അജീഗർത്തപുത്രൻ ശുനശ്ശേപൻ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; പ്രജാപതിയും, അഗ്നിയും, സവിതാവും, ഭഗനും, വരുണനും ദേവതകൾ. (പാന)
രോതുകവേണ്ടു ഞങ്ങളമർത്ത്യരില്‍?
ആര്‍ തിരുമന്നിനേകിടും, വിണ്ടുമേ
മാതൃതാതരെക്കാണുന്നതിന്നെന്നെ? 1
രോതിടുന്നിതു ഞങ്ങളമർത്ത്യരില്‍:
ഹാ, തിരുമന്നിനേകുകെന്നെയവൻ,
മാതൃതാതരെക്കാണുവാൻ വീണ്ടുമേ! 2
മില്ല കെല്പീ,പ്പറക്കും ഖഗങ്ങൾക്കും;
ഇല്ല നില്ലാതൊലിയ്ക്കും ജലത്തിനു,-
മില്ല കാറ്റിനു,മിത്ര ഗതിവേഗം! 6
മീതെ നിർത്തുന്നു, വാനില്‍ക്കതിര്‍കളെ;
മീതെ വേർ, തുമ്പു താഴെയുമാമവ
കേതുവായുള്ളില്‍ നില്ക്കാവു നമ്മളില്‍!7
വാർവഴി തീർത്തു, പോക്കുവരവിനായ്;
ആവതല്ലാത്തിടത്തു കാല്‍ വെയ്ക്ക ഞാൻ!
പോവുമാറാക, നെഞ്ചം പിളർപ്പോനും! 8
വായ്ക്ക, നിൻകൃപയ്ക്കാഴവും വീതിയും:
അങ്ങകറ്റി വലയ്ക്ക നിര്യതിയെ;–
ബ്ഭംഗമേകുക ചെയ്ത പാപത്തിനും! 9
രാവിലെ;–ങ്ങോ ഗമിയ്ക്കുമഹസ്സിങ്കല്‍;
ഇല്ലിടിച്ചിൽ വരുണന്റെ ചെയ്തികൾ–
ക്ക,ല്ലിലെത്തുന്നു ചന്ദ്രനൊളി വീശി! 10
താത്തഹവ്യനായ് നേരുന്നു കർമ്മിയും:
ആസ്ഥയോടറികിങ്ങെ,ങ്ങൾതന്നുയിര്‍
കീർത്തനീയ, വരുണ, നീ കക്കൊലാ! 11
ന്നുള്ളിൽനിന്നുമിതൊന്നേ വെളിപ്പെട്ടു:
ബദ്ധനായ് വിളിയ്ക്കുന്ന ശുനശ്ശേപൻ
മുക്തനാക, വരുണരാജാവിനാല്‍! 12
ട്ടാ,രെയങ്ങു വിളിച്ചാൻ ശുനശ്ശേപന്‍,
ആ വരുണനാം രാജാവറിവുറേറാ–
നാദിതേയനപീഡിതനിയ്യാളെ.
കല്പിച്ചുവിടുവിയ്ക്കുകവേണമേ:
കെല്‍പ്പൊടേ വെട്ടിനീക്കട്ടെ കെട്ടുകൾ! 13
മംഗളഹവിസ്സാലും, നമസ്സാലും:
ഇങ്ങു വാണപ്രിയഘ്ന, പ്രചേതസ്സേ,
ഞങ്ങള്‍തൻ പിഴ തീര്‍ക്കൂ വരുണ, നീ! 14
ജാതമിക്കെട്ടഴിയ്ക്കൂ വരുണ, നീ;
ആദിതേയ, പിമ്പെങ്ങൾ നിന്‍ചെയ്തിയില്‍–
ബ്ബാധ പററാതെ നിന്നിടാം, തെറ്റെന്ന്യേ! 15
[1] ഒരു രാജാവിനാല്‍ നരമേധത്തിന്നു വിലയ്ക്കു വാങ്ങപ്പെട്ടവനും യൂപ(സ്തംഭ)ത്തില്‍ ബദ്ധനുമായ ശുനശ്ശേപര(ഫ)ന്റെ വിലാപം: ഞങ്ങൾ-ഞാന്‍. അമത്ത്യരില്‍–ദേവന്മാരില്‍വെച്ച് ആരുടെയാരുടെ പേര്‍ ഉച്ചരിയ്ക്കേണ്ടു? ഏതു ദേവനെ കീർത്തിച്ചാലായിരിയ്ക്കും എനിയ്ക്കു വിടുതി കിട്ടുക? തിരുമന്ന് = ശ്രീഭൂമി.
[2] അഗ്നിയെ സ്തുതിയ്ക്കാൻ പ്രജാപതി ഉപദേശിച്ചതിനാല്‍ ശുനശ്ശേപൻ അതു ചെയ്യുന്നു:
[3] അഗ്നി സവിതാവിനെ സ്തുതിപ്പാൻ നിർദ്ദേശിച്ചു. അതിനാല്‍ ശുനശ്ശേപന്‍ സവിതാവിനെ സ്തുതിയ്ക്കുന്നു. നിങ്കല്‍ അർത്ഥികൾ–അങ്ങയുടെ ധനത്തിന്‍െറ ഒരംശം തരിക എന്ന് അങ്ങയുടെ അടുക്കല്‍ യാചിയ്ക്കുന്നു.
[4] നിന്ദനദ്വേഷമുക്തമായ് സ്തുത്യമാകുന്ന–നിന്ദനത്തിന്നും ദ്വേഷത്തിന്നും വിഷയമായിട്ടില്ലായ്കയാല്‍ സ്തുതിയ്ക്കപ്പെട്ടുവരുന്ന.
[5] നിന്‍െറ ഞങ്ങൾ–അങ്ങയുടെ ആളുകളായ ഞങ്ങൾ.
[6] സവിതാവു വരുണനെ സ്തുതിപ്പാനുപദേശിച്ചു; ശുനശ്ശേപന്‍ അതു ചെയ്യുന്നു: നിന്‍ക്രോധമില്ല എന്നതുകൊണ്ട്, അങ്ങു ക്രോധിച്ചാല്‍, അതു താങ്ങാന്‍ കഴിവില്ലെന്നുകൂടി വ്യഞ്ജിയ്ക്കുന്നു.
[7] വാനില്‍–തന്റെ വാസസ്ഥാനമായ അന്തരിക്ഷത്തില്‍. മീതെ വേര്‍, തുമ്പു താഴെയും–ആ കതിരുകളുടെ (തേജസ്സിന്റെ) വേര്‍ (കീഴ്ഭാഗം) മീതെയും, തുമ്പ് (അഗ്രഭാഗം) താഴെയുമാണ്. കേതുവായ്–അടയാളമായി, പ്രാണനായി.
[8] വാര്‍വഴി = വിശാലമാർഗ്ഗം. പോക്കുവരവ്–അസ്തമയോദയങ്ങൾ. ഞാന്‍ ആവതല്ലാത്തിടത്തു കാൽ വെയ്ക്ക–ഞാൻ ബന്ധനമുക്തനായി അഗമ്യപ്രദേശത്തൂടെയെങ്കിലും നടന്നുപോകുമാറാകട്ടെ. എന്റെ നെഞ്ചം പിളര്‍പ്പോനും (വേദനപ്പിയ്ക്കുന്ന ശത്രുവും) പോവുമാറാക (വിട്ടുപോകട്ടെ). ഇതിന്നു വരുണന്‍ അനുഗ്രഹിക്കട്ടെ.
[9] വൈദ്യര്‍–ബന്ധനം വിടുർത്താന്‍ ത്രാണിയുള്ള വൈദ്യന്മാര്‍. വായ്ക്ക–അങ്ങയ്ക്ക് എങ്കില്‍ അഗാധവിശാലമായ അനുഗ്രഹബുദ്ധി ഉണ്ടാകട്ടെ. നിര്യതിയെ (പാപദേവതയെ) ദൂരീകരിച്ചു കഷ്ടപ്പെടുത്തിയാലും. ഭംഗം = നാശം.
[10] അഹസ്സ് = പകൽ. ഇതൊക്കെ വരുണന്റെ ആജ്ഞയാലാണ്. എത്തുന്നു–ഉദിച്ചുപൊങ്ങുന്നു.
[11] ഇത്–ഉത്തരാർദ്ധത്തില്‍ പറയുന്നത്. ആത്തഹവ്യൻ–അങ്ങയ്ക്കായി ഹവിസ്സെടുത്തവൻ. കർമ്മി–യജമാനൻ. ആസ്ഥയോടും–അനാദരിയ്ക്കാതെ.അറിക–ഞങ്ങളുടെ അപേക്ഷ മനസ്സിലാക്കുക. ഉയിര്‍ കക്കൊലാ-എങ്ങളെ (എന്നെ) മൃത്യുവില്‍നിന്നു രക്ഷിച്ചാലും.
[12] ചൊല്ലിനാര്‍–അഭിജ്ഞര്‍ പറഞ്ഞുതന്നു. ഇതേ–വരുണസേവനം തന്നെ. വിളിയ്ക്കുന്ന–വരുണനോടു പ്രാർത്ഥിയ്ക്കുന്ന. മുക്തനാക = മോചിപ്പിയ്ക്കപ്പെടട്ടെ.
[13] ദാരു = മരം, യൂപം. മൂന്നിടത്തായ്–മൂന്നു കൊതകളില്‍. തളയ്ക്കപ്പെട്ട്–പിടിച്ചുകെട്ടപ്പെട്ട്. അങ്ങു–അവിടെനിന്ന്. ആദിതേയ = അദിതിയുടെ പുത്രൻ. അപീഡിതന്‍–ശത്രുക്കളാല്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ലാത്തവൻ. ഇയ്യാളെ–ശുനശ്ശേപനെ.
[14] അപ്രിയഘ്ന–അനിഷ്ടനാശന. പ്രചേതസ്സേ = മികച്ച ജ്ഞാനമുള്ളവനേ; വരുണപര്യായമാണ്, പ്രചേതസ്സ്. പിഴ–പാപം.
[15] മീതെ = ശിരസ്സില്‍. നടു = അര. താഴെ–കാലുകളില്‍. ജാതം = സംഭവിച്ച. പിമ്പ്–മോചനാനന്തരം, മേലില്‍. നിന്‍ചെയ്തിയിൽ (അങ്ങയുടെ കർമ്മത്തില്‍) നിന്നിടാം (നിന്നുകൊള്ളാം). എന്നാല്‍ ബാധ (ഉപദ്രവം) പററില്ലല്ലോ. തെററന്യേ–പിഴ (പാപം) ചെയ്യാതെ.