ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അശ്വിനികളും, ഇന്ദ്രനും, വിശ്വദേവകളും, സരസ്വതിയും ദേവതകൾ.
വാങ്ങിബ്ഭുജിയ്ക്കുവിന്‍ പീനഭുജരേ, ശുഭപാലരേ! 1
പായുന്ന ബുദ്ധ്യാ കൈക്കൊൾവിന്‍ നാഥരേ, ഞങ്ങൾതന്‍മൊഴി! 2
നീര്‍ചേർത്ത സോമനീർ ദർഭച്ചാർത്തില്‍ വെച്ചതെടുക്കുവാൻ! 3
നിന്നെക്കൊതിച്ചിരിയ്ക്കുന്നൂ ചിത്രഭാനോ, സദാ ശുചി! 4
വന്നാലും, നീരു പിഴിയുമൃത്വിക്കിൻ സ്തുതി കേൾക്കുവാൻ! 5
കൈക്കൊൾക, സോമകർമ്മത്തിലിന്ദ്ര, ഞങ്ങടെയന്നവും! 6
നീരിന്നടുക്കൽ വരുവിന,ഹസ്സില്‍ വെയില്‍പോലവേ! 8
മേധത്തിലെത്തിച്ചേരട്ടേ, നിര്‍ദ്രോഹര്‍, ധനവാഹികൾ! 9
നടത്തുക,സ്മദ്യജ്ഞത്തെദ്ധനകാരണഭൂതയാൾ! 10
യജ്ഞത്തെ നിലനിർത്തിപ്പോന്നവളത്രേ, സരസ്വതി. 11
പ്രകാശിപ്പിയ്ക്കയും ചെയ്വൂ, സർവബുദ്ധികളേയുമേ. 12
[1] പീനഭുജര്‍ = തടിച്ചുരുണ്ട കൈകളോടുകൂടിയവര്‍. ശുഭപാലര്‍–സല്‍കർമ്മത്തെ രക്ഷിയ്ക്കുന്നവർ.
[2] ഭൂരിക്രിയര്‍–ബഹുകർമ്മാക്കൾ. ധൃഷ്ടശീലര്‍ = കൂസലില്ലാത്തവര്‍. പായുന്ന–എങ്ങും തടവില്ലാത്ത. നാഥര്‍ = നേതാക്കൾ. മൊഴി–സ്തുതി.
[3] രുദ്രവിക്രാന്തർ = കരയിയ്ക്കുന്ന (ശത്രുക്കളെ ദുഃഖിപ്പിയ്ക്കുന്ന) വിക്രമമുള്ളവര്‍. നാസത്യദസ്രർ = അസത്യമില്ലാത്തവരും, രോഗങ്ങളെ ശമിപ്പിയ്ക്കുന്നവരും. നാസത്യപദവും ദസ്രപദവും അശ്വിപര്യായങ്ങളാണ്. സ്വർഗ്ഗവൈദ്യന്മാരത്രേ, അശ്വികളിരുവരും. നീർ = വെള്ളം. ദർഭച്ചാര്‍ത്ത് = ദർഭപ്പുല്ലുകൾ വിരിച്ചത്.
[4] ചിത്രഭാനു = വിചിത്രപ്രകാശന്‍. ശുചി = പരിശുദ്ധം. വിരൽകളാല്‍–ഋത്വിക്കുകളുടെ കൈവിരലുകളാല്‍. നീര്‍–സോമരസം.
[5] ഉല്‍പ്രജ്ഞന്മാര്‍ = ഉയർന്ന ബുദ്ധിയുള്ളവര്‍; ഋത്വിക്കുകൾ.
[6] സോമകർമ്മം = സോമയാഗം. അന്നം–ഹവിസ്സ്.
[7] വിശ്വദേവകൾ–ദേവവർഗ്ഗത്തിലെ ഒരു കൂട്ടര്‍. നരധാരകര്‍ = മനുഷ്യരെ നിലനിർത്തുന്നവര്‍. പാലകർ = രക്ഷിതാക്കൾ. സോമനീര്‍ നല്കുന്നവന്‍–യജമാനൻ.
[8] വൃഷ്ടിപ്രദര്‍–മഴ തരുന്നവര്‍, പെയ്യിക്കുന്നവര്‍. അഹസ്സ്-പകല്‍.
[9] ഏഹിമായാസ്സുകൾ–വിശ്വദേവകളുടെ മറെറാരു പേര്‍: വെള്ളത്തില്‍ മുങ്ങിയ സൌചീകനെന്ന അഗ്നിയോട്, ‘ഏഹി (വരിക) മാ യാസീഃ’ (പോകരുത്) എന്നു പറഞ്ഞതിനാലത്രേ, ഈ പേര്‍ വന്നത്. അപക്ഷയര്‍ = ക്ഷയരഹിതർ,മേധം-യാഗം. ധനവാഹികൾ = ധനത്തെ വഹിയ്ക്കുന്നവർ.
[10] അസ്മദ്യജ്ഞം–നമ്മുടെ യാഗം. ധനകാരണഭൂത–കർമ്മഫലമായ ധനം കൊടുക്കുന്നവൾ. സരസ്വതി സ്വയം വെച്ചുണ്ടാക്കിയ അന്നങ്ങൾ ആളുകൾക്കു കൊടുത്തു, യാഗം നടത്തിത്തരട്ടെ.
[11] സൂനൃതങ്ങൾ = സത്യവും പ്രിയവുമായ വാക്കുകൾ. സുപ്രജ്ഞര്‍ = സുമതികൾ.
[12] സരസ്വതിയുടെ നദീരൂപമാണിതില്‍.