മഞ്ഞനീർക്കുടങ്ങളായു് മൊട്ടുകൾ കുരുത്തതും
പട്ടുപോലിതൾ വിരിഞ്ഞായിരത്തിരിയിട്ട
ഭദ്രദീപങ്ങൾ മിന്നിത്തെളിഞ്ഞു പടർന്നതും?
സ്വന്തമാക്കുവാനെത്ര ശ്വശ്രുക്കൾ കൊതിക്കിലും
ആവതി, ല്ലളവില്ലാ സ്നേഹമാ,ണതിൻ തീർത്ഥ-
മേവർക്കുമൊരേമട്ടിൽ വാർത്തുനില്ക്കയാണവൾ!
വിവശം പാർശ്വം ചേർന്നുനില്ക്കുവാൻ മടിപ്പോളേ,
പോയ ജന്മത്തിൽ തരിപ്പൊന്നിനു നിന്നെച്ചുട്ടു-
കൊന്നതിനാലോ ‘കൊന്ന’യെന്നു നീയറിയുന്നു?
മലർക്കെത്തുറക്കുന്നു ഹൃദയം സർവാംഗവും,
ആടിനില്ക്കുന്നു, വാടിപ്പോകുമെന്നുരുകാതെ
മാത്രകളനശ്വരമാക്കുവാൻ പോരും മട്ടിൽ!
കർപ്പൂരമുഴിയുന്ന കൈകളെന്തനുഗ്രഹം!
എങ്കിലും ചോദിക്കട്ടെ-പോയവർഷത്തെ ധ്യാന-
പൂർണ്ണിമ താനോ വാരിത്തൂവുന്നു പൂർണ്ണോദാരം?
താംബരം മേടച്ചൂടിലുരുകിപ്പിടിക്കുമ്പോൾ?
ആണ്ടുതീരുമ്പോൾ വിഷുപ്പാട്ടുമായു് പറന്നെത്തും
കിളിയോ? മാമ്പൂമണം പാറ്റുന്ന വയൽക്കാറ്റോ?
നെഞ്ചിലെക്കറവാർന്നു വീണൊരിക്കളങ്ങളിൽ?
ഇത്തിരിപ്പൂക്കൾ പിച്ചിക്കീറുമീ തോറ്റംപാട്ടിൽ
പുകഞ്ഞീ മാനംകെട്ട ഞങ്ങളെ ശപിച്ചുവോ?