കണ്വപുത്രന്‍ മേധാതിഥി ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
വന്നിരിയ്ക്കുകയും ചെയ്കി,ക്കർമ്മത്തിൽദ്ദേവയുക്തനായ് ! 4
എന്നും യുവാവു, മേധാവി, ഹവ്യവാഹന്‍, ഗൃഹേശ്വരൻ! 6
സത്യധർമ്മാവിനെ,ശ്ശത്രുമർദ്ദിയാമഗ്നിദേവനെ! 7
പൂജിച്ചുപോരു,മായാളെപ്പാലിച്ചരുൾക തീർച്ചയായ് ! 8
ശുശ്രൂഷചെയ്യു,മവനെസ്സുഖിപ്പിയ്ക്കുക പാവക! 9
[1] ദേവകളുടെ ദൂതനത്രേ, അഗ്നി.
[2] പ്രജേശൻ–മനുഷ്യരുടെ ഹോമാദികളെ രക്ഷിയ്ക്കുന്നവൻ. ഹവിസ്സേന്തും–ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാനായി വഹിയ്ക്കുന്ന. ബഹുപ്രീതികൃത്ത് = വളരെപ്പേർക്കു പ്രീതിയുണ്ടാക്കുന്നവൻ. അഗ്നി ഏകനെങ്കിലും, ആഹവനീയാദി സ്വരൂപേണ വർത്തിയ്ക്കുന്നു എന്നതുകൊണ്ടാണ്, അഗ്നിപദം രണ്ടെണ്ണം പ്രയോഗിച്ചിരിയ്ക്കുന്നത്. കർമ്മികൾ അഗ്നേ, അഗ്നേ, എന്നു ജപിച്ച് ആവാഹിയ്ക്കുന്നു എന്നും അർത്ഥമെടുക്കാം.
[3] ദർഭകൊയ്തോൻ–യജ്ഞത്തിന്നു ദർഭ മുറിച്ചൊരുക്കിയവന്‍; യജമാനന്‍.അരണിജന്‍–രണ്ടു മരപ്പൊളികൾ കൂട്ടിയുരസിയിട്ടാണ്, യാഗത്തിന്ന് അഗ്നിയെ ഉണ്ടാക്കുക; ആ മരത്തിന്ന് അരണി എന്നു പേര്‍.
[4] അവര്‍ (ദേവകൾ) ഹവ്യക്കൊതിയന്മാരാണ്: ഇവിടെ ഒരു യജ്ഞമുണ്ടെന്നറിയിയ്ക്കപ്പെട്ടാല്‍ ഇങ്ങോട്ടു പോന്നുകൊള്ളും.
[5] ആഹുതന്‍ = ഹോമിയ്ക്കപ്പെട്ടവന്‍. ദീപ്തനായ് = ജ്വലിച്ച്. അരക്കരോടൊപ്പം–രാക്ഷസരെയും.
[6] അഗ്നി–ആഹവനീയന്‍. അഗ്നി = തിയ്യ്. ജുഹൂമുഖന്‍–ജുഹു (ഹോമദ്രവ്യം കോരിയെടുക്കുന്ന ഒരു തരം കരണ്ടി) ആകുന്ന മുഖത്തോടുകൂടിയവന്‍. ഗൃഹേശ്വരൻ–യാഗശാലയെ, അഥവാ യജമാനഗൃഹത്തെ രക്ഷിയ്ക്കുന്നവൻ.
[10] എത്തിയ്ക്ക–ദേവകളുടെ അടുക്കല്‍ കൊണ്ടുവെയ്ക്കുക.
[11] അതിനൂതനഗായത്രം–ഏററവും പുതുതായ (ഞങ്ങളുടെ പൂര്‍വന്മാർക്കും കിട്ടിയിട്ടില്ലാത്ത) ഗായത്രീച്ഛന്ദസ്സിലുള്ള സ്തോത്രം. വീരാന്വിതാന്നം–വീരരായ പുത്രഭൃത്യാദികളോടുകൂടിയ അന്നം; ആഹാരസമൃദ്ധി വീരപുത്രാദികൾക്കു കാരണമാകുമല്ലോ.
[12] സർവദേവാഹ്വാനം–ദേവകളെയെല്ലാം വിളിപ്പാന്‍ സ്വയം നിർമ്മിച്ച സ്തോത്രങ്ങൾ. അസ്മദീയം = ഞങ്ങളുടേത്.