ശുനശ്ശേപൻ ഋഷി; ഗായത്രിയും പാദനിചൃത്തും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ ഇന്ദ്രനും, അശ്വിനികളും, ഉഷസ്സും ദേവതകൾ. (അന്നനട)
പെരിയൊരു ശതക്രതുവാമിന്ദ്രനെ
നിറച്ചുകൊളളുന്നൂ കുളിർസോമനീരാ–
ലൊ,രു കുണ്ടുകിണറിനെയെന്നപോലെ. 1
മരുന്നിട്ട രസമൊരായിരംതാനോ
തിരുവടിയിങ്കലണഞ്ഞിടുമല്ലോ,
ശരിയ്ക്കൊ,രു കുഴിനിലത്തെന്നപോലെ. 2
പ്പിറാവു ഗർഭിണിപ്പിടയിങ്കല്‍പ്പോലെ
എഴുന്നളളു,മതിങ്ങിതാ; ഞങ്ങളുടെ
മൊഴി ഭവാന്‍ കേൾപ്പത,തിനാല്‍ത്താനല്ലോ! 4
പ്പരിപാലിപ്പാനായ് ശ്ശതക്രതോ, ഭവാൻ;
ഇതരമാകിയ വിഷയമൊക്കെ നാ–
മിരുവരും കൂടിയിരുന്നാലോചിയ്ക്കാം! 6
പ്പടയിങ്കലൊ,രു പരിരക്ഷയ്ക്കായി
വിളിയ്ക്കുക ചങ്ങാതികളുടെ മട്ടിൽ,–
ബ്ബലിഷ്ഠനാമിന്ദ്രൻതിരുവടിയെ നാം:7
പെരുതിടങ്ങളിലെഴുന്നള്ളുവോനെ
ക്രമാനുസാരേണ വിളിപ്പതുണ്ടു ഞാന്‍,
മമ താതന്‍ പണ്ടു വിളിച്ചതുപോലെ. 9
ശരണദാതാവേ, സ്തുതികാരന്മാർക്കായ്
ഇരക്കുന്നു ഞങ്ങൾ ഭവാനൊടു: വജ്ര–
ധര, സഖേ, സോമരസം കുടിപ്പോനേ,
തരിക, സോമപര്‍ സഖാക്കളെങ്ങൾക്കു
പെരിയ മൂക്കുള്ള പശുപ്പരിഷയെ! 10–11
പരിപൂജിതനായ് സ്തുതികാരന്മാരില്‍
ശരിയ്ക്കണയ്ക്കട്ടേ തദീയാഭീപ്സിത,–
മുരുൾകളിലച്ചുതടിയെന്നപോലേ! 14
ദ്ധനം സദാപി കീഴടക്കിയോനിന്ദ്രൻ;
അവന്‍ കർമ്മശീലന,വന്‍ ദാതാവെങ്ങൾ–
ക്കരുളിനാൻ കേറാനൊ,രു കനകത്തേർ! 16
ക്കനുഭവിപ്പാനേതൊരു നരനുള്ളു?
എവങ്കൽച്ചെല്ലും നീ വിശിഷ്ടാനുഭാവേ?
സുവിദ്യോതേ, ചിത്രേ, വിസരണശീലേ,
അരികില്‍നിന്നു തൊട്ടകലത്തുവരെ–
യ്ക്കറിയുന്നീലല്ലോ, ഭവതിയെ ഞങ്ങൾ! 20–21
[1] ഞങ്ങൾ–ഞാൻ, ശുനശ്ശേപനൻ. അയി–ഋത്വിക്കുകളേ, യജമാനന്മാരേ.
[2] രസം–സോമനീര്‍. തിരുവടി–ഇന്ദ്രന്‍. കുഴിനിലം = നിമ്നപ്രദേശം. വെള്ളം നിമ്നപ്രദേശത്തെയ്ക്കൊഴുകുന്നതുപോലെ.
[3] ഇത്–സോമനീര്‍. അക്കെല്പന്ന്–ബലവാനായ ഇന്ദ്രന്ന്. തൃക്കുക്ഷിയില്‍–ഇന്ദ്രന്റെ വയററില്‍. ഉദധിയിൽപോലെ–നദീജലം സമുദ്രത്തില്‍ ചെന്നു പരക്കുന്നതുപോലെ.
[4] അത്-സോമനീർ. ഇതാ–അങ്ങയ്ക്കായി ഒരുക്കിവെച്ചിരിക്കുന്നു. അതിനാൽത്താനല്ലോ (സോമത്തെക്കുറിച്ചുള്ള പ്രേമംകൊണ്ടുതന്നെയാണല്ലോ) ഭവാൻ ഞങ്ങളുടെ മൊഴി (പ്രാർത്ഥന) കേൾക്കുന്നത് (സ്വീകരിക്കുന്നത്).
[5] വചോവാഹ = വചസ്സ് (സ്തുതി) ആകുന്ന വാഹനത്തോടു കൂടിയവനേ; സ്തുതിയാല്‍ വഹിയ്ക്കപ്പെടുന്നവനേ. സ്തുതി ഒരു വാഹനമെന്നപോലെ അങ്ങയെ യജനസ്ഥലങ്ങളിലെത്തിയ്ക്കുന്നു. നുതൻ = സ്തുതിയ്ക്കപ്പെട്ടവൻ. നിൻ ലക്ഷ്മി (സമ്പത്ത്) പ്രിയസത്യയാക–അസ്മാദൃശരെ തീർച്ചയായും പ്രീതിപ്പെടുത്തുമാറാകട്ടെ. ഞങ്ങൾക്കു സമ്പത്തു തന്നരുളുക.
[6] ആലോചിയ്ക്കാം–ഞാന്‍ രക്ഷിയ്ക്കപ്പെട്ടതിന്നുശേഷം.
[7] തുടങ്ങല്‍–കർമ്മാരംഭം. പട–വിഘ്നകാരികളോടുള്ള യുദ്ധം.
[8] ഇര–അന്നം.
[9] പുരാതനം = പണ്ടേ ഉള്ളത്. പുരം–സ്വർഗ്ഗം. പെരുതിടങ്ങളില്‍ (വളരെ യാഗശാലകളില്‍) എഴുന്നള്ളുവോനെ–ഇന്ദ്രനെ. ക്രമാനുസാരേണ–കർമ്മങ്ങളുടെ ക്രമമനുസരിച്ച്. പണ്ടു–യജ്ഞാവസരത്തില്‍.
[10–11] ശരണദാതാവേ = പാർപ്പിടം നല്കുന്നവനേ. സ്തുതികാരന്മാർക്കായ്–സ്തോതാക്കൾക്കുവേണ്ടി. പെരിയ–നീണ്ട.
[12] അത്–അഭിമതസിദ്ധി (അഭീഷ്ടപ്രാപ്തി).
[13] സമപ്രീതൻ–നമ്മോടൊപ്പം തോഷിച്ച. ബലിഷ്ഠഗോക്കളെ = കരുത്തേറിയ പൈക്കളെ. ചോറുള്ള–ആഹാരവും ഇന്ദ്രൻ തരട്ടെ എന്നു ധ്വനി.
[14] ഒരു ഭവത്സമൻ–അങ്ങയോടു തുല്യനായ ഒരു ദേവൻ. ധൃഷ്ണോ = ദൃഷ്ണനായുള്ളോവേ. തദീയാഭീപ്സിതം–അവരുടെ (സ്തോതാക്കളുടെ) അഭീഷ്ടം. ഉരുൾകൾ = വണ്ടിച്ചക്രങ്ങൾ. അച്ചുതടി = അച്ചുതണ്ട്. വണ്ടിച്ചക്രങ്ങളില്‍ അച്ചുതണ്ടു ചേർക്കുന്നതുപോലെ, സ്തോതാക്കളില്‍ ഇഷ്ടസിദ്ധി ചേർക്കട്ടെ.
[15] രഥത്തച്ചൻ (തേരുണ്ടാക്കുന്നവന്‍) ചക്രങ്ങളില്‍ അച്ചുതണ്ടു ചേർക്കുന്നതുപോലെ, ഭവാന്‍ സ്തോതാക്കളില്‍ സമ്പത്തു ചേർത്തുപോരുന്നു.
[16] ചീനച്ച് = ശബ്ദം പുറപ്പെടുവിച്ച്. വീർത്ത് = വീർപ്പിട്ട്, കിതച്ച്. അശ്വങ്ങളാല്‍–യുദ്ധത്തിലിറക്കപ്പെട്ട സ്വന്തം കുതിരകളെക്കൊണ്ട്. ധനം–ശത്രുക്കളുടെ സമ്പത്ത്. സ്തുതിപ്രസന്നന്നായ ഇന്ദ്രന്‍ ശുനശ്ശേപന്ന് ഒരു സ്വർണ്ണരഥം കൊടുത്തുപോല്‍.
[17] പുരുഹയാന്നരായ്–ഞങ്ങൾക്കു തരുവാന്‍ വളരെ കുതിരകളോടും അന്നങ്ങളോടുംകൂടി. ഇങ്ങു–ഞങ്ങളുടെ ഗൃഹങ്ങളില്‍. പൊൻ–പശുക്കൾ = പൊന്നും കന്നാലികളും. ഇന്ദ്രപ്പേരണയാലാണ്, ശുനശ്ശേപൻ അശ്വിദേവന്മാരെ സ്തുതിച്ചു തുടങ്ങിയത്
[18] തട = തടസ്സം.
[19] വട്ടൊന്ന് = ഒരു ചക്രം. അചലാഗ്രേ = പർവതമുകളില്‍. ഇതരം–മറേറച്ചക്രം.
[20–21] അശ്വികളാല്‍ പ്രേരിതനായ ശുനശ്ശേപന്‍ ഉഷസ്സിനെ സ്തുതിയ്ക്കുന്നു: സനാതനോഷസ്സേ = നാശമിലാത്ത ഉഷസ്സേ. നിനക്കനുഭവിയ്ക്കത്തക്കവനായി, മനുഷ്യരില്‍ ഒരുത്തനുമില്ല. വിശിഷ്ടാനുഭാവേ = അസാധരണപ്രഭാവമുള്ളവളേ. നീ എവങ്കല്‍ ചെല്ലും.നിന്നെ രമിപ്പിയ്ക്കാൻ ഒരുവനും ശക്തനാകില്ല. സുവിദ്യോതേ = നല്ല പ്രഭയുള്ളവളേ. ചിത്രേ = നാനാവർണ്ണങ്ങളുള്ളവളേ. വിസരണശീലേ = വ്യാപിനി.
[22] ദ്യോവിൻസുതേ–ദ്യുദേവതയുടെ മകളായ ഉഷസ്സേ. ഈ സ്തുതിയോ ടേ ശുനശ്ശേപന്‍ കെട്ടിൽനിന്നു വേര്‍പെട്ടുപോല്‍.