ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.
നന്നായ്ച്ചുരത്തും പശുവെക്കറവിന്നെന്നപോലവേ. 1
ചോദിയ്ക്കുക; വരം നല്കുമല്ലോ, നിൻകൂട്ടുകാർക്കവൻ.’ 4
അന്നം നിവേദിച്ചീടാവൂ, ഞങ്ങൾ വിത്താര്‍ജ്ജനത്തിനായ്! 9
[1] സല്‍ക്കർമ്മവാനെ–ഇന്ദ്രനെ. പശു-പയ്യ്.
[2] സേവിയ്ക്ക = കുടിച്ചാലും. സോമപൻ = സോമനീര്‍ കുടിയ്ക്കുന്നവൻ. ധനി = ധനവാന്‍.
[3] പിമ്പ്–അങ്ങു സോമപാനം ചെയ്തതിന്നുശേഷം. നിന്നന്തേവാസിശിഷ്ടരാൽ = അങ്ങയ്ക്ക് ഏററവും അടുത്തവരായ സജ്ജനങ്ങൾവഴിയായി. ഞങ്ങൾ അങ്ങയെ മനസ്സിലാക്കും. ഞങ്ങളെക്കവിച്ച്–ഞങ്ങളോടു പറയുന്നതിലധികം. എങ്ങും ചൊല്ലായ്ക–ആരോടും അങ്ങയുടെ സ്വരൂപം പറയരുത്.
[4] യജമാനനോടു ഹോതാവു പറയുന്നു: ദ്രോഹമേല്ക്കാത്ത–ഇന്ദ്രനെ ദ്രോഹിയ്ക്ക ആർക്കും ശക്യമല്ല. വിജ്ഞനെ ചോദിയ്ക്കുക–‘ഈ ഹോതാവു വേണ്ടതിൻവിധം കർമ്മങ്ങൾ ചെയ്യുന്നില്ലേ?’ എന്ന്, എന്റെ അഭിജ്ഞതയെ അന്വേഷിച്ചു നോക്കുക; അപ്പോളറിയാം, എന്റെ വിദഗ്ദ്ധതയും, അതില്‍ ഇന്ദ്രന്നുണ്ടായ പ്രീതിയും.
[5] ഋത്വിക്കുകളോട്: സ്തുതിപ്പിൻ–ഇന്ദ്രനെ. മററിടംപോലും–ഇവിടെ നിന്നുമാത്രം വിട്ടുപോയാല്‍ പോരാ.
[6] ചൊല്ക–ചൊല്ലുമാറാകട്ടെ. ഇന്ദ്രസുഖങ്ങൾ–ഇന്ദ്രപ്രസാദത്താല്‍ ലഭിച്ച സുഖങ്ങൾ.
[7] യഷ്ടാവിനോട്: വ്യാപ്തൻ–സർവയാഗവ്യാപിയായ ഇന്ദ്രൻ. യജ്ഞഭൂതി-യജ്ഞത്തിന്റെ സമ്പത്തായിട്ടുള്ളത്. ഹർഷപ്രദന്ന്–യജമാനർക്കു സന്തോഷം കൊടുക്കുന്ന ഇന്ദ്രന്ന്. ഇഷ്ടൻ = തോഴൻ. കർമ്മാപ്തം-മൂന്നു സവനങ്ങളിലും ചേരുന്നത്. ഇതു–സോമനീർ; ചൂണ്ടിക്കാട്ടി പറഞ്ഞതാണ്.
[8] ഇതു–സോമം. വൃത്രന്മാർ–വൃത്രാസുരാദിശത്രുക്കൾ. തൻപടയാളി–സ്വഭക്തനായ ഭടൻ; ജാത്യേകവചനമാണ്, ഭടന്മാര്‍.
[9] അന്നം–ഹവിസ്സ്. വിത്താർജ്ജനത്തിനായ്–അങ്ങയുടെ പ്രസാദത്താല്‍ സമ്പത്തു നേടാൻ വേണ്ടി.
[10] ഋത്വിക്കുകളോട്: സഖാവ്–സുഹൃത്തെന്നപോലെ പ്രിയന്‍. കർമ്മസംപൂരകൻ = കർമ്മത്തെ വഴിപോലെ പൂരിപ്പിയ്ക്കുന്നവൻ. ഇന്ദ്രന്നായ് = ഇന്ദ്രനെ ഉദ്ദേശിച്ച്.