[1] അസ്മല്‍കർമ്മി–ഞങ്ങളുടെ യജമാനന്‍. സമിദ്ധൻ–സമിദ്ധനെന്ന അഗ്നി.
[2] കവേ = ഹേ മേധാവിന്‍. തനൂനപാത്ത്–അപ്പേരിലുള്ള അഗ്നി. തേൻ കലർന്ന–മധുരമായ, സ്വാദേറിയ.
[3] നരാശംസന്‍–തന്നാമകനായ അഗ്നി. ഹവിഷ്കർത്താവ് = ഹവിസ്സൊരുക്കുന്നവൻ. തേൻനാവുള്ളോന്‍–മധുരഭാഷിയായ, മധുരഭോജിയായ നാവുള്ളവന്‍.
[4] ഈഡിതന്‍–അപ്പേരിലുള്ള അഗ്നി. സുഖത്തേർ–ഇരിപ്പാൻ സുഖമുളള രഥം. മന്ത്രപൂർവം പ്രതിഷ്ഠിയ്ക്കപ്പെട്ട ഭവാന്‍ ഹോതാവാണല്ലോ. ഹോതാവ് = വിളിയ്ക്കുന്നവൻ. ദേവകളെ വിളിപ്പാനാണല്ലോ, അങ്ങയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.
[5] നൈവെച്ച–നൈനിറച്ച സ്രുക്കുകൾ (ഒരു തരം കരണ്ടികൾ) വെച്ച. ബർഹിസ്സ് = ദർഭപ്പുല്ല്; ബർഹിസ്സ് എന്ന അഗ്നിയെ സൂചിപ്പിക്കുന്നു. ഇതിങ്കല്‍–ദർഭ വിരിപ്പില്‍. അമൃതാലോകം–അമൃതിന്നൊത്ത നെയ്യിന്റെ, അഥവാ അമൃതന്റെ (മരണരഹിതനായ ബർഹിസ്സ് എന്ന അഗ്നിയുടെ) ദർശനം. സുധീകളേ–സൽബുദ്ധികളായ ഋത്വിക്കുകളേ.
[6] സത്യം വളർത്തും–സത്യാ(യജ്ഞാ)ഭിവൃദ്ധികരങ്ങളായ. ആൾപൂകാദ്ദീപ്രദ്വാരങ്ങൾ–ജനപ്രവേശമില്ലാത്ത ഉജ്ജ്വലദ്വാരങ്ങൾ. യജിക്കുക = യജ്ഞം ചെയ്യുക.
[7] നക്തോഷസ്സുകൾ–നക്തം, ഉഷസ്സ് എന്ന രണ്ട് അഗ്നിമൂർത്തികൾ.
[8] സുജിഹ്വര്‍ = നല്ല (പ്രിയസത്യവാദിയായ) നാവ്, അല്ലെങ്കില്‍ ജ്വാല, ഉള്ളവര്‍. കവികൾ = മേധാവികൾ. ഹോതൃദൈവ്യര്‍ = ഹോതാവെന്നും ദൈവ്യനെന്നും പേരുള്ള രണ്ടഗ്നികൾ. മഖം = യാഗം.
[9] ദർഭമേല്‍ വന്നെത്തുക–വന്നു ദർഭവിരിപ്പില്‍ ഇരിയ്ക്കട്ടെ.
[10] ത്വഷ്ടാവ്–ആ പേരിലുള്ള അഗ്നി. വിശ്വരൂപൻ–വിവിധസ്വരുപന്‍. ഏറെ–മറ്റുള്ളവരെ നോക്കുന്ന (അനുഗ്രഹിക്കുന്ന)തിനെക്കാൾ അധികം.
[11] വനസ്പതി–തന്നാമകാഗ്നി. ദായകൻ–ഹവിസ്സുകൊടുത്തവന്‍, യജമാനന്‍.
[12] സ്വാഹായജ്ഞം–സ്വാഹ എന്ന അഗ്നിയാൽ സംപാദിതമായ യാഗം. യഷ്ട്യനികേതനേ = യജമാന്‍െറ ഗൃഹത്തില്‍വെച്ച്.