(സ്ത്രീശബ്ദം 2001)
കിളച്ചുമറിച്ചാലും വേറിടി,ല്ലഴകാർന്ന
ചിരിയാൽ മാറത്തൊട്ടിക്കിടപ്പാ,ണൊരിക്കലും
മറക്കാൻ വിടാതെന്റെ മനസ്സിൽ തുളുമ്പുന്നു!
ലൊറ്റക്കു കാലം തെറ്റി വിരിഞ്ഞ നീലപ്പൂവായ്
ഓമനക്കിളിച്ചുണ്ടു മലർക്കെത്തുറന്നേഴു
ലോകവും മുന്നിൽ കാട്ടിച്ചിരിച്ചേ കിടപ്പവൾ.
ക്കൺമിഴി രണ്ടും നിലാവൊഴുകും സലിലങ്ങൾ!
തിളങ്ങുന്നിളം കറുപ്പോമനച്ചന്തം വാർന്ന
കവിളിൽ, നുണക്കുഴി വഴിയും ചിരിയോരം.
എത്തി നോക്കിടും സൂര്യശോഭയെ കളിയാക്കി-
ക്കളിക്കാൻ, ഒറ്റക്കാലിൽ തൊങ്ങിടുമിളം കാറ്റിൻ
ചിറകിൽ തൂങ്ങി വിശ്വദർശനം നടത്തുവാൻ,
ഉൺമതന്നുയരത്തിൽ ഊഞ്ഞാലുകൊരുക്കുവാൻ
കൈകുടഞ്ഞുണരുന്ന ശൈശവനവോന്മേഷം
കണ്ണെടുക്കാതെ കണ്ടു കണ്ണുകൾ നിറഞ്ഞുപോയ്!
ആർക്കുമോമനിക്കുവാൻ കൊതിവായ്പിക്കും മകൾ
അമ്മ തൻ മുലപ്പാലിനോർമ്മയില്ലാത്തോൾ, തെരു
നായ്ക്കൾ തൻ കടിയേറ്റ മറുകുള്ളവൾ തോളിൽ.
പാടിയാലെന്തു്? മനം കോച്ചുന്ന തണുപ്പിലീ-
യിത്തിരിത്തീമോഹങ്ങളുത്തരീയത്തിൽ പൊതി-
ഞ്ഞെന്തിനു പൊള്ളിക്കുന്നു?- ആരറിഞ്ഞതിൻ പൊരുൾ.