ഹിരണ്യസ്തൂപൻ ഋഷി; ത്രിഷ്ഠുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)
വർണ്ണിച്ചുരയ്ക്കുവനോരോന്നുമാശു ഞാൻ:
കൊന്നാൻ പയോദത്തെ; വീഴ്ത്തിനാൻ വെള്ളത്തെ;
നന്നായ് പ്പിളർത്തിനാനദ്രിനദികളെ.1
ഞ്ഞിട്ടാണു കൊന്നത,ദ്രിസ്ഥമാം കാറിനെ;
അപ്പോളൊലിച്ച തണ്ണീരുകൾ പാഞ്ഞാഴി–
യുൾപ്പുക്കിതു,‘മ്പ’യിടും പൈക്കൾപോലവേ. 2
യാഗത്രയത്തില്‍പ്പിഴിഞ്ഞതാം സോമനീര്‍
ആകലിതാസ്ത്രനായ് ക്കൊന്നാന്‍ മഘവാവു,
കാര്‍കളിലാദ്യം പിറന്നോരു കാറിനെ. 3
മായാവികളുടെ മായയും പോക്കി നീ
വാനുഷസ്സർക്കരെപ്പേർത്തും ജനിപ്പിച്ചു;
താനഥ കണ്ടെത്തിയില്ലൊരു വൈരിയെ! 4
കോടാലിയാല്‍ത്തരുസ്കന്ധങ്ങൾപോലവേ
മെത്തിയ വജ്രമെയ്തിന്ദ്രൻ മുറിയ്ക്കയാല്‍–
ച്ചത്തവന്‍ മന്നിലടിഞ്ഞുകിടക്കയായ് ! 5
ന്ദ്രാരി വിളിച്ചാനരിഘ്നനാം വീരന;
ഭൂരിജേതാവിൻ കൊലകളെപ്പിന്നിടാന്‍
പോരാഞ്ഞു വീണങ്ങരച്ചാൻ പുഴകളെ! 6
പുംസ്ത്വേച്ഛുവാം ഛിന്നമുഷ്കന്‍കണക്കിനെ!-
ഇന്ദ്രനോ, വജ്രമെറിഞ്ഞാൻ ചുമല്‍ത്തട്ടി–
ലൊ;–ന്നിലേറെപ്പരിക്കേറ്റു വീണാനവൻ. 7
കക്കും ജലം, വിണ്ട കൂലത്തെയാംവിധം;
നിർത്തിനാനേതിനെ സ്വന്തം പെരുമയാൽ,
വൃത്രനഹിയതിന്‍ കാല്ക്കല്‍ക്കിടക്കയായ് ! 8
വിട്ടാന,വൾതൻ ചുവട്ടിലെയ്ക്കായുധം;
അമ്മ മീതേ, മകന്‍ താഴെ–യദ്ദാനവി
ചുമ്മാ കിടന്നു, കുഞ്ഞൊത്ത പൈപോലവേ! 9
പ്പുക്കു പേർ പോയ്പോയ വൃത്രവപുസ്സിനെ
കേറിക്കടന്നങ്ങൊലിച്ചു; ജലം നീണ്ട
കൂരിരുട്ടൊന്നിലടിഞ്ഞിതിന്ദ്രാഹിതൻ! 10
നാഥനഹി, പണി പൈക്കളെയാംവിധം;
പാരുമുടിയ്ക്കുന്ന വൃത്രനടച്ച ത–
ണ്ണീരിൻ ബിലത്തെത്തുറന്നാൻ, തദന്തകന്‍. 11
രശ്വവാലായ്ത്തീർന്നിതിന്ദ്ര, ശൂരൻ ഭവാൻ;
ഗോക്കളെ വെന്നു നീ; സോമത്തെ വെന്നു നീ;
നേർക്കൊഴുകിച്ചു നീയേഴു പുഴയെയും! 12
വെട്ടും മഴയുമിടിവാളുമൊന്നുമേ
ഇന്ദ്രങ്കലേശീല,വനുമായ് പ്പോര്‍ചെയ്കെ;
വെന്നാൻ, മഘവാവു മറ്റു പണികളും. 13
പറ്റിയല്ലോ ഭയം, കൊന്നതിലിന്ദ്ര, തേ:
തൊണ്ണൂററിയൊമ്പതാററിന്‍െറ വെള്ളം ഭയാൽ–
പ്പിന്നിട്ടുവല്ലോ, പരുന്തെന്നപോലെ നീ! 14
യ്ക്കേവമരചനായ്ത്തീർന്നു വജ്രായുധൻ;
മർത്ത്യര്‍ക്കുമിന്ദ്രനേ രാജാവ;-വറ്റിനെ–
ച്ചുററിനാൻ, നേമിയേർക്കാല്കളെപ്പോലവൻ! 15
[1] കൊന്നാൻ–പിളർത്തി. വീഴ്ത്തിനാൻ വെള്ളത്തെ–ഭൂമിയില്‍ മഴപെയ്യിച്ചു. അദ്രിനദികളെ പിളർത്തിനാന്‍–മലമ്പുഴകളെ, രണ്ടു കരകളും വലിച്ചുനീക്കി, പ്രവഹിപ്പിച്ചു.
[2] ചെത്തിക്കൊടുത്ത–കനം കുറച്ചു മൂർച്ച കൂട്ടിക്കൊടുത്ത. അദ്രിസ്ഥം = പർവതസ്ഥിതം. ഉമ്പയിടും–ഉമ്പാശബ്ദം പുറപ്പെടുവിയ്ക്കുന്ന. പൈക്കളുടെ ഈ വിശേഷണം, ഒലിയ്ക്കുന്ന വെള്ളങ്ങളുടെ ഇരമ്പത്തെ വ്യഞ്ജിപ്പിയ്ക്കുന്നു. പൈക്കൾ തൊഴുത്തിലെന്നപോലെ ജലങ്ങൾ സമുദ്രത്തില്‍ ചെന്നുചേർന്നു.
[3] വൃഷം = കാള. യാഗത്രയത്തില്‍–ജ്യോതിസ്സ്, ഗോവ്, ആയുസ്സ് എന്നീ മൂന്നു യാഗങ്ങളില്‍. ആകലിതാസ്ത്രനായ് = അസ്ത്രം (ആയുധം, വജ്രം) എടുത്ത്.
[4] തോയവാഹങ്ങൾ = മേഘങ്ങൾ. മായാവികൾ–അസുരന്മാര്‍. വാനുഷസ്സർക്കരെ = വാനിനെയും ഉഷസ്സിനെയും സൂര്യനെയും. ജനിപ്പിച്ചു–പ്രകാശിപ്പിച്ചു. അഥ = പിന്നെ. ഒരു വൈരിയെ കണ്ടെത്തിയില്ല–ഇന്ദ്രനെ എതിർക്കാൻ ആരുമില്ലാതായി.
[5] തരുസ്കന്ധങ്ങൾ = വൃക്ഷത്തടികൾ.
[6] ആൾ–എതിരാളി. ഇന്ദ്രാരി = അസുരൻ, വൃത്രൻ. അരിഘ്നൻ = ശത്രു ഹന്താവ്. ഭൂരിജേതാവിന്റെ കൊലകളെപ്പിന്നിടാൻ–വളരെപ്പേരെ ജയിച്ചവനായ ഇന്ദ്രന്‍െറ കൊലകളിൽനിന്നു രക്ഷപ്പെടാൻ. പുഴകളെ–നദീതീരങ്ങളിലെ പാറകളെയും മറ്റും.
[7] അടര്‍ തേടി–ഇന്ദ്രനോടു പൊരുതാൻ നോക്കി. ഛിന്നമുഷ്കനായ (വൃഷണങ്ങളറുക്കപ്പെട്ട) ഒരുവൻ പുംസ്ത്വം (ആണത്തം) ഇച്ഛിയ്ക്കുന്നതുപോലെ. വൃഷണമില്ലാത്തവന്നു പൌരുഷമല്ല, നപുംസകത്വമാണല്ലോ, കിട്ടുക. ചുമല്‍ത്തട്ടില്‍–വൃത്രന്റെ തോളത്ത്. ഒന്നിലേറെ–അനേകാവയവങ്ങളില്‍.
[8] കരൾ കക്കും (മനോഹരമായ, മനുഷ്യരെ സന്തോഷിപ്പിച്ച) ജലം അക്കിടപ്പോനെക്കവിച്ചു പാഞ്ഞൂ. (വൃത്രന്റെ ശരീരത്തിന്മേലൂടേ കുതിച്ചൊഴുകി); കൂലം (തീരം) പിളർന്നാല്‍ നദീജലം തള്ളിയൊഴുകുന്നതുപോലെ. ജലത്തെ നിരോധിച്ചുനിന്ന വൃത്രൻ ഇപ്പോൾ അതിന്റെ കാല്ക്കല്‍ (ചുവട്ടില്‍) കിടക്കുകയായി: തന്റെ അപരാധം ക്ഷമിപ്പിയ്ക്കാനെന്നപോലെ. അഹി–വൃത്രന്റെ മറെറാരു പേര്‍.
[9] മകങ്കല്‍ ആയുധം തട്ടാതിരിപ്പാന്‍ വൃത്രന്‍െറ അമ്മ അവന്‍െറ മീതേ കിടന്നു. തദാ (അപ്പോൾ) ഇന്ദ്രന്‍ ആയുധം അവളുടെ ചുവട്ടിലെയ്ക്കു (വൃത്രദേഹത്തിലെയ്ക്കു) വിട്ടു. അതിനാല്‍ അവളും നഷ്ടയായ് (മരിച്ചു). അദ്ദാനവി (ആ അസുരസ്ത്രീ), കുട്ടിയോടുകൂടിയ ഒരു പയ്യെന്നപോലെ ചുമ്മാ (നിശ്ചേഷ്ടയായി) കിടന്നു.
[10] നില്ക്കലിരിയ്ക്കലില്ലാത്ത–നില്ക്കലും ഇരിയ്ക്കലുമില്ലാതെ സദാ ഒഴുകിപ്പോകുന്ന. പേര്‍ പോയ്പോയ–ആരാലും അറിയപ്പെടാത്തതായിത്തീർന്ന. വപുസ്സ് = ദേഹം. നീണ്ട കൂരിരുട്ടൊന്നില്‍–ഒരു ദീർഘതമസ്സില്‍, മരണത്തില്‍. ഇന്ദ്രാഹിതൻ = ഇന്ദ്രശത്രു, വൃതൻ.
[11] നാഥനഹി–ജലങ്ങളുടെ നാഥനായിത്തീർന്ന (അവയെ കീഴടക്കിയ) വൃത്രന്‍. പണി–പണി എന്ന അസുരൻ. ബിലം–പ്രവഹണദ്വാരം. തദന്തകൻ = വൃത്രനെ കൊന്ന ഇന്ദ്രന്‍.
[12] വജ്രപ്രദീപ്തൻ–ഇടിവാൾകൊണ്ടു തിളങ്ങുന്ന വൃത്രന്‍: സർവായുധകുശലനായിരുന്നു, വൃത്രൻ. അശ്വവാലായ്ത്തീർന്നിതു–കുതിരയുടെ വാല്‍ നിഷ്പ്രയാസം ഈച്ചയേയും മറ്റും ആട്ടിക്കളയുന്നതുപോലെ, ഭവാന്‍ വൃത്രനെ തട്ടിനീക്കി. ഗോക്കളെ വെന്നു–പണി അപഹരിച്ച ഗോക്കളെ വീണ്ടെടുത്തു. സോമത്തെ വെന്നു–സോമനീര്‍ ബലേന പാനംചെയ്തു. അങ്ങിനെ ഒരുപാഖ്യാനമുണ്ട്. ഏഴു പുഴയേയും–ഗംഗാദിസപ്തനദികളെ.
[13] അവനുമായ്–വൃത്രനോട്. വെന്നാൻ–നിഷ്ഫലമാക്കി.
[14] ഇന്ദ്ര, അങ്ങയ്ക്കു വൃതനെ കൊന്നതില്‍ ഒരു ഭയം–അപരാധഭയം–ഉണ്ടായല്ലോ; ആ ഭയംമൂലം ഭവാൻ തൊണ്ണൂറെറാമ്പതു പുഴ കടന്ന്, ഒരു പരുന്തെന്നപോലെ ദൂരത്തെയ്ക്കു പായുകയും ചെയ്തു. എന്നാല്‍, വൃത്രനെ കൊല്ലാന്‍ മററാരെയെങ്കിലും അങ്ങു കാണുകയുണ്ടായോ? അതിന്നു വേറെ ആരും ഉണ്ടായിരുന്നില്ല.
[15] ശൃംഗി–കൊമ്പുള്ള മഹിഷവൃഷാദികൾ. ശാന്തം–കൊമ്പില്ലായ്കയാല്‍ ഉപദ്രവിയ്ക്കാത്ത അശ്വഗർദ്ദഭാദികൾ. ഏവം–വൃത്രനെ വധിച്ചിട്ട്. ഇന്ദ്രനേ–ഇന്ദ്രന്‍തന്നെ. അവറ്റിനെ സ്ഥാവരാദികളെ. ഏര്‍ക്കാലുകൾ തേരുരുൾച്ചുററിനെ എന്നപോലെ, സ്ഥാവരാദികൾ ഇന്ദ്രനെ അവലംബിച്ചുനില്ക്കുന്നു.