അംഗിരസ്സിന്റെ മകന്‍ ഹിരണ്യസ്തൂപൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (കേക)
വർഗ്ഗത്തിന്നൊരു നല്ല മിത്രമാകിയ ദേവൻ;
നിന്നുടെ കർമ്മത്തിങ്കല്‍പ്പിറന്നോര്‍, പൃഥുജ്ഞാനര്‍
മിന്നുമായുധമുള്ള കവികൾ മരുത്തുക്കൾ. 1
മേധാവി ശോഭിപ്പിപ്പൂ ദേവകർമ്മത്തെബ്ഭവാൻ;
അങ്ങെല്ലാജ്ജഗത്തിന്നുംവേണ്ടി നാനാത്മാവായ്ത്തീ–
ർന്നെങ്ങനെയൊക്കെപ്പള്ളികൊള്ളുന്നു മനുഷ്യർക്കായ് ! 2
വായുപചരിപ്പോനു കാണുമാറായ് വന്നാലും;
ഞെട്ടിപ്പോയ് ദ്യോവും ഭൂവും: ഹോതൃകൃത്യത്തിൻ ഭാര–
മൊട്ടുക്കു വഹിച്ചു; നീ യജിച്ചൂ മഹാന്മാരെ! 3
സല്‍ക്കർമ്മി പുരൂരവസ്സിന്നതിശുഭം നല്കീ.
അരണിദ്വയഘർഷോല്‍പന്നനാം നിന്നെക്കിഴ–
ക്കണച്ചുവെച്ചാരല്ലോ, പില്പാടു പടിഞ്ഞാറും.4
സ്രുക്കെടുത്തവന്നായി ശ്രവ്യനായ്ച്ചമയുന്നൂ;
മുമ്പേ, സദ്വഷട്കാരഹവിസ്സർപ്പിപ്പോനെയും
പിമ്പാൾക്കാരെയും ശോഭിപ്പിപ്പു നീ, തദേകാന്നൻ. 5
ത്തക്ക കർമ്മത്തില്‍ക്കൊണ്ടുനിർത്തുന്നൂ ഭവാനഗ്നേ;
പരിതോഗന്തവ്യമാം ശൂരര്‍തൻ സ്വത്തില്‍ച്ചെമ്മേ
പൊരുമല്പരെക്കൊണ്ടും കൊൽവു നീ കേമന്മാരെ! 6
വന്മത്തർത്ത്യേതരത്വത്തിൽനിർത്തുന്നൂ ഭവാനഗ്നേ;
നാല്ക്കാലിയിരുകാലിവർഗ്ഗത്തിനായിദ്ദാഹം
വായ്ക്കുന്ന വിജ്ഞന്നുണ്ടാക്കുന്നു സൌഖ്യവും ചോറും! 7
മങ്ങഗ്നേ, തരികൊ,രു കർമ്മിയാം യശസ്വിയെ:
കൈവളർത്താവൂ കർമ്മം പുതുനേട്ടത്താലെങ്ങൾ;
കാക്കുകെങ്ങളെ,ദ്ദേവന്മാരുമായ് ദ്യോവേ, ഭൂവേ! 8
ദേവൻ നീ മാതാപിതൃസന്നിധിസ്ഥനായ്ത്തന്നേ
ഞങ്ങൾക്കു മകനാക; കർമ്മിയില്‍ക്കരൾ വെയ്ക്ക;
മംഗളാത്മാവേ, സർവവിത്തഭൃത്തല്ലോ, ഭവാന്‍! 9
നാ, യുഷ്യപ്രദായി നീ; നിന്‍െറ ചാർച്ചക്കാര്‍ ഞങ്ങൾ;
നൂറുമായിരവുമായ്ച്ചേരുന്നൂ ധനങ്ങൾ, സ-
ദ്വീരനായജയ്യനായ് ക്കർമ്മപാലനാം നിങ്കല്‍! 10
ന്നായുവാം ചമൂനാഥനാക്കി, ദേവകളഗ്നേ;
മനുവിന്നുപദേഷ്ടിയാക്കിനാരിളയെയും;
ജനിച്ചൂ നീ താനെന്നെ,ന്നച്ഛന്നു മകനായി! 11
കുന്ന ഞങ്ങളെദ്ദേവ, ദേഹങ്ങളെയുമഗ്നേ:
പില്പാടാര്‍ തവ കർമ്മം കണ്ണിമയ്ക്കാതേ കാക്കു,–
മപ്പുത്രതനയന്റെ ഗോക്കളെപ്പാലിപ്പോൻ നീ! 12
ദിക്കില്‍ നാലിലും കണ്‍വെച്ചുജ്ജ്വലിയ്ക്കുന്നൂ ചാരേ;
സദയം പോഷിപ്പിയ്ക്കും നിനക്കു ഹവിസ്സേകി–
സ്തുതിപ്പോനുടെ മന്ത്രം മനസാ യാചിപ്പോന്‍ നീ! 13
കാമ്യം നന്മുതലെന്നു നണ്ണുവോൻ ഭവാനഗ്നേ;
പോഷണീയന്നും ഭവാനൻപുറ്റ പിതാവെന്നാർ;
ശാസിപ്പൂ, ശിശുവെയും ദിക്കുകളെയും വിദ്വൻ! 14
രക്ഷിപ്പു, നന്നായ്ത്തയ്ക്കപ്പെട്ട ചട്ടപോലെങ്ങും;
എവനോ ഗൃഹത്തിങ്കല്‍ നല്‍ച്ചോറാൽസ്സുഖിപ്പിച്ചു
ജീവയജ്ഞത്തെച്ചെയ്യും, വിണ്ണിനു തുല്യനവന്‍! 15
മെങ്ങൾ പൊന്നകലത്തീ മാർഗ്ഗത്തിലണഞ്ഞതും;
ഗമ്യന,ൻപെഴുമച്ഛൻ, സോമാർഹമനുഷ്യർക്കു
കർമ്മസാധകൻ, പ്രത്യക്ഷാത്മാവുമല്ലോ ഭവാൻ! 16
കണക്കെ,ശ്ശുചിയായൊരംഗിരസ്സാം നീ നേരേ
സഭ്യശാലയില്‍ച്ചെല്കാ,വാഹിയ്ക്ക ദേവന്മാരെ,–
ദ്ദർഭയിലിരുത്തുക, നല്ക വേണ്ടതുമഗ്നേ! 17
ശ്ശക്തിയാ,ലറിവാലോ തീർത്തതാമീ മന്ത്രത്താല്‍;
ഉന്നതിയണയ്ക്കയും ചെയ്യുകെങ്ങളെ ബ്ഭവാൻ;
തന്നരുൾകെ,ങ്ങൾക്കന്നസമ്പത്തും സുമനസ്സും! 18
[1] ഒന്നാമനാമംഗിരസ്സൃഷി–അംഗിരഃകുലകൂടസ്ഥന്‍. കവികൾ = മേധാവികൾ.
[2] രണ്ടമ്മമാര്‍–രണ്ടു മരക്കഷ്ണങ്ങൾ (അരണികൾ): ഇവയുടെ ഘര്‍ഷണത്തില്‍ അഗ്നി ജനിയ്ക്കുന്നു. നാനാത്മാവായ്ത്തീർന്ന്-ആഹവനീയനും മറ്റുമായിച്ചമഞ്ഞ്. മനുഷ്യർക്കായ്–മനുഷ്യർക്കുവേണ്ടി. എങ്ങിനെയൊക്കെപ്പള്ളികൊള്ളുന്നു (ശയിയ്ക്കുന്നു). ഒരോ മനുഷ്യഗൃഹത്തിലും സ്ഥിതിചെയ്യുന്ന അങ്ങയുടെ സ്വരൂപങ്ങൾ ഇത്ര എന്ന് ആർക്കും അറിഞ്ഞുകൂടാ.
[3] അഗ്ര്യൻ = മുമ്പൻ. വാസദ–പാർപ്പിടം നല്കുന്നവനേ. കാണുമാറായ് വന്നാലും = പ്രത്യക്ഷീഭവിച്ചാലും. ഞെട്ടിപ്പോയ്–അങ്ങയുടെ പ്രഭാവം കണ്ടിട്ട്. മഹാന്മാരെ യജിച്ചു–മഹാന്മാരെ (ദേവന്മാരെ) ഉദ്ദേശിച്ചു യജ്ഞംചെയ്തു.
[4] മനുവിന്നായ്–മനുവിനെ അനുഗ്രഹിപ്പാൻ. സ്വർഗ്ഗത്തെയുദ്ഘോഷിച്ചൂ–പുണ്യലഭ്യമാണ്’ സ്വർഗ്ഗമെന്നു വെളിപ്പെടുത്തി. സല്‍ക്കർമ്മി–അങ്ങയെ പൂജിച്ച. കിഴക്കണച്ചു–വേദിയുടെ കിഴക്കുഭാഗത്ത് ആഹവനീയനെന്ന പേരില്‍ പ്രതിഷ്ഠിച്ചു; പില്പാടു പടിഞ്ഞാറും–പടിഞ്ഞാറെബ്ഭാഗത്തു ഗാർഹപത്യനെന്ന പേരിലും പ്രതിഷ്ഠിച്ചു.
[5] പ്രവർഷിപ്പൂ–കാമങ്ങളെ കോരിച്ചൊരിഞ്ഞുകൊടുക്കുന്നു. പുഷ്ടിയെ–യജമാനന്‍െറ സമ്പത്തിനെ. സ്രുക്കെടുത്തവന്നായി ശ്രവ്യനായ്ച്ചമയുന്നു–ഹോമംചെയ്യുന്നവനെ അനുഗ്രഹിപ്പാൻവേണ്ടി, മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടാവുന്നവനായിബ് ഭവിയ്യുന്നു. വഷട്കാരത്തോടുകൂടി ഹവിസ്സിനെ അർപ്പിയ്ക്കുന്നവനെ മുമ്പും, അവന്റെ ആൾക്കാരെ പിമ്പും, തദേകാന്നനായ (ആ ഹവിസ്സുമാത്രം ആഹാരമായിട്ടുള്ള) നീ ശോഭിപ്പിയ്ക്കുന്നു; അവർക്കു മേന്മ വരുത്തുന്നു.
[6] പരിതോഗന്തവ്യമാം = ചുറ്റും നടക്കപ്പെടേണ്ടതായ. ശൂരര്‍തന്‍ സ്വത്തില്‍–ശൂരന്മാർക്കു സമ്പത്തുപോലെ പ്രിയപ്പെട്ട യുദ്ധത്തില്‍. പൊരും = പൊരുതുന്ന. കേമന്മാരെ അല്പരെക്കൊണ്ടും കൊല്ലുന്നു; ഇത്രയ്ക്കുണ്ട്, അങ്ങയ്ക്കു മഹിമ!
[7] അമ്മനുഷ്യനെ–അങ്ങയെ സേവിയ്ക്കുന്നവനെ. വന്മർത്ത്യേതരത്വം = ഉല്‍കൃഷ്ടമായ മരണരഹിതത്വം. നാല്ക്കാലി–യിരുകാലിവർഗ്ഗത്തിനായിദ്ദാഹം വായ്ക്കുന്ന–നാല്ക്കാലികളേയും (പശ്വാദികളെയും) ഇരുകാലികളേയും (മിത്രഭൃത്യാദിമനുഷ്യരെയും) കിട്ടാൻ കൊതിയ്ക്കുന്ന. വിജ്ഞന്ന്–യജമാനന്ന്. ഉണ്ടാക്കുന്നു–കൊടുക്കുന്നു.
[8] വിനുതൻ = സ്തുതൻ. അങ്ങ് = ഭവാന്‍. യശസ്വിയെ = കീർത്തിമാനായ പുത്രനെ; അവൻ ഞങ്ങൾക്കു ധനം സമ്പാദിച്ചുതന്നുകൊള്ളും. പുതുനേട്ടത്താല്‍–പുത്രലാഭത്താല്‍. കാക്കുക–നിങ്ങളിരുവരും ഞങ്ങളെ രക്ഷിയ്ക്കുവിന്‍.
[9] മാതാപിതൃസന്നിധിസ്ഥനായ്ത്തന്നേ–ദ്യാവാപൃഥിവികളുടെ അടുക്കലിരുന്നുകൊണ്ടുതന്നെ. കർമ്മിയില്‍ക്കരൾ വെയ്ക്ക–യജമാനനെ അനുഗ്രഹിപ്പാൻ കനിയുക. സർവവിത്തഭൃത്ത്–യജമാനന്നു നല്കാൻ എല്ലാദ്ധനങ്ങളും ഭരി(വഹി)യ്ക്കുന്നവൻ.
[10] ആയുഷ്യപ്രദായി = ജീവനം തരുന്നവന്‍. സദ്വീരന്‍ = നല്ല വീരന്മാരോടുകൂടിയവൻ.
[11] നഹുഷൻ = നഹുഷനെന്ന രാജാവ്. ആയു–പേര്‍ ചമൂനാഥന്‍ = സേനാപതി. ഇള–പേര്‍; ഇവൾ മനുവിന്റെ പുത്രിയുമാണ്. എന്നച്ഛന്ന്–അംഗിരസ്സിന്ന്.
[12] ദേഹങ്ങളെയും–സന്താനങ്ങളെയും. ഞങ്ങളുടെ പൌത്രന്‍െറ ഗോക്കളെ സംരക്ഷിപ്പാനും, അങ്ങാണ്. അപ്പോൾ, ഞങ്ങളുടെ കാര്യം പറയാനുണ്ടോ?
[13] കേടേശായ്വാൻ–തകരാറൊന്നും വരാതിരിപ്പാൻ. കൺ–ജ്വാല. സദയം പോഷിപ്പിയ്ക്കും–ദയാശീലത്വത്താല്‍ അഭിവൃദ്ധികരനായ. യാചിപ്പോന്‍ നീ–അത്രയ്ക്കുണ്ട്, ഹവിർദ്ദാതാവിന്റെ മന്ത്രത്തില്‍ അങ്ങയ്ക്കഭിരുചി.
[14] ഭൂരിശ്ലാഘ്യൻ-വളരെ ആളുകളാൽ ശ്ലാഘനീയൻ. കാമ്യം = സ്പൃഹണീയം. ഋത്വിക്കിന്നു ധനം ലഭിയ്ക്കട്ടെ എന്നു വാഞ്ചരിയ്ക്കുന്നവനാണ്, ഭവാന്‍. എന്നാര്‍–അഭിജ്ഞര്‍ പറഞ്ഞിരിയ്ക്കുന്നു. ശിശു–അനഭിജ്ഞനായ യജമാനന്‍. ദിക്കുകളെയും ശാസിപ്പൂ-ഭവാൻ പറഞ്ഞു കൊടുക്കാഞ്ഞാല്‍ കർമ്മികൾക്കു ദിഗ്ഭ്രമം പററിപ്പോകും.
[15] ചട്ട–നല്ല ഒരു കവചം പോരാളിയെ രക്ഷിക്കുന്നതുപോലെ. സുഖിപ്പിച്ചു–അതിഥികളെ സംതൃപ്തരാക്കി. അവൻ–അതിഥിപൂജയാകുന്ന ജീവയജ്ഞമനുഷ്ടിച്ച യജമാനൻ സ്വർഗ്ഗതുല്യനാണ്, ഋത്വിക്കുകളെ സ്വർഗ്ഗമെന്നപോലെ സുഖിതരാക്കും.
[16] പോന്ന്–ഭവത്സേവനം ത്യജിച്ചു പോന്ന്. സോമാർഹമനുഷ്യര്‍ക്കു–സോമത്തിന്നഹർരായ ആളുകൾക്ക്, അനുഷ്ഠാതാക്കൾക്ക്. ഗമ്യന്‍ = പ്രാപ്യന്‍.
[17] യയാതി–യയാതി എന്ന രാജാവ്. പൂർവര്‍–മറ്റു പൂർവകന്മാര്‍. സഭ്യശാല–യാഗശാല. വേണ്ടതും നല്ക–പ്രിയവസ്തു (ഹവിസ്സ്) നല്കുകയും ചെയ്യുക.
[18] ശക്തി = കഴിവ്. ഈ മന്ത്രത്താല്‍ അങ്ങു വർദ്ധിയ്ക്ക = മഹത്ത്വപ്പെടുക. ഞങ്ങളെ ഉന്നതിയണയ്ക്കയും ചെയ്യുക. അനുഷ്ഠാതാക്കളായ ഞങ്ങളെ ശ്രേയസ്സിലെത്തിയ്ക്കുകയും ചെയ്യുക. സുമനസ്സും = നല്ല (കർമ്മശ്രദ്ധയുള) ഹൃദയവും.