മുഖമെനിക്കെത്ര
പരിചിതം, പേരു
വിളിക്കുവാൻ മാത്രം
പ്രിയതരം, പക്ഷേ
പറകയില്ല ഞാൻ,
ഭയമെനിക്കതിൻ
മൃദുലമാം സ്വരം!
ഇരട്ട,യല്ലെന്റെ
നിഴലുമല്ലവൾ,
കടന്നുവന്നെന്നിൽ
പ്രതിഷ്ഠയാവുന്നു,
കരങ്ങൾ കൂപ്പിഞാ-
നിരന്നു, പോകുക! -
ബധിരയെന്ന പോൽ
ചിരിച്ചു നില്പവൾ!
തിരക്കിലെത്രപേർ
തടിച്ചുകൂടിലും
ജനപ്രവാഹത്തിൽ
ഇരച്ചു നീങ്ങിലും
സദാ മയക്കത്തിൽ
അറിഞ്ഞിരുന്നു ഞാൻ
ഇവളെനിക്കൊപ്പം
നടന്നിരുന്നവൾ.
മുറിഞ്ഞ ചുണ്ടുകൾ
പരിക്കുമാത്രമാ-
ണുടലിലെങ്കിലും
എവിടെ നിന്നാവോ
കടമെടുത്തതീ
തെളിഞ്ഞ വാക്കതിൽ
തുളുമ്പും പുഞ്ചിരി.
ണമൃതവാണിയാ-
ണുരുകി വീഴ്‌വിടം
പിളർന്നു പോകിലും
സതീത്വധന്യയാ-
ണനാദിദേവിയാ-
ണുടവാളൂഞ്ഞാലിൻ
പടിയായ് മാറ്റിയോൾ -
വിരുന്നുമേശക്കു
പുറം തിരിഞ്ഞോടി
ഒളിച്ചിടും എന്നെ
തടുത്തുനിർത്തുന്നു,
അരങ്ങിലാടുവാൻ
വിമുഖയാകുമ്പോൾ
വിളിച്ചിറക്കുന്നു
വിരൽ ഞൊടിക്കിടെ.
ക്കുറക്കു പാട്ടുമായു്
കടുത്ത സത്യത്തിൻ
മുനയൊടിക്കുമ്പോൾ
വിരക്തി, രോദനം,
വിതുമ്പലൊക്കെയും
നിരുക്തകണ്ഠത്തിൽ
ഒലിച്ചിറങ്ങുന്നു.
വിപര്യയം, ഋതു-
പ്പകർച്ചപോൽ രസം
പലർക്കുമെങ്കിലും
പിരിമുറുക്കത്തിൽ
ജടിലമാകുന്ന
ഹൃദയഭാരമി-
ന്നിരട്ടിയാകുന്നു.
പിറവിയായെതെ-
ന്നറിവീ, ലൊറ്റയായ്
നടന്നു ബാല്യത്തിൽ,
വെളിച്ചമായിരു-
ന്നെവിടെയും കിളി-
മൊഴികളായിരം
ചിറകു തേടുമ്പോൾ.
വിഹായസ്സിൽ, മഞ്ഞു-
മലകൾ, കാടുകൾ,
കടലറിയണം,
മനുഷ്യജീവിതം
ജ്വലിച്ചുയരുന്ന
വഴികളിൽ ശിര-
സ്സുയർത്തി നില്ക്കണം.
കൊഴിഞ്ഞുവീഴ്‌വതി-
ന്നിടയിൽ വീർപ്പൊന്നു
നിലച്ച വേളയിൽ,
വിശന്ന വാക്കുകൾ
ചതഞ്ഞരഞ്ഞെന്റെ
വഴികളിൽ നിണ-
പ്പുഴയൊലിക്കുമ്പോൾ,
പടിയിറക്കി നിൻ
കുടമുടച്ചു, രാ-
ത്തളികയിൽ ബലി-
പ്പുക നിറയുമ്പോൾ,
ഇരുട്ടി, ലാത്മാവിൽ
മഹാവിസ്ഫോടനം
പിരിഞ്ഞതാരെന്ന്
തിരിച്ചറിഞ്ഞീല!
ക്കിരിപ്പിടം, ജീവ-
പ്രപഞ്ചമെന്നുള്ളിൽ
തുടിച്ചു നില്പതിൽ?
തിരയുമ്പോൾ വന്നു
നിറഞ്ഞുനില്ക്കയാ-
ണണുവിലും, ഇല്ലാ
എനിക്കിരിപ്പിടം!