ഹിരണൃസ്തൂപൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
[1] ദേവന്മാര്‍ അന്യോന്യം പറയുന്നു.
[3] വേണ്ടുന്നവങ്കല്‍–ഉടമസ്ഥനായ ഓരോ ദേവന്റെയും ഗൃഹത്തില്‍. ധനം–ഗോധനം. വില്പനക്കാരനായിത്തീരരുതേ–വില കിട്ടണമെന്നു പറയരുതേ.
[4] കൂട്ടുകാര്‍–മരുത്തുക്കൾ. മുതലാളിയെ–വൃത്രനെ. സനകര്‍–വൃത്രാനുചരന്മാരുടെ പേര്‍.
[5] അവര്‍–സനകര്‍. ഹരിയുക്തനായി–ഹരികൾ എന്ന രണ്ടശ്വങ്ങളോടുകൂടി. ആ വ്രതരഹിതരെ–വ്രതാനുഷ്ടാനമില്ലാത്ത സനകരെ.
[6] നിരവദ്യന്റെ–ദോഷങ്ങളില്ലാത്ത, ഗുണവാനായ ഇന്ദ്രന്റെ. അവര്‍–സനകര്‍. നവഗ്വര്‍–അംഗിരസ്സുകളുടെ സത്രത്തില്‍വെച്ച് ഒമ്പതുനാൾകൊണ്ടു ഫലം ലഭിച്ചവര്‍. കണ്ട–ഓടാൻ പറ്റുമെന്നു കണ്ടറിഞ്ഞ.
[7] കൊള്ളക്കാരന്‍–വൃത്രന്‍. സ്തുതിയ്ക്കുന്നവന്റെ–ജമാനന്റെ. രക്ഷിയ്ക്കുകയും ചെയ്തു–സഫലീകരിയ്ക്കുകയും ചെയ്തു.
[8] പൊങ്ങിയിരുന്നവര്‍–അഭിവൃദ്ധിപ്പെട്ടുപോന്ന സനകര്‍.
[9] അനഭിജ്ഞരിലും അഭിമാനം കൊള്ളുന്ന–അർത്ഥഗ്രഹണമില്പാതെ ജപിയ്ക്കുന്നവരെയും ഫലദാനാർഹരായി ഗണിയ്ക്കുന്ന. മന്ത്രങ്ങൾകൊണ്ടു–മന്ത്രങ്ങൾ കൊണ്ടു സന്തുഷ്ടനായിട്ട്.
[10] ധനദായിനി–ഭൂമി. ഇരുട്ടില്‍നിന്നു–കാർമേഘത്തില്‍നിന്നു.
[11] നടക്കുകയായിരുന്നു–ഇന്ദ്രനെക്കുറിച്ചായിരുന്നു, സദാ വൃത്രന്‍െറ വിചാരം.
[12] ആ വരൾച്ച പിണച്ച–ജലത്തെത്തടുത്തു ലോകത്തെ ഉണക്കിയ. ശൃംഗോപമായുധനെ–പോത്തിൻകൊമ്പും മറ്റുംപോലെയുള്ള ആയുധങ്ങളോടുകൂടിയ വൃത്രനെ.
[13] പുരങ്ങളെ–വൃത്രന്റെ നഗരങ്ങളെ.
[14] പൊരുതുന്ന–ശത്രുക്കളോടു യുദ്ധം ചെയ്യുന്ന. കുത്സനും ദശദ്യുവും രണ്ട് ഋഷിമാരത്രേ. കുതിരക്കുളമ്പ് = ഇന്ദ്രാശ്വങ്ങളുടെ കുളമ്പുകൾ. ശ്വൈത്രേയന്‍–പണ്ടു ശത്രുഭയത്താല്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന ശ്വിത്രാപുത്രൻ. പൌരുഷം താങ്ങാൻ–പൊരുതാൻ, എഴുന്നേറ്റുനിന്നു–വെള്ളത്തില്‍നിന്നു കേറി.
[15] ക്ഷേത്രത്തിലെത്തിച്ചേർന്നത്–ശത്രുക്കളോടു പൊരുതുന്നതിനിടയില്‍, ക്ഷേത്രത്തില്‍ കടന്നുകൂടിയത്.