടിക്കുവാനുതകുന്ന
ഗഹനലാവണ്യശാസ്ത്രം മെനഞ്ഞവർ.
മച്ചിലെന്നോ പണിഞ്ഞിട്ട പാഠമായ്
ഉണ്ടു് തട്ടകം! തട്ടേറി നില്ക്കവെ
ഇവളഭിരമിച്ചറിയാതുറഞ്ഞു പോയ്!
പനുദിനം തൊട്ടു നാക്കിലിറ്റിക്കവെ
ഇടിമുഴക്കം ശ്രവിക്കാത്ത കൂട്ടിൽ നി-
ന്നരിയ വെൺപിറാവെങ്ങോ പറന്നുപോയ്.
ജനലുപോലും മറന്നൊരീ സന്ധ്യയിൽ
കനലിതൊക്കെ തണുത്താറി നില്ക്കവെ
കരതലം പിടിച്ചാരോ നിമന്ത്രിപ്പു
വരിക സ്വാതന്ത്ര്യമന്ത്രം പുതുക്കുവാൻ.
കോൾമയിർ കൊണ്ടുണർന്നവർ ഞങ്ങളും
അറിവു ചുംബിച്ചുണർത്തും മനസ്സിൽ
തരംഗവേഗം പുണർന്നവർ ഞങ്ങളും
അടിതടുക്കാ, തുയിർത്തിരപ്പടഹമായ്
ആർത്തിരമ്പിപ്പടർന്നാത്മവഹ്നിയാൽ
അരിനിലങ്ങൾക്കു തീകൊളുത്തീടുവാൻ
വിരലു വിരലിൽ കൊരുത്തവർ ഞങ്ങളും.
അതു നുകർന്നമര സംസ്കൃതിക്കുടമയായ്
ഇവിടെയധികാരഗർവം ജ്വലിപ്പിച്ചു
കൊടികൾ നാട്ടിയെന്നിവരറിഞ്ഞില്ലപോൽ!
സഹനസീമകൾക്കപ്പുറം കുശമുന-
ത്തുമ്പിലമൃതം കൊതിപ്പിച്ചു, വാഗർത്ഥ-
ഹൃദയതാളം പിളർത്തിയും ശാക്തേയ
കണികയൂറ്റിത്തളർത്തിയും മകുടിയിൽ
പാടുമേതോ ദുരൂഹരാഗത്തിന്റെ
വടിവിലാടാൻ വിധിച്ചവർ ഞങ്ങളെ.
വാണിഭത്തിൻ കിലുക്കം നടുക്കവെ
‘എവിടെ സ്വാതന്ത്ര്യം?’ എന്നുണർന്നളിയുന്ന
മൃതവിമൂഢസങ്കല്പം കുഴിക്കയാം.
ചിറകടിച്ചാർത്തു നില്ക്കയാണിരുപുറം
പുതുവെളിച്ചം കടന്നീ തളങ്ങളിൽ
സകല മാനവ സ്വാതന്ത്ര്യമുണരുമോ?
പ്രണയമാറിക്കൊഴിഞ്ഞു, മഞ്ഞുരുകുന്നു
വ്രണിതമേഘം ജ്വലിച്ച സായന്തനം,
നിറുകയിൽ കാറ്റടങ്ങാത്ത ഗദ്ഗദം
കരിമെഴുക്കായ് കലിച്ചലക്കും കടൽ.
ട്ടുരസിടുന്നു മൂവർണ്ണങ്ങൾ പുല്ലിലും
പുഴുവിലും പാതവക്കിലും പാട്ടിലും
പുകയടുപ്പിന്റെ വാക്കിലും നോക്കിലും.
യ്ക്കടിയിലൂടെ കുതിച്ചെങ്ങൾ വന്നിടും
കവിൾ കരിഞ്ഞതിച്ചേലയാൽ മൂടിടാം
കരൾ കരിഞ്ഞതിങ്ങാരറിഞ്ഞീടുവാൻ!